പ്രാണപ്രതിഷ്ഠാ രാഷ്ട്രീയം തിരിച്ചടിച്ചു, ഫൈസാബാദിൽ ബി.ജെ.പി പിന്നിൽ

തെരഞ്ഞെടുപ്പിനുമുമ്പ് പണി തീരാത്ത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തി, പ്രധാനമന്ത്രി തന്നെ പ്രധാന പുരോഹിതനായി ചമഞ്ഞ് നടത്തിയ വർഗീയ കാമ്പയിൻ രാമക്ഷേത്രം നിലനിൽക്കുന്ന ഫൈസാബാദിൽ പൂർണ പരാജയമായി.

Think

ത്തർപ്രദേശിൽ അയോധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദിൽ ബി ജെ പിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പിനുമുമ്പ് പണി തീരാത്ത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തി, പ്രധാനമന്ത്രി തന്നെ പ്രധാന പുരോഹിതനായി ചമഞ്ഞ് നടത്തിയ വർഗീയ കാമ്പയിൻ പൂർണ പരാജയമായി. ഹാട്രിക്ക് വിജയത്തിനിറങ്ങിയ ബി ജെ പി സിറ്റിംഗ് എംപി ലല്ലുസിംഗിനേക്കാൾ ഏറെ മുന്നിലാണ് സമാജ്‌വാദി പാർട്ടിയുടെ അവധേഷ് പ്രസാദ്. ബി.എസ്.പിയും സി പി ഐയും തനിച്ചാണ് മത്സരിച്ചത്. ബി ജെ പി വിരുദ്ധ വോട്ടുകൾ ‘ഇന്ത്യ’ സഖ്യ സ്ഥാനാർത്ഥി കൂടിയായ അവധേഷ് പ്രസാദിലേക്ക് ഏകീകരിക്കുകയായിരുന്നു. ബി.എസ്.പിയുടെ സച്ചിദാന്ദ പാണ്ഡെയും സി പി ഐയുടെ അരവിന്ദ് സെന്നുമാണ് മത്സരിച്ചത്.

ജനറൽ സീറ്റിൽ ഒരു ദലിത് സ്ഥാനാർഥിയെ നിർത്തിയാണ് സമാജ് വാദി പാർട്ടി ബി.ജെ.പിയോട് ഏറ്റുമുട്ടിയത്. ഹിന്ദുത്വ വർഗീയതയെ നേരിടാൻ വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് 'ഇന്ത്യ' സഖ്യം കാമ്പയിനാക്കിയത്. മുൻമന്ത്രിയും മിൽകിപുരിലെ സിറ്റിംഗ് എംഎൽഎയുമായ അവധേഷ് ദലിത് വിഭാഗമായ കോറി സമുദായാംഗമാണ്. ഒമ്പതു തവണ എം.എൽ.എയായ അവധേഷ് പ്രദേശത്തെ ജനകീയ നേതാവാണ്.

യു.പിയിൽ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു അയോധ്യയിലെ രാമക്ഷേത്രം.

Comments