ഭോപ്പാൽ ബി.ജെ.പിക്ക്

സ്ഥാനാർഥിപ്രഖ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ദിഗ്വിജയ് സിങ് തന്നെ മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും, വളരെ വൈകിയാണ് കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. ആ സമയംകൊണ്ടുതന്നെ ബി ജെ പി സ്ഥാനാർഥി തെരഞ്ഞെടുപ്പ് കളം പിടിച്ചുകഴിഞ്ഞിരുന്നു.

Election Desk

ധ്യപ്രദേശിൽ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായ ഭോപ്പാലിൽ ബി.ജെ.പി ജയം ഉറപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥിയും ജില്ലാ പ്രസിഡന്റുമായ അരുൺ ശ്രീവാസ്തവയെയാണ് ബി ജെ പിയുടെ അലോക് ശർമ പിന്നിലാക്കി മുന്നേറുന്നത്.

കോൺഗ്രസും ബി ജെ പിയും തുല്യ പ്രാധാന്യത്തോടെ കണ്ടിരുന്ന പ്രധാന മണ്ഡലമായിരുന്നു ഭോപ്പാൽ. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ഹബ്ബ് കൂടിയാണ് ഭോപ്പാൽ മണ്ഡലം. കഴിഞ്ഞ തവണയും തങ്ങളെ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ ശക്തമായ ശ്രമങ്ങൾ കോൺഗ്രസ് പക്ഷത്തു നിന്നുമുണ്ടായിരുന്നു. മണ്ഡലത്തിൽ അറിയപ്പെടാത്ത മുഖമായിരുന്നു അരുൺ ശ്രീവാസ്തവയുടേത്. ബി.ജെ.പിയുടെ കോട്ടയായ ഒരു മണ്ഡലത്തിലേക്ക് അദ്ദേഹത്തെപ്പോലൊരു ദുർബലനായ സ്ഥാനാർഥിയെ നിയോഗിച്ചത് പാർട്ടി പ്രവർത്തകരെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ, വളരെ ദുർബലമായ കാമ്പയിനാണ് മണ്ഡലത്തിൽ നടന്നത്.

അലോക് ശർമ
അലോക് ശർമ

2019-ൽ പ്രഗ്യ സിംഗ് ഠാക്കൂറാണ് ബി.ജെ.പിക്കുവേണ്ടി മണ്ഡലം പിടിച്ചെടുത്തത്. കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിംഗിനെ 3,64,822 വോട്ടിനാണ് അവർ പരാജയപ്പെടുത്തിയത്. 8,66,482 വോട്ടുകൾ പ്രഗ്യ സിംഗ് നേടിയപ്പോൾ, 5,01,660 വോട്ടുകളാണ് ദിഗ്വിജയ് നേടിയത്. 2014-ൽ കോൺഗ്രസിന്റെ പി.സി. ശർമയെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ അലോക് സഞ്ചാറായിരുന്നു ജയിച്ചത്.

1952- മുതൽ കോൺഗ്രസിനും ബി ജെ പിക്കും പലതവണ അവസരം നൽകിയ മണ്ഡലമാണിത്. 1952 മുതൽ 1962 വരെ തുടർച്ചയായി കോൺഗ്രസിനൊപ്പം നിന്ന മണ്ഡലം 1967-ൽ ഭാരതീയ ജനസംഘിന്റെ ജഗനാഥ റൗ ജോഷിക്ക് അവസരം നൽകി. 1971-ൽ കോൺഗ്രസ് തിരിച്ചുവന്നു. എന്നാൽ, 1977-ൽ കോൺഗ്രസിനെ വീണ്ടും കയ്യൊഴിഞ്ഞ മണ്ഡലം ജനതാപാർട്ടിയെ പാർലമെന്റിലെത്തിച്ചു. പിന്നീട് തുടർച്ചയായി രണ്ടു തവണ കോൺഗ്രസ് ജയിച്ചുവെങ്കിലും 1989 മുതൽ തുടർച്ചയായി എല്ലാ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഭോപ്പാൽ ബി ജെ പിക്കൊപ്പമായിരുന്നു.

സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ദിഗ്വിജയ് സിങ് തന്നെ മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും, വളരെ വൈകിയാണ് കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. ആ സമയംകൊണ്ടുതന്നെ ബി ജെ പി സ്ഥാനാർഥി തെരഞ്ഞെടുപ്പ് കളം പിടിച്ചുകഴിഞ്ഞിരുന്നു. കോൺഗ്രസിന് പിന്തുണ നൽകി സമാജ് വാദി പാർട്ടി ഒപ്പമുണ്ടായിരുന്നുവെങ്കിലും അതൊന്നും വോട്ടായില്ല.

കോൺഗ്രസ് സ്ഥാനാർഥിയും ജില്ലാ പ്രസിഡന്റുമായ അരുൺ ശ്രീവാസ്തവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ
കോൺഗ്രസ് സ്ഥാനാർഥിയും ജില്ലാ പ്രസിഡന്റുമായ അരുൺ ശ്രീവാസ്തവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വേരുകൾ ആഴത്തിൽ പതിഞ്ഞ സംസ്ഥാനത്ത് തിരിച്ചുവരവിനുള്ള കോൺഗ്രസ് ശ്രമങ്ങൾ അപ്പാടെ പരാജയപ്പെട്ടു. മുൻമുഖ്യമന്ത്രി കമൽനാഥിന്റെ മൃദു ഹിന്ദുത്വ നയങ്ങളും പ്രീണിപ്പിക്കൽ ശ്രമങ്ങളുമെല്ലാം കോൺഗ്രസിന്റെ മുഖം നഷ്ടമാക്കി.

Comments