ഗ്യാനേഷ് കുമാറിനെ പുറത്താക്കൂ, ഒറ്റക്കെട്ടായി ഡൽഹിയിൽ ഇന്ത്യാസഖ്യ പ്രതിഷേധം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് പുറത്താക്കാതെ പിൻമാറില്ലെന്ന് പ്രഖ്യാപിച്ച് ഡൽഹിയിൽ ഇന്ത്യാസഖ്യ എംപിമാരുടെ മാർച്ച്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ്, കേന്ദ്രസർക്കാരിനുള്ള ശക്തമായ താക്കീതായി മാറിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

News Desk

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിലെ എം.പിമാരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ SIR പിൻവലിക്കുക, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, ‘വോട്ട് മോഷണം’ ആരോപണം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിലെ സുതാര്യത തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. SIR-ന് മുമ്പുള്ള വോട്ടർപട്ടിക ഭാവി തെരഞ്ഞെടുപ്പുകൾക്ക് അടിസ്ഥാനമാക്കുക, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിന് മുമ്പ് ഫലപ്രദമായ അപ്പീൽ സംവിധാനം ഉറപ്പാക്കുക, ഭരണപരമായ പിഴവുകൾ മൂലം അർഹരായ വോട്ടർമാർ പുറത്താകുന്നത് തടയുക, ബാലറ്റ് പേപ്പർ ഉപയോഗം പുനഃസ്ഥാപിക്കുക, ആദ്യമായി വോട്ട് ചെയ്യുന്നവർക്കുള്ള രജിസ്ട്രേഷൻ ലളിതമാക്കുക എന്നിവയാണ് ഇന്ത്യാ സഖ്യം മുന്നോട്ടുവച്ച ആവശ്യങ്ങൾ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ബാലറ്റ് പേപ്പർ ഉപയോഗത്തിലേക്ക് മടങ്ങണമെന്ന ആവശ്യവും ഇന്ത്യാ സഖ്യം ഉയർത്തി.

എസ്.ഐ.ആർ. ക്രമക്കേടുകൾക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിനും പ്രചാരണത്തിനും കോൺഗ്രസ് നേതൃത്വം നൽകുകയാണ്. 'വോട്ട് ബചാവോ ദേശ് ബചാവോ' എന്ന മുദ്രാവാക്യവുമായാണ് ക്യാമ്പെയിൻ.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ എംപിമാരും റോഡിൽ ഇരുന്ന് ധർണ നടത്തി. ‘Save Democracy’, ‘Save My Vote’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. ബാരിക്കേഡുകൾ മറികടന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതിഷേധം തുടർന്നു. ആകാശവാണി ഭവന് സമീപം പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന്, ബാരിക്കേഡുകൾക്ക് മുകളിലൂടെ കയറിയാണ് ഇരുവരും പ്രതിഷേധത്തിൽ അണിനിരന്നത്. തുടർന്ന് ആകാശവാണി ഭവന്റെ ഗേറ്റിനകത്ത് പ്രവേശിച്ച രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള മാർച്ച് തടഞ്ഞതോടെ ഇന്ത്യാ സഖ്യ എംപിമാർ പാർലമെന്റ് സ്ട്രീറ്റിൽ ധർണ തുടർന്നു. ബിജു ജനതാദളിന്റെ (BJD) എംപിമാരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. പാർട്ടി അധ്യക്ഷൻ നവീൻ പട്നായകിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് രാജ്യസഭയിലെ ബിജെഡി പാർലമെന്ററി പാർട്ടി നേതാവ് മനസ് മംഗരാജ് അറിയിച്ചു. SIR നടപടിയുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്ന നിലപാടാണ് ബിജെഡി സ്വീകരിച്ചത്.

പാർലമെന്റിനും തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിനും ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. മാർച്ചിന് അനുമതിയില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡൽഹി പൊലീസിനെയും കേന്ദ്ര സായുധ പൊലീസ് സേനയെയും ഉൾപ്പെടുത്തി ഏകദേശം 4,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി റിപ്പോർട്ടുകളുണ്ട്. നിരവധി റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

പ്രതിഷേധത്തിന്റെ തുടർച്ചയെന്നോണം എസ്.ഐ.ആർ. ക്രമക്കേടുകൾക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിനും പ്രചാരണത്തിനും കോൺഗ്രസ് നേതൃത്വം നൽകുകയാണ്. 'വോട്ട് ബചാവോ ദേശ് ബചാവോ' എന്ന മുദ്രാവാക്യവുമായാണ് ക്യാമ്പെയിൻ. ഒക്ടോബർ 25 മുതൽ നവംബർ 25 വരെയാണ് കൊൺഗ്രസ് വോട്ട് രക്ഷക് എന്ന നിലയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. എസ്.ഐ.ആറിലൂടെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട 13.3 കോടി വോട്ടർമാരെ നേരിൽ കാണാനും അവരുടെ വോട്ടുകൾ പുനഃസ്ഥാപിക്കാൻ ബൂത്ത് അടിസ്ഥാനത്തിൽ വോട്ടുരക്ഷ വൊളന്റിയർമാരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ SIR പിൻവലിക്കുക, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, ‘വോട്ട് മോഷണം’ ആരോപണം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിലെ സുതാര്യത തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ SIR പിൻവലിക്കുക, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, ‘വോട്ട് മോഷണം’ ആരോപണം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിലെ സുതാര്യത തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.

SIRനെ ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടം തെരുവിലും പാർലമെന്റിലും കോടതിയിലും ഒരേസമയം തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. വോട്ടർപട്ടികയിലെ മാറ്റങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളും സംബന്ധിച്ച നിയമപരമായ ചോദ്യങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്. പ്രതിഷേധത്തിന്റെ അടുത്ത ഘട്ടമായി ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും SIR സംബന്ധിച്ച ആശങ്കകൾ ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യത്തിനപ്പുറം, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയാണ് ഇന്നത്തെ പ്രതിഷേധം ഉയർത്തുന്ന അടിസ്ഥാന ചോദ്യം. SIRനെച്ചൊല്ലിയുള്ള രാഷ്ട്രീയ ആരോപണങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണങ്ങൾക്കും ഇടയിൽ വോട്ടർപട്ടികയിലെ ഓരോ മാറ്റവും കൂടുതൽ സുതാര്യമായി പരിശോധിക്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Comments