പെഗാസസിൽ സുപ്രീംകോടതിയെ സമീപിച്ചതിനെ കോൺഗ്രസ് നേതാക്കൾ എതിർത്തു - ജോൺ ബ്രിട്ടാസ്

National Desk

പെഗാസസ് വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചതിനെ കോൺഗ്രസ് എതിർത്തെന്ന് ജോൺ ബ്രിട്ടാസ് എം.പി. പാർലമെന്റിൽ തീർപ്പുണ്ടാകില്ല എന്നുറപ്പായ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ റിട്ട് ഫയൽ ചെയ്തത്. എന്നാൽ ജയറാം രമേശ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഈ നീക്കത്തെ എതിർത്തു. സുപ്രീംകോടതി ഈ ഹർജി വലിച്ചെറിയും എന്നാണ് ജയറാം രമേശ് പറഞ്ഞത്. പ്രതിപക്ഷ നേതാക്കളുടെ കോ- ഓഡിനേഷൻ കമ്മറ്റി യോഗത്തിൽ എളമരം കരീം എം.പിയോടും കോൺഗ്രസ് നേതാക്കൾ വിമർശനം ഉന്നയിച്ചു.
കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി മുന്നോട്ടുപോയതു കൊണ്ടാണ് സ്വകാര്യതാ സംരക്ഷണ വിഷയത്തിലടക്കം നിർണായകമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. കോൺഗ്രസ് നേതാക്കൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ പെഗാസസ് കേസ് അവതാളത്തിലാകുമായിരുന്നു എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

ജോൺ ബ്രിട്ടാസ് എം.പിയുമായി ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി. എം. ഹർഷൻ നടത്തിയ അഭിമുഖത്തിലാണ് പെഗാസസ് കേസിലെ കോൺഗ്രസ് നിലപാടിനെക്കുറിച്ച് പരാമർശിക്കുന്നത്.

അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാം.

Comments