ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. രാജ്യത്തിന്റെ വിശാല താത്പര്യം മുൻനിർത്തി കോൺഗ്രസ്​ അതിന് തയ്യാറാവുകയാണ്

ബി.ജെ.പി വിരുദ്ധ പ്രാദേശിക രാഷ്ട്രീയ കക്ഷികളെ ഒപ്പം ചേർത്ത് ബി.ജെ.പിയെ നേരിടുവാൻ സാധിക്കും. അതിന് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. രാജ്യത്തിന്റെ വിശാല താത്പര്യം മുൻനിർത്തി പാർട്ടി അതിന് തയ്യാറാവുകയാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡാ യാത്ര രാജ്യത്ത് പുതിയ മുന്നേറ്റത്തിനുള്ള കാഹളമാകും- ബി.ജെ.പിക്കെതിരായ രാഷ്​ട്രീയനീക്കങ്ങളെക്കുറിച്ച്​ എം.കെ. രാഘവൻ എം.പി.

Truecopy Webzine

‘പാർലമെന്റിൽ ഇത്രയും കാലം പ്രതിപക്ഷം വിമർശനാത്മകമായി പ്രയോഗിച്ചുകൊണ്ടിരുന്ന 65 വാക്കുകൾക്ക് ചരിത്രത്തിലാദ്യമായിട്ടാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇത്തരം വാക്കുകളെ ഈ സർക്കാർ ഭയപ്പെടുകയാണ് എന്നാണ് ഇതിനർഥം. പാർലമെന്റിനെ ഏകാധിപത്യപരമായ രീതിയിൽ വരുതിയിലാക്കാനും പ്രതിപക്ഷ ശബ്ദങ്ങളെ നിഷ്‌കരുണം അടിച്ചമർത്താനുമുള്ള നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 65 വാക്കുകളുടെ നിരോധനം. സഭക്കകത്ത് പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷ എം.പിമാരും സ്വഭാവികമായി ഉപയോഗിക്കുന്ന വാക്കുകളാണിവ. സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പദങ്ങളോടുള്ള അസഹിഷ്ണുത വളരെ കൃത്യമായി ഈ നടപടിയിൽ ദൃശ്യമാണ്.’’- കോഴിക്കോട്ടുനിന്നുള്ള ലോക്​സഭാ അംഗവും കോൺഗ്രസ്​ നേതാവുമായ എം.കെ. രാഘവൻ ട്രൂ കോപ്പി വെബ്​സീനുമായി സംസാരിക്കുന്നു.

‘‘ഇത്തരം ഏകാധിപത്യ നടപടികൾ നേരിടാൻ ആദ്യം വേണ്ടത്, എല്ലാ പ്രതിപക്ഷ പ്രസ്ഥാനങ്ങളും യോജിക്കുകയാണ്. പ്രതിപക്ഷ ഐക്യമില്ലായ്മയാണ് ഇതിന് വളംവക്കുന്നത്. പ്രതിപക്ഷഐക്യമുണ്ടായിരുന്നുവെങ്കിൽ ഇതിന് സർക്കാറിന് ധൈര്യമുണ്ടാകുമായിരുന്നില്ല. വോട്ടിന്റെ ശതമാനം നോക്കിയാൽ കേവലം 34 ശതമാനത്തിൽ താഴെ മാത്രമാണ് ഭരണകക്ഷിയുടെ വോട്ടുവിഹിതം എന്നാലോചിക്കണം. ബാക്കി പ്രതിപക്ഷത്തിന് 60 ശതമാനത്തിനുമേലെയുണ്ട്. സ്വഭാവികമായും പ്രതിപക്ഷ ഐക്യമില്ലായ്മ തന്നെയാണ് ഇത്തരം സ്വേച്ഛാധിപത്യ നടപടികൾക്ക് ഇടം നൽകുന്നത്.’’

‘‘കോൺഗ്രസ് നേതൃത്വം വളരെ ഗൗരവമായി ഈ പ്രശ്‌നം കാണുന്നുണ്ട്. കോൺഗ്രസിന് ഒരിക്കലും വർഗീയത പറയാൻ കഴിയില്ല, വിഭാഗീയതയിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യുന്ന ബി.ജെ.പിക്ക് കഴിയും. ഇക്കാര്യം തിരിച്ചറിഞ്ഞ് ജനകീയ ബദൽ നയം രൂപപ്പെടുത്തിയെടുക്കാനാണ് ഉദയ്​പുർ ചിന്തൻ ശിബിരിലുൾപ്പെടെ പാർട്ടി ശ്രമിച്ചത്. നേതൃത്വപരമായി തന്നെ, യോജിക്കാവുന്ന എല്ലാവരുമായി സംസാരിക്കാൻ തയ്യാറാവണം. എല്ലാ സംസ്ഥാനങ്ങളിലും അടിത്തറയുള്ള രാഷ്ട്രീയ സംവിധാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്; ബി.ജെ.പി വിരുദ്ധ പ്രാദേശിക രാഷ്ട്രീയ കക്ഷികളെ ഒപ്പം ചേർത്ത് ബി.ജെ.പിയെ നേരിടുവാൻ സാധിക്കും. അതിന് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. രാജ്യത്തിന്റെ വിശാല താത്പര്യം മുൻനിർത്തി പാർട്ടി അതിന് തയ്യാറാവുകയാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡാ യാത്ര രാജ്യത്ത് പുതിയ മുന്നേറ്റത്തിനുള്ള കാഹളമാകും’’

രണ്ട്​ ചോദ്യങ്ങൾ
എം.കെ. രാഘവൻ / മനില സി. മോഹൻ
ചരിത്ര ദൗത്യം കോൺഗ്രസ് ഏറ്റെടുക്കും
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 86
വായിക്കാം

Comments