യു.എ.പി.എ റദ്ദാക്കും, ജാതി സർവേ നടത്തും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം റദ്ദാക്കും; സി.പി.എം മാനിഫെസ്റ്റോ

സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ പുനഃസ്ഥാപിക്കും, യു എ പി എ, കള്ളപ്പണ നിരോധന നിയമം എന്നിവ റദ്ദാക്കും.

Think

ന്ധനവില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും, സി എ എ റദ്ദാക്കും തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങളുമായി സി പി എമ്മിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. കേന്ദ്ര നികുതിയില്‍ 50% സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

സാർവത്രിക പൊതു ആരോഗ്യ പരിരക്ഷ, വിലക്കയറ്റം നിയന്ത്രിക്കും, സബ്‌സിഡിയോടെ ധാന്യ വിതരണം പുനഃസ്ഥാപിക്കും, ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കും, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ നീതി വേഗത്തിലാക്കും, സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കും, പൗരർക്ക് മേലുള്ള ഡിജിറ്റൽ നിരീക്ഷണം അവസാനിപ്പിക്കും തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

സി എ എ ധ്രുവീകരണത്തിനുള്ള അപകടകരമായ തന്ത്രമാണെന്നും അതിനെതിരെ ന്യൂനപക്ഷ സമുദായങ്ങളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കൊപ്പം വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്നും പ്രകടനപത്രിക നൽകുന്നു. 

  • ഗവര്‍ണര്‍മരെ തിരഞ്ഞെടുക്കാന്‍ അതത് മുഖ്യമന്ത്രിമാര്‍ ശുപാര്‍ശ ചെയ്യുന്ന സമിതിയയെ നിയമിക്കും.

  • ജി ഡി പിയില്‍ 6% വിദ്യാഭ്യാസത്തിനായി നീക്കിവെക്കും.

  • സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ പുനഃസ്ഥാപിക്കും.

  • സര്‍ക്കാര്‍ മേഖലയിലേതിന് സമാനമായി സ്വകാര്യ മേഖലയിലും സംവരണം ഏര്‍പ്പെടുത്തും.

  • ജാതി സെന്‍സസ് നടപ്പാക്കും.

  • തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഏര്‍പ്പെടുത്തും, കോര്‍പ്പറേറ്റ് സംഭാവന നിരോധിക്കും.

  • വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് നിയമം കൊണ്ടുവരും.

  • സി.എ.എ, യു എ പി എ, കള്ളപ്പണ നിരോധന നിയമം എന്നിവ റദ്ദാക്കും.

  • സി പി എമ്മിന്റെയും ഇടതുപക്ഷത്തിന്റെും ശക്തി വര്‍ദ്ധിപ്പിക്കും.

  • കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ കൊണ്ടുവരും.

  • തൊഴിലുറപ്പ് വേതനം ഇരട്ടിയാക്കും.

  • ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരും.

  • ലേബർകോഡുകൾ പിൻവലിച്ച്‌ തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽനിയമങ്ങൾ നടപ്പാക്കും.

  • തൊഴിൽ സൃഷ്ടിച്ച് അതിലൂടെ ജനങ്ങളുടെ കൈയിൽ പണമെത്തിച്ച്‌ അവരുടെ ക്രയശേഷി വളർത്തുന്ന രീതിയിൽ സാമ്പത്തിക വികസനത്തെ സമന്വയിപ്പിക്കും.

  • സമ്പന്നർക്കുമേലും കോർപറേറ്റ്‌ ലാഭത്തിനും ആഡംബര ഉൽപ്പന്നങ്ങൾക്കും നികുതി ചുമത്തി വിഭവശേഖരണമേഖല വിപുലപ്പെടുത്തും.

  • താങ്ങുവില ഉറപ്പാക്കാന്‍ നിയമം നിര്‍മാണം. 

Comments