ഛത്തീസ്ഗഢിൽ യുവാവിന്റെ കസ്റ്റഡി മരണം: സർക്കാർ 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

ഛത്തീസ്ഗഢിലെ കസ്റ്റഡി മരണത്തിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. ശ്രാവൺ എന്ന 34-കാരൻ കസ്റ്റഡിയിൽ മരിച്ച കേസിൽ, കുടുംബത്തിന് 25 ലക്ഷം ഇടക്കാല നഷ്ടപരിഹാരം നൽകാൻ കോടതി സംസ്ഥാന സർക്കാറിനോട് ഉത്തരവിട്ടു. കസ്റ്റഡി മരണത്തിൽ ഇത്രയും ഉയർന്ന ഇടക്കാല നഷ്ടപരിഹാരം അപൂർവമാണ്.

News Desk

ത്തീസ്‌ഗഢിൽ കസ്റ്റഡി മരണത്തിനിരയായ യുവാവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാറിനോട് സുപ്രീം കോടതി. അപൂർവമായാണ് ഒരു കസ്റ്റഡി മരണത്തിൽ ഇത്ര വലിയ തുക നഷ്ടപരിഹാരമായി വിധിക്കുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ശ്രാവൺ ആണ് പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ് മരിച്ചത്. ഇതുസംബന്ധിച്ച ഹൈക്കോടതി കണ്ടെത്തലുകൾ ആരും എതിർക്കുന്നുമില്ല. അതിനാൽ, ഇടക്കാല നടപടിയായി, 25 ലക്ഷം രൂപ നഷ്ടപരിഹാരം ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഹർജിക്കാർക്ക് നൽകണമെന്നാണ് കോടതി വിധി. നിലവിലെ റിട്ട് ഹർജി ഫയൽ തീർപ്പാക്കുമ്പോൾ നഷ്ടപരിഹാരത്തിന്റെ അന്തിമ തുക നിർണ്ണയിക്കും. ഇടക്കാല നഷ്ടപരിഹാരം നാല് ആഴ്ചയ്ക്കുള്ളിൽ ഹർജിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം.

കസ്റ്റഡി മരണത്തിൽ രണ്ട് വർഷം പിന്നിട്ടിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്നതും അന്വേഷണം മുന്നോട്ടുപോകാതിരുന്നതും സുപ്രീം കോടതിയുടെ നിശിത വിമർശനത്തിനിടയാക്കി. അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും ചെയ്തു. കസ്റ്റഡി മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പങ്കും സി.ബി.ഐ അന്വേഷിക്കും. സംഭവം നടന്ന് രണ്ടു വർഷത്തിന് ശേഷമാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. മരണം നടന്ന് ഇത്രയും കാലം ഒരു തരത്തിലുള്ള പുരോഗതിയും കേസിലുണ്ടായിരുന്നില്ല.

അരുണ്‍ദേവ് ഗൗതം ഐ.പി.എസ്. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പോലീസ് വകുപ്പിന് അയച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസം ന്യായീകരിക്കാൻ ഡി.ജി.പിയുടെ ഭാഗത്തുനിന്ന് ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല.
അരുണ്‍ദേവ് ഗൗതം ഐ.പി.എസ്. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പോലീസ് വകുപ്പിന് അയച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസം ന്യായീകരിക്കാൻ ഡി.ജി.പിയുടെ ഭാഗത്തുനിന്ന് ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല.

ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പോലീസ് വകുപ്പിന് അയച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസം ന്യായീകരിക്കാൻ ഡി.ജി.പിയുടെ ഭാഗത്തുനിന്ന് ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. ഹൈക്കോടതിയിൽ സംസ്ഥാനം സമർപ്പിച്ച സത്യവാങ്മൂലത്തോടൊപ്പം റിപ്പോർട്ട് ചേർത്തിട്ടുണ്ടെന്ന് ജസ്റ്റിസ് മേത്ത ചൂണ്ടിക്കാട്ടി. എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ട കുറ്റകൃത്യം റിപ്പോർട്ടിൽ ഇല്ലെന്ന ഡി.ജി.പിയുടെ വാദത്തെയും സുപ്രീംകോടതി ചോദ്യം ചെയ്തു. നിലവിൽ കേസിന്റെ പൂർണ്ണമായ രേഖകൾ പ്രത്യേക ദൂതൻ വഴി ഒരാഴ്ചയ്ക്കുള്ളിൽ സി.ബി.ഐ ഡയറക്ടർക്ക് കൈമാറണമെന്ന് ഛത്തീസ്ഗഢ് പോലീസ് ഡയറക്ടർ ജനറലിനോട് കോടതി നിർദ്ദേശിച്ചു.

2024 ജനുവരിയിലാണ് ശ്രാവൺ കസ്റ്റഡിയിൽ മരിച്ചത്. 2026 ജൂലൈ 30 നാണ് പോലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. കസ്റ്റഡി അക്രമത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ കാലതാമസത്തെ സുപ്രീം കോടതി മുമ്പും ചോദ്യം ചെയ്തിരുന്നു.

2024 ജനുവരി 18ന് കസ്റ്റഡിയിലെടുത്ത് മൂന്ന് ദിവസത്തിനുശേഷമാണ് ശ്രാവൺ മരിച്ചത്. തന്റെ പലചരക്ക് കടയുടെ മുന്നിൽ വിൽപ്പനയ്ക്കായി മദ്യം കൈവശംവെച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. മരണശേഷം, ജയിൽ സൂപ്രണ്ട് 2024 ജനുവരി 22ന് സെഷൻസ് ജഡ്ജിക്ക് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയതിനെതുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, സി.ആർ.പി.സി സെക്ഷൻ 176 പ്രകാരം അന്വേഷണം ആരംഭിച്ചു.

മൂർച്ചയുള്ള ആയുധം മൂലം തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്നു കാണിച്ച് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 2024 ജൂലൈയിൽ റിപ്പോർട്ട് സമർപ്പിച്ചു. മരണത്തിൽ ന്യായമായ അന്വേഷണം നടത്തണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ശ്രാവണിന്റെ പങ്കാളിയും രണ്ട് പെൺമക്കളും ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യാതെ, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഹൈക്കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.

സുപ്രീംകോടതിയിൽ സംസ്ഥാനം എതിർ സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും, കസ്റ്റഡി മരണത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷിക്കുന്നതിനും എന്ത് നടപടി സ്വീകരിച്ചുവെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഹൈക്കോടതി അനുവദിച്ച ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പൂർണ്ണമായും അപര്യാപ്തമാണെന്നും കുടുംബത്തിനുണ്ടായ നഷ്ടത്തിന്റെ ഗൗരവത്തിന് ആ തുക ആനുപാതികമല്ലെന്നും സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ, ശ്രാവണിന്റെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ കസ്റ്റഡി അക്രമത്തിന് ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നിയമപ്രകാരം നടപടിയെടുക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

കസ്റ്റഡിയിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന ഉദ്യോഗസ്ഥരുടെ പെരുമാറ്റം സി.ബി.ഐ പരിശോധിക്കണമെന്നും ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടികൾ അന്വേഷണത്തിന്റെ ഭാഗമാക്കണം.

കസ്റ്റഡി മരണങ്ങളിൽ കുറ്റക്കാരാകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷ ലഭിക്കുന്ന നിരക്ക് ഇന്ത്യയിൽ വളരെ കുറവാണെന്ന് (Insights Dataful) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എങ്കിലും അപൂർവ്വമായി കടുത്ത ശിക്ഷകളും ഉണ്ടാകാറുണ്ട്. 2020-ൽ തമിഴ്നാട്ടിലെ സാത്താൻകുളത്ത് നടന്ന പ്രശസ്തമായ ജയരാജ്- ബെന്നിക്സ് കസ്റ്റഡി കൊലപാതക കേസിൽ പ്രതികളായ ഒമ്പത് പോലീസുകാർക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു.

ഇന്ത്യയിൽ ഓരോ വർഷവും ശരാശരി 2,000-ൽ അധികം കസ്റ്റഡി മരണങ്ങൾ (പോലീസ്- ജുഡീഷ്യൽ കസ്റ്റഡികളിൽ) നടക്കുന്നുണ്ടെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും (NHRC) പാർലമെന്റിന്റെയും കണക്കുകൾ സൂചിപ്പിക്കുന്നത്. പാർലമെന്റിൽ സമർപ്പിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ (മാർച്ച് 15 വരെ) മാത്രം ഇന്ത്യയിലുടനീളം 170 പേർ പോലീസ് കസ്റ്റഡിയിൽ മരിച്ചിട്ടുണ്ട്.

കസ്റ്റഡിയിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന ഉദ്യോഗസ്ഥരുടെ പെരുമാറ്റം സി.ബി.ഐ പരിശോധിക്കണമെന്നും ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
കസ്റ്റഡിയിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന ഉദ്യോഗസ്ഥരുടെ പെരുമാറ്റം സി.ബി.ഐ പരിശോധിക്കണമെന്നും ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

കഴിഞ്ഞ വർഷങ്ങളിൽ ഇത് യഥാക്രമം 140 (2024-25), 157 (2023-24) എന്നിങ്ങനെയായിരുന്നു. ഇന്ത്യയിൽ കസ്റ്റഡി മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഉത്തർപ്രദേശിലാണ്. മറ്റു സംസ്ഥാനങ്ങൾ ഒട്ടും പുറകിലല്ലതാനും. ദേശീയ കുറ്റകൃത്യ റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) വിലയിരുത്തൽ പ്രകാരം, പോലീസ് കസ്റ്റഡിയിലാകുന്നവരിൽ വലിയൊരു വിഭാഗം മരണങ്ങൾ ആത്മഹത്യ, പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവ വഴിയും സംഭവിക്കുന്നുണ്ട്. മൂന്നാംമുറ പ്രയോഗവും ക്രൂരമായ ശാരീരിക പീഡനങ്ങളും കാരണമുണ്ടാകുന്ന മരണങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

Comments