കോക്ക്രോച്ച് ജനത പാർട്ടിയുടെ ഡിജിറ്റൽ വിപ്ലവം, ഒപ്പം ആശങ്കകളും

“എൻട്രൻസ് പരീക്ഷകളും സർക്കാർ ജോലികളും ഉൾപ്പെടെയെല്ലാം അഴിമതിയിൽ മുങ്ങിയെന്നറിഞ്ഞ ഇന്ത്യൻ മധ്യവർഗ്ഗയുവത്വത്തിന്റെ അവസാനത്തെ കച്ചിത്തുരുമ്പാവുകയാണ് കോക്ക്രോച്ച് പാർട്ടി. അതിന്റെ ജൈവീകമായ ഉദ്ഭവത്തിലും വളർച്ചയിലും ഇന്ത്യൻ ജനതയുടെ പൊളിറ്റിക്കൽ ഏജൻസിയിലും വിശ്വസിക്കാനാണ് ഞാനിപ്പോഴും ഇഷ്ടപ്പെടുന്നത്. എന്നാൽ, ചരിത്രപരമായി അരികുവത്കരിക്കപ്പെട്ട അടിസ്ഥാനവർഗ്ഗത്തിന്റെ ദൈനംദിന രാഷ്ട്രീയയാഥാർഥ്യങ്ങളിൽ നിന്ന് ഇനിയും വളരെ അകലെ തന്നെയാണ് അവരിപ്പോഴും,” - ഐശ്വര്യ ജലജ പ്രദീപ് എഴുതുന്നു.

മെയ് മാസത്തിന്റെ ആദ്യപകുതി തെരഞ്ഞെടുപ്പ് ചർച്ചകളുടേയും, റിസൾട്ട് അപഗ്രഥനങ്ങളുടേയും രാഷ്ട്രീയവാഗ്വാദങ്ങളുടേതുമായിരുന്നു. മറ്റൊരു ഇലക്ഷൻവേനലിന്റെ ആനന്ദങ്ങൾ, ആശങ്കകൾ, ആവേശങ്ങൾ, ആകുലതകൾ. കൂട്ടത്തിൽ ഏറ്റവും വലിയ നിരാശ ബംഗാളിൽ ബിജെപി നേടിയ വിജയം തന്നെയായിരുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും വിജയമാർജിനുകളും SIR ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ആളുകളുടെ എണ്ണവും ചേർത്തുവെച്ച് പല പ്രമുഖ ദേശീയമാധ്യമങ്ങളും നടത്തിയ പരിശോധനയുടെ ഫലങ്ങൾ ഉത്കണ്ഠയുടെ കരകാണാകയത്തിലേക്കാണ് തള്ളിയിട്ടത്. റിസൾട്ടിനു ശേഷം നാട്ടിൽ പോയി വന്ന ബംഗോളി സുഹൃത്ത് രബീന്ദ്രജയന്തി ദിവസം ജയ് ശ്രീറാം വിളികൾ കൊണ്ട് മുഖരിതമായ കൊൽക്കത്ത നഗരത്തെ കുറിച്ച് വിവരിച്ചത് നെഞ്ചിൽ ഒരു ആന്തലോടെയാണ് കേട്ടത്. നാട്ടിലെ കമ്മ്യൂണിസ്റ്റുകാർ ഉൾപ്പെടെ പലരും ബിജെപിയിൽ അംഗത്വമെടുത്ത വിവരം പറഞ്ഞ് അവൻ ആശങ്കപ്പെട്ടപ്പോഴും കാവിനിറം തൂവിയ ഹിന്ദി ഹൃദയഭാഗത്തിന്റെ ഭൂപടം കണ്ടപ്പോഴും ഭയപ്പാട് തന്നെയായിരുന്നു ഉള്ളിൽ. ഹിന്ദുത്വഅധിനിവേശത്തിനെതിരെ കേരളം നൽകുന്ന രാഷ്ട്രീയസുരക്ഷിതത്വത്തിന് പുറത്ത് കഴിയുന്ന സാധാരണക്കാരായ എല്ലാ ജനാധിപത്യവിശ്വാസികളേയും വേട്ടയാടുന്ന ഭയവും നിരാശയും തന്നെയായിരുന്നു ഇതും. കഴിഞ്ഞ കുറച്ചു കാലങ്ങളായി, ഒരോ ഇലക്ഷൻ കാലവും ബാക്കി വെച്ച് പോകുന്ന ഒരുതരം ഇമോഷണൽ റെസിഡ്യു. എന്നാൽ ഏതാനും ദിവസങ്ങളായി ഇരുൾ വഴിയുടെ അങ്ങേയറ്റത്തെ മിന്നാമിന്നിയുടെ ഇത്തിരി വെട്ടം പോലെ ഒരു പ്രതീക്ഷ നേരിട്ടും ഓൺലൈനായും നടക്കുന്ന പല രാഷ്ട്രീയചർച്ചകളുടേയും ഭാഗമാകുന്നുണ്ട്. അതിന്റെ സ്ത്രോതസ്സാകട്ടെ ഒരു ഓൺലൈൻ പാറ്റപാർട്ടിയും.

 ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയ ആക്റ്റിവിസത്തേയും വിവരാവകാശപ്രവർത്തനങ്ങളേയും അപലപിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ് നടത്തിയ പ്രസ്താവനയ്ക്കെതിരെ നിരവധി പ്രതിഷേധസ്വരങ്ങൾ ഉയർന്നുവെങ്കിലും വളരെ ചുരുങ്ങിയ സമയം കൊണ്ട്, പ്രതിപക്ഷരാഷ്ട്രീയമെന്ന നീണ്ട സ്‌പെക്ട്രത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കിടന്നിരുന്ന ഒരു വലിയ കൂട്ടം ചെറുപ്പക്കാരെ ഒരൊറ്റ പേരിനു കീഴിൽ ഡിജിറ്റലായി സംഘടിപ്പിക്കാൻ സാധിച്ചതിലൂടെയാണ് CJP വ്യത്യസ്തമാവുന്നത്.
ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയ ആക്റ്റിവിസത്തേയും വിവരാവകാശപ്രവർത്തനങ്ങളേയും അപലപിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ് നടത്തിയ പ്രസ്താവനയ്ക്കെതിരെ നിരവധി പ്രതിഷേധസ്വരങ്ങൾ ഉയർന്നുവെങ്കിലും വളരെ ചുരുങ്ങിയ സമയം കൊണ്ട്, പ്രതിപക്ഷരാഷ്ട്രീയമെന്ന നീണ്ട സ്‌പെക്ട്രത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കിടന്നിരുന്ന ഒരു വലിയ കൂട്ടം ചെറുപ്പക്കാരെ ഒരൊറ്റ പേരിനു കീഴിൽ ഡിജിറ്റലായി സംഘടിപ്പിക്കാൻ സാധിച്ചതിലൂടെയാണ് CJP വ്യത്യസ്തമാവുന്നത്.

ഈ മാസം 15ാം തിയ്യതി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ഇന്ത്യയിലെ തൊഴിൽരഹിതരായ ചെറുപ്പക്കാരെ പാറ്റകളും (cockroaches) പരാന്നഭോജികളുമായി (parasites) വിശേഷിപ്പിച്ചുകൊണ്ട് നടത്തിയ പരാമർശത്തിനെതിരെ ഉയർന്ന, ആക്ഷേപഹാസ്യസ്വഭാവമുള്ള ഒരു ഓൺലൈൻ പ്രതിഷേധമായാണ് കോക്ക്രോച്ച് ജനത പാർട്ടി (Cockroach Janatha Party-CJP) പിറവിയെടുക്കുന്നത്. ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയ ആക്റ്റിവിസത്തേയും വിവരാവകാശപ്രവർത്തനങ്ങളേയും അപലപിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ് നടത്തിയ ഈ പ്രസ്താവനയ്ക്കെതിരെ നിരവധി പ്രതിഷേധസ്വരങ്ങൾ ഉയർന്നുവെങ്കിലും വളരെ ചുരുങ്ങിയ സമയം കൊണ്ട്, പ്രതിപക്ഷരാഷ്ട്രീയമെന്ന നീണ്ട സ്‌പെക്ട്രത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കിടന്നിരുന്ന ഒരു വലിയ കൂട്ടം ചെറുപ്പക്കാരെ ഒരൊറ്റ പേരിനു കീഴിൽ ഡിജിറ്റലായി സംഘടിപ്പിക്കാൻ സാധിച്ചതിലൂടെയാണ് CJP വ്യത്യസ്തമാവുന്നത്. ഇതുവരെ ഏകദേശം മൂന്നരലക്ഷത്തോളം പേർ, പാർട്ടി വെബ്സൈറ്റിൽ ലഭ്യമായ ഗൂഗിൾ ഫോം വഴി അംഗത്വമെടുത്തതായിട്ടാണ് പാർട്ടിയുടെ സ്ഥാപകപ്രസിഡന്റ് അഭിജിത് ദിപ്കെ അവകാശപെടുന്നത്. നിങ്ങൾ തൊഴിൽരഹിതരോ, മടിയന്മാരോ, സദാ ഓൺലൈനായി ഇരിക്കുന്നവരോ, നാടിന്റെ രാഷ്ട്രീയാവസ്ഥയെ പറ്റി പ്രൊഫഷണലായി വ്യാകുലപ്പെടാൻ അറിയുന്നവരോ ആണെങ്കിൽ നിങ്ങൾക്കീ പാർട്ടിയിൽ ചേരാമെന്ന് ദിപ്കെ തന്റെ പാർട്ടി വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കുന്നു.

ഒരാഴ്ച മാത്രം പ്രായമുള്ള പാർട്ടിയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിൽ ഇതുവരെ 19 മില്യൺ പേരാണ് ഫോളോ ചെയ്യുന്നത്. ബിജെപിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഒഫീഷ്യൽ ഇൻസ്റ്റാ ഹാൻഡിലുകളെക്കാൾ കൂടുതലാണിത്. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം, ബിജെപിയുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിനേക്കാൾ ഫോളോവഴ്‌സുണ്ടായിരുന്ന കോക്ക്രോച്ച് പാർട്ടിയുടെ ഹാൻഡിൽ ഇന്ത്യയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ ബാലിശമായൊരു വൈറൽ മീം ട്രെൻഡായി തോന്നാമെങ്കിലും നമ്മുടെ ചെറുപ്പക്കാർക്കിടയിൽ സർവസാധാരണമായി കൊണ്ടിരിക്കുന്ന രാഷ്ട്രീയനൈരാശ്യത്തിന്റെയും അവരെ തഴഞ്ഞുകൊണ്ടിരിക്കുന്ന വ്യവസ്ഥയോടുള്ള അടങ്ങാത്ത അമർഷത്തിന്റെയും സത്വരമായ ആവിഷ്കാരമാവുകയാണ് ഈ പാറ്റകൂട്ടം. കേവലമൊരു വൈറൽ ട്രെൻഡോ അതോ ശക്തമായൊരു രാഷ്ട്രീയസൂചനയോ എന്ന കാര്യത്തിൽ വരും നാളുകളിൽ വ്യക്തത ലഭിക്കേണ്ടതായിട്ടുണ്ടെകിലും ഓൺലൈൻ പിആർ ഗ്രൂപ്പുകളും സൈബർ പോരാളികളും വാഴുന്ന ഇന്നിന്റെ രാഷ്ട്രീയഭൂമികയിൽ കോക്ക്രോച്ച് ജനത പാർട്ടിയുടെ ഉദ്ഭവവും ജനകീയതയും ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കപ്പെടേണ്ടതുണ്ട്.

നിങ്ങൾ തൊഴിൽരഹിതരോ, മടിയന്മാരോ, സദാ ഓൺലൈനായി ഇരിക്കുന്നവരോ, നാടിന്റെ രാഷ്ട്രീയാവസ്ഥയെ പറ്റി പ്രൊഫഷണലായി വ്യാകുലപ്പെടാൻ അറിയുന്നവരോ ആണെങ്കിൽ നിങ്ങൾക്കീ പാർട്ടിയിൽ ചേരാമെന്ന് CJP സ്ഥാപകപ്രസിഡന്റ്  അഭിജിത് ദിപ്കെ തന്റെ പാർട്ടി വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കുന്നു.
നിങ്ങൾ തൊഴിൽരഹിതരോ, മടിയന്മാരോ, സദാ ഓൺലൈനായി ഇരിക്കുന്നവരോ, നാടിന്റെ രാഷ്ട്രീയാവസ്ഥയെ പറ്റി പ്രൊഫഷണലായി വ്യാകുലപ്പെടാൻ അറിയുന്നവരോ ആണെങ്കിൽ നിങ്ങൾക്കീ പാർട്ടിയിൽ ചേരാമെന്ന് CJP സ്ഥാപകപ്രസിഡന്റ് അഭിജിത് ദിപ്കെ തന്റെ പാർട്ടി വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കുന്നു.

ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുമുൾപ്പെടെയുള്ള സൗത്ത് ഏഷ്യൻ രാജ്യങ്ങളുടെ രാഷ്ട്രീയചരിത്രം മാറ്റിമറിച്ച സർക്കാർ വിരുദ്ധ ജനകീയപ്രക്ഷോഭങ്ങളുടെ ഡിജിറ്റൽ നാൾവഴികളിൽ ജെനറേഷൻ സിയുടെ രാഷ്ട്രീയഅമർഷങ്ങളുടെ ഇത്തരം മീമെറ്റിക് ആവിഷ്കാരങ്ങൾ കാണാൻ സാധിക്കുന്നതാണ്. പരമ്പരാഗതമായ കക്ഷി രാഷ്ട്രീയനിരീക്ഷകർ‌ക്കും പ്രവർത്തകർ‌ക്കും എളുപ്പത്തിൽ മനസ്സിലാക്കുവാനോ ഉൾക്കൊള്ളുവാനോ സാധിക്കാത്ത അസംബന്ധ സ്വഭാവമുള്ള മുദ്രാവാക്യങ്ങളും പോപ്പ് കൾച്ചർ ചിഹ്നങ്ങളുമാണ് പലപ്പോഴും ഇത്തരം പ്രക്ഷോഭങ്ങളുടെ മുഖമുദ്രയാകുന്നത്. നേപ്പാളിലെ Genz പ്രക്ഷോഭത്തിൽ ഉപയോഗിക്കപ്പെട്ട, കടൽകൊള്ളക്കാരുടെ കഥ പറയുന്ന One Piece എന്ന ജാപ്പനീസ് Manga comic-ലെ കൊടി ഇതിനു വലിയ ഉദാഹരണമാണ്. സദാ അർത്ഥങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സാംസ്കാരികചിഹ്നങ്ങളും അതിരുകളില്ലാത്ത മീഡിയ ഇക്കോസിസ്റ്റവും പടച്ച ആധുനികാനന്തര-ആഗോളവൽകൃത ലോകത്ത് ജനിച്ച്, വളർന്ന്, ജീവിക്കുന്ന ഇന്നിന്റെ യുവതയുടെ രാഷ്ട്രീയപ്രതിഷേധങ്ങൾ അതിനാൽ മുൻകാല മാതൃകകളുടെ യുക്തിക്കുള്ളിൽ നിന്ന് മനസ്സിലാക്കുക ക്ലേശകരം തന്നെയാണ്.

CJPയുടെ കാര്യമെടുത്ത് നോക്കിയാൽ കൂറ അഥവാ പാറ്റയാണ് അവരുടെ മാസ്ക്കോട്ട്. അഴുക്കുചാലുകളിൽ കഴിയുന്ന നിസ്സഹായരായ പാറ്റകളെ പോലെ തന്നെയാണ് ഇന്ത്യയിലെ അഴുകിയ രാഷ്ട്രീയവ്യവസ്ഥിതിക്കുള്ളിൽ കഴിയുന്ന ചെറുപ്പക്കാർ എന്ന് Al Jazeeraക്ക് നൽകിയ പ്രസ്താവനയിൽ അഭിജിത് ദിപ്കെ ചൂണ്ടിക്കാട്ടുന്നുണ്ട്. എപ്പോൾ സിസ്റ്റം അഴുക്കുചാലാകുന്നോ അപ്പോൾ പാറ്റകൾ പെറ്റുപെരുകുമെന്ന് പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അയാൾ ഉറക്കെ പ്രഖ്യാപിക്കുന്നു. അപ്രകാരം രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ തലവൻ നടത്തിയ അപക്വമായൊരു അധിക്ഷേപത്തെ വർധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്കും അഴിമതികൾക്കും അസഹിഷ്ണുതകൾക്കുമെതിരെയുമുള്ള ഒരു സിംബലാക്കി മാറ്റുകയാണ് ഈ ഓൺലൈൻ പാർട്ടി.

CJPയുടെ കാര്യമെടുത്ത് നോക്കിയാൽ കൂറ അഥവാ പാറ്റയാണ് അവരുടെ മാസ്ക്കോട്ട്. അഴുക്കുചാലുകളിൽ കഴിയുന്ന നിസ്സഹായരായ പാറ്റകളെ പോലെ തന്നെയാണ് ഇന്ത്യയിലെ അഴുകിയ രാഷ്ട്രീയവ്യവസ്ഥിതിക്കുള്ളിൽ കഴിയുന്ന ചെറുപ്പക്കാർ എന്ന് Al Jazeeraക്ക് നൽകിയ പ്രസ്താവനയിൽ അഭിജിത് ദിപ്കെ ചൂണ്ടിക്കാട്ടുന്നുണ്ട്.
CJPയുടെ കാര്യമെടുത്ത് നോക്കിയാൽ കൂറ അഥവാ പാറ്റയാണ് അവരുടെ മാസ്ക്കോട്ട്. അഴുക്കുചാലുകളിൽ കഴിയുന്ന നിസ്സഹായരായ പാറ്റകളെ പോലെ തന്നെയാണ് ഇന്ത്യയിലെ അഴുകിയ രാഷ്ട്രീയവ്യവസ്ഥിതിക്കുള്ളിൽ കഴിയുന്ന ചെറുപ്പക്കാർ എന്ന് Al Jazeeraക്ക് നൽകിയ പ്രസ്താവനയിൽ അഭിജിത് ദിപ്കെ ചൂണ്ടിക്കാട്ടുന്നുണ്ട്.

അഞ്ചു വാഗ്ദാനങ്ങളാണ് വെബ്സൈറ്റിൽ പങ്കുവെച്ച തങ്ങളുടെ മാനിഫെസ്റ്റോയിലൂടെ CJP മുന്നോട്ട് വെക്കുന്നത്. തങ്ങൾ അധികാരത്തിൽ വന്നാൽ ഇന്ത്യയിലെ ഒരു റിട്ടയേർഡ് ചീഫ് ജസ്റ്റിസ് പോലും രാജ്യസഭാംഗമാവില്ലെന്നും വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് കാരണമില്ലാതെ പേരുകൾ വെട്ടുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുമെന്നുമാണ് പ്രധാനവാഗ്ദാനങ്ങൾ. ഇതോടൊപ്പം തന്നെ ലോക്സഭയിലും കാബിനെറ്റിലും 50% സ്ത്രീസംവരണവും കൂറുമാറുന്ന നേതാക്കൾക്ക് 20 വർഷത്തെ വിലക്കും അംബാനി-അദാനി കമ്പനികളുടെ ലൈസൻസ് റദ്ധാക്കലും മാനിഫെസ്റ്റോയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്രകാരം കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ ബിജെപി ഭരണത്തിന്റെ അഡ്മിനിസ്‌ട്രെറ്റീവ്, ബ്യൂറോക്രാറ്റിക് പോരായ്മകൾ ഉയർത്തിക്കാട്ടി, അതിനൊരു ബദൽ മുന്നോട്ട് വെക്കുന്നതിലൂടെ ഒരു വലിയ വിഭാഗം ചെറുപ്പക്കാരെ മതവർഗീയവികാരങ്ങളുടെ രാഷ്ട്രീയത്തിനപ്പുറത്തേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുവാൻ ഈ പാറ്റകൂട്ടത്തിന് സാധിച്ചേക്കാം. 2011-ൽ അണ്ണ ഹസാരെയുടെയുടെയും അരവിന്ദ് കെജ്രിവാളിന്റെയും നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധപ്രക്ഷോഭങ്ങളെ ഓർമിപ്പിക്കുന്നുണ്ട് കോക്ക്രോച്ച് ജനത പാർട്ടി. ഈ രാഷ്ട്രീയ déjà vuവിന്റെ പുറകിലെ വലിയൊരു കാരണം പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയുടെ ആം ആദ്മി പാർട്ടി ബന്ധമാവാം. 2014ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ രാഷ്ട്രീയസമവാക്യങ്ങൾ മാറ്റിയെഴുതുന്നതിൽ വലിയ പങ്ക് 2011ലെ പ്രക്ഷോഭത്തിനും AAPയ്ക്കും ഉണ്ടായിരുന്നു. ജനവിധിയുടെ അടിസ്ഥാനത്തിലുള്ള അത്തരമൊരു മാറ്റിയെഴുത്ത് ഇന്നത്തെ വോട്ട് ചോരി ഇന്ത്യയിൽ എത്രമാത്രം സാധ്യമാണെന്ന് അറിയില്ലെങ്കിലും 2029-ലെ ഭരണമാറ്റത്തിലേക്കുള്ള പ്രതീക്ഷയുടെ സൈൻ ബോർഡായാണ് കോക്ക്രോച്ച് ജനതാപാർട്ടിയുടെ വളർച്ചയെ ഇപ്പോൾ ഞാൻ നോക്കിക്കാണുന്നത്.

അതേസമയം, ഈ ഡിജിറ്റൽ പാറ്റ പ്രക്ഷോഭത്തിന്റെ ഭാവിയെ കുറിച്ച് നിരവധി ചോദ്യങ്ങളും ആശങ്കകളുമുണ്ട് താനും. അറ്റെൻഷൻ ഇക്കോണമിയുടെ ഈ കാലത്ത് ഡിജിറ്റൽ ലോകത്ത് പിറവിയെടുക്കുന്ന ചർച്ചകളും പ്രക്ഷോഭങ്ങളും വ്യവഹാരങ്ങളും നേരിടുന്ന പ്രധാന പ്രശ്നം, സുസ്ഥിരമായ രാഷ്ട്രീയപ്രതിബദ്ധതയുടെ അഭാവമാണ്. നൈമിഷികവും നശ്വരവുമായ (ephemeral) ട്രെൻഡുകളുടെ മഴവെള്ളപാച്ചിലിൽ പ്രതിഷേധസ്വരങ്ങൾ കുത്തിയൊലിച്ചു പോകാതെ നോക്കേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ്‌. വലിയ വൈറൽ കോലാഹലങ്ങളോടെ ആരംഭിക്കുന്ന പല പ്രക്ഷോഭങ്ങളും പലപ്പോഴും താഴെത്തട്ടുകളിൽ വലിയ ചലനങ്ങളുണ്ടാക്കാതെ, കൃത്യമായൊരു പൊളിറ്റിക്കൽ ആക്ഷൻ സാധ്യമാവാതെ ചത്തൊടുങ്ങി പോകാറുണ്ട്. ഏറ്റവും വലിയ ഉദാഹരണം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശക്തമായ കോളിളക്കങ്ങൾ സൃഷ്ടിച്ച 2020-ലെ EIA (Environment Impact Assessment) ആക്ടിനെതിരെ നടന്ന ഡിജിറ്റൽ പ്രക്ഷോഭങ്ങളായിരുന്നു. കോവിഡ് കാലനിയന്ത്രണങ്ങൾക്കിടയിൽ ജനകീയവും വികേന്ദ്രീകൃതവുമായി നടന്ന പ്രക്ഷോഭം കൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടാക്കുവാനോ ആക്ട് പിൻവലിപ്പിക്കുവാനോ സാധിച്ചില്ല. വലിയൊരു കൂട്ടം ജനങ്ങൾ കേവലമൊരു വൈറൽ ട്രെൻണ്ടായി മാത്രം പ്രക്ഷോഭങ്ങളെയും സമരങ്ങളെയും നോക്കി കാണുമ്പോൾ സംഭവിക്കുന്ന ഇത്തരം പരാജയസാധ്യതകളോട് ചേർത്ത് വെച്ച് കോക്ക്രോച്ച് പാർട്ടിയുടെ ഭാവി വായിക്കപ്പെടേണ്ടതുണ്ട്.

പ്രധാന ആശങ്ക 2011ൽ ആം ആദ്മി പാർട്ടി മുന്നോട്ട് വെച്ച ആശയങ്ങളുമായി CJPക്കുള്ള സാമ്യം തന്നെയാണ്. ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ആശങ്കകളിലൂന്നിയ AAP-യുടെ ഭരണവിരുദ്ധപ്രത്യേയശാസ്ത്രം തന്നെയാണ് കോക്ക്രോച്ച് പാർട്ടിയേയും ഇപ്പോൾ മുന്നോട്ട് നയിക്കുന്നത്.
പ്രധാന ആശങ്ക 2011ൽ ആം ആദ്മി പാർട്ടി മുന്നോട്ട് വെച്ച ആശയങ്ങളുമായി CJPക്കുള്ള സാമ്യം തന്നെയാണ്. ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ആശങ്കകളിലൂന്നിയ AAP-യുടെ ഭരണവിരുദ്ധപ്രത്യേയശാസ്ത്രം തന്നെയാണ് കോക്ക്രോച്ച് പാർട്ടിയേയും ഇപ്പോൾ മുന്നോട്ട് നയിക്കുന്നത്.

മറ്റൊരു പ്രധാന ആശങ്ക 2011ൽ ആം ആദ്മി പാർട്ടി മുന്നോട്ട് വെച്ച ആശയങ്ങളുമായി CJPക്കുള്ള സാമ്യം തന്നെയാണ്. ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ആശങ്കകളിലൂന്നിയ AAP-യുടെ ഭരണവിരുദ്ധപ്രത്യേയശാസ്ത്രം തന്നെയാണ് കോക്ക്രോച്ച് പാർട്ടിയേയും ഇപ്പോൾ മുന്നോട്ട് നയിക്കുന്നത്. 2014-ൽ ബിജെപി വാഗ്ദാനം ചെയ്ത വികസനവും സാമ്പത്തികവളർച്ചയും വരാനായി കാത്തിരുന്ന് മടുത്ത, തങ്ങളുടെ വർഗ്ഗാഭിലാഷങ്ങളുടെ (Class aspirations) ആദ്യപടിയായ എൻട്രൻസ് പരീക്ഷകളും സർക്കാർ ജോലികളും ഉൾപ്പെടെയെല്ലാം അഴിമതിയിൽ മുങ്ങിയെന്നറിഞ്ഞ ഇന്ത്യൻ മധ്യവർഗ്ഗയുവത്വത്തിന്റെ അവസാനത്തെ കച്ചിത്തുരുമ്പാവുകയാണ് അതിനാൽ കോക്ക്രോച്ച് പാർട്ടി. ചരിത്രപരമായി അരികുവത്കരിക്കപ്പെട്ട അടിസ്ഥാനവർഗ്ഗത്തിന്റെ ദൈനംദിന രാഷ്ട്രീയയാഥാർഥ്യങ്ങളിൽ നിന്ന് ഇനിയും വളരെ അകലെ തന്നെയാണ് അവരിപ്പോഴും. അടിച്ചമർത്തപെട്ടവരും അവകാശങ്ങൾ നിരസിക്കപ്പെട്ടവരുമായ ദലിതരും ആദിവാസികളും തൊഴിലാളികളുമടങ്ങിയ വലിയൊരു ഭൂരിപക്ഷത്തിനൊപ്പമല്ലാതെ ഈ പ്രക്ഷോഭത്തിനു നിലനിൽക്കാൻ സാധിക്കില്ലെന്ന് ഇനിയും പാറ്റകൂട്ടം തിരിച്ചറിയേണ്ടതുണ്ട്. ഭരണവിരുദ്ധവികാരത്തിനുമപ്പുറം, മൃദുഹിന്ദുത്വം തീണ്ടാത്ത ഒരു പ്രത്യയശാസ്ത്ര തെളിച്ചമുണ്ടാക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഉടനെ വരാനിരിക്കുന്ന CIA ഫണ്ടിങ് ആരോപണങ്ങൾക്കും വെസ്റ്റേൺ പപ്പെറ്റ് തിയറികൾക്കുമപ്പുറം കോക്ക്രോച്ച് ജനത പാർട്ടിയുടെ ജൈവീകമായ ഉദ്ഭവത്തിലും വളർച്ചയിലും ഇന്ത്യൻ ജനതയുടെ പൊളിറ്റിക്കൽ ഏജൻസിയിലും വിശ്വസിക്കാനാണ് ഞാനിപ്പോഴും ഇഷ്ടപ്പെടുന്നത്. കെട്ടകാലത്ത് അറ്റ് പോകുന്ന പ്രതീക്ഷകളെ വിളക്കി ചേർക്കാൻ പോന്ന ഇത്തരം മിന്നൽ വിപ്ലവങ്ങളാണ് സ്വപ്നം കാണാനുള്ള ഊർജ്ജമാകുന്നത്. അതിനാൽ തന്നെ നാളെയെന്താകുമെന്ന് അറിയില്ലെങ്കിലും ഇന്നിന്റെ ആവശ്യമാണീ പാറ്റക്കൂട്ടം എന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നതും.

Comments