ലോകം പലസ്തീനൊപ്പം നിൽക്കണം; നെതന്യാഹു ‘പ്രാകൃത’ ഭരണാധികാരിയെന്ന് പ്രിയങ്ക ഗാന്ധി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധിയുടെ എക്സ് പോസ്റ്റ്.

News Desk

  • പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധിയുടെ എക്സ് പോസ്റ്റ്.

  • ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി.

  • ഗാസയിൽ ഇസ്രയേൽ നടത്തുന്നത് അതിഭീകരമായ വംശഹത്യയാണെന്ന് പറയാതെ വയ്യെന്ന് പ്രിയങ്ക കുറിച്ചു.

  • ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളെയടക്കം ഇസ്രയേൽ ഭരണകൂടം കൊന്നൊടുക്കുകയാണ്.

  • ഇസ്രയേലിൻെറ നടപടികളെ ലോകജനത ഒന്നിച്ച് നിന്ന് എതിർക്കുകയാണ് ചെയ്യേണ്ടത്.

  • മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിൽ ഇസ്രയേൽ സർക്കാരിൻെറ നടപടികൾ ചോദ്യം ചെയ്യപ്പെടുകയാണ് വേണ്ടത്.

  • അമേരിക്കൻ കോൺഗ്രസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വൻ സ്വീകരണം ലഭിച്ചത് നിരാശാജനകമായ കാര്യമാണ്.

  • ഗാസയിൽ നടക്കുന്നത് ആധുനിക സംസ്കാരവും ‘പ്രാകൃത’രായ മനുഷ്യരും തമ്മിലുള്ള പോരാട്ടമാണെന്നാണ് നെതന്യാഹു പറഞ്ഞിരിക്കുന്നത്.

  • ആ പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്. നെതന്യാഹുവിൻെറ സർക്കാർ തന്നെയാണ് ‘പ്രാകൃത’മായി പ്രവർത്തിക്കുന്നത്.

  • ഇസ്രയേലിൻെറ ‘പ്രാകൃത’ നടപടികൾക്ക് പാശ്ചാത്യ ലോകത്ത് നിന്ന് പിന്തുണ ലഭിക്കുന്നുവെന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്.

  • അക്രമത്തിലും അപരവിദ്വേഷത്തിലും വിശ്വസിക്കാത്ത ഇസ്രയേലിലെ ജനങ്ങളടക്കം, ലോകത്തിലെ എല്ലാ മനുഷ്യരും പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കാൻ തയ്യാറാവണം.

  • ലോകത്തിലെ മനുഷ്യപക്ഷത്ത് നിൽക്കുന്ന ഭരണകൂടങ്ങളെല്ലാം പലസ്തിനൊപ്പം നിൽക്കണമെന്നും പ്രിയങ്ക ഗാന്ധി എക്സ് പോസ്റ്റിൽ പറഞ്ഞു.

Comments