പുതിയ സമരമുഖം,
പുതിയ പ്രതീക്ഷ

പരമ്പരാഗത സമരരീതികളിൽ നിന്നുമാറി ജനകീയ പങ്കാളിത്ത സമരങ്ങളാണ് രാജ്യത്തിന്റെ പുരോഗമനപരമായ ഭാവിക്ക് നല്ലത് എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പല തലങ്ങളിലായി നടക്കുന്ന സമരങ്ങൾ- രാഹുൽ പി.സി. എഴുതുന്നു.

ലോകത്ത് എവിടെയും വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ളത് പലവിധത്തിലുള്ള സമരങ്ങളാണ്. സ്വാതന്ത്ര്യം മുതൽ പൗരത്വം വരെ. സമത്വം മുതൽ തൊഴിൽ അവകാശം വരെ. വിദ്യാഭ്യാസം മുതൽ ജനാധിപത്യം വരെ- പലവിധ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും വേണ്ടി നാളിതുവരെ നിരവധിയായ സമരപോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇനിയും ഉണ്ടാവുക തന്നെ ചെയ്യും തീർച്ച.

ഇന്ത്യയിൽ ദീർഘമായ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ചരിത്രത്തിൽ പലവിധ സമരമാർഗ്ഗങ്ങൾ കാണാമെങ്കിലും ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിച്ചത് പൊതുവിൽ സഹനസമരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സത്യാഗ്രഹത്തിനും നിരാഹാരം പോലെയുള്ള സമര മാർഗങ്ങൾക്കുമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ ഉണ്ടായ സംഘർഷങ്ങൾ മുതൽ പിന്നീട് സ്വാതന്ത്ര്യ സമരത്തിലേക്ക് സ്വാംശീകരിക്കപ്പെട്ട ഗാന്ധിയൻ ആശയം ഉൾപ്പെടെ ഇത്തരമൊരു സമരമാർഗ്ഗം നമുക്ക് കാണാം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ദൽഹി കേന്ദ്രീകരിച്ചുള്ള സമരമാർഗ്ഗങ്ങൾ ഏതാണ്ട് ഇതേ മാർഗ്ഗത്തിലൂടെയാണ് പോയിരുന്നത്. അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുന്ന പല സമരമാർഗ്ഗങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തായി ഉണ്ടായിട്ടുണ്ട് എങ്കിലും അവയ്ക്ക് ഒരു ദേശീയ സ്വഭാവം കൈവന്നിരുന്നില്ല. നർമ്മദ ബച്ചാവോ ആന്തോളൻ, പ്ലാച്ചിമട, ചിപ്കോ മൂവ്മെൻറ് പോലുള്ള പരിസ്ഥിതി സംരക്ഷണപോരാട്ടങ്ങൾ പരമ്പരാഗത സമരരീതികളിൽ നിന്നും വ്യത്യസ്തമായി വലിയ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ടതാണ്. അതോടൊപ്പം ഭരണകക്ഷിക്കെതിരെ പ്രതിപക്ഷങ്ങൾ നടത്തുന്ന പല സമരങ്ങളും പൊതുവിൽ സ്വീകരിക്കുന്നത് ഇന്ത്യൻ സാമൂഹിക മണ്ഡലത്തിന് പരിചിതമായ പൊതുസമരമുറ തന്നെയാണ്.

ഇന്ത്യയിൽ  ദീർഘമായ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ചരിത്രത്തിൽ പലവിധ സമരമാർഗ്ഗങ്ങൾ കാണാമെങ്കിലും ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിച്ചത് പൊതുവിൽ സഹനസമരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സത്യാഗ്രഹത്തിനും നിരാഹാരം പോലെയുള്ള സമര മാർഗങ്ങൾക്കുമായിരുന്നു.
ഇന്ത്യയിൽ ദീർഘമായ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ചരിത്രത്തിൽ പലവിധ സമരമാർഗ്ഗങ്ങൾ കാണാമെങ്കിലും ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിച്ചത് പൊതുവിൽ സഹനസമരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സത്യാഗ്രഹത്തിനും നിരാഹാരം പോലെയുള്ള സമര മാർഗങ്ങൾക്കുമായിരുന്നു.

എന്നാൽ, 21-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സാധാരണ സമരരീതികളിൽ നിന്ന് വ്യത്യസ്തമായി ദൽഹി കേന്ദ്രീകരിച്ച് നടക്കുന്ന സമരങ്ങളിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങുന്നതായി കാണാം. രാജ്യത്തിന്റെ എല്ലാ ഭാഗത്തുള്ള ആളുകളെയും പല പൊതുവായ ജനകീയ വിഷയത്തിലേക്ക് കേന്ദ്രീകരിക്കുകയും അവരുടെ പങ്കാളിത്തം ദൽഹി കേന്ദ്രീകരിച്ച് നടക്കുന്ന സമരത്തിൽ ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതി പതുക്കെ ഇന്ത്യൻ സാമൂഹിക പരിസരങ്ങളിൽ ഉയർന്നുവരികയായിരുന്നു.

2001 മുതൽ 2019 വരെയുള്ള 10 വർഷത്തിൽ രാജ്യത്തെ വ്യാപാരികളുടെ നേതൃത്വത്തിൽ നടന്ന സമരവും സംവരണവ്യവസ്ഥയുമായി ബന്ധപ്പെട്ട സമരവും ഇതിന്റെ പ്രാഥമിക സംഭവങ്ങളായിരുന്നു എങ്കിൽ 2011- ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ലോകായുക്തക്കും ലോക്പാലിനും വേണ്ടി നടന്ന അഴിമതി വിരുദ്ധ ക്യാമ്പയിൻ വളരെയധികം ജനശ്രദ്ധ ആകർഷിക്കുകയും വലിയ ജനപങ്കാളിത്തത്തോടുകൂടി നടക്കുകയും ചെയ്തു. രാജ്യത്താകമാനം അഴിമതിയുടെ വലിയ പ്രശ്നങ്ങൾ പൊതുസമൂഹം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമായതിനാൽ ഈ വിഷയം പെട്ടെന്ന് ജനങ്ങൾ ഏറ്റെടുത്തു. ആം ആദ്മി പാർട്ടി (AAP)യുടെ ഉൽഭവത്തിന് പോലും കാരണമായത് ഈ സമരസ്വാധീനമാണെന്ന് പറയാം. പൊതുവിൽ സമാധാനം എന്ന അടിസ്ഥാന ആശയത്തെ മുറുകെപ്പിടിച്ചുതന്നെയായിരുന്നു ഇത്തരം സമരങ്ങൾ നടന്നതെങ്കിൽ രാജ്യത്താകമാനം ജനങ്ങളെ ഈ വിഷയത്തിലേക്ക് കേന്ദ്രീകരിക്കാനും അവരെ ദൽഹിയിലെത്തിച്ചു ശക്തി തെളിയിക്കാനും ഇത്തരം സമരങ്ങൾക്ക് കഴിഞ്ഞുതുടങ്ങിയത് അപ്പോൾ മുതലാണ്.

ആം ആദ്മി പാർട്ടി (AAP)യുടെ  ഉൽഭവത്തിന് പോലും കാരണമായത് ഈ സമരസ്വാധീനമാണെന്ന് പറയാം. പൊതുവിൽ സമാധാനം എന്ന അടിസ്ഥാന ആശയത്തെ മുറുകെപ്പിടിച്ചുതന്നെയായിരുന്നു ഇത്തരം സമരങ്ങൾ നടന്നതെങ്കിൽ രാജ്യത്താകമാനം ജനങ്ങളെ ഈ വിഷയത്തിലേക്ക് കേന്ദ്രീകരിക്കാനും അവരെ ദൽഹിയിലെത്തിച്ചു   ശക്തി തെളിയിക്കാനും ഇത്തരം സമരങ്ങൾക്ക് കഴിഞ്ഞുതുടങ്ങിയത് അപ്പോൾ മുതലാണ്.
ആം ആദ്മി പാർട്ടി (AAP)യുടെ ഉൽഭവത്തിന് പോലും കാരണമായത് ഈ സമരസ്വാധീനമാണെന്ന് പറയാം. പൊതുവിൽ സമാധാനം എന്ന അടിസ്ഥാന ആശയത്തെ മുറുകെപ്പിടിച്ചുതന്നെയായിരുന്നു ഇത്തരം സമരങ്ങൾ നടന്നതെങ്കിൽ രാജ്യത്താകമാനം ജനങ്ങളെ ഈ വിഷയത്തിലേക്ക് കേന്ദ്രീകരിക്കാനും അവരെ ദൽഹിയിലെത്തിച്ചു ശക്തി തെളിയിക്കാനും ഇത്തരം സമരങ്ങൾക്ക് കഴിഞ്ഞുതുടങ്ങിയത് അപ്പോൾ മുതലാണ്.

പിന്നീട് അത്തരത്തിൽ ഒരു സംഭവം ഉണ്ടായത് 2012 ഡിസംബറിൽ നിർഭയ കേസുമായി ബന്ധപ്പെട്ടാണ്. സ്ത്രീസുരക്ഷയും അവരുടെ സഞ്ചാരവും പൊതുവിടങ്ങളിലെ അവരുടെ സ്വതന്ത്ര ജീവിതത്തിനുനേരെയുള്ള വെല്ലുവിളികളെയെല്ലാം അഭിമുഖീകരിക്കുന്നതായിരുന്നു ഈ വിഷയം. രാജ്യത്തിന്റെ ഓരോ ചെറിയ ഇടങ്ങളിൽ പോലും വലിയ പ്രതിഷേധങ്ങളുണ്ടായി. ദൽഹി കേന്ദ്രീകരിച്ച് ദിവസങ്ങളോളം നിരവധി പ്രതിഷേധങ്ങൾ നടന്നു, അതിൽ വലിയ സ്ത്രീപങ്കാളിത്തമുണ്ടായി. അധികാരികളെ പുതിയ നിയമനിർമാണങ്ങൾക്ക് പ്രേരിപ്പിക്കാനും നിലവിലുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമുള്ള ഇടപെടലുകൾ നടത്തുന്ന സമരങ്ങളായിരുന്നു ഇതെല്ലാം. ദൽഹി കേന്ദ്രീകരിച്ച് നടത്തുന്ന ഇത്തരം വലിയ സമരങ്ങൾക്ക് വലിയ ഇടപെടലുകൾ നടത്താൻ കഴിയുന്നുണ്ട് എന്ന ബോധം അപ്പോഴേക്കും ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങിയിരുന്നു.

ഗ്രാമങ്ങൾ നഗരങ്ങളെ വളയുന്നു

ഭരണകൂടങ്ങൾ സങ്കുചിത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സൃഷ്ടിക്കുന്ന നിയമനിർമാണങ്ങൾ ഇന്ത്യയുടെ അടിസ്ഥാന ജനവിഭാഗത്തെ പല രീതിയിലും കുഴപ്പത്തിലാക്കാറുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങളുടെ ഭാഗമായി വരുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ ആരോപണ പ്രത്യാരോപണങ്ങളിൽ മുങ്ങിപ്പോവുകയും അല്ലെങ്കിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങളിൽ അവസാനിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിൽ നിന്നുമാറിയാണ് നിയമം നിർമിക്കുന്ന സ്ഥലത്തേക്ക് തന്നെ, ബാധിക്കപ്പെട്ട മനുഷ്യർ സമരമായി എത്തുന്ന ശൈലി ഇന്ത്യയിൽ സജീവമാകുന്നത്. ഇരകളാക്കപ്പെടുന്ന സാധാരണക്കാർ ജീവിതം സംരക്ഷിക്കുന്നതിനും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നതിനും ഗ്രാമങ്ങളിൽ നിന്നും ദൽഹി എന്ന ഭരണകൂട ആസ്ഥാനത്തേക്ക് സംഘടിതശക്തിയായി വരുന്ന സമര പോരാട്ടങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

2019 - 20 കാലത്ത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സമരങ്ങൾ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് (CAB- CAA). തലമുറകളായി ജനിച്ചുജീവിക്കുന്ന നാട്ടിൽ മതത്തിന്റെ പേരിൽ അന്യവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങൾ, പിറന്ന നാട്ടിൽ അഭിമാനത്തോടുകൂടിയും സ്വാതന്ത്ര്യത്തോടുകൂടിയും ജീവിക്കാൻ നടത്തിയ ജനകീയ പോരാട്ടങ്ങളിൽ ഒന്നായിരുന്നു അത്. ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ചു അത്. സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ മുതൽ രാജ്യത്തിന്റെ ഓരോ തെരുവിൽ നിന്നും എത്തിയ ബഹുവിധജനങ്ങൾ ഏറ്റെടുത്ത സമരമായിരുന്നു അത്. ഭരണകൂടം എല്ലാ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടും ജനങ്ങളുടെ ശക്തിക്കുമുന്നിൽ പതറിയതും നാം കണ്ടു.

സി.എ.എ സമരം
സി.എ.എ സമരം

2020 സെപ്റ്റംബറിൽ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നടന്ന സമരം ഇന്ത്യൻ സമര ചരിത്രത്തിലെ ഏറ്റവും മികച്ച ജനകീയ മുന്നേറ്റങ്ങളിൽ ഒന്നാണ്. പുതിയതായി അവതരിപ്പിക്കപ്പെട്ട കർഷക നിയമം സാധാരണ കർഷകരെ കോർപ്പറേറ്റ് മുതലാളിമാർക്ക് അടിയറവ് വയ്ക്കുന്ന തരത്തിലേക്ക് മാറ്റും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ, കർഷകർ സംഘടിച്ച് ദൽഹി കേന്ദ്രീകരിച്ച് നടത്തിയ സമരം അതുവരെ ഇന്ത്യ കണ്ടിട്ടില്ലാത്ത അതിജീവന സമരമായിരുന്നു. സാധാരണ പ്രതിഷേധം എന്നതിലുപരി ഒരു സർഗ്ഗസമരമായി കൂടി അത് മാറി എന്നത് ഇന്ത്യയുടെ കാർഷിക പാരമ്പര്യത്തിന്റെയും വൈവിധ്യത്തിന്റെയും കൂടി ഉദാഹരണമായി കൂടി പരിഗണിക്കാം. ഒരേസമയം വയലുകളിൽ കൃഷി സംരക്ഷിക്കുകയും സമരം തുടരുകയും ചെയ്തിരുന്ന അനുകരണീയമായ സമരമാർഗ്ഗമായിരുന്നു അത്. ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികൾക്ക് പകരം ഒരു കുടുംബത്തിലെ മുഴുവനാളുകളും സമരത്തിന്റെ ഭാഗമായി എന്നുള്ളതും എടുത്തു പറയേണ്ടതാണ്. ഈ സമരത്തിന് ലഭിച്ച ബഹുജന പിന്തുണയും ഇന്ത്യയുടെ സാമൂഹിക മണ്ഡലത്തിലെ സവിശേഷ അധ്യായങ്ങളിൽ ഒന്നു തന്നെയാണ്. സമരത്തെ കൂടുതൽ ഊർജ്ജസ്വലമാക്കാനും സർഗ്ഗാത്മകമാക്കാനും വിദ്യാർത്ഥികൾക്കും വൈജ്ഞാനിക സമൂഹത്തിനും യുവാക്കൾക്കും കഴിഞ്ഞു എന്നതും സമരത്തിന്റെ മുദ്രാവാക്യത്തിന്റെ ശക്തിയും ഒപ്പം, വലിയ ജനകീയ മുന്നേറ്റങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന മാറ്റത്തിന്റെ സൂചനയുമാണെന്നു കാണാം. അതുകൊണ്ടുതന്നെയാണ് നിരുപാധികം ഈ നിയമങ്ങളിൽ നിന്ന് പിന്മാറേണ്ട സാഹചര്യം ഭരണകൂടത്തിന് വന്നത്.

ഒരു സമരം പൂർണമായും വിജയിക്കുന്നത് അത് ബാധിക്കപ്പെട്ട മനുഷ്യരുടെ പ്രയത്നം കൊണ്ടു മാത്രമല്ല, മറിച്ച് ആ വിഷയത്തോട് ഐക്യപ്പെടുന്ന ബഹുജന സമൂഹത്തിന്റെ ഇടപെടൽ കൂടി വരുമ്പോഴാണ്. അത്തരത്തിൽ എല്ലാ വിഭാഗം സമൂഹത്തിന്റെയും ഇടപെടൽ കർഷക സമരത്തിൽ കാണാം. അത് ഇന്ത്യയിൽ തുറന്നത് പുതിയ ഒരു സമരപാരമ്പര്യത്തിനാണ്. ഇന്ന് ഇന്ത്യയിൽ കാണുന്ന ഇത്തരം പല ജനകീയ സമരങ്ങൾക്കും ഊർജമായി ഇന്നും അടയാളപ്പെടുത്തപ്പെടുന്നത് കർഷക സമരം തന്നെയാണ്.

പാറ്റകളുടെ ചിറകടിക്ക് ശേഷം

പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ഏറെയുള്ള ഒരു രാജ്യമാണ് ഇന്ത്യ. എന്നാൽ, കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലേക്കുള്ള സമരങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിൽ രാഷ്ട്രീയപാർട്ടികൾക്ക് പരാജയം സംഭവിക്കുന്നു എന്നതാണ് സമകാലിക രാഷ്ട്രീയചരിത്രം നമ്മോട് പറയുന്നത്. സമൂഹത്തിൽ ഉണ്ടാവുന്ന ഈ ഗ്യാപ്പ് പരിഹരിക്കാനാണ് പുതിയ സോഷ്യൽ ഗ്രൂപ്പുകൾ ഉയർന്നുവരുന്നത്. സാങ്കേതികവിദ്യയുടെ സമഗ്ര സാധ്യതകൾ ഉപയോഗിച്ച് പുതിയ തലമുറയിൽ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധനിർമ്മിതിയുടെ അടിസ്ഥാനത്തിൽ അധികാരി വർഗ്ഗത്തിന്റെ തെറ്റായ പ്രവണതകളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശക്തി എല്ലാ വിഭാഗം ജനങ്ങളിലേക്കും കൈമാറാൻ കഴിയുന്നുണ്ട് എന്ന് കാണാം. പരമ്പരാഗത രാഷ്ട്രീയപാർട്ടികൾക്ക് അത്രമേൽ പരിചിതമല്ലാത്ത പുതിയ സമരമാർഗ്ഗങ്ങൾ ജെൻ-സി എന്ന് വിളിക്കുന്ന പുതിയ തലമുറ കൃത്യമായ പങ്കാളിത്തത്തോടെ നടത്തി വിജയിപ്പിക്കുകയാണ്.

രാജ്യത്തെ യുവാക്കളെ കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ ഒരു കമന്റിന്റെ ഭാഗമായി നവമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട ഒരു  ഗ്രൂപ്പാണ് ഇപ്പോൾ വലിയ ചലനങ്ങൾക്ക് കാരണമാകുന്ന സി ജെ പിയായി വലിയ സമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
രാജ്യത്തെ യുവാക്കളെ കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ ഒരു കമന്റിന്റെ ഭാഗമായി നവമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ഗ്രൂപ്പാണ് ഇപ്പോൾ വലിയ ചലനങ്ങൾക്ക് കാരണമാകുന്ന സി ജെ പിയായി വലിയ സമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

അതിൽ വലിയ സ്വാധീനം ചെലുത്തിയതാണ് “കോക്റോച്ച് ജനതാപാർട്ടി (CJP)”. രാജ്യത്തെ യുവാക്കളെ കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ ഒരു കമന്റിന്റെ ഭാഗമായി നവമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ഗ്രൂപ്പാണ് ഇപ്പോൾ വലിയ ചലനങ്ങൾക്ക് കാരണമാകുന്ന സി ജെ പിയായി വലിയ സമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. സമാധാനമെന്ന അടിസ്ഥാന ആശയം മുറുകെ പിടിക്കുകയും അതോടൊപ്പം പൊതുജനശ്രദ്ധയും ബഹുജന കൂട്ടായ്മയും ഉറപ്പുവരുത്തുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന, ലക്ഷ്യത്തെ മാത്രം മുറുകെപ്പിടിക്കുന്ന സമരമാർഗ്ഗമാണ് ഇവർ ഉപയോഗിക്കുന്നത്. അധികാരതാല്പര്യങ്ങൾക്ക് അപ്പുറത്ത് സ്വതന്ത്രമായി നിലപാട് എടുക്കാനും ആ നിലപാട് എല്ലാ വിഭാഗം ജനങ്ങളെയും സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടി ഉൾപ്പെടുത്തി ഉറപ്പിക്കാനും കഴിയുന്നതാണ് ഇവരുടെ സമരരീതി. രാജ്യത്താകമാനമുള്ള മനുഷ്യരെ അവകാശബോധത്തിലേക്ക് എത്തിക്കുകയും തുടർന്ന് വലിയ ജനക്കൂട്ടമായി അധികാരിവർഗ്ഗത്തെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് മാറുകയും ചെയ്യുന്ന സമരമാണ് പുതിയകാലത്ത് ഇന്ത്യ കാണുന്നത്. സി ജെ പിക്ക് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു എന്നത് ആ സമര സ്വാധീനത്തിന്റെ പ്രഭാവം എടുത്ത് കാണിക്കുന്നതാണ്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് അത്രമേൽ കഴിയാതിരുന്ന ഒരു മുന്നേറ്റമാണ് ഇത്തരം ബഹുജന കൂട്ടായ്മ തലസ്ഥാനത്ത് നടപ്പിലാക്കിയത്.

‘പാറ്റ’കളുടെ ഈ സമരമാർഗം ഇന്ന് ഇന്ത്യയിലെ പരമ്പരാഗത രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുമായും ബന്ധപ്പെട്ട ആരോപണങ്ങൾ രാജ്യം വലിയ രീതിയിൽ ചർച്ച ചെയ്യുന്നു, ആ വിഷയം ഏറ്റെടുക്കുന്നതിന് രാഷ്ട്രീയപാർട്ടികൾ പുതിയ സമരമാർഗ്ഗങ്ങളിലേക്ക് കടക്കുന്നു. വിദ്യാർത്ഥികൾ, യുവാക്കൾ, മറ്റു ബഹുജനങ്ങൾ തുടങ്ങി എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളിച്ച് സജീവ സമരത്തിലേക്ക് രാഷ്ട്രീയപാർട്ടികളും മാറുകയാണ്. ഒരു കളക്ടീവ് ആക്ഷൻ എന്ന നിലയിൽ പ്രത്യേക ലക്ഷ്യത്തിനുവേണ്ടി എല്ലാ വിഭാഗം ആളുകളെയും ഒന്നിപ്പിച്ച് നടത്തുന്ന വലിയ സമരപോരാട്ടങ്ങൾക്ക് സമൂഹത്തിൽ സ്വാധീനം ചെലുത്താനും അധികാരി വർഗ്ഗത്തിനിടയിൽ സമ്മർദം ചെലുത്താനും കഴിയുന്നുണ്ട്.

‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം എല്ലാ പ്രതിപക്ഷ കക്ഷികളുടെയും ഏകീകൃത സമരമായി മാറ്റാൻ കഴിയുന്നത്, പുതിയ സമരമാർഗ്ഗത്തിന്റെ ഇംപാക്റ്റാണ്. രാഷ്ട്രീയപാർട്ടികളു​ടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സമരങ്ങൾക്കുപകരം പലതരം ജനവിഭാഗങ്ങളെ പങ്കാളികളാക്കിയും അവർക്ക് ഇടം നൽകിയും നടത്തുന്ന സമരങ്ങളാണ് ഫലമുണ്ടാക്കുക എന്ന പുതുതലമുറപോരാട്ടത്തിന്റെ മാതൃക പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും പിന്തുടരുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ പരമ്പരാഗത സമരരീതിയേക്കാൾ ഈ പുതിയ സമര രീതികളെ കേന്ദ്രസർക്കാർ ഭയപ്പെടുന്നതായി കാണാം. ഇത്തരം സമരഗ്രൂപ്പുകൾക്കുനേരെയുണ്ടാകുന്ന ചെറിയ അനക്കം പോലും രാജ്യത്താകമാനം വലിയ പ്രകമ്പനം സൃഷ്ടിക്കുകയും രാജ്യത്തിന്റെ പലയിടങ്ങളിലും അത് പ്രകമ്പനമുണ്ടാക്കുകയും ചെയ്യും എന്ന ‘തിരിച്ചറിവ്’ യൂണിയൻ സർക്കാറിനുണ്ട്. അതുകൊണ്ടാണ്, ഇന്നലെ ദൽഹി മുഴുവൻ അടച്ചിട്ടും നേതാക്കളെയും വിദ്യാർത്ഥികളെയും കസ്റ്റഡിയിലെടുത്തും സമരക്കാരെ ക്രൂരമായി വേട്ടയാടിയും സമരത്തെ നേരിടാൻ മോദി ഭരണകൂടം വിഫലശ്രമം നടത്തിയത്.

രാഷ്ട്രീയ പാർട്ടികളുടെ പരമ്പരാഗത സമരരീതിയേക്കാൾ ഈ പുതിയ സമര രീതികളെ കേന്ദ്രസർക്കാർ ഭയപ്പെടുന്നതായി കാണാം. ഇത്തരം സമരഗ്രൂപ്പുകൾക്കുനേരെയുണ്ടാകുന്ന ചെറിയ അനക്കം പോലും രാജ്യത്താകമാനം വലിയ പ്രകമ്പനം സൃഷ്ടിക്കുകയും രാജ്യത്തിന്റെ പലയിടങ്ങളിലും അത് പ്രകമ്പനമുണ്ടാക്കുകയും ചെയ്യും എന്ന ‘തിരിച്ചറിവ്’ യൂണിയൻ സർക്കാറിനുണ്ട്.
രാഷ്ട്രീയ പാർട്ടികളുടെ പരമ്പരാഗത സമരരീതിയേക്കാൾ ഈ പുതിയ സമര രീതികളെ കേന്ദ്രസർക്കാർ ഭയപ്പെടുന്നതായി കാണാം. ഇത്തരം സമരഗ്രൂപ്പുകൾക്കുനേരെയുണ്ടാകുന്ന ചെറിയ അനക്കം പോലും രാജ്യത്താകമാനം വലിയ പ്രകമ്പനം സൃഷ്ടിക്കുകയും രാജ്യത്തിന്റെ പലയിടങ്ങളിലും അത് പ്രകമ്പനമുണ്ടാക്കുകയും ചെയ്യും എന്ന ‘തിരിച്ചറിവ്’ യൂണിയൻ സർക്കാറിനുണ്ട്.

ദൽഹിക്കുചുറ്റുമുള്ള സമീപപ്രദേശങ്ങൾ, അതിർത്തികൾ എന്നിവിടങ്ങളിലെ വഴികൾ അടയ്ക്കുക, ട്രെയിൻ ഗതാഗതവും മെട്രോ ഗതാഗതവും സ്തംഭിപ്പിക്കുക, പൊതു ഗതാഗത സംവിധാനങ്ങൾ നിശ്ചലമാക്കുക, ഹോട്ടൽ- ലോഡ്ജുകൾ- ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ മുറികൾ അടച്ചിടുക, ശുചിമുറികൾ നിഷേധിക്കുക തുടങ്ങിയ അടിച്ചമർത്തലുകളാണ്, അത്യന്തം സമാധാനപരമായ ഈ സമരത്തിനെതിരെ യൂണിയൻ സർക്കാർ സ്വീകരിച്ചത്. അതോടൊപ്പം തലസ്ഥാനത്തെ സ്റ്റേഡിയങ്ങളെല്ലാം സമരഭടന്മാരെ പാർപ്പിക്കുന്നതിനുള്ള കരുതൽ തടങ്കൽ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു. മാത്രമല്ല, പോലീസ് സേനയിൽ യൂണിഫോമും നെയിം ബോർഡും ഇല്ലാത്ത അജ്ഞാതരായ സംഘങ്ങളെപോലും തിരുകിക്കയറ്റി, ആക്രമണം തീർത്തും ജനവിരുദ്ധമാക്കുന്നു.

പുതിയകാലം,
പുതിയ സമരങ്ങൾ,
പുത്തൻ പ്രതീക്ഷകൾ

പരമ്പരാഗത സമരരീതികളിൽ നിന്നുമാറി പുതിയ ജനകീയ പങ്കാളിത്ത സമരങ്ങളാണ് രാജ്യത്തിന്റെ പുരോഗമനപരമായ ഭാവിക്ക് നല്ലത് എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പല തലങ്ങളിലായി നടക്കുന്ന സമരങ്ങൾ. മാറ്റങ്ങൾക്ക് വൈമുഖ്യം കാണിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നു മാറി പുതിയകാലത്തെ സാധ്യതകൾ കൂടി ഉപയോഗിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി കൊണ്ടുള്ള സമരപോരാട്ടങ്ങൾക്കാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുക. അതോടൊപ്പം, ജനകീയ പോരാട്ടങ്ങൾ പിന്തിരിപ്പൻ ശക്തികളുടെയും സങ്കുചിത താല്പര്യക്കാരുടെയും കയ്യിലെ ഉപകരണങ്ങളായി മാറാതിരിക്കാനുള്ള ജാഗ്രത പുലർത്തേണ്ടതും സമരം ഗതിമാറാതെ കൃത്യലക്ഷ്യത്തിലേക്ക് എത്തിക്കേണ്ടതും ഈ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്.


Summary: Rahul P.C. writes on how people-led protests, moving beyond traditional forms of resistance, are shaping a new vision for India's progressive future, as seen in the ongoing CJP protests.


രാഹുൽ പി.സി.

അധ്യാപകൻ, ഗവേഷകൻ, കാലിക്കറ്റ് സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗം.

Comments