പട്ടം പറത്തി ഡ്രോണുകളെ നേരിടുന്ന കർഷകർ,
ഇന്ന് ചർച്ചക്ക് സാധ്യത

പ്രക്ഷോഭകരുടെ കേള്‍വി ശേഷിക്ക് തകരാർ വരുത്തുംവിധമുള്ള ശബ്ദ പീരങ്കികൾ ഡൽഹി പൊലീസ് വിന്യസിച്ചതായി റിപ്പോർട്ട്. - ഏറ്റവും പുതിയ അപ്ഡേറ്റുകൾ.

National Desk

14-02-2024 |5: 15 PM

  • ശംഭു അതിർത്തിയിൽ കർഷകർക്കെതിരെ ഡ്രോണുകൾ ഉപയോഗിച്ച് ടിയർ ഗ്യാസ് ഷെല്ലുകൾ വർഷിക്കുന്നു. നിരവധി കർഷകർ ആശുപത്രിയിൽ, സംഘർഷാവസ്ഥ. ആകാശത്തേക്ക് പട്ടങ്ങൾ പറത്തി കർഷകർ ഡ്രോണുകളെ തടയുകയും അവയെ വലിച്ച് താഴെയിടുകയും ചെയ്യുന്നു.

  • ചർച്ചക്ക് കേന്ദ്രം ക്ഷണിച്ചാൽ അത് സ്വീകരിക്കണമോ എന്ന് കർഷകരുടെ അഭിപ്രായം തേടിയശേഷം തീരുമാനിക്കുമെന്ന് നേതാക്കൾ. ചർച്ച ചണ്ഡീഗഡിലോ പ്രക്ഷോഭം നടക്കുന്ന മേഖലയിലോ ആയിരിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച- നോൺ പൊളിറ്റിക്കൽ നേതാവ് ജഗ്ജിത് സിങ് ദല്ലേവാൽ.

  • ഇന്ന് രാത്രി കർഷകരും കേന്ദ്ര മന്ത്രിമാരും തമ്മിൽ ചർച്ച നടക്കുമെന്നാണ് സൂചന. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ചർച്ച. കർഷകർ ചർച്ചക്ക് ഹരിയാന രാജ്ഭവനിലെത്തും.

  • കർഷകർക്ക് മോദി സർക്കാറിലുള്ള വിശ്വാസം നഷ്ടമായി, മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പുനൽകാനുള്ള തീരുമാനത്തിൽനിന്ന് എന്തുകൊണ്ടാണ് കേന്ദ്രം ഒളിച്ചോടുന്നത് കോൺഗ്രസ്.

  • പ്രക്ഷോഭകരുടെ കാഴ്ചശേഷിക്ക് തകരാർ വരുത്തുംവിധമുള്ള ശബ്ദ പീരങ്കികൾ (Long Range Acoustic Devices) ഡൽഹി പൊലീസ് വിന്യസിച്ചതായി എൻ.ഡി.ടി.വി. 30 ലക്ഷം രൂപ വിലയുള്ള ഈ ഉപകരണത്തിന്റെ ഫയറിങ് ഡ്രിൽ ഡൽഹി നഗരത്തിന്റെ വടക്കൻ മേഖലയിൽ നടത്തിയതായി, വീഡിയോ റിപ്പോർട്ടുകൾ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ടു ചെയ്യുന്നു.

  • കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ട്വീറ്റ്: ''2011-ൽ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയും ഒരു വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാനുമായിരുന്ന സമയത്ത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഒരു റിപ്പോർട്ട് സമർപ്പിച്ചു. കർഷകരുടെ താൽപര്യങ്ങൾ നിയമപരമായി സംരക്ഷിക്കണം, കർഷകരും വ്യാപാരികളും തമ്മിലുള്ള ഉൽപ്പന്ന കൈമാറ്റം മിനിമം താങ്ങുവിലയ്ക്ക് താഴെയാകരുത് എന്ന് ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങളായിരുന്നു മോദിയുടെ റിപ്പോർട്ടിൽ. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാമ്പയിനിലും എല്ലാ വിളകൾക്കും സ്വാമിനാഥൻ കമീഷൻ പ്രകാരമുള്ള 50 ശതമാനം മിനിമം താങ്ങുവില ഉറപ്പുവരുത്തുമെന്ന് മോദി പ്രസംഗിച്ചു''.

  • സംയുക്ത കിസാൻ മോർച്ച പഞ്ചാബ് ചാപ്റ്ററിന്റെ അടിയന്തിര യോഗം:
    കർഷകരെ മർദിച്ചതിൽ പ്രതിഷേധിച്ച് പഞ്ചാബിലെ എല്ലാ ടോൾ പ്ലാസകളും നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ‘സ്വതന്ത്രമാക്കും’.
    ഫെബ്രുവരി 16-ന് ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള എല്ല വഴികളും അടച്ചിടും.

  • മധുര സ്വാമിനാഥൻ (ഡോ. എം.എസ്. സ്വാമിനാഥന്റെ മകൾ): ''സമരം ചെയ്യുന്നത് കർഷകരാണ്, ക്രിമിനലുകളല്ല. അവരുമായി സംസാരിച്ച് പരിഹാരം കാണുകയാണ് വേണ്ടത്. അവരെ നമുക്കൊപ്പം നിർത്തണം.''

  • ആർ.എസ്.എസിനോട് അനുഭാവമുള്ള ഭാരതീയ കിസാൻ സംഘ് (ബി.കെ.എസ്): 'ഡൽഹി ചലോ' മാർച്ചിനെ പിന്തുണക്കുന്നില്ല. രാഷ്ട്രീയപ്രേരിതം, കർഷക താൽപര്യങ്ങൾക്ക് വിരുദ്ധം.

14-02-2024 | 2.30 PM

  • 'ഡൽഹി ചലോ' മാർച്ചിനിടെ കർഷകർക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ പഞ്ചാബിൽ ട്രെയിൻ തടയും. ഭാരതീയ കിസാൻ യൂണിയൻ (ഉഗ്രഹാൻ) നേതാവ് ജോഗീന്ദർ സിങ് ഉഗ്രഹാനാണ് ‘റെയിൽ റോക്കോ’ സമരം പ്രഖ്യാപിച്ചത്.

  • പഞ്ചാബിലെ റെയില്‍ തടയല്‍ സമരം ഹരിയാനയിലേക്കും വ്യാപിക്കും, ഹരിയാനയിലും ട്രെയിന്‍ ഗതാഗതം നിലയ്ക്കും.

  • സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ കൂടുതൽ സുരക്ഷാസന്നാഹം. അതിർത്തിയിലെ പ്രധാന പാതകളെല്ലാം പൂർണമായും അടച്ചു.

  • അതിർത്തിയിലെ ശംഭു, ഖനൗരി പ്രദേശത്ത് 10,000ലേറെ പ്രക്ഷോഭകർ സംഘം ചേർന്ന് മാർച്ച് തുടരാൻ ശക്തിയായ സമ്മർദം സൃഷ്ടിക്കുന്നു. ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമം. ആറു നിരകളുള്ള കോൺക്രീറ്റ് ബാരിക്കേഡുകളാണ് ഹരിയാന പൊലീസ് ഉയർത്തിയിട്ടുള്ളത്. റബ്ബർ ബുള്ളറ്റുകളുടെയും കണ്ണീർവാതക ഷെല്ലുകളുടെയും വൻ ശേഖരവും. കണ്ണീർവാതക പ്രയോഗം നിർവീര്യമാക്കാൻ വാട്ടർ ടാങ്കുകളുമായി യുവ കർഷക സംഘങ്ങൾ.

  • പുതിയ നിയമങ്ങളുണ്ടാക്കുന്ന കാര്യത്തിൽ നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ടെ. അടുത്ത ദിവസങ്ങളിൽ കർഷക സംഘടനകളുമായി ചർച്ചക്ക് തയാർ, സാധ്യമായ പരിഹാരം തേടും.

  • പ്രശ്‌നപരിഹാരമാകും വരെ അതിർത്തിയിൽ കർഷകർ തമ്പടിക്കും. ഭക്ഷണസാധനങ്ങളും കിടക്കയും കമ്പിളിയുമെല്ലാം സുസജ്ജം.

  • ശംഭു അതിർത്തിയിലുള്ള 2500 ട്രാക്റ്റർ ട്രോളികളിൽ 800 എണ്ണം റേഷൻ സാധനങ്ങളും വിറകും ഡീസലും എത്തിക്കാനുപയോഗിക്കുന്നു.

  • പ്രക്ഷോഭത്തിൽ സജീവ സ്ത്രീപങ്കാളിത്തം.

  • പരിക്കേറ്റ കർഷകരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ ലഭ്യമാക്കിയില്ല.

  • പ്രക്ഷോഭം മൂലം സാധാരണക്കാർക്ക് ദുരിതമുണ്ടാകുന്നില്ല എന്ന് സർക്കാർ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ടെ.

  • പ്രക്ഷോഭത്തിന് പിന്തുണയുമായി ശിരോമണി അകാലിദൾ നടത്തിവന്ന പഞ്ചാബ് ബച്ചാവോ യാത്ര അനിശ്ചിതമായി നീട്ടിവച്ചു.

  • ശംഭു അതിർത്തിയിൽ കണ്ണീർവാതകപ്രയോഗത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കർഷകരുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു.

  • മമതാ ബാനർജിയും അഖിലേഷ് യാദവും കർഷകർക്കെതിരായ ആക്രമണങ്ങളെ അപലപിച്ചു.

14-02-2024 | 9.00 AM

  • ൽഹി മാർച്ചിന് ഇന്നും കർഷകരുടെ ശ്രമം. ഡൽഹി അതിർത്തികളായ സിംഘു, തിക്രി, ഗാസിപുർ എന്നിവിടങ്ങളിൽ അതിശക്തമായ ബാരിക്കേഡുകൾ വച്ച് സുരക്ഷാസേനയുടെ സന്നാഹം.

  • ശംഭു അതിർത്തിയിലേക്ക് കൂടുതൽ ട്രാക്റ്ററുകളിൽ കർഷകർ എത്തിക്കൊണ്ടിരിക്കുന്നു.

  • ബാരിക്കേഡുകൾ തകർത്ത് മുന്നേറാനാണ് സംഘടനകളുടെ തീരുമാനം.

  • പ്രക്ഷോഭത്തെ 'തണുപ്പിക്കാൻ' ഇന്ന് വീണ്ടും ചർച്ച നടത്താൻ കേന്ദ്രം.

  • ഇന്നലെ കണ്ണീർവാതക പ്രയോഗത്തിൽ 150-ലേറെ കർഷകർക്ക് പരിക്കേറ്റതായി കർഷക നേതാക്കൾ.

  • ശംഭു, ഖനൗരി അതിർത്തികളിൽ തടിച്ചുകൂടിയ കർഷകർക്കുനേരെ അർധരാത്രിയും പോലീസ് കണ്ണീർവാതകവും രാസവാതകവും പ്രയോഗിച്ചു. 2000ത്തിലധികം ടിയർ ഗ്യാസ് ഷെല്ലുകളാണ് ഒറ്റ ദിവസം ഉപയോഗിച്ചത്.

  • അതിർത്തികളിലുടനീളം കനത്ത യുദ്ധസന്നാഹമൊരുക്കിയതിനാൽ ഇന്നലെ ഡൽഹിയിലേക്ക് കർഷകർക്ക് എത്താനായില്ല. ഇതേതുടർന്ന് കർഷകർ ഇന്നലെ രാത്രി താൽക്കാലികമായി മാർച്ചിനുള്ള ശ്രമം അവസാനിപ്പിക്കുകയും ഇന്ന് തുടരാൻ തീരുമാനിക്കുകയുമായിരുന്നു.

  • കർഷകരുടെ ആവശ്യങ്ങളോട് പൂർണമായും മുഖം തിരിച്ച് ബി.ജെ.പിയും കേന്ദ്ര സർക്കാറും. പാർലമെന്റ് സമ്മേളനം അവസാനിക്കുകയും ലോക്‌സഭ പിരിച്ചുവിടാനൊരുങ്ങുകയും ഇലക്ഷൻ പ്രഖ്യാപിക്കാനിരിക്കുകയും ചെയ്യുന്ന സമയത്ത്, പുതിയ നിയമനിർമാണമെന്ന ആവശ്യം മുന്നോട്ടുവക്കുന്നത് അസംബന്ധമാണെന്നാണ് ബി.ജെ.പി നിലപാട്.

  • കർഷകരുടെ മുഖംമൂടിയിട്ട് 'മറ്റു ചിലരാണ്' സമരം നടത്തുന്നതെന്നും അവരുടെ യഥാർഥ അജണ്ട പുറത്തുകൊണ്ടുവരണമെന്നും ബി.ജെ.പി വൃത്തങ്ങൾ.

  • ‘‘മിനിമം താങ്ങുവില ഉറപ്പുനൽകുന്ന നിയമം തിടുക്കത്തിൽ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രം പറയുന്നു. ഞങ്ങൾക്ക് മിനിമം താങ്ങുവിലയിലും കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കാനാകില്ല. അതുകൊണ്ട് നിയമം അനിവാര്യമാണ്. ഇക്കാര്യം പരിശോധിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാം എന്നത് ഒരു പരിഹാരമേയല്ല. പ്രധാനമന്ത്രി തന്നെ നേരിട്ടുവന്ന് കർഷകരുമായി സംസാരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം''- പഞ്ചാബ് കിസാൻ മസ്ദുർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിങ് പൻധർ.

  • ഹരിയാനയിൽ ഫെബ്രുവരി 15വരെ ഇന്റർനെറ്റ് നിരോധനം നീട്ടി.

  • ഒന്നാം കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സംയുക്ത കിസാൻ മോർച്ചയുടെ കത്ത്. കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയുമായി ചർച്ച നടത്തുന്നതിനുപകരം മറ്റു ചില സംഘടനകളുമായി ചർച്ച നടത്തി കർഷകർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ​ശ്രമമമെന്ന് കിസാൻ മോർച്ച. സംയുക്ത കിസാൻ മോർച്ച, കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഫെബ്രുവരി 16ന് രാജ്യ വ്യാപകമായി ഗ്രാമീൺ ബന്ദ്.

13-02-2024 | 6.30 PM

  • 'ൽഹി ചലോ' മാർച്ചിൽ ഹൈകോടതി ഇടപെടൽ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ കേന്ദ്ര സർക്കാറിനും പഞ്ചാബ്, ഹരിയാന, ഡൽഹി സംസ്ഥാന സർക്കാറുകൾക്കും പഞ്ചാബ് - ഹരിയാന ഹൈകോടതി നോട്ടീസ്.

  • കർഷകർ ഉന്നയിക്കുന്ന പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും ബലപ്രയോഗം ഏറ്റവും അന്തിമമായി എടുക്കേണ്ട നടപടിയാകണമെന്നും ഹൈകോടതി.

  • ഇന്റർനെറ്റ് നിരോധിക്കാനും ഹരിയാന- പഞ്ചാബ് അതിർത്തി അടക്കാനുമുള്ള ഹരിയാന സർക്കാർ തീരുമാനത്തിനെതിരായ ഹർജികളിലാണ്, ചീഫ് ജസ്റ്റിസ് ജി.എസ്. സാന്ധവാലിയ, ജസ്റ്റിസ് ലപിത ബാനർജി എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്. ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേബാദ്, സിർസ, ദാബ്‌വാലി മേഖലകളിലാണ് സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്.

  • പ്രക്ഷോഭകർ രാജ്യത്തെ പൗരരാണെന്നും അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അവകാശമുണ്ടെന്നും ഹർജികളിൽ വാദം കേൾക്കവേ കോടതി. അതേസമയം, പൗരർക്ക് സംരക്ഷണം നൽകാനും അവർക്ക് മറ്റുതരത്തിൽ അസൗകര്യങ്ങളില്ലാതിരിക്കാനും സംസ്ഥാന സർക്കാർ നടപടിയെടുക്കുകയും വേണം. പ്രതിഷേധിക്കാനുള്ള അവകാശവും പൗരസുരക്ഷയും ഒരേപോലെ പ്രധാനമെന്ന് കോടതി.

  • പരിഹാരമായില്ലെങ്കിൽ കർഷകർ അനിശ്ചിതകാല സമരത്തിന്.

  • ഒറ്റ ദിവസത്തെ സമരമല്ല ലക്ഷ്യമെന്നും ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സംഘടനകൾ. തീരുമാനമെടുക്കാൻ സർക്കാർ എത്ര വൈകിപ്പിക്കുന്നു, അത്രയും കാലം പ്രക്ഷോഭം തുടരുമെന്ന് പ്രക്ഷോഭ നേതാവ് ലഖ്‌വിന്ദർ സിങ്.

  • കർഷകരുടെ കൈവശം ആറു മാസത്തേക്കുള്ള റേഷൻ ധാന്യങ്ങളും ഡീസൽ അടക്കമുള്ള അവശ്യ വസ്തുക്കളും. നൂലും സൂചിയുമടക്കമുള്ള അവശ്യസാധനങ്ങളെല്ലാം കരുതിയിട്ടുണ്ടെന്ന് കർഷകർ.

  • പഞ്ചാബിൽനിന്നുമാത്രം 1500 ട്രാക്റ്ററുകളും 500 വാഹനങ്ങളുമാണ് മാർച്ചിനെത്തിയിരിക്കുന്നത്.

  • പഞ്ചാബിലേക്കുള്ള ഡീസലിന്റെ 50 ശതമാനവും പാചകവാതകത്തിന്റെ 20 ശതമാനവും വെട്ടിക്കുറച്ചതായി സംസ്ഥാന സർക്കാർ വൃത്തങ്ങൾ. ഇത് സംസ്ഥാനത്തെ ജനജീവിതം ദുഷ്‌കരമാക്കുമെന്ന് സർക്കാർ മുന്നറിയിപ്പ്.

  • മിനിമം താങ്ങുവിലക്ക് നിയമപരിരക്ഷ നൽകുന്ന തീരുമാനം തിടുക്കത്തിൽ എടുക്കാനാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ടെ. ഇതുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണം. സമരം നടത്തുന്ന സംഘടനകൾ കേന്ദ്ര സർക്കാറുമായി ഇക്കാര്യത്തിൽ കൃത്യമായ രൂപത്തിലുള്ള ചർച്ചക്ക് തയാറാകണം.

  • കർഷകരുടേത് ന്യായമായ ആവശ്യമെന്നും അന്നം തരുന്നവരെ ജലിലിടുന്നത് തെറ്റെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

  • ഡൽഹി ചലോ മാർച്ചിന് പിന്തുണയുമായി തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ കർഷകർ കുത്തിയിരിപ്പ് സമരം നടത്തുന്നു. മനുഷ്യാസ്ഥികൂടങ്ങളുമായിട്ടാണ് കർഷകർ റോഡിൽ കുത്തിയിരിക്കുന്നത്.

  • കർഷകർക്കുനേരെയുള്ള പൊലീസ് ബലപ്രയോഗത്തിൽ പലയിടത്തും സംഘർഷം. അതിർത്തി പ്രദേശമായ ശംഭുവിൽ കർഷകർ ബാരിക്കേഡുകൾ എടുത്തെറിഞ്ഞു.

  • സ്വാമിനാഥൻ കമീഷൻ നിർദേശിക്കുന്നതുപോലെ, മിനിമം താങ്ങുവില ഉറപ്പുവരുത്തുന്ന പുതിയ നിയമം അനിവാര്യമാണെന്ന് കമീഷൻ അംഗം ഡോ. ആർ.ബി. സിങ്. ഏതു വിളയ്ക്കും ഉൽപ്പാദനച്ചെലവിനേക്കാൾ ചുരുങ്ങിയത് 50 ശതമാനം ഉയർന്ന നിരക്കിലുള്ള മിനിമം താങ്ങുവില നിശ്ചയിക്കണമെന്ന് കമീഷൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  • 'കർഷക സഹോദരന്മാരേ, ഇന്ന് ചരിത്രദിനമാണ്'- രാഹുൽ ഗാന്ധി. ‘‘മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പുണ്ടായാൽ അത് 15 കോടി കർഷക കുടുംബങ്ങളുടെ ജീവിതം മാറ്റിമറിക്കും. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിലെ ഈ ശുപാർശ നടപ്പാക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്’’- ഛത്തീസ്ഗഢിൽ, ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ.

  • കർഷകരുടെ ആവശ്യങ്ങൾ നിഷേധിച്ചതിലൂടെ കേന്ദ്ര സർക്കാർ അവരെ ഒറ്റുകൊടുത്തുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്; ‘‘പ്രധാനമന്ത്രി കർഷകർക്ക് നൽകിയ ഉറപ്പുകൾ വ്യാജമെന്ന് തെളിഞ്ഞു’’.

  • ഡൽഹിയിലേക്കുള്ള അതിർത്തികളിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ഗാസിപ്പുർ അതിർത്തിയിലെ ഡൽഹി- മീററ്റ് ഹൈവേയിൽ ഒരു കിലോമീറ്റർ ദൂരത്തിൽ വാഹന ക്യൂ.

  • പഞ്ചാബിലേക്കുള്ള ഡീസലിന്റെ 50 ശതമാനവും പാചകവാതകത്തിന്റെ 20 ശതമാനവും വെട്ടിക്കുറച്ചതായി സംസ്ഥാന സർക്കാർ വൃത്തങ്ങൾ. ഇത് സംസ്ഥാനത്തെ ജനജീവിതം ദുഷ്‌കരമാക്കുമെന്ന് സർക്കാർ മുന്നറിയിപ്പ്.

13-02-2024 | 1.00 PM

13-02-2024 | 11.00 AM

  • ‘ഡൽഹി ചലോ' പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകർക്കുനേരെ വ്യാപക ബലപ്രയോഗം. പഞ്ചാബ്- ഹരിയാന അതിർത്തിയായ ശംഭുവിൽ നിരവധി കർഷകർ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചവർക്കുനേരെ ഡ്രോണുകളുപയോഗിച്ച് ഹരിയാന പൊലീസ് കണ്ണീർവാതക പ്രയോഗം നടത്തി. ഡ്രോണുകളുപയോഗിച്ച് കർഷകരുടെ നീക്കവും നിരീക്ഷിക്കുന്നു.

  • കാൽനടയായി എത്തിയ കർഷകരും കസ്റ്റഡിയിൽ.

  • കൂടുതൽ കർഷകർ അതിർത്തിയിലേക്ക് സംഘടിച്ചെത്തുന്നു.

  • കർഷകർ എത്തുമെന്ന ആശങ്കയിൽ ചെങ്കോട്ട അടച്ചു.

  • ഡൽഹി നഗരത്തിലേക്കുള്ള എല്ലാ അതിർത്തികളും അടച്ചു.

  • ഡൽഹി മെട്രോയുടെ നിരവധി സ്‌റ്റേഷനുകൾ അടച്ചു.

  • ഡൽഹി ഭാവന സ്‌റ്റേഡിയം താൽക്കാലിക ജയിലാക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശം ആം ആദ്മി സർക്കാർ നിരസിച്ചു. കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്നും പ്രതിഷേധിക്കാൻ പൗരർക്ക് അവകാശമുണ്ടെന്നും ഡൽഹി സർക്കാർ.

  • കർഷക സമരത്തിൽ കോടതി ഇടപെടലിനായി പല തലങ്ങളിൽനിന്ന് നീക്കങ്ങൾ. പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയ- സ്‌റ്റേറ്റ് പാതകളിലും റെയിൽവേ ലൈനുകളിലും കർഷകർ ഗതാഗതം മുടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന- കേന്ദ്ര സർക്കാറുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാന ഹൈകോടതിയിൽ അഭിഭാഷകനായ അരവിന്ദ് സേത്തിന്റെ പൊതുതാൽപര്യ ഹർജി. ‘‘കർഷകരുടെ ആയിരത്തിലേറെ വാഹനങ്ങൾ ദേശീയപാതയിൽ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കിയിരിക്കുകയാണ്. പൊതുജനം കഷ്ടപ്പെടുന്നു’’, അരവിന്ദ് സേത്തിന്റെ ഹർജിയിൽ പറയുന്നു.

  • രാഹുൽ ഗാന്ധി കർഷക നേതാക്കളുമായി ചർച്ച നടത്തിയതായി കോൺഗ്രസ് കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.

  • 'ഈ സമരം ചില കർഷക സംഘടനകളുടേതാണെങ്കിലും അവർ എന്തെങ്കിലും അനീതി നേരിട്ടാൽ രാജ്യത്തെ കർഷകർ മുഴുവൻ അവർക്കൊപ്പമുണ്ടാകും', കർഷക നേതാവ് രാകേഷ് ടിക്കായത്ത്.

  • 'ഞങ്ങൾക്ക് മോദി സർക്കാർ എഴുതിത്തന്ന ഉറപ്പുകൾക്ക് രണ്ടു വയസ്സായി. ആ ഉറപ്പുകൾ പാലിക്കണമെന്നാണ് സമാധാനപരമായി ഞങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ, സർക്കാറിന് ഇക്കാര്യത്തിൽ ആത്മാർഥതയില്ല'', കർഷക സംഘടനകൾ.

  • പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്: ‘‘ചൈനയുടെയോ പാക്കിസ്ഥാന്റെയോ അതിർത്തികളിലല്ല വഴികളടച്ചുപൂട്ടിയിരിക്കുന്നത്, കർഷകർ ഡൽഹിയിലേക്ക് കടക്കാതിരിക്കാനാണ്. എന്തിനാണ് കർഷകരോട് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്ര പേടി?. ജയ് ജവാൻ ജയ് കിസാൻ എന്നത് മറ്റൊരു മുദ്രാവാക്യം മാത്രമാണ് ബി.ജെ.പിയെ സംബന്ധിച്ച്.’’

  • ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാകൂ എന്ന് കേന്ദ്ര മന്ത്രി അർജുൻ മുണ്ട.

Summary: കർഷക പ്രക്ഷോഭം തണുപ്പിക്കാൻ ഇന്ന് ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുണ്ടെങ്കിലും ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് കർഷക നേതാക്കൾ. ‘ഡൽഹി ചലോ’ തുടരുന്നു. - ഏറ്റവും പുതിയ 12 അപ്ഡേറ്റുകള്‍.

Comments