പ്രതിഫലിക്കുന്നു,
ജനമുന്നേറ്റം

ബി.ജെ.പിയുടെ രാമക്ഷേത്ര അജണ്ടയോ മുസ്‍ലിം വിരുദ്ധ വികാരങ്ങളോ അല്ല, നേരെമറിച്ച് യഥാർത്ഥ ജീവിതപ്രശ്നങ്ങളാണ് മുഖ്യമായും ജനങ്ങളുടെ വോട്ട് നിർണയിക്കുക എന്നത് ആദ്യ ഘട്ടങ്ങൾക്കു ശേഷമാണ് നമുക്ക് മുന്നിലേക്കെത്തുന്നത്. അത് റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്ന പ്രവണതയുണ്ടായിരുന്നു- എ.ആർ. സിന്ധു എഴുതുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തോടടുക്കുമ്പോൾ ജനാധിപത്യത്തെ തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന വിശ്വാസം വീണ്ടെടുക്കുന്ന കാഴ്ചയാണ് മുഖ്യധാരാ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യാൻ നിർബന്ധിതരായിരിക്കുന്നത്.

രാജ്യത്ത് ഒരു പ്രതിപക്ഷനിര പതിയെ ദൃശ്യമായി വരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിശ്ശബ്ദരായും ഹതാശരായും കഴിഞ്ഞിരുന്ന വലിയ വിഭാഗം ലിബറൽ ജനാധിപത്യവാദികൾ ഏതുവിധേനയും ബി ജെ പി അധികാരത്തിലെത്തുന്നത് തടയാൻ എല്ലാ കഴിവുകളും രീതികളും അവലംബിച്ച് രംഗത്തിറങ്ങിയിരിക്കുന്നു.

തെരഞ്ഞെടുപ്പ് ആരംഭിക്കുമ്പോഴുള്ള അവസ്ഥയല്ല ഇന്നുള്ളത്. ഒരു കാരണവശാലും ബി ജെ പിക്ക് വെല്ലുവിളി ഉണ്ടാകില്ല എന്ന ധാരണ പൊതു മണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ബി ജെ പി നേതാക്കൾ അടക്കം ‘400- നു മേലെ’ എന്ന മുദ്രാവാക്യം ഇന്നുയർത്തുന്നില്ല.

വളരെ സീനിയറായ മാധ്യമ പ്രവർത്തകരടക്കം ഈ പ്രക്രിയയെ സന്തോഷം കലർന്ന അത്ഭുതത്തോടെയാണ് കാണുന്നത്. വളരെ പെട്ടെന്ന് എങ്ങനെയാണ് ഒരു പ്രതിപക്ഷം ഐക്യത്തിലെത്തിയത് എന്നും ജനങ്ങളുടെ അജണ്ടയിന്മേൽ ഒരു തെരഞ്ഞെടുപ്പിന്റെ പ്രക്രിയയെ കൊണ്ടുവന്നത് എന്ന് പലരും അത്ഭുതം കൂറുന്നു.

രാജ്യത്ത് ഒരു പ്രതിപക്ഷനിര പതിയെ ദൃശ്യമായി വരുന്നു. ലിബറൽ ജനാധിപത്യവാദികൾ ബി ജെ പി അധികാരത്തിലെത്തുന്നത് തടയാൻ രംഗത്തിറങ്ങിയിരിക്കുന്നു.
രാജ്യത്ത് ഒരു പ്രതിപക്ഷനിര പതിയെ ദൃശ്യമായി വരുന്നു. ലിബറൽ ജനാധിപത്യവാദികൾ ബി ജെ പി അധികാരത്തിലെത്തുന്നത് തടയാൻ രംഗത്തിറങ്ങിയിരിക്കുന്നു.

എന്താണ് വടക്കേ ഇന്ത്യയിലും നാടിന്റെ മറ്റു ഭാഗങ്ങളിലും ജനങ്ങൾ ചിന്തിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങൾ ആകാംക്ഷയോടെ നോക്കുകയാണ്.

വിലയിരുത്തലുകളിൽ ഈ പ്രക്രിയയെ തെരഞ്ഞെടുപ്പിനോടടുപ്പിച്ചുണ്ടായ സംഭവങ്ങളിൽ മാത്രം ചുരുക്കുന്ന പ്രവണതയാണ് പ്രധാനമായും കാണാൻ സാധിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഇന്ത്യ യാത്ര, കെജ്രിവാളിന്റെ അറസ്റ്റ്, ഹേമന്ത് സോറന്റെ ജയിൽവാസം എന്നിങ്ങനെ ഏതാനും ചില സംഭവങ്ങളിലേക്ക് ഈ പ്രക്രിയയെ ചുരുക്കുകയാണ്.

ഇന്ത്യൻ ഭരണകൂടത്തിനും മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനും പ്രതിപക്ഷം ആരാണ് എന്ന ചോദ്യമായിരിക്കണം യഥാർത്ഥത്തിൽ നമ്മൾ വിലയിരുത്തേണ്ടത്. എങ്ങനെയാണ് അവക്കെതിരെ എതിർപ്പ് ഉയർന്നുവന്നത്? ഇപ്പോൾ, എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന വിലയിരുത്തൽ വളരെ ഉപരിപ്ലവമായാണ് നടക്കുന്നത്.

അരവിന്ദ് കെജ്രിവാൾ
അരവിന്ദ് കെജ്രിവാൾ

രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ആരായിരുന്നു ഇന്ത്യയിലെ പ്രതിപക്ഷം? 2019-ൽ അധികാരത്തിൽ വന്ന മോദി ഗവൺമെന്റിന്റെ അജണ്ട ഇതായിരുന്നു: കോവിഡിനെയും തുടർന്നുണ്ടായ ലോക്ക്ഡൗണിനെയും എങ്ങനെ അവസരമാക്കി മാറ്റാം?
പരിഷ്കാരങ്ങളെ ജനങ്ങൾക്കു വേണ്ടിയല്ല, നേരെമറിച്ച് വിരലിലെണ്ണാവുന്ന കുത്തകകൾക്കു വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം?

ലോക്ക്ഡൗൺ കാലത്താണ് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ, ഇന്ത്യയുടെ ഊർജസ്രോതസ്സിന്റെ പ്രധാന അടിസ്ഥാനമായ കൽക്കരി മേഖല അടക്കം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തത്. രാജ്യത്തിന്റെ പ്രധാന ഉത്പാദന മേഖലകളെ ബാധിക്കുന്ന ഏഴു നിയമങ്ങൾ -നാല് ലേബർ കോഡുകളും മൂന്ന് കർഷക നിയമങ്ങളും- കൊണ്ടുവന്നതും ഈ സമയത്താണ്.

കൃഷിക്കാർ സമരം ചെയ്ത് പിൻവലിപ്പിച്ച മൂന്ന് കാർഷിക നിയമങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്തവരാണ് ആം ആദ്മി പാർട്ടി. ഡൽഹിയിലെ കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാൾ, അതിനെതിരെ ഒരു പ്രസ്താവന പുറത്തിറക്കുകയോ ഇരകളെ കാണുകയോ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയോ ചെയ്തിട്ടില്ല.
ലേബർ കോഡിന് അനുകൂലമായാണ് കോൺഗ്രസ് വോട്ട് ചെയ്തത്. തങ്ങൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിൽ നിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായി തിരുത്തിയെഴുതാൻ ശിവസേനയും ജെ എം എമ്മും അടക്കമുള്ള പാർട്ടികൾ ശ്രമം നടത്തിയിട്ടുണ്ട്. ഇന്നും കർണാടകത്തിൽ എട്ടുമണിക്കൂർ ജോലിസമയം 10 മണിക്കൂറായി വർധിപ്പിച്ച് ബി ജെ പി സർക്കാർ കൊണ്ടുവന്ന നിയമം കോൺഗ്രസ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ജനങ്ങളെല്ലാം വീട്ടിൽ തടവിലടയ്ക്കപ്പെട്ട കോവിഡ് കാലത്തുതന്നെ ഈ പരിഷ്കാരങ്ങൾ കൊണ്ടുവന്ന സർക്കാരിനെ നേരിട്ടത് അധ്വാനിക്കുന്ന ജനങ്ങളുടെ തൊഴിലാളി- കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള എതിർപ്പാണ്. ചട്ടപ്പടി സമരം എന്ന് വിധിയെഴുതി പ്രമുഖ മാധ്യമങ്ങളും ഇടതുപക്ഷ ചിന്തകരടക്കമുള്ളവരും ഐഡന്റിറ്റി പൊളിറ്റിക്സിന് കീഴടങ്ങിയ കാലത്ത്, നിരന്തരമായി അധ്വാനിക്കുന്നവരുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് സമരരംഗത്തുനിന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും അവരുടെ നേതൃത്വത്തിൽ ഉരുത്തിരിഞ്ഞുവന്ന കർഷക മുന്നണിയുമാണ് യഥാർത്ഥ പ്രതിപക്ഷമായി 2019- നുശേഷം പ്രവർത്തിച്ചത്.

മോദി ഗവൺമെന്റിന്റെ അജണ്ട ഇതായിരുന്നു: കോവിഡിനെയും തുടർന്നുണ്ടായ ലോക്ക്ഡൗണിനെയും എങ്ങനെ അവസരമാക്കി മാറ്റാം? പരിഷ്കാരങ്ങളെ ജനങ്ങൾക്കു വേണ്ടിയല്ല, നേരെമറിച്ച് വിരലിലെണ്ണാവുന്ന കുത്തകകൾക്കു വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം?
മോദി ഗവൺമെന്റിന്റെ അജണ്ട ഇതായിരുന്നു: കോവിഡിനെയും തുടർന്നുണ്ടായ ലോക്ക്ഡൗണിനെയും എങ്ങനെ അവസരമാക്കി മാറ്റാം? പരിഷ്കാരങ്ങളെ ജനങ്ങൾക്കു വേണ്ടിയല്ല, നേരെമറിച്ച് വിരലിലെണ്ണാവുന്ന കുത്തകകൾക്കു വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം?

മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കർഷകസമരം ജനങ്ങളുടെ ബോധമണ്ഡലത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിലും, കൽക്കരി മേഖലയുടെ സ്വകാര്യവൽക്കരണത്തെ പണിമുടക്ക് നടത്തി പിൻവലിപ്പിച്ച കേന്ദ്ര ട്രേഡ് യൂണിയനകളുടെ പണിമുടക്ക് അടക്കമുള്ള നിരവധി സമരങ്ങളെ ആ അർത്ഥത്തിൽ വിലയിരുത്താനുള്ള ശ്രമം ഇനിയുമുണ്ടായിട്ടില്ല.

കർഷക സമരത്തിന് പിന്തുണയെന്ന നിലയ്ക്കാണ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ (ഇടതുപക്ഷ മൊഴികെ) കർഷക സമരത്തിൽ മുന്നോട്ടുവന്നത്. അല്ലാതെ ഈ നയങ്ങൾക്ക് തങ്ങളുടെ പാർട്ടികൾ എതിരാണ് എന്ന പ്രഖ്യാപനം ഇന്നും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

നിർഭാഗ്യവശാൽ ഇടതുപക്ഷ ചിന്തകർ പോലും ഭരണകൂട നയങ്ങളുടെ വർഗ്ഗസ്വഭാവവും അതിനെതിരായ ചെറുത്തുനിൽപ്പിൽ വിവിധ വർഗങ്ങളുടെ നിലപാടുകളും ഐക്യവും വിലയിരുത്താനും അതിന്റെ അടിസ്ഥാനത്തിൽ ഈ പ്രക്രിയയെ കാണാനും വേണ്ടത്ര ശ്രമിക്കുന്നില്ല. ഈ സമരങ്ങളുടെ മേൽ ഉരുത്തിരിഞ്ഞ ജനപ്രതിരോധമാണ് ബഹുജന പ്രസ്ഥാനമായി കഴിഞ്ഞ കാലങ്ങളിൽ വളർന്നത്. പ്രത്യേകിച്ച്, കർഷകസമരം. കേന്ദ്ര ട്രേഡ് യൂണിയനുകളും കർഷകപ്രസ്ഥാനങ്ങളും ബോധപൂ​ർവവും സംഘടിതമായും മുൻകൈയെടുത്തതുകൊണ്ടാണ് അതിനെ ജനങ്ങളിലേക്കെത്തിക്കാനായതും ജനങ്ങളുടെയാകെ മുന്നേറ്റമായി വളർത്തിയെടുക്കാനുമായത്. ഈ സമരത്തിന്റെ വിജയം ജനങ്ങൾക്ക് നൽകിയ ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പോലും തങ്ങളുടെ പ്രഖ്യാപിത നിലപാടുകൾക്കെതിരായി മുന്നോട്ടുവരാൻ തയ്യാറായത്.

കർഷക സമരത്തിന് പിന്തുണയെന്ന നിലയ്ക്കാണ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ (ഇടതുപക്ഷ മൊഴികെ) കർഷക സമരത്തിൽ മുന്നോട്ടുവന്നത്. അല്ലാതെ ഈ നയങ്ങൾക്ക് തങ്ങളുടെ പാർട്ടികൾ എതിരാണ് എന്ന പ്രഖ്യാപനം ഇന്നും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അവരുടെയെല്ലാം പ്രകടനപത്രികളിലടക്കം മിനിമം സപ്പോർട്ട് പ്രൈസ് എന്ന വാഗ്ദാനം വന്നതും ജനങ്ങളുടെ പ്രതിരോധത്തിന്റെ പ്രതിഫലനമാണ്.

2020-21 കാലത്തെ കർഷകസമരത്തിൽ നിന്ന്
2020-21 കാലത്തെ കർഷകസമരത്തിൽ നിന്ന്

2019- നുശേഷം ഇന്നേവരെയുള്ള കാലയളവിൽ യഥാർത്ഥ പ്രതിപക്ഷമായി പ്രവർത്തിച്ചത് ഈ ജന മുന്നേറ്റമാണ്. ഇതിനെ ഇടതുപക്ഷമായിട്ടാണ് കാണേണ്ടത്. ഇടതുപക്ഷത്തിൻ്റെ പ്രഖ്യാപിത നയങ്ങളെ തൊഴിലാളികളുടെയും കർഷകരുടെയും പ്രസ്ഥാനങ്ങളുടെ ആവശ്യങ്ങളായി ഉയർത്തിക്കൊണ്ടുവന്നു, അതിനെ ജനമുന്നേറ്റമായി വളർത്തിയെടുത്തു, അതിന് പിന്തുണ നൽകാൻ ബി.ജെ.പി മുന്നണി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ നിർബന്ധിതരാകുകയും ചെയ്തു.

ഇതിന്റെ തുടർച്ചയാണ് ഈ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കാണാൻ കഴിയുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കടക്കം അഭിപ്രായം തുറന്നുപറയാനുള്ള പശ്ചാത്തലം ഒരുക്കിയത് യഥാർത്ഥ പ്രതിപക്ഷമായി വർദ്ധിച്ച ഈ ജനമുന്നേറ്റമാണ്. ഇതിനെ ഇടതുപക്ഷമായാണ് ഞാൻ വിലയിരുത്തുന്നത്. ഇടതുപക്ഷം എന്നത് ഏതാനും ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു നടക്കുന്ന സമരങ്ങളെ നയിക്കുന്ന അധ്വാനവർഗ പ്രസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന വ്യാപകമായ ജനമുന്നണിയെയാണ് ഇടതുപക്ഷമായി കാണേണ്ടത്. ആ ഇടതുപക്ഷമാണ് ഇന്ന് ഇന്ത്യയിലെ പ്രതിപക്ഷം. അതിനു പിന്നിലാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ അണിനിരന്നിരിക്കുന്നത്. ഇനി ഇന്ത്യയുടെ ഭാവിയെ നിർണയിക്കുന്നതും ഈ പോളറൈസേഷനായിരിക്കും.

വിവിധ വിഭാഗം ജനങ്ങൾ പ്രാദേശിക- സംസ്ഥാന- ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന നിരന്തര സമരങ്ങളിലൂടെ ബി.ജെ.പിയുടെ വിഭജന അജണ്ട കൃത്യമായി മറികടക്കാൻ ജനങ്ങൾക്ക് കഴിയുന്നുണ്ട്.

വിവിധ വിഭാഗം ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നത് ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ബി.ജെ.പിയുടെ രാമക്ഷേത്ര അജണ്ടയോ മുസ്‍ലിം വിരുദ്ധ വികാരങ്ങളോ അല്ല, നേരെമറിച്ച് യഥാർത്ഥ ജീവിതപ്രശ്നങ്ങളാണ് മുഖ്യമായും ജനങ്ങളുടെ വോട്ട് നിർണയിക്കുക എന്നത് ആദ്യ ഘട്ടങ്ങൾക്കു ശേഷമാണ് നമുക്ക് മുന്നിലേക്കെത്തുന്നത്. അത് റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്ന പ്രവണതയുണ്ടായിരുന്നു. അത് റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയത്, രാഷ്ട്രീയ നേതാക്കൾ അല്ലെങ്കിൽ ലിബറൽ ബുദ്ധിജീവികൾ വോക്കൽ ആയി ഭയമില്ലാതെ രംഗത്തുവന്നതിനുശേഷമാണ്. അവർക്ക് ആത്മവിശ്വാസമുണ്ടാക്കിയതും ഈ ജനകീയ പ്രസ്ഥാനമാണ്.

വിവിധ വിഭാഗം ജനങ്ങൾ പ്രാദേശിക- സംസ്ഥാന- ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന നിരന്തര സമരങ്ങളിലൂടെ ബി.ജെ.പിയുടെ വിഭജന അജണ്ട കൃത്യമായി മറികടക്കാൻ ജനങ്ങൾക്ക് കഴിയുന്നുണ്ട്. യു.പിയിലും ഗുജറാത്തിലും അടക്കമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും അജണ്ടകൾ തിരിച്ചറിഞ്ഞ് വിവിധ വർഗ്ഗത്തിലും സമുദായത്തിലും പെട്ട ജനങ്ങൾ അവരുടേതായ പ്രതിരോധവും ഐക്യവും വളർത്തിയെടുക്കാൻ ശ്രമം നടത്തുന്നതായി കാണാം.

രാമക്ഷേത്ര അജണ്ടയോ മുസ്‍ലിം വിരുദ്ധ വികാരങ്ങളോ അല്ല ജീവിതപ്രശ്നങ്ങളാണ് ജനങ്ങളുടെ  വോട്ട് നിർണയിക്കുന്നത്
രാമക്ഷേത്ര അജണ്ടയോ മുസ്‍ലിം വിരുദ്ധ വികാരങ്ങളോ അല്ല ജീവിതപ്രശ്നങ്ങളാണ് ജനങ്ങളുടെ വോട്ട് നിർണയിക്കുന്നത്

ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ നിന്നുവരുന്ന മുസ്‍ലിം ട്രേഡ് യൂണിയൻ പ്രവർത്തക പറഞ്ഞത്, അവരുടെ ഗ്രാമങ്ങളിൽ ഹിന്ദു- മുസ്‍ലിം കലാപം ഉയർത്തിക്കൊണ്ടുവരാൻ ആർ.എസ്.എസും ബി.ജെ.പിയും നടത്തിയ പ്രകോപനപരമായ ശ്രമങ്ങൾ ഇരുവിഭാഗങ്ങളും തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്. അവിടെ ജനങ്ങൾ പരസ്പരം വിവാഹങ്ങൾക്ക് സാമൂഹികമായി ക്ഷണിക്കുകയും പങ്കെടുക്കുകയുമാണ് ചെയ്തത്. അതിന്റെ ഫലമായി ആ ഗ്രാമങ്ങളിൽ ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടർമാരിൽ വലിയൊരു വിഭാഗം വോട്ട് ചെയ്യാൻ പോകാതിരുന്നുവത്രേ.

തൊഴിലില്ലായ്മ, കൂലിയില്ലായ്മ, കർഷക പ്രശ്നങ്ങൾ തുടങ്ങി ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി ഏതെങ്കിലും തരത്തിലുള്ള മൂവ്മെന്റുകൾ നടന്ന സ്ഥലങ്ങളിലെല്ലാം ബി ജെ പിക്ക് വലിയ തിരിച്ചടിയുണ്ടാകും, ഈ തെരഞ്ഞെടുപ്പിൽ.

Comments