ഇലക്ടറൽ ബോണ്ട്: ബി.ജെ.പിക്ക് 6060 കോടി, തൃണമൂൽ കോൺഗ്രസിന് 1609 കോൺഗ്രസിന് 1421 കോടി ; മുന്നിൽ ഇ.ഡി നടപടി നേരിട്ട കമ്പനികൾ

ഇലക്ട്രൽ ബോണ്ട് വഴി 6,060 കോടിയിലധികം രൂപയാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഐ ടി സി എയർടെൽ, ഇൻഡിഗോ, എം ആർ എഫ്, വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, ഡി എൽ എഫ് തുടങ്ങിയ കമ്പനികളുടെ പേരുകൾ ലിസ്റ്റിലുണ്ട്.

2019 മുതലുള്ള ഇലക്ടറൽ ബോണ്ട് വിവരങ്ങൾ സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ പുറത്തുവിട്ടു. 2019 ഏപ്രിൽ മുതൽ വിറ്റ 22,217 ബോണ്ടുകളുടെ കണക്കാണ് പുറത്തുവിട്ടത്. വിറ്റ ബോണ്ടുകളുടെ മൂല്യം 12,000 കോടി രൂപയാണ്.

ഇലക്ട്രൽ ബോണ്ട് വഴി 6,060 കോടിയിലധികം രൂപയാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഐ ടി സി എയർടെൽ, ഇൻഡിഗോ, എം ആർ എഫ്, വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, ഡി എൽ എഫ് തുടങ്ങിയ കമ്പനികളുടെ പേരുകൾ ലിസ്റ്റിലുണ്ട്. ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 47.46 ശതമാനവും ബി ജെ പിക്കാണ്. കമ്പനികൾക്ക് പുറമെ ഒട്ടേറെ വ്യക്തികളും ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്.

ലോട്ടറി ഭീമൻ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയാണ് ഏറ്റവും അധികം പണം ബോണ്ടുകൾ വഴി പാർട്ടികൾക്ക് നൽകിയത് - 1368 കോടി രൂപ. കള്ളപ്പണക്കേസിൽ ഇ.ഡി. നടപടി നേരിടുന്ന കമ്പനിയാണിത്.

മേഘ എൻജിനിയറിംങ് ആൻഡ് ഇൻഫ്രസ്ട്രക്ചർ ആണ് രണ്ടാമത് - 980 കോടി രൂപ. റിലയൻസ് ബന്ധമുള്ള ക്വിക്ക് സപ്ലൈ ചെയിൻ - 410 കോടി രൂപ. കോവിഡ് വാക്‌സിൻ വികസിപ്പിക്കാൻ കേന്ദ്രം കരാർനൽകിയ സെറം ഇൻസ്റ്റിറ്റ്യൂട്ട് - 50 കോടി.

ബി.ജെ.പിക്ക് ആകെ ലഭിച്ചത്: 6060 കോടി രൂപ.
തൃണമൂൽ കോൺഗ്രസ്: 1609 കോടി രൂപ.
ബി.ആർ.എസ്: 1214 കോടി.
ബി.ജെ.ഡി: 775 കോടി.
ഡി.എം.കെ: 639 കോടി.
വൈ.എസ്.ആർ. കോൺഗ്രസ്: 337 കോടി.
ടി.ഡി.പി: 218 കോടി.
ശിവസേന: 159 കോടി.
ആർ.ജെ.ഡി: 72 കോടി.

ഇലക്ട്രൽ ബോണ്ടി വാങ്ങില്ലെന്ന് തീരുമാനിച്ച സി.പി.എം. സി.പി.ഐ. പാർട്ടികളുടെ പേര് പട്ടികയിലില്ല.

എസ്.ബി.ഐ. തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ മതിയാകില്ലെന്ന് സുപ്രീംകോടതി. എന്തുകൊണ്ട് എല്ലാ രേഖകളും കൈമാറുന്നില്ലെന്ന് ചോദിച്ച കോടതി, ബോണ്ട് നമ്പറുകൾ കൈമാറാത്തതിൽ എസ്.ബി.ഐ.ക്ക് നോട്ടീസ് അയച്ചു. നമ്പറുകൾ വെളിപ്പെടുത്തിയാൽ ബോണ്ട് വാങ്ങിയവർ ആർക്കാണ് നൽകിയതെന്ന് വ്യക്തമാകും.

Comments