‘‘യുദ്ധത്തിലൂടെ നിരപരാധികളായ മനുഷ്യരെ കൊല്ലുകയല്ല, ഇരു ഭാഗത്തെയും മനുഷ്യരെ തമ്മിൽ കാണാൻ കഴിയുന്ന ഒരു പാലം നിർമിക്കുകയാണ് ഭീകരതയെ ചെറുക്കാനുള്ള വഴി. ഒരു വലിയ യുദ്ധവിരുദ്ധപ്രസ്ഥാനമാണ് ഇപ്പോൾ രാജ്യത്തിനാവശ്യം. എന്നാൽ, പ്രതിപക്ഷത്തെ നേതാക്കൾക്കുപോലും യുദ്ധം വേണ്ട എന്നു പറയാനുള്ള ധൈര്യമില്ല. ഞാൻ പ്രതീക്ഷിക്കുന്നു, കേരളത്തിൽ നിന്നെങ്കിലും, ഒരു യുദ്ധവിരുദ്ധ പ്രസ്ഥാനം സാധ്യമാണ് എന്ന്’’- പ്രമുഖ ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വർദ്ധൻ സംസാരിക്കുന്നു.