കഴിഞ്ഞ ഒരാഴ്ചയായി മണിപ്പുരിൽ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങളും മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുൻ മുഖ്യമന്ത്രി കൊയ്‌റോങ് സിങ്ങിന്റെ വസതിക്കുനേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തു.

മണിപ്പുരിൽ വീണ്ടും കനക്കുന്ന ആഭ്യന്തരകലാപം

മണിപ്പുർ കലാപം ആരംഭിച്ച് ഒരു വർഷവും നാല് മാസവും പൂർത്തിയാകുമ്പോൾ, ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനം വീണ്ടും കലാപകലുഷിതമാവുകയാണ്. മണിപ്പുരിലെ ജിരിബാം ജില്ലയിൽ ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ ആറുപേർ മരിച്ചു. ആയുധമേന്തിയ കലാപകാരികൾ ആദ്യം വീട്ടിലുറങ്ങി കിടന്നിരുന്നയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു.

News Desk

മണിപ്പുർ കലാപം ആരംഭിച്ച് ഒരു വർഷവും നാല് മാസവും പൂർത്തിയാകുമ്പോൾ, ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനം വീണ്ടും കലാപകലുഷിതമാവുകയാണ്. മൂന്നാം മോദി സർക്കാറും മണിപ്പുർ വിഷയത്തിൽ തുടരുന്ന അപകടകരമായ മൗനം വിഷയത്തെ കൂടുതൽ ആളിക്കത്തിക്കുന്നതിന് കാരണമാകുന്നുണ്ട്.

വീണ്ടും കലാപം ശക്തമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഗവർണർ എൻ. ആചാര്യയെ നേരിൽ കണ്ടു. ഭരണകക്ഷി എം.എൽ.എമാരുമായും മന്ത്രിമാരുമായും അടിയന്തരയോഗം ചേർന്നതിനുശേഷമാണ് മുഖ്യമന്ത്രി ഗവർണറെ കാണാനെത്തിയതെന്നാണ് റിപ്പോർട്ട്. ബി.ജെ.പി, നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) എന്നിവ ഉൾപ്പെടുന്നതാണ് ഭരണസഖ്യം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിലെ 53 എം.എൽ.എമാരിൽ 6 മന്ത്രിമാരടക്കം 24 പേരും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ആയുധധാരികളുടെ ആക്രമണത്തിൽ 63 കാരൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അടിയന്തരയോഗം വിളിച്ചുചേർത്തത്.

മണിപ്പുരിലെ ജിരിബാം ജില്ലയിൽ ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ ആറുപേർ മരിച്ചു. ആയുധമേന്തിയ കലാപകാരികൾ ആദ്യം വീട്ടിലുറങ്ങി കിടന്നിരുന്നയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ നാല് അക്രമകാരികളും കൊല്ലപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇംഫാലിൽ നിന്നും 229 കിലോമീറ്റർ അകലെയുള്ള സുങ്ചാപ്പി ഗ്രാമത്തിൽ കലാപകാരികൾ നടത്തിയ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു. കുക്കി, മെയ്ത്തി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവങ്ങൾ.

2023 മെയ് 3-നാണ് മണിപ്പുരിൽ ആഭ്യന്തരകലാപം ആരംഭിച്ചത്. അക്രമം ആരംഭിച്ച് 26 ദിവസങ്ങൾക്കുശേഷമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിക്കുക പോലും ചെയ്തത്. അദ്ദേഹത്തിന്റെ സന്ദർശന ദിനങ്ങളിലും പതിനെട്ടോളം കുക്കി ഗ്രാമങ്ങൾ അക്രമിക്കപ്പെട്ടു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 53 ശതമാനം വരുന്ന മെയ്ത്തി വിഭാഗങ്ങൾ സംസ്ഥാനത്തെ ന്യൂനപക്ഷമായ കുക്കി വിഭാഗത്തെ ഏകപക്ഷീയമായി ആക്രമിക്കുന്ന അവസ്ഥയാണ് മണിപ്പുരിലുള്ളത്. ഈ ഏകപക്ഷീയ വംശീയ ആക്രമണം ഭരണകൂട ഒത്താശയോടെയാണ് നടക്കുന്നതെന്നാണ് ഉയർന്നുവരുന്ന പ്രധാന ആരോപണം.

മണിപ്പുർ കലാപം ആരംഭിക്കുന്നതിനും മാസങ്ങൾക്ക് മുമ്പ് അതായത്, 2023 ഫെബ്രുവരി 24-ന് ചൂരാചാന്ദ്പൂർ ജില്ലയിൽ താമസിക്കുന്ന ജനങ്ങൾ അവരുടെ ലൈസൻസുള്ള ആയുധങ്ങൾ മാർച്ച് 1-നകം പൊലീസിൽ ഏൽപ്പിക്കണമെന്ന ഉത്തരവ് ജില്ലാ മജിസ്‌ട്രേറ്റ് പുറത്തുവിട്ടിരുന്നു. ഗോത്ര ജനതക്ക് മുൻതൂക്കമുള്ള ജില്ലയായിരുന്നു അത്. സമാന രീതിയിൽ, ലൈസൻസുള്ള ആയുധങ്ങൾ സറണ്ടർ ചെയ്യാനുള്ള ഉത്തരവ്, ഗോത്രജനതയ്ക്ക് മുൻതൂക്കമുള്ള വിവിധ ജില്ലകളിലെ ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിരുന്നു. ഈ നീക്കം നിരവധി സംശയങ്ങൾ മുന്നോട്ടുവെച്ചിരുന്നു. സർക്കാറിന്റെ ഒത്താശയോടെ ആദിവാസി ഗോത്രവിഭാഗത്തെ നിരായുധീകരിക്കാനുള്ള നീക്കമായിട്ടാണ് ഈ നടപടി വിമർശിക്കപ്പെട്ടത്. പിന്നീട് കലാപം ആരംഭിക്കുന്നതിന് മുമ്പുള്ള തൊട്ടടുത്ത മാസങ്ങളിൽ ആദിവാസി ഗോത്ര വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളിൽ ഫോറസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥർ റെയ്ഡുകളും സർവ്വേകളും നടത്തുകയും ഗോത്ര ജനത സാധാരണ നിലയ്ക്ക് കൈവശം സൂക്ഷിച്ചിരുന്ന പരമ്പരാഗത ആയുധങ്ങൾ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.

മണിപ്പുർ കലാപം ആരംഭിക്കുന്നതിനും മാസങ്ങൾക്ക് മുമ്പ് അതായത്, 2023 ഫെബ്രുവരി 24-ന് ചൂരാചാന്ദ്പൂർ ജില്ലയിൽ താമസിക്കുന്ന ജനങ്ങൾ അവരുടെ ലൈസൻസുള്ള ആയുധങ്ങൾ മാർച്ച് 1-നകം പൊലീസിൽ ഏൽപ്പിക്കണമെന്ന ഉത്തരവ് ജില്ലാ മജിസ്‌ട്രേറ്റ് പുറത്തുവിട്ടിരുന്നു.
മണിപ്പുർ കലാപം ആരംഭിക്കുന്നതിനും മാസങ്ങൾക്ക് മുമ്പ് അതായത്, 2023 ഫെബ്രുവരി 24-ന് ചൂരാചാന്ദ്പൂർ ജില്ലയിൽ താമസിക്കുന്ന ജനങ്ങൾ അവരുടെ ലൈസൻസുള്ള ആയുധങ്ങൾ മാർച്ച് 1-നകം പൊലീസിൽ ഏൽപ്പിക്കണമെന്ന ഉത്തരവ് ജില്ലാ മജിസ്‌ട്രേറ്റ് പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി മണിപ്പുരിൽ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങളും മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുൻ മുഖ്യമന്ത്രി കൊയ്‌റോങ് സിങ്ങിന്റെ വസതിക്കുനേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തു. ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ് ജില്ലകളിൽ ബുധനാഴ്ച ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണവും നടന്നു.

കുക്കി സായുധധാരികളുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടുവെന്നും സംഭവസ്ഥലത്തെത്തിയ പൊലീസിനുനേരെയും ആക്രമണമുണ്ടായെന്നുമാണ് എ.ഡി.ജി.പി കെ. ജയന്ത മാധ്യമങ്ങളോട് പറഞ്ഞത്. 'കുക്കികളെന്ന് സംശയിക്കുന്ന അക്രമകാരികൾ ജിരിബാം ജില്ല ആക്രമിക്കുകയും കട്ടിലിൽ ഉറങ്ങി കിടന്നിരുന്ന പ്രദേശവാസി യുറെംബം കുലേന്ദ്ര സിങ്ങിനെ കൊല്ലുകയും ചെയ്തു. സായുധധാരികൾ രാസിദ്പൂർ ഗ്രാമത്തിലേക്കെത്തിയപ്പോൾ, ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകർ തിരിച്ചടിച്ചു. ഇത് വെടിവെപ്പിലേക്ക് നയിച്ചു. ഈ സംഘർഷത്തിൽ 41 കാരനായ ബസ്പതിമയൂം ലഖികുമാർ ശർമ കൊല്ലപ്പെട്ടു. ജിരിബാം ജില്ലാ പൊലീസ് സംഭവസ്ഥലത്തേക്ക് അതിവേഗം എത്തിയെങ്കിലും അവർക്ക് നേരെയും ആക്രമണമുണ്ടായി. പിന്നീട് പൊലീസ് തിരിച്ച് വെടിവെച്ച് സ്ഥിതിഗതികൾ നിയന്ത്രിച്ചു. സ്ഥിതിഗതികൾ സംഘർഷഭരിതമാണെങ്കിലും നിയന്ത്രണവിധേയമാണ്. കൂടുതൽ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.'

നിലവിൽ ചുരാചന്ദ്പൂറിൽ ആയുധകാരികളുടെ മൂന്ന് ബങ്കറുകൾ സുരക്ഷാസേന തകർത്തു. മേഖലയിൽ സുരക്ഷാസേന ജാഗ്രതപുലർത്തകയാണ്. സൈനീക ഹെലികോപ്റ്റർ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തുന്നുണ്ട്. ആക്രമണം രൂക്ഷമായതിനാൽ ഉന്നതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സൈന്യവും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ കിഴക്കൻ ഇംഫാലിൽ നിന്ന് ആയുധശേഖരം കണ്ടെത്തി. മണിപ്പുരിൽ ഇതുവരെയുണ്ടായ കലാപത്തിൽ 200-ലധികം പേർ കൊല്ലപ്പെടുകയും ആയിരത്തോളം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ 53 ശതമാനം വരുന്ന മെയ്ത്തി വിഭാഗങ്ങൾ സംസ്ഥാനത്തെ ന്യുനപക്ഷമായ കുക്കി വിഭാഗത്തെ ഏകപക്ഷീയമായി ആക്രമിക്കുന്ന അവസ്ഥയാണ് മണിപ്പുരിലുള്ളത്.
കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ 53 ശതമാനം വരുന്ന മെയ്ത്തി വിഭാഗങ്ങൾ സംസ്ഥാനത്തെ ന്യുനപക്ഷമായ കുക്കി വിഭാഗത്തെ ഏകപക്ഷീയമായി ആക്രമിക്കുന്ന അവസ്ഥയാണ് മണിപ്പുരിലുള്ളത്.

ഗോത്രവിഭാഗത്തെ അപരവൽക്കരിച്ചുകൊണ്ടാണ് സർക്കാർ ഒത്താശയോടെ കലാപത്തിന് വിത്ത് പാകിയത്. കുക്കി- സോമി ഗോത്ര വിഭാഗങ്ങൾക്കെതിരെ പോപ്പി കർഷകരെന്നും അനധികൃത കുടിയേറ്റക്കാരെന്നും തുടങ്ങിയ ആരോപണങ്ങൾ നടത്താൻ നേതൃത്വം നടത്തിയത് സർക്കാറായിരുന്നു. ഇത്തരത്തിൽ ഏകപക്ഷീയമായി നിലപാടെടുത്ത സർക്കാർ ഗോത്രവിഭാഗത്തെ നിരായുധീകരിക്കുകയും ഇന്റർനെറ്റ് അടക്കമുള്ള വാർത്താ വിനിമയ സംവിധാനങ്ങൾ റദ്ദാക്കി കലാപത്തിന് മൗനാനുവാദം നൽകുകയും ചെയ്തുവെന്നുമടക്കമുള്ള നിരവധി തെളിവുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Comments