ഇന്ത്യയെ ഒരു ആധുനിക ജനാധിപത്യ മതേതര റിപ്പബ്ലിക്കായി നിലനിർത്തുന്ന ഉറപ്പുകളെയും രാഷ്ട്രീയ ധാരണയെയും അട്ടിമറിക്കുന്ന ഒന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് (DY Chandrachud), അയോധ്യാ വിധിയെഴുതിയതിനെക്കുറിച്ച് (Ayodhya Judgement) തൻ്റെ ജന്മനാട്ടിൽ വെച്ച് നടത്തിയ പ്രസംഗം. കേസിൽ വിധി പറയുന്നതിന് മുമ്പ് പരിഹാരത്തിനായി താൻ ദൈവത്തോട് പ്രാർഥിച്ചുവെന്നാണ് ചന്ദ്രചൂഢിൻെറ വെളിപ്പെടുത്തൽ. ഈ വിഷയം ചർച്ച ചെയ്യുകയാണ് ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ് മനില സി മോഹൻെറ എഡിറ്റോറിയൽ.