പുത്തൻ പരിഷ്‌കാരങ്ങളിലൂടെ തപാൽ വകുപ്പിനെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ

പുസ്തകങ്ങളും മാസികകളും ആവശ്യക്കാർക്ക് അയയ്ക്കുന്ന 'പ്രിന്റഡ് ബുക് പോസ്റ്റ്' സേവനം അവസാനിപ്പിച്ചിരിക്കുകയാണ് തപാൽ വകുപ്പ്. റജിസ്റ്റേഡ് പോസ്റ്റ് ആയാണു ഇനി പുസ്തകങ്ങളും മാസികകളും കണക്കാക്കപ്പെടുക. ഇതോടെ അയയ്ക്കാനുള്ള ചെലവ് ഇരട്ടിയിലേറെയാകും. 600 ഗ്രാം തൂക്കമുള്ള പുസ്തകങ്ങൾ അയയ്ക്കാൻ പ്രിന്റഡ് ബുക്ക് പോസ്റ്റിൽ 21 രൂപ നൽകേണ്ടി വന്നത് 61 രൂപയായി വർധിച്ചു. ഇതോടെ ലൈബ്രറികൾ, പ്രസിദ്ധീകരണ ശാലകൾ തുടങ്ങിയവയടക്കമുള്ള ഉപയോക്താക്കൾക്കു പതിറ്റാണ്ടുകളായി ലഭിച്ചുവന്ന സേവനമാണ് ഇല്ലാതായിരിക്കുന്നത്. തപാൽ സേവനങ്ങൾക്കുള്ള നിരക്ക് വകുപ്പിന് നേരിട്ട് നിശ്ചയിക്കാം എന്നതടക്കമുള്ള പാർലമെന്റിനെ മറികടക്കുന്ന ഇത്തരം മാറ്റങ്ങൾ ജനാധിപത്യവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണ്

Comments