ഇതാ പഴയ കാലമല്ല, ഞങ്ങളാ പഴയ പിള്ളേരുമല്ല മിസ്റ്റർ മോദി...

“ഇതാ പഴയ കാലമല്ല, ഞങ്ങളാ പഴയ പിള്ളേരുമല്ലായെന്ന് പ്രഖ്യാപിച്ച് പുതുതലമുറ തെരുവുകളിൽ പടപ്പാട്ടുകൾ പാടിയാണ് പ്രതിരോധം തീർത്തത്...” കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സാഹചര്യത്തിൽ, സി.ജെ.പി സമരത്തിനെതിരെ നടന്ന പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങളെക്കുറിച്ച് എഴുതുന്നു കെ.ടി. കുഞ്ഞിക്കണ്ണൻ.

ൽഹിയിൽ സമരം ചെയ്യുന്നവർ രാജ്യവിരുദ്ധരാണെന്ന് പറഞ്ഞ് സമരത്തെ അടിച്ചമർത്താനും പൊളിക്കാനുമുള്ള ഗൂഢാലോചനാപരമായ നീക്കമാണ് മോദി സർക്കാരും സംഘപരിവാർ സംഘടനകളും നടത്തിയത്. ഇത് സംഘ പരിവാറിന്റെ പതിവ് പരിപാടിയാണല്ലോ. തങ്ങളുടെ ജനവിരുദ്ധവും വർഗീയവും അഴിമതി ഗ്രസ്തവുമായ നയങ്ങളെ വിമർശിക്കുന്നവരെയെല്ലാം രാജ്യവിരുദ്ധരായി ആക്ഷേപിക്കുകയും അടിച്ചമർത്തുകയും ചെയ്യുക. അത് വഴി രാജ്യ താല്പര്യങ്ങൾക്കെതിരായ കോർപ്പറേറ്റ് വർഗീയ അജണ്ടക്ക് സമ്മതി നിർമിച്ചെടുക്കുക....

അതൊന്നുമിനി പഴയത് പോലെ ഏശുമെന്ന് തോന്നുന്നില്ല... ഇതാ പഴയ കാലമല്ല ഞങ്ങളാ പഴയ പിള്ളേരുമല്ലായെന്ന് പ്രഖ്യാപിച്ച് പുതുതലമുറ തെരുവുകളിൽ പടപ്പാട്ടുകൾ പാടി പ്രതിരോധം തീർക്കുകയാണ്... സി.ജെ.പിയും സോനംവാങ്ചുക്കും ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജന്റുമാരാണെന്നുവരെയുള്ള പ്രചാരണമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആർ.എസ്.എസുകാർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്തിന് എം.എ. ബേബി വരെ, സമരക്കാർക്കൊപ്പം നിൽക്കുന്ന എല്ലാവരും രാജ്യ വിരുദ്ധർ എന്നാണ് സംഘപരിവാർ നരേഷനുണ്ടാക്കുന്നത്.

ട്രംപും മോദിയും തമ്മിൽ തെറ്റിലാണെന്നും അതുകൊണ്ട് മോദി സർക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കൻ ഇടപെടലാണ് ജന്തർമന്തറിലെ വിദ്യാർത്ഥിസമരമെന്നുമൊക്കെയുളള നരേഷനുകൾ ഉണ്ടാക്കാൻ ആർ.എസ്.എസുകാർ ഒരുപാട് കഥകൾ മെനഞ്ഞു. സംഘികൾക്ക് വേണ്ടി മേജർമാരും പേർളിമാരും കഥകൾ മെനഞ്ഞു. അസംബന്ധങ്ങൾ പുലമ്പി. ആരാണ് രാജ്യദ്രോഹി ?

എന്നും സാമ്രാജ്യത്വത്തിന്റെ കയ്യിൽകളിച്ചവരാണ് ആർ.എസ്.എസുകാർ. അവർക്ക് ഒരുകാലത്തും രാജ്യത്തോടോ സുദീർഘമായ കൊളോണിയൽവിരുദ്ധ സമരത്തിലൂടെ ജനങ്ങളാർജ്ജിച്ച മതനിരപേക്ഷ ജനാധിപത്യ ദേശീയമൂല്യങ്ങളോടോ ഒരു കൂറുമുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാർക്ക് പാദസേവചെയ്ത് ദേശീയസ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വർഗീയത ഇളക്കിവിട്ട് അസ്ഥിരീകരിക്കുന്ന പണിയാണ് ബ്രിട്ടീഷ് വിരുദ്ധസമരത്തിന്റെ നാളുകളിൽ അവെരടുത്തത്. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു രാഷ്ട്രമാണെന്ന് പറഞ്ഞ കുറ്റത്തിനാണ് മഹാത്മാവിനെ അവർ ടാർജറ്റ് ചെയ്തത്. 1948 ജനുവരി 30-ന് മഹാത്മാവിനെ വെടിവെച്ചുകൊന്ന ഭീകരവാദികളുടെ സംഘടനയായ ഹിന്ദു രാഷ്ട്രദളും അതിന് രൂപംകൊടുത്ത സവർക്കറുമാണ് ആർ.എസ്.എസുകാരുടെ എക്കാലത്തെയും പ്രചോദനമെന്നോർക്കണം. മുസ്ലീങ്ങളെ നേരിടാനുള്ള വളണ്ടിയർ സംഘടനയെന്ന രീതിയിൽ ഖിലാഫത്ത് നിസ്സഹകരണസമരം കത്തിനിന്ന നാളുകളിൽ മുഞ്‌ഛെയും ഹെഡ്‌ഗേവാറും ഉണ്ടാക്കിയ സംഘടനയാണ് ആർ.എസ്.എസ്.

ഡൽഹിയിൽ സമരം ചെയ്യുന്നവർ രാജ്യവിരുദ്ധരാണെന്ന് പറഞ്ഞ് സമരത്തെ അടിച്ചമർത്താനും പൊളിക്കാനുമുള്ള ഗൂഢാലോചനാപരമായ നീക്കമാണ് മോദി സർക്കാരും സംഘപരിവാർ സംഘടനകളും നടത്തിയത്.
ഡൽഹിയിൽ സമരം ചെയ്യുന്നവർ രാജ്യവിരുദ്ധരാണെന്ന് പറഞ്ഞ് സമരത്തെ അടിച്ചമർത്താനും പൊളിക്കാനുമുള്ള ഗൂഢാലോചനാപരമായ നീക്കമാണ് മോദി സർക്കാരും സംഘപരിവാർ സംഘടനകളും നടത്തിയത്.

പശുവിന്റെയും പ്രണയത്തിന്റെയും വസ്ത്രത്തിന്റെയും ആരാധനാലയങ്ങളുടെയും എല്ലാം പേരിൽ കലാപങ്ങൾ സൃഷ്ടിക്കുന്ന ശാഖയിലെ കളിക്കപ്പുറത്ത് ആർ.എസ.എസിന് ഒരുകാലത്തും ഇന്ത്യയെന്ന രാഷ്ട്രത്തോടൊ ജനങ്ങളോടൊ ഒരു ഉത്തരവാദിത്വവുമുണ്ടായിരുന്നില്ല. ഇപ്പോൾ കോർപ്പറേറ്റ് മൂലധനതാൽപര്യങ്ങൾക്കൊപ്പം ആഗോള അധിനായകത്വത്തിനുവേണ്ടി ശ്രമിക്കുന്ന ട്രംപിന്റെ ആരാധകരായ് അധഃപതിച്ചവരാണവർ. ട്രംപിന്റെയും സയണിസ്റ്റ് ഭീകരനായ നെതന്യാഹുവിന്റെയും ഡിയർ ഫ്രണ്ടായ മോഡിയുടെ സാമ്രാജ്യത്വബാന്ധവത്തിലും വംശഹത്യ രാഷ്ട്രീയത്തിലുമാണവർ അർമാദിക്കന്നത്. ലോകമെമ്പാടും മുസ്ലീങ്ങളെയും കമ്യൂണിസ്റ്റുകളെയും വംശീയന്യൂനപക്ഷങ്ങളെയും കൊന്നുകൂട്ടുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇന്ത്യൻ കാർമ്മികരാണ് ഈ ആർ.എസ്.എസുകാർ. പലസ്തീനിലും പശ്ചിമേഷ്യയിലും അറബ് ജനതയെ വംശീയ ഉന്മൂലനം നടത്തുന്ന ട്രംപിനുവേണ്ടി പൂജ നടത്തുന്നവരും സ്തുതിവചനങ്ങൾ പാടിനടക്കുന്നവരുമാണ് ആർ.എസ്.എസുകാർ.

അവരാണ് പരീക്ഷാക്രമക്കേടിനിരയായി ആത്മഹത്യചെയ്യേണ്ടിവന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും നീതിവേണമെന്ന് ആവശ്യപ്പെട്ട് സമരംചെയ്യുന്ന വിദ്യാർത്ഥികളെയും ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളെയും രാജ്യദ്രോഹിളാക്കുന്നത്. റിപ്പബ്ലിക് ടി.വി പോലുള്ള സംഘപരിവാർ ജിഹ്വകൾ സി.പി.ഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബിക്കെതിരെ ചൈനീസ് എംബസിയിൽ പോയി പണംവാങ്ങിയാണ് സി.ജെ.പി സമരത്തെ പിന്തുണയ്ക്കുന്നതെന്നുവരെ നുണപ്രചരണങ്ങൾ അഴിച്ചുവിടുകയാണ്. ജനങ്ങൾക്കും രാജ്യത്തിനുമെതിരായ കോർപ്പറേറ്റ്-മാഫിയ താൽപര്യങ്ങളെ സംരക്ഷിക്കുന്നവർ അതിനെതിരെ ഉയരുന്ന പ്രതിഷേധ സ്വരങ്ങളെ രാജ്യദ്രോഹമാക്കി ചിത്രീകരിച്ച് അടിച്ചമർത്തുകയാണ് ചെയ്തത്.

കർഷകസമരത്തെ പിന്തുണച്ചുവെന്ന കാരണത്താലാണല്ലോ ന്യസ്‌ക്ലിക്ക് പത്രാധിപർ പ്രബീർപുർകായസ്തയെ 2023-ൽ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തത്. സിബി.ഐ കോടതിയിൽ കൊടുത്ത കുറ്റപത്രത്തിൽ പ്രബീർപുകായസ്ത രാജ്യദ്രോഹിയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആളുമെന്നാണ് പറഞ്ഞത്. ന്യൂസ്‌ക്ലിക്കിനുവേണ്ടി അദ്ദേഹം വിദേശനിക്ഷേപച്ചട്ടം ലംഘിച്ച് ചൈനയിൽ നിന്ന് പണംപറ്റിയെന്നാണ് ആരോപിച്ചത്. ചൈനയുമായി ബന്ധമുള്ള അമേരിക്കൻ കോടീശ്വരൻ നെവിന്റോയ് സിംഘവും ഭാര്യയുമായി പ്രബീറിന് ബന്ധമുണ്ടെന്നും അവരുവഴിയാണ് പണംപറ്റിയതെന്നും ആരോപിക്കുന്ന ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് സി.ബി.ഐ റെയ്ഡ് നടത്തി ന്യൂസ്ക്ലിക്ക് പൂട്ടിച്ചതും പ്രബീറിനെയും അമിത്ചക്രവർത്തിയെയും അറസ്റ്റുചെയ്തതും.

കർഷകസമരത്തെ പിന്തുണച്ചുവെന്ന കാരണത്താലാണല്ലോ ന്യസ്‌ക്ലിക്ക് പത്രാധിപർ പ്രബീർപുർകായസ്തയെ 2023-ൽ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തത്.
കർഷകസമരത്തെ പിന്തുണച്ചുവെന്ന കാരണത്താലാണല്ലോ ന്യസ്‌ക്ലിക്ക് പത്രാധിപർ പ്രബീർപുർകായസ്തയെ 2023-ൽ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തത്.

ബി.ജെ.പി എം.പി നിഷികാന്ത്ദുബെ ന്യൂയോർക്ക് ടൈംസിലെ വാർത്ത പാർലമെന്റിൽ ഉന്നയിച്ചതിനെ തുടർന്നാണ് ന്യൂസ്‌ക്ലിക്കിനെതിരായ നടപടികളിലേക്ക് കേന്ദ്രസർക്കാൻ നീങ്ങിയത്. മുൻകൂട്ടി തയ്യാറാക്കിയ ഒരു സ്‌ക്രിപ്റ്റ് അനുസരിച്ചുള്ള നീക്കമായിരുന്നു മോഡി സർക്കാർ ന്യൂസ്‌ക്ലിക്കിനെതിരെ നടത്തിയത്. സി.ബി.ഐ കോടതിയിൽ കൊടുത്ത കുറ്റപത്രത്തിൽ പറഞ്ഞത്; 4.27 ലക്ഷം ഇ-മെയിൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ന്യൂസ്‌ക്ലിക്ക് 115 കോടി രൂപ ചൈനയിൽ നിന്ന് കൈപ്പറ്റിയതായി കണ്ടെത്തിയെന്നായിരുന്നു. ചൈന ന്യൂസ്‌ക്ലിക്കിന് പണം നൽകിയത് ഇന്ത്യൻ ഭൂപടത്തിൽ നിന്ന് കാശ്മീരിനെ ഒഴിവാക്കാനും അരുണാചൽപ്രദേശിനെ തർക്കഭൂമിയാക്കി നിർത്താനും വേണ്ടിയായിരുന്നുവെന്ന അസംബന്ധമാണ് കുറ്റപത്രത്തിൽ എഴുതിച്ചേർത്തത്.

കേസിന് കടുപ്പംകൂട്ടാൻ വേണ്ടി പ്രബീർപുർകായസ്തയ്ക്ക് ഐ.എസ് ബന്ധമുണ്ടെന്നും സി.ബി.ഐ ആരോപിച്ചിരുന്നു. അതിനുതെളിവായി പറഞ്ഞത് ഭീമകൊറോഗാവ് കേസിൽ അറസ്റ്റുചെയ്യപ്പെട്ട ഗൗതം നവലാഖ ന്യൂസ്‌ക്ലിക്കിൽ ഷെയർ ഉണ്ടെന്നും അയാൾക്ക് ഐ.എസ് ബന്ധമുണ്ടെന്നുമാണ്. മാത്രമല്ല പ്രബീർപുകായസ്തക്കെതിരെ മാവോയിസ്റ്റ് ബന്ധവും സി.ബി.ഐ ആരോപിച്ചിരുന്നു. സുപ്രീംകോടതിയിൽ ഈ കേസ് വന്നപ്പോൾ കുറ്റപത്രത്തിൽ ആരോപിച്ച ഒരുകാര്യത്തിനും തെളിവുകൾ ഹാജരാക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല. ചൈനയിൽ നിന്ന് പണം മേടിച്ചതുൾപ്പെയുള്ള ആരോപണങ്ങൾക്ക് ഒരു തെളിവും ഹാജരാക്കാനായില്ല. ജസ്റ്റിസ് ഗവായിയുടെയും ജസ്റ്റിസ് സന്ദീപ്‌മേത്തയുടെയും ബെഞ്ച് പ്രബിർപുകായസ്തയെ വെറുതെവിട്ടയക്കുകയായിരുന്നു. തങ്ങളുടെ എതിരാളികളെ ചൈനീസ് ചാരന്മാരും പാക്കിസ്ഥാൻ ഏജന്റുമാരുമാക്കുന്ന സംഘപരിവാറിന്റെ വൃത്തികെട്ട ഗൂഢാലോചനകൾക്കൊന്നും നിതിക്കുവേണ്ടിയുള്ള വിദ്യാർത്ഥി സമരത്തെ തകർക്കനാവില്ല.

പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ജന്തർമന്തറിൽ നടന്ന സമരം രാജ്യമാകെ പടരുകയാണ് ചെയ്തത്. വിദ്യാർത്ഥി സംഘടനകൾ അഖിലേന്ത്യാ തലത്തിൽ പഠിപ്പ് മുടക്കുകൾക്കും പ്രക്ഷോഭസമരങ്ങൾക്കും ആഹ്വാനം ചെയ്തിരുന്നു. ഭരണകൂട ഭീകരത അഴിച്ചുവിട്ട് സമരത്തെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഫാഷിസ്റ്റ് നടപടികളെ രാജ്യത്തെ പ്രതിപക്ഷപാർടികളും ജനാധിപത്യശക്തികളും ഒന്നിച്ചുനിന്ന് പ്രതിരോധിക്കുകയാണ് ചെയ്തത്. സാമൂഹ്യ സാംസ്‌കാരിക കലാരംഗത്തെ പ്രമുഖരെല്ലാം സമരംചെയ്യുന്ന വിദ്യാർത്ഥികൾക്കൊപ്പം നിന്ന് നീതിയുടെ ശബ്ദം കേൾക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ജന്തർമന്തറിൽ നടന്ന സമരം രാജ്യമാകെ പടരുകയാണ് ചെയ്തത്. വിദ്യാർത്ഥി സംഘടനകൾ അഖിലേന്ത്യാ തലത്തിൽ പഠിപ്പ് മുടക്കുകൾക്കും പ്രക്ഷോഭസമരങ്ങൾക്കും ആഹ്വാനം ചെയ്തിരുന്നു.
പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ജന്തർമന്തറിൽ നടന്ന സമരം രാജ്യമാകെ പടരുകയാണ് ചെയ്തത്. വിദ്യാർത്ഥി സംഘടനകൾ അഖിലേന്ത്യാ തലത്തിൽ പഠിപ്പ് മുടക്കുകൾക്കും പ്രക്ഷോഭസമരങ്ങൾക്കും ആഹ്വാനം ചെയ്തിരുന്നു.

മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ 152 തവണ ചോദ്യപേപ്പർ ചോർച്ചയുണ്ടായി. പരീക്ഷയെഴുതി തങ്ങളുടെ മാർക്കിനുവേണ്ടി കാത്തിരുന്ന 7.5 കോടി കുട്ടികളെയാണ് സർക്കാരും പരീക്ഷാ ഏജൻസികളും ചേർന്ന് വഞ്ചിച്ചത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സി.ബി.എസ്.ഇ പരീക്ഷാബോർഡും കോച്ചിംഗ് മാഫിയകളുടെ കയ്യിൽ കളിക്കുന്നതുമൂലമാണ് ക്രമക്കേടും പേപ്പർചോർച്ചയും നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. അഖിലേന്ത്യാ പ്രവേശനപരീക്ഷകളിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരായി രാജ്യത്താകെ ഉയർന്നുവന്ന പ്രതിഷേധത്തിന്റെ തുടർച്ചയിലാണ് ജന്തർമന്തറിൽ സി.ജെ.പിയുടെ ആഭിമുഖ്യത്തിൽ സമരം തുടങ്ങിയത്. മെഡിക്കൽ-സർവ്വകലാശാല പ്രവേശന പരീക്ഷാ ക്രമക്കേടും സി.ബി.എസ്.ഇ 12-ാം ക്ലാസിലെ ചോദ്യപേപ്പർ ചോർച്ചയും കേന്ദ്രസർക്കാരിന്റെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും ഗുരുതരമായ കൊള്ളരുതായ്മ ഫലമായിട്ടാണ് സംഭവിച്ചത്.

കേന്ദ്രസർക്കാർ ജന്തർമന്തറിൽ പോലീസിനെ ഇറക്കിയും സമരക്കാർക്കുനേരെ ബലംപ്രയോഗിച്ചും നീതിക്കുവേണ്ടിയുള്ള ഈ സമരത്തെ മൃഗീയമായി അടിച്ചമർത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. വിദ്യാർത്ഥി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞിട്ടുളളതുപോലെ ആർ.എസ്.എസുകാരും ബി.ജെ.പി പ്രവർത്തകരും പോലീസിനൊപ്പം സമരവേദികളിലേക്ക് നുഴഞ്ഞുകയറി കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള ഗൂഢാലോചനാപരമായ നീക്കങ്ങൾ നടത്തുന്നുണ്ട്. സത്യാഗ്രഹം പോലെ അതീവ സമാധാനപരമായ ഒരു സമരത്തെയും വിദ്യാർത്ഥികളുടെ സമാധാനപരമായ പ്രതിഷേധ കൂട്ടായ്മകളെയും പോലീസിനെ ഇറക്കി ബലംപ്രയോഗിച്ച് നേരിടുന്നത് ഒരു കാരണവശാലും ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവാത്തതാണ്.

ഭരണകൂടമർദ്ദകസംവിധാനങ്ങളുടെ ബലത്തിൽ ന്യായമായൊരു സമരത്തെ തകർത്തുകളയാമെന്ന് വ്യാമോഹിക്കുന്നവർ ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാത്തവരാണ്. നീതിക്കുവേണ്ടിയുള്ള സമരങ്ങളെ ഒരു ശക്തിക്കും തടുക്കുവാനോ തകർത്തുകളയുവാനോ കഴിയില്ലെന്ന് ഹിറ്റ്‌ലേറിയൻ ഫാസിസത്തിന്റെ ഇന്ത്യൻ സന്തതികളായ ആർ.എസ്.എസുകാർക്കും അവർ നയിക്കുന്ന മോദി സർക്കാരിനും മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. പക്ഷെ നീതി നിഷേധിക്കപ്പെട്ട കുട്ടികൾ, തങ്ങളുടെ മാർക്ക് നഷ്ടപ്പെട്ടതെങ്ങനെയെന്നറിയാതെ ആത്മഹത്യചെയ്യേണ്ടിവന്ന കുട്ടികൾ അവരുടെ മാതാപിതാക്കൾ അവരോടൊപ്പം നിൽക്കുന്ന നീതിബോധമുള്ള സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയ കക്ഷികളും എല്ലാ അടിച്ചമർത്തലുകളെയും അതിജീവിച്ച് നീതിക്കുവേണ്ടിയുള്ള ഈ സമരം തുടരുകതന്നെ ചെയ്യും.

കേന്ദ്രസർക്കാർ ജന്തർമന്തറിൽ പോലീസിനെ ഇറക്കിയും സമരക്കാർക്കുനേരെ ബലംപ്രയോഗിച്ചും നീതിക്കുവേണ്ടിയുള്ള ഈ സമരത്തെ മൃഗീയമായി അടിച്ചമർത്താനുള്ള നീക്കങ്ങളാണ് നടത്തിയത്.
കേന്ദ്രസർക്കാർ ജന്തർമന്തറിൽ പോലീസിനെ ഇറക്കിയും സമരക്കാർക്കുനേരെ ബലംപ്രയോഗിച്ചും നീതിക്കുവേണ്ടിയുള്ള ഈ സമരത്തെ മൃഗീയമായി അടിച്ചമർത്താനുള്ള നീക്കങ്ങളാണ് നടത്തിയത്.

വിദ്യാർത്ഥി നേതാക്കൾ ആരോപിക്കുന്നത് പോലീസിനൊപ്പം ആർ.എസ്.എസുകാരും ജന്തർമന്തറിലെ സമരവേദിയിലേക്ക് ഇരച്ചുകയറിയെന്നാണ്. അത് പ്രതീക്ഷിക്കാവുന്നതുമാണ്. ഹിറ്റ്‌ലറുടെ സ്‌ട്രോം സ്ട്രൂപേഴ്‌സിനെ പോലെ പ്രവർത്തിക്കുന്ന സംഘടനയാണ് ആർ.എസ്.എസ്. സ്‌ട്രോം സ്ട്രൂപേഴ്‌സ് തൊഴിലാളികളുടെ പൊതുയോഗ സ്ഥലങ്ങളിലും സമരവേദികളിലും ഇരച്ചുകയറി യോഗങ്ങൾ കലക്കുകയും സമരങ്ങളെ തല്ലിച്ചതയ്ക്കുകയും ചെയ്ത ഹിറ്റ്‌ലറുടെ ഫാഷിസ്റ്റ് സംഘടനയായിരുന്നു. അവകാശങ്ങൾക്കും നീതിയ്ക്കുംവേണ്ടിയുള്ള സമരങ്ങളെ ഫാഷിസ്റ്റ് ഭീകരത അഴിച്ചുവിട്ട് നേരിടുകയെന്ന ഹിറ്റ്‌ലേറിയൻ തന്ത്രംതന്നെയാണ് ഇവിടെ നരേന്ദ്രമോദി സർക്കാരും പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

22 ലക്ഷത്തിലേറെ കുട്ടികൾ എഴുതിയ മെഡിക്കൽ പ്രവേശനപരീക്ഷയിലും 17 ലക്ഷം കുട്ടികൾ എഴുതിയ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും 11 ലക്ഷം കുട്ടികളെഴുതിയ സർവ്വകലാശാല പ്രവേശന പരീക്ഷയിലും വൻക്രമക്കേടുകളാണ് നടന്നത്. എൻട്രൻസ് കോച്ചിംഗ് മാഫിയകൾക്ക് യഥേഷ്ടം ചോദ്യപേപ്പർ ചോർത്തിയെടുക്കാനും പരീക്ഷ നടത്തിപ്പിലെ എല്ലാ സുതാര്യതയെയും അട്ടിമറിക്കാനും കഴിഞ്ഞത് ധർമേന്ദ്രപ്രധാൻ നേതൃത്വംകൊടുത്ത വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമാണ്. മാപ്പ് അനുവദിക്കാനാവാത്ത കൊള്ളരുതായ്മയാണ് കുട്ടികളുടെ ഭാവിയെ പന്താടുന്ന പരീക്ഷ ക്രമക്കേടുകളിലേക്ക് വഴിവെച്ചത്.

നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നെങ്കിലും ഈ ക്രമക്കേടിന്റെയും കൊള്ളരുതായ്മയുടെയും ഇരകളായി തീർന്ന വിദ്യാർത്ഥികളിൽ എത്രയോ പേർ ആത്മഹത്യ ചെയ്തു. അവരുടെ ജീവന് ആരാണ് ഉത്തരം പറയേണ്ടത്? അവരുടെ മാതാപിതാക്കൾക്ക് മക്കളെ നഷ്ടപ്പെടുത്തിയ കൊള്ളരുതായ്മയ്ക്ക് കേന്ദ്രസർക്കാരും അതിന്റെ വിദ്യാഭ്യാസവകുപ്പും മറുപടി പറഞ്ഞേപറ്റൂ. പരീക്ഷ നന്നായി എഴുതിയിട്ടും സ്വന്തം മാർക്ക് എങ്ങനെ പോയി എന്നറിയാതെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ എത്ര കുട്ടികളാണ് ദിവസങ്ങളോളം തീതിന്നേണ്ടിവന്നത്.

നീറ്റ് പരീക്ഷ റദ്ദുചെയ്ത് പുനഃപരീക്ഷ നടത്തിയിട്ടും രണ്ടുലക്ഷം വിദ്യാർത്ഥികൾ പുറത്തായതായാണ് റിപ്പോർട്ടുകൾ വരുന്നത്. മോദി സർക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പുകേട് മൂലമുണ്ടായ ചോദ്യചോർച്ചയെ തുടർന്ന് രണ്ട് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ നീറ്റെന്ന സ്വപ്നം ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. ആദ്യപരീക്ഷയെഴുതിയ 2.05 ലക്ഷം കുട്ടികൾ പുനഃപരീക്ഷ എഴുതിയില്ലെന്ന ഞെട്ടിക്കുന്ന കണക്ക് ആഴ്ചകൾക്കുശേഷം ഇപ്പോൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തന്നെ പുറത്തുവിട്ടിരിക്കുകയാണ്. മെയ് 3-ന് നടന്ന ആദ്യ പരീക്ഷയിൽ 22.05 ലക്ഷം വിദ്യാർത്ഥികൾ എഴുതിയിരുന്നു.

എൻട്രൻസ് കോച്ചിംഗ് മാഫിയകൾക്ക് യഥേഷ്ടം ചോദ്യപേപ്പർ ചോർത്തിയെടുക്കാനും പരീക്ഷ നടത്തിപ്പിലെ എല്ലാ സുതാര്യതയെയും അട്ടിമറിക്കാനും കഴിഞ്ഞത് ധർമേന്ദ്രപ്രധാൻ നേതൃത്വംകൊടുത്ത വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമാണ്.
എൻട്രൻസ് കോച്ചിംഗ് മാഫിയകൾക്ക് യഥേഷ്ടം ചോദ്യപേപ്പർ ചോർത്തിയെടുക്കാനും പരീക്ഷ നടത്തിപ്പിലെ എല്ലാ സുതാര്യതയെയും അട്ടിമറിക്കാനും കഴിഞ്ഞത് ധർമേന്ദ്രപ്രധാൻ നേതൃത്വംകൊടുത്ത വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമാണ്.

എന്നാൽ ഇപ്പോൾ പുനഃപരീക്ഷയിൽ 19.99 ലക്ഷം കുട്ടികൾ മാത്രമാണ് പരീക്ഷയെഴുതിയത്. 22.79 ലക്ഷം പേർ രജിസ്റ്റർ ചെയ്തതനുസരിച്ച് ഇപ്പോൾ 2.79 ലക്ഷം കുട്ടികൾ പരീക്ഷ എഴുതിയില്ലെന്നാണ് കണക്കുകൾ പറയുന്നത്. ആദ്യ പരീക്ഷയിൽ 96.72% ഹാജർ രേഖപ്പെടുത്തിയ സ്ഥാനത്ത് ഇപ്പോൾ പുനഃപരീക്ഷയിൽ അത് 87.22% ആയി കുറഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെയാണ് കേന്ദ്രസർക്കാർ തകർത്തുകളഞ്ഞിരിക്കുന്നത്. കുട്ടികളുടെ ഭാവിവെച്ചുള്ള കളിയാണ് കോച്ചിംഗ് മാഫിയകൾക്കും അവരെ സഹായിക്കുന്ന ബി.ജെ.പി നേതാക്കൾക്കും വേണ്ടി ധർമേന്ദ്രപ്രധാൻ നേതൃത്വം കൊടുത്ത കേന്ദ്ര വിദ്യാഭ്യാസവകുപ്പും പരീക്ഷാ ഏജൻസികളും നടത്തിയത്. ധർമേന്ദ്ര പ്രധാൻെറ രാജി അനിവാര്യമായിരുന്നു. അതാണ് സംഭവിച്ചത്…

Comments