ബാബറി മസ്ജിദ് തകർത്ത് അവിടെ പണിതുയർത്തിയ രാമക്ഷേത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയും സംഘപരിവാർ നേതാവുമായ നരേന്ദ്ര മോദി ഇന്ന് പ്രതിഷ്ഠ നടത്തുകയാണ്. എങ്ങനെയാണ് ഒരു രാഷ്ട്രീയ പദ്ധതിയായി ഹിന്ദുത്വ ഫാസിസം സംഘപരിവാർ ആസൂത്രണം ചെയ്തതത് എന്നും കോർപ്പറേറ്റ് മൂലധനവും ഹിന്ദുത്വയും എങ്ങനെയാണ് പരസ്പര പൂരകമാവുന്നത് എന്നും വിശദീകരിക്കുന്നു. ഒപ്പം ഇന്ത്യൻ മാധ്യമങ്ങൾ ചരിത്ര നിരാകരണത്തിലൂടെ മോദിരാജ്യത്തിൻ്റെ പ്രചാരക യന്ത്രങ്ങളായി മാറിയതിൻ്റെ പൊളിറ്റിക്കൽ എക്കോണമിയും ഇന്ത്യൻ ദൃശ്യസംസ്കാരം ഹിന്ദുത്വ ഫാസിസത്തിൻ്റെ പ്രതിഫലനമായിത്തീർന്നതിൻ്റെ രാഷ്ട്രീയവും വിശകലനം ചെയ്യുന്നു.
ഹിന്ദുത്വ ഇന്ത്യയുടെ പ്രതിഷ്ഠാപനം. പ്രമോദ് പുഴങ്കരയുടെ പരമ്പരയുടെ മൂന്നാം ഭാഗം.