'ജനാധിപത്യ ഇന്ത്യക്ക്'
Human Rights Watch റിപ്പോർട്ടിന്റെ
ചില തിരുത്തുകൾ

തെരഞ്ഞെടുപ്പുകളുണ്ടായിട്ടും ഭരണകൂടത്തെ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് കഴിയാത്ത അവസ്ഥ ഭീകരമാണ്. പാർലമെന്റ് പ്രവർത്തിച്ചിട്ടും പ്രതിപക്ഷത്തിന് ശബ്ദമില്ലാതാകുന്നതും കോടതികൾ നിലനിന്നിട്ടും നീതി വൈകുന്നതും മനുഷ്യാവകാശ കമ്മീഷനുകൾ ഉണ്ടായിട്ടും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടാതിരിക്കുന്നതുമാണ് യഥാർഥ ജനാധിപത്യ പ്രതിസന്ധി. ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് 'So What's This Democracy We're Talking About? Modi's Authoritarian Playbook in India എന്ന പ്രമേയത്തിൽ Human Rights Watch പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദീകരിക്കുന്നു.

Comments