‘ആത്മഹത്യക്കും
തൊഴിലില്ലായ്മക്കുമിടയിൽ’
‘നിരാശാഭരിതരായ’ യുവാക്കൾ

‘‘ഇന്ത്യയിലെ യുവാക്കളിൽ 17% ബിരുദധാരികളാണ്. ഇവരിൽ 56% തൊഴിൽരഹിതരാണ്. എണ്ണത്തിൽ പത്താം ക്ലാസ്സിന് താഴെയുള്ള തൊഴിൽരഹിതരുടെ മൂന്നിരട്ടിവരും ഇവരിലെ തൊഴിൽരഹിതർ. തൊഴിൽ മേഖലയിലുള്ള ബിരുദധാരികളിൽ 22%- ത്തിന് മാത്രമേ 15,000 രൂപയിൽ കൂടുതൽ പ്രതിമാസ ശമ്പളം ലഭിക്കുന്നുള്ളൂ. 55% പേർക്കും 9000 രൂപയിൽ താഴെയാണ് ശമ്പളം’’- ​വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രക്ഷോഭത്തിന്റെ അടിസ്ഥാന കാരണങ്ങൾ വിശലകനം ചെയ്യുന്നു, ഡോ. ജയകൃഷ്ണൻ ടി.

പ്രത്യയശാസ്ത്രച്ചരടുകളും സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മതിൽക്കെട്ടുമില്ലാതെ, ‘ബാക്ക് പാക്കു’കൾ ഇറക്കിവെച്ച്, തികച്ചും ജൈവപരമായി പാറ്റകളെ പിന്തുണച്ച്, ചരിത്രത്തിലെ മുൻമാതൃകകളെ പിൻപറ്റാതെ, ഭയത്തിന്റെ കരിമ്പടം മാറ്റി, യുവതലമുറയും വിദ്യാർത്ഥികളും നടത്തിയ സമരത്തിന്റെ അനുരണങ്ങളുമായാണ് രാജ്യം സ്വാതന്ത്ര്യത്തിന്റെ 79-മത് വർഷത്തിലേക്ക് കാലെടുത്തുവെക്കുന്നത്.

NEET പരീക്ഷാനടത്തിപ്പിലെ കെടുകാര്യസ്ഥതകൾ ക്കെതിരെ യുവതലമുറ തുടങ്ങിയ ഈ പ്രതിഷേധം എൻട്രൻസ് പരീക്ഷകളിലെ മാത്രമല്ല, മൊത്തം പരീക്ഷാനടത്തിപ്പുകളുമായും ബന്ധപ്പെട്ട സിസ്റ്റത്തിന്റെ അക്കൗണ്ടബിലിറ്റിക്ക് വേണ്ടിയായിരുന്നുവെന്ന് തിരിച്ചറിയാൻ ഇഴ കീറി പരിശോധിക്കണമെന്നില്ല. രാജ്യത്തെ വിദ്യാർത്ഥികൾക്കിടയിലും അഭ്യസ്തവിദ്യരിലും നിറഞ്ഞുനിൽകുന്ന ഫ്രസ്ട്രേഷൻ അഥവാ നിരാശയാണ്, പാറ്റകൾക്കുപിറകെ അണിനിരന്ന ഈ സമരത്തിന് ആവേശമായി മാറിയത് എന്ന് സാമൂഹ്യശാസ്ത്രപരമായി വിശകലനം ചെയ്യാവുന്നതാണ്.

ഒന്ന്: ഫ്രസ്ട്രേഷൻ അഥവാ നിരാശ

‘നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്’ എന്ന പേരിൽ കഥയെഴുതിയ യു.പി. ജയരാജ് 1999- ൽ മരിക്കുമ്പോൾ, ഇപ്പോൾ സമരത്തിൽ പങ്കെടുത്തവർ ജനിച്ചിട്ടുപോലുമില്ല (രാഷ്ട്രീയമായി തീവ്രതയുള്ള കഥകളെഴുതിയ ജയരാജ് മരിച്ചതും ഇപ്പോൾ സമരം നടന്നതും ജൂലൈയിൽ തന്നെയാണ്).

എണ്ണത്തിൽ കൂടുതലുള്ള ഡെമോഗ്രാഫിക്ക് ഡിവിഡണ്ടുകളായ (Demographic dividend) രാജ്യത്തെ യുവാക്കളിൽ പടർന്നുപിടിച്ചിട്ടുള്ള നിരാശയുടെ കാരണം, തങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയെ കുറിച്ചുള്ള ആശങ്കകൾ തന്നെയാണ്. മുൻതലമുറയെ അപേക്ഷിച്ച് യുവതലമുറ വിദ്യാഭ്യാസത്തിൽ ഏറെ ഉന്നതിയിലാണ്. ഈ ഉയർന്ന വിദ്യാഭ്യാസം സ്വാഭാവികമായും ഭാവിയെ കുറിച്ച് ഉയർന്ന സ്വപ്നങ്ങളും പ്രതിക്ഷകളും നൽകുന്നുമുണ്ട്. എന്നാൽ ഇതിനാനുപാതികമായി ഇവരുടെ വിദ്യാഭ്യാസത്തിലെ ഉയർന്ന നിക്ഷേപത്തെ സുരക്ഷിതമായി ആഗിരണം ചെയ്യാൻ മാത്രം രാജ്യത്തെ തൊഴിൽമേഖല വികാസം പ്രാപിച്ചിട്ടുമില്ല.

NEET പരീക്ഷാനടത്തിപ്പിലെ കെടുകാര്യസ്ഥതകൾ ക്കെതിരെ യുവതലമുറ തുടങ്ങിയ ഈ പ്രതിഷേധം എൻട്രൻസ് പരീക്ഷകളിലെ മാത്രമല്ല, മൊത്തം പരീക്ഷാനടത്തിപ്പുകളുമായും ബന്ധപ്പെട്ട സിസ്റ്റത്തിന്റെ അക്കൗണ്ടബിലിറ്റിക്ക് വേണ്ടിയായിരുന്നുവെന്ന് തിരിച്ചറിയാൻ ഇഴ കീറി പരിശോധിക്കണമെന്നില്ല.
NEET പരീക്ഷാനടത്തിപ്പിലെ കെടുകാര്യസ്ഥതകൾ ക്കെതിരെ യുവതലമുറ തുടങ്ങിയ ഈ പ്രതിഷേധം എൻട്രൻസ് പരീക്ഷകളിലെ മാത്രമല്ല, മൊത്തം പരീക്ഷാനടത്തിപ്പുകളുമായും ബന്ധപ്പെട്ട സിസ്റ്റത്തിന്റെ അക്കൗണ്ടബിലിറ്റിക്ക് വേണ്ടിയായിരുന്നുവെന്ന് തിരിച്ചറിയാൻ ഇഴ കീറി പരിശോധിക്കണമെന്നില്ല.

2000- തൊട്ട് ഇന്ത്യയിൽ സാങ്കേതിക മേഖലയിലെ തൊഴിൽരംഗം ഉന്നത വിദ്യാഭ്യാസയോഗ്യതയും നൈപുണ്യവുമുള്ള യുവാക്കളെ ഉൾക്കൊണ്ടാണ് വളർന്നത്. 2019 വരെയുണ്ടായ ഈ വളർച്ച ഇപ്പോൾ മുരടിച്ചുപോയിരിക്കുന്നു. ഇതിന്റെ സൂചനയാണ് ഉയർന്ന ബിരുദധാരികളായ പലരും ‘അണ്ടർ ക്വാളിഫൈഡ്’ ആയ ചെറുകിട കൃഷി- മൃഗ സംരക്ഷണം പോലുള്ള തൊഴിൽമേഖലകളിലേക്ക് ചേക്കേറുന്നത്.

വിദ്യാഭ്യാസ യോഗ്യതയും തൊഴിലും തമ്മിലുള്ള ട്രാൻസിഷൻ കണ്ണികൾ തകർന്നു കൊണ്ടിരിക്കുകയാണ്. ചുരുങ്ങുന്ന തൊഴിലവസരങ്ങൾ, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന്റെ അനിശ്ചിതമായ ഭാവി, പ്രവേശന പരീക്ഷകളിൽ തൂങ്ങിക്കിടക്കുന്ന ഉപരിവിദ്യാഭ്യാസ സാധ്യതകൾ തുടങ്ങിയവ ഈ തലമുറയുടെ വേവലാതികളാണ്. എന്നാൽ ഇതിനായി എത്രയോ ഇരട്ടി സമ്പത്തും സമയവും അവർക്ക് /കുടുംബത്തിന് നിക്ഷേപിക്കേണ്ടിവരുന്നു. പ്രത്യേകിച്ച്, സ്വകാര്യമേഖല വിദ്യാഭ്യാസ മേഖലയാകെ കൈയടക്കിവെച്ചതിനാൽ വേറെ ഓപ്ഷനുകളില്ലതാനും.

ഇന്ത്യയിലെ കണക്കെടുത്താൽ, 15- 29 പ്രായമുള്ള വർ 307 മില്യൺ പേരുണ്ട്. ഇവരിൽ 127 മില്യൺ പേർക്ക് മാത്രമേ എന്തെങ്കിലും ജോലിയുള്ളൂ. ഇവരിൽ തന്നെ 15 മില്യൺ പേർ അഥവാ എട്ടിൽ ഒരാൾക്കുമാത്രമേ സ്ഥിരശമ്പളം കിട്ടുന്ന തൊഴിലുള്ളൂ. അന്തസ്സുള്ള തൊഴിൽ, ന്യായമായ ശമ്പളം, ഇഷ്ട തൊഴിൽ പരിസരങ്ങൾ, സാമൂഹ്യ സുരക്ഷാ സ്കീമുകൾ, കരിയർ വളർച്ച- ഇതെല്ലാം ഇവർക്കുമുമ്പിൽ വിരളമായിക്കൊണ്ടിരിക്കുകയാണ്. അതിൽ അവർ അസ്വസ്ഥരും നിരാശരുമാണ്. ഇതി​ന്റെ പ്രതിഫലനമെന്നോണമാണ്, അഴിമതി നിറഞ്ഞ സംവിധാനത്തെ അവർ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യാനും തിരുത്തൽ ആവശ്യപ്പെടാനും തുടങ്ങിയിരിക്കുന്നത്.

ഇപ്പോഴും രാജ്യത്തെ ചെറുപ്പക്കാരിൽ 39%- ലധികവും പത്താം ക്ലാസോ പ്ലസ് ടുവോ പൂർത്തിയാകാതെ കൊഴിഞ്ഞുപോകുന്നവരാണ്. ഇതിൽ 25% ശമ്പളമില്ലാത്ത വീട്ടുജോലികളിലും 22 ശതമാനത്തോളം കാഷ്വൽ തൊഴിലുകളിലും 21% സ്വയംതൊഴിലിലും 18, 11 ശതമാനം വീതം ചെറുകിട വ്യവസായങ്ങളിലും സംരംഭങ്ങളിലുമാണുള്ളത്. ഇവർക്ക് തൊഴിലിലൂടെ ലഭിക്കുന്ന പ്രതിമാസ വരുമാനം 12,300 - 13,300 രൂപയാണ്. കൊഴിഞ്ഞു പോകുന്നവരിൽ സ്ത്രീകളിൽ അഞ്ചിൽ രണ്ടുപേരും വിവാഹിതരായി വരുമാനത്തിന് ഒരു തൊഴിലിലും ഏർപ്പെടാത്തവരാണ്.

ഇന്ത്യയിലെ കണക്കെടുത്താൽ, 15- 29 പ്രായമുള്ള വർ 307 മില്യൺ പേരുണ്ട്. ഇവരിൽ 127 മില്യൺ പേർക്ക് മാത്രമേ എന്തെങ്കിലും ജോലിയുള്ളൂ. ഇവരിൽ തന്നെ 15 മില്യൺ പേർ അഥവാ എട്ടിൽ ഒരാൾക്കുമാത്രമേ സ്ഥിരശമ്പളം കിട്ടുന്ന തൊഴിലുള്ളൂ.
ഇന്ത്യയിലെ കണക്കെടുത്താൽ, 15- 29 പ്രായമുള്ള വർ 307 മില്യൺ പേരുണ്ട്. ഇവരിൽ 127 മില്യൺ പേർക്ക് മാത്രമേ എന്തെങ്കിലും ജോലിയുള്ളൂ. ഇവരിൽ തന്നെ 15 മില്യൺ പേർ അഥവാ എട്ടിൽ ഒരാൾക്കുമാത്രമേ സ്ഥിരശമ്പളം കിട്ടുന്ന തൊഴിലുള്ളൂ.

ഇന്ത്യയിലെ യുവാക്കളിൽ 17% ബിരുദധാരികളാണ്. ഇവരിൽ 56% തൊഴിൽരഹിതരാണ്. എണ്ണത്തിൽ പത്താം ക്ലാസ്സിന് താഴെയുള്ള തൊഴിൽരഹിതരുടെ മൂന്നിരട്ടിവരും ഇവരിലെ തൊഴിൽരഹിതർ. തൊഴിൽ മേഖലയിലുള്ള ബിരുദധാരികളിൽ 22%- ത്തിന് മാത്രമേ 15,000 രൂപയിൽ കൂടുതൽ പ്രതിമാസ ശമ്പളം ലഭിക്കുന്നുള്ളൂ. 55% പേർക്കും 9000 രൂപയിൽ താഴെയാണ് ശമ്പളം.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്വന്തം നാട് വിട്ടു പോകാത്തവർക്കുള്ള എൻട്രി ലെവൽ ശമ്പളം 10,000- 15,000 രൂപ വരെയും നാടുവിട്ട് പുറത്തു പോകുന്നവരുടെ ശമ്പളം 30,000- 40,00 രൂപ വരെയുമാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴിലിലെ പ്രതിഫലം യുവാക്കളുടെ പ്രതീക്ഷകളുമായി ഒത്തുപോകുന്നില്ല. ചെലവുകളുടെ രണ്ടറ്റം മുട്ടിക്കാനാകാതെ ഇവർ വഴിമുട്ടിനിൽക്കുകയാണ്.

ഈ സാഹചര്യത്തിൽ രാജ്യം വിട്ട് പുറത്തുപോയി ഡിഗ്രികൾ നേടാൻ സാമ്പത്തികശേഷിയില്ലാത്ത സാധാരണ യുവാക്കളുടെ അപ്പീൽ / സ്വപ്നം എന്നത്, എല്ലാതരത്തിലും സുരക്ഷിതമായ സർക്കാർ ജോലിയായി മാറിയിട്ടുണ്ട്. സർക്കാർ ജോലിയാണെങ്കിൽ ചുരുങ്ങിവരികയുമാണ്. PSC, UPSC കോച്ചിംഗ് സെൻ്ററുകൾ മെഡിക്കൽ` എഞ്ചിനിയറിങ് കോച്ചിങ് സെൻ്ററുകളെപ്പോലെ വ്യാപിക്കുകയാണ്. 2024- ൽ 17,700 സർക്കാർ ഒഴിവിന് 30 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. സർക്കാർ മേഖലയിലെ ഒരൊഴിവിലേക്ക് 170 പേരാണ് മത്സരിക്കുന്നത്.

വിദ്യാഭ്യാസവും തൊഴിൽ മേഖലയും തമ്മിലുളള ചേർച്ചക്കുറവ് / വിടവ് ഘടനാപരമാണ് (Structural). തൊഴിലിനുതകുംവിധം വിദ്യാഭ്യാസത്തിൽ അഴിച്ചുപണി വേണ്ടിവന്നേക്കാം (ചിലപ്പോൾ തിരിച്ചും). വിദ്യാഭ്യാസയോഗ്യതക്കനുസരിച്ച് തൊഴിലവസരങ്ങളും ഉണ്ടാവേണ്ടതുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ പൊതു- സ്വകാര്യ മേഖലകളിൽ മൂലധനനിക്ഷേപം വളരെ കൂടിയിട്ടുണ്ടെങ്കിലും അത് യന്ത്ര - സാങ്കേതിക വിദ്യകൾ കൂടുതൽ ആവശ്യമുള്ളതും, ഓട്ടോമേഷൻ പോലുള്ള മേഖലകളിലുമാണ്. സർക്കാർമേഖലയിൽ ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചർ- റോഡുകൾ, പാലങ്ങൾ- മേഖലകളിലാണ് കൂടുതൽ നിക്ഷേപമുണ്ടായത്. ഈ മേഖലകളിലൊന്നും, ഇന്ന് വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവർക്ക് യോഗ്യതക്കനുസരിച്ച് സ്ഥിരമായി തൊഴിലുകൾ കിട്ടുന്നില്ല. സർക്കാർ സേവനമേഖലകളായ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. പകരം, ലാഭകരമായ വ്യവസായമായി കണ്ട് ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിൽ സ്വകാര്യമേഖല പടർന്നുപന്തലിക്കയാണ്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴിലിലെ പ്രതിഫലം യുവാക്കളുടെ പ്രതീക്ഷകളുമായി ഒത്തുപോകുന്നില്ല. ചെലവുകളുടെ രണ്ടറ്റം മുട്ടിക്കാനാകാതെ ഇവർ വഴിമുട്ടിനിൽക്കുകയാണ്.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴിലിലെ പ്രതിഫലം യുവാക്കളുടെ പ്രതീക്ഷകളുമായി ഒത്തുപോകുന്നില്ല. ചെലവുകളുടെ രണ്ടറ്റം മുട്ടിക്കാനാകാതെ ഇവർ വഴിമുട്ടിനിൽക്കുകയാണ്.

43,000-ലധികം സർക്കാർ സ്കൂളുകൾ പൂട്ടി എന്നത്, ജന്തർ മന്തറിലെ സമരത്തിൽ ഉയർന്നുകേട്ട മുദ്രാവാക്യമായിരുന്നു.
ജി.ഡി.പിയുടെ 2.5% എങ്കിലും ആരോഗ്യമേഖലക്ക് നീക്കിവെക്കണമെന്ന് ആരോഗ്യ നയരേഖയിൽ പറയുമ്പോഴും 1.2% മാത്രമാണ് സർക്കാർ വിഹിതം. വിദ്യാഭ്യാസത്തിന് ജി ഡി പിയുടെ 6% വേണമെന്ന് നയരേഖയിലുണ്ടെങ്കിലും 2.7% മാത്രമാണ് നൽകുന്നത്. ഇതൊന്നും വേണ്ടത്ര തൊഴിൽ നൽകാൻ പര്യാപ്തമല്ല. കേരളത്തിന്റെ മുതിർന്ന തലമുറയിലെ മധ്യവർഗ്ഗത്തിൽ നല്ലൊരു ശതമാനവും സർക്കാർ ഉദ്യോഗസ്ഥരും സ്കൂൾ അദ്ധ്യാപകരുമായിരുന്നു. അവരുടെ പിൻതലമുറകളാണ് ഇപ്പോൾ സാമ്പത്തികമായും സാമൂഹ്യമായും മുന്നിലുള്ളത്.

വിദ്യാഭ്യാസം സ്വപ്നങ്ങളും പ്രതീക്ഷകളും വളർത്തും, അതിനനുസരിച്ച് അവസരങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. ഭരണകൂടത്തിൽനിന്ന് ഇതാണ് യുവത്വം പ്രതീക്ഷിക്കുന്നത്. എന്നാൽ, ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്സി’ന്റെ ഭാഗമായി നയമാറ്റമുണ്ടായപ്പോൾ യഥാർത്ഥത്തിൽ ഔട്ട്കം പ്രൊഡക്റ്റിവിറ്റി / ഉത്പാദനം കുട്ടൂന്ന മാനദണ്ഡങ്ങൾ മാത്രം നിശ്ചയിക്കുകയും സാമൂഹ്യമാനദണ്ഡങ്ങൾ പാടെ മറക്കുകയുമായിരുന്നു. ഇതോടെ ജോലിസ്ഥിരത /അർഹതപ്പെട്ട ശമ്പളം തുടങ്ങിയ അവകാശങ്ങൾ ഇല്ലാതായി. ഭാവിയിൽ നിർമ്മിതബുദ്ധിയുടെ ഉപയോഗം കൂടുമ്പോൾ ഇപ്പോഴുള്ള പരിമിതമായ തൊഴിലവസരങ്ങൾ കൂടി കുറയാനാണ് സാധ്യത. ഇപ്പോഴത്തെ കൂട്ട പിരിച്ചുവിടലുകൾ നൽകുന്ന സൂചന അതാണ്. (AI ഉപയോഗമുണ്ടാകുമ്പോൾ അത് ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളേയും വളർത്തുന്നതായിരിക്കണമെന്ന് ചൈനയിലെ കോടതി സർക്കാറിന് ശുപാർശ നൽകിയതായി വായിച്ചിരുന്നു). കൃഷി, ചരക്കുനീക്കം, ലോജിസ്റ്റിക്സ്, ആരോഗ്യം, ഫിനാൻസ് സർവീസ് തുടങ്ങിയവ മേഖലകളെ ഘടനാപരമായി പുതുക്കിപ്പണിയേണ്ടതുണ്ട്.

ഭാവിയിൽ AI ഉപയോഗം കൂടുതൽ മേഖലകളിൽ വ്യാപകമാകുമ്പോൾ 82% അസംഘടിത / ഇൻഫോർമൽ മേഖലകളിലെ സ്ത്രീകളെയായിരിക്കും പ്രതികൂലമായി ബാധിക്കുക എന്നും പറയപ്പെടുന്നു.

ഡീപ്ഫെയ്ക്കുകളും ലൈംഗികഭീഷണികളും അക്രമവും ഡിജിനൽ ഗ്യാപ്പും നിലനിൽക്കുന്ന അവസ്ഥ സ്ത്രീകളെ തൊഴിൽമേഖലകളിൽ നിന്ന് അകറ്റിയേക്കാം. അതിനായി AI ഗവർണൻസ് ഗൈഡ് ലൈനിൽ (2025) തുല്യതക്കും ലഭ്യതക്കും ചൂഷണങ്ങൾ തടയാനും വേണ്ട ഭേഭഗതികൾ വരുത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. 2047- ലെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിനായി ഘടനാപരമായ അഴിച്ചുപണിയലുകൾക്ക് സമയമായി എന്നാണ് യുവാക്കൾ പറയുന്നത്.

ഭാവിയിൽ നിർമ്മിതബുദ്ധിയുടെ ഉപയോഗം കൂടുമ്പോൾ ഇപ്പോഴുള്ള പരിമിതമായ തൊഴിലവസരങ്ങൾ കൂടി കുറയാനാണ് സാധ്യത. ഇപ്പോഴത്തെ കൂട്ട പിരിച്ചുവിടലുകൾ നൽകുന്ന സൂചന അതാണ്.
ഭാവിയിൽ നിർമ്മിതബുദ്ധിയുടെ ഉപയോഗം കൂടുമ്പോൾ ഇപ്പോഴുള്ള പരിമിതമായ തൊഴിലവസരങ്ങൾ കൂടി കുറയാനാണ് സാധ്യത. ഇപ്പോഴത്തെ കൂട്ട പിരിച്ചുവിടലുകൾ നൽകുന്ന സൂചന അതാണ്.

രണ്ട്: ആത്മഹത്യകൾ

അടിയന്തരാവസ്ഥക്കുശേഷം, 1980- കളിൽ കേരളത്തിൽ വിദ്യാസമ്പന്നരായ നിരവധി യുവാക്കൾ ആത്മഹത്യ ചെയ്തിരുന്നു. വിപ്ലവസ്വപ്നങ്ങളുടെ പ്രത്യയശാസ്ത്രനിരാശകളായിരുന്നു ഇതിന് പറയപ്പെട്ട കാരണങ്ങൾ. ‘നാം കേരളീയർ ഒരു തോറ്റ ജനതയാണ്’ എന്നെഴുതിവെച്ചാണ് 23-ാം വയസ്സിൽ, സുബ്രഹ്മണ്യദാസ് റെയിൽപാളത്തിൽ തലവെച്ചത്. അതും ഒരു ജൂലൈയിൽ തന്നെയായിരുന്നു എന്നാണ് ഓർമ്മ. ‘ആത്മഹത്യക്കും കൊലയ്ക്കുമിടയിൽ ആർത്തനാദംപോലെ പായുന്നു ജീവിതം’ എന്നാണ് അന്ന് കോളേജ് വിദ്യാത്ഥിയായിരുന്ന ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയത്. വിദ്യാർത്ഥി സുഹൃത്തുക്കൾ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് അദ്ധ്യാപകനായിരുന്ന സച്ചിദാനന്ദൻ, ‘നമ്മുടേത് തുറുകണ്ണൻ സമയമാണ്’ എന്നെഴുതി.

നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ രേഖകൾ പ്രകാരം 2014- ൽ 8068 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു​വെങ്കിൽ 2024-ൽ 14,488 ആയി ഉയർന്നു. ഇത് 80%- ലധികമാണ്. 10 വർഷത്തിനിടയിൽ 14- 24 വയസ്സിനിടയിലെ 1.23 ലക്ഷം പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇവരിൽ 55% പേരും 18 വയസ്സിൽ താഴെയുള്ളവരായിരുന്നു. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളിൽ അഞ്ചിൽ ഒരാൾ (21%) പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമം മൂലമാണ് മരിച്ചത്. ഈ പ്രായത്തിലെ 21% മരണങ്ങളും ആത്മഹത്യയാണ്. അങ്ങനെ വർഷത്തിൽ ശരാശരി പരീക്ഷാപരാജയം മൂലം 2000- ഓളം വിദ്യാർത്ഥികൾ ജീവനൊടുക്കുന്നുണ്ട് എന്നാണ് കണക്ക്.

NEET പരീക്ഷകളുടെ പിടിപ്പുകേടുകളെ തുടർന്നുണ്ടായ മാനസികസമ്മർദ്ദത്തിൽ 14- ഓളം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതാണ് യുവാക്കളുടെ സമരത്തിന് പെട്ടെന്നുള്ള കാരണമായത്. പിടിപ്പുകെട്ട പരീക്ഷകളുടെ ഇരകളാകുന്ന കുട്ടികളുടെ ‘ട്രോമ’യാണ്, പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ ആധിയാണ് രാഷ്ട്രീയം മറന്ന രക്ഷിതാക്കളേയും സമരത്തിന് പിന്തുണ നൽകാൻ പ്രേരിപ്പിച്ചത്.

കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ പ്രതിവർഷം ശരാശരി 15 ലക്ഷത്തിലധികം പേർ മെഡിക്കൽ പ്രവേശനപരീക്ഷ എഴുതുന്നുണ്ട്. ഇതിൽ 57% മാത്രമാണ് ക്വാളിഫിക്കേഷൻ സ്കോർ നേടുന്നത്. ബാക്കിയുള്ളവർ പണം കൊടുത്ത് സ്വദേശത്തോ വിദേശത്തോ സീറ്റ് നേടിയെടുക്കും. സാധാരണ കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം പേരും അടുത്തവർഷം റിപ്പീറ്റ് ചെയ്ത് അവസരങ്ങൾ തേടും. വർഷങ്ങൾ നീളുന്ന കോച്ചിങ്ങിന്റെ തടവറകളിലായിരിക്കും അവർ. ഇത് കുടുംബാഗങ്ങളുടെ സാമ്പത്തികത്തെ മാത്രമല്ല സാമൂഹിക ജീവിതത്തേയും ബാധിക്കുന്നുണ്ട്. ഈ പ്രായത്തിലെ മറ്റുള്ളവരാകട്ടെ എഞ്ചിനീയറിങ്ങ്, സിവിൽ സർവ്വീസ്, വിദേശ സർവ്വകലാശാലകൾ തുടങ്ങിയവയ്ക്കുവേണ്ടിയുള്ള കോച്ചിങ്ങ് പഠനങ്ങളിലുമായിരിക്കും. ഇതിലൊന്നും പ്രവേശനം കിട്ടാത്തവരായിരിക്കും സാമ്പ്രദായിക ഡിഗ്രി പഠനത്തിന് കോളേജുകളിലെത്തുന്നത്.

NEET പരീക്ഷകളുടെ പിടിപ്പുകേടുകളെ തുടർന്നുണ്ടായ മാനസികസമ്മർദ്ദത്തിൽ 14- ഓളം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതാണ് യുവാക്കളുടെ സമരത്തിന് പെട്ടെന്നുള്ള കാരണമായത്.
NEET പരീക്ഷകളുടെ പിടിപ്പുകേടുകളെ തുടർന്നുണ്ടായ മാനസികസമ്മർദ്ദത്തിൽ 14- ഓളം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതാണ് യുവാക്കളുടെ സമരത്തിന് പെട്ടെന്നുള്ള കാരണമായത്.

ഇന്ത്യയിൽ ഈ വർഷം ഡിഗ്രി പഠനത്തിന് എൻറോൾ ചെയ്തവരുടെ എണ്ണം മുൻ വർഷങ്ങളെക്കാൾ കുറവാണ്. നിലവിലുള്ള ഡിഗ്രി പഠനം കൊണ്ട് ജീവിതത്തിൽ കാര്യമില്ലെന്ന ധാരണ പൊതുവെയുണ്ട്. ഇപ്പോൾതന്നെ ഇന്ത്യയിൽ പ്രൈമറി തലത്തിലെ 22%-വും ഹൈസ്കൂൾ- ഹയർസെക്കന്റി വിദ്യാർത്ഥികളിൽ 35%വും പ്രൈവറ്റ് കോച്ചിങ്ങിന് പോകുന്നുണ്ടെന്നും ഇതിനുതന്നെ ആകെ വിദ്യാഭ്യാസചെലവിന്റെ മൂന്നിലൊന്ന് വേണ്ടിവരുന്നു എന്നുമാണ് കണക്ക്. വിദ്യാഭ്യാസ ആവശ്യത്തിന് സ്വർണ്ണം പണയം വെക്കുന്ന അമ്മയോട്, ‘പണയം പണിതരും, സ്വർണ്ണം വിൽക്കുന്നതാണ് നല്ലത്’ എന്നുപദേശിക്കുന്ന പരസ്യം, സ്വർണ്ണം വിറ്റ് കൈക്കലാക്കേണ്ട ഒന്നാണ് വിദ്യാഭ്യാസം എന്ന് സാമാന്യവൽക്കരിക്കുന്നുമുണ്ട്.

അങ്ങനെ ആത്മഹത്യകളുടെയും തൊഴിൽരാഹിത്യത്തിന്റെയും നിരാശകളിൽ നിന്നാണ് ജന്തർ മന്തറിലെ സമരത്തിനോട് യുവാക്കളിൽ അനുഭാവമുണ്ടായതും അവർ അതിൽ അണിചേർന്നതും. ഇതുപോലുള്ള അസ്വസ്ഥതകളും കടങ്ങളുമായിരുന്നു കാഫ്‌കേയുടെ ഗ്രിഗർ സംസയെ ഒരു സുപ്രഭാതത്തിൽ പാറ്റയാക്കിയത്. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരം ഭാവിയുടെ ഇന്ത്യ കണ്ടെത്തേതുണ്ട്.

(References: Data points articles, The Hindu daily, July -2026).

(ഈ ലേഖനത്തിലെ അഭിപ്രായങ്ങൾ വ്യക്തിപരം)

Comments