ജന്തർ മന്തറിൽനിന്ന്
പെരുകുന്ന സമരകേന്ദ്രങ്ങൾ

സർക്കാരുകളല്ല സമരകേന്ദ്രങ്ങൾ സൃഷ്‌ടിക്കുന്നത്, മറിച്ച്, നീതിക്കുവേണ്ടി പൊരുതുന്ന ജനങ്ങൾ സന്ദർഭാനുസൃതം സമരകേന്ദ്രങ്ങൾ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്- ഇ.വി. പ്രകാശ് എഴുതുന്നു.

ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ നിരോധിച്ച് ദൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാറിൻ്റെ സർക്കുലർ പുറത്തുവരുമ്പോൾ, രാജ്യമാകെ ജന്തർ മന്തറുകൾ തുറന്നുകൊണ്ടാണ് ഇന്ത്യൻ യുവത മോദി സർക്കാരിന് മറുപടി നൽകിയത്.

അമിത്ഷായുടെ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ പ്രകാരമാണ് ജന്തർ മന്തറിൽ സമരങ്ങൾ നിരോധിച്ചത് എന്നാണ് പോലീസ് വിശദീകരിക്കുന്നത്. ഉയർന്നുവരുന്ന ജനരോഷം തടയാൻ സമരകേന്ദ്രം അടച്ചിടുന്നതുകൊണ്ട് സാദ്ധ്യമല്ല എന്നത് എത്രയോ വട്ടം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ദൽഹിയിലേയ്ക്ക് മാർച്ച് നടത്തിയപ്പോൾ ഹൈവേയിൽ കിടങ്ങുകൾ തീർത്തും ബാരിക്കേഡുകളും കൂറ്റൻ പാറകളും അള്ളുകളുമൊക്കെ സ്ഥാപിച്ചുമാണ് മോദി സർക്കാർ സമരത്തെ അമർച്ച ചെയ്യാൻ ശ്രമിച്ചത്. പതിനായിരക്കണക്കിന് കർഷകർ ദേശീയ പാതയിൽ കുത്തിയിരിക്കുകയും അവിടം സമരകേന്ദ്രമായി മാറുകയും ചെയ്യുന്നതാണ് പിന്നീട് കാണുന്നത്. അപ്പോൾ സുപ്രീം കോടതിയിൽ സംഘപരിവാർ അനുകൂലികളായ ചിലർ, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ സമരക്കാർ ഹനിക്കുന്നു എന്നാരോപിച്ച് ഹർജി സമർപ്പിക്കുകയും കോടതി അതുകേട്ടയുടൻ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ച് കർഷകരെ പ്രബുദ്ധരാക്കാൻ പരിശ്രമിക്കുന്നതും കണ്ടു. എന്നാൽ, സംയുക്ത കിസാൻ മോർച്ച കോടതി ഇടപെടൽ തള്ളിക്കളയുകയും കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ പോലീസാണ് തങ്ങളെ വഴിയിൽ തടഞ്ഞിരിക്കുന്നതെന്നും ആ നടപടിയ്ക്കെതിരെ കോടതി എന്തുകൊണ്ട് മിണ്ടുന്നില്ല എന്നു ചോദിക്കുകയും ചെയ്തു.

കർഷകരുടെ ചോദ്യത്തിന് കോടതി മറുപടി പറഞ്ഞില്ല. ദേശീയപാതയിൽ സമരം ചെയ്ത കർഷകരോട് ഐക്യപ്പെട്ട് രാജ്യമെമ്പാടും കർഷക സമരകേന്ദ്രങ്ങൾ തുറക്കപ്പെടുകയും അവസാനം മോദി സർക്കാരിന് കാർഷിക കരിനിയമങ്ങൾ പിൻവലിക്കേണ്ടിവന്നതും ചരിത്രം.

സർക്കാരുകളല്ല സമരകേന്ദ്രങ്ങൾ സൃഷ്‌ടിക്കുന്നത്, മറിച്ച്, നീതിക്കുവേണ്ടി പൊരുതുന്ന ജനങ്ങൾ സന്ദർഭാനുസൃതം സമരകേന്ദ്രങ്ങൾ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. 1988- ൽ കിസാൻ യൂണിയൻ നേതാവ് മഹേന്ദ്ര സിംഗ് ടിക്കായത്തിൻ്റെ നേതൃത്വത്തിൽ, അഞ്ചു ലക്ഷത്തോളം കർഷകർ ഇന്ത്യാഗേറ്റിനു സമീപത്തെ ബോട്ട് ക്ലബ് മൈതാനത്ത് സമരം ചെയ്തതിനെ തുടർന്നാണ്, ഭരണകൂടം സമരങ്ങൾ ജന്തർ മന്തറിലേയ്ക്ക് മാറ്റിയത്. ഇപ്പോൾ ജന്തർ മന്തർ സമരങ്ങളുടെ പ്രഭവകേന്ദ്രമായി മാറുമ്പോൾ, അവിടം കെട്ടിയടച്ച് സമരത്തെ തടഞ്ഞു നിർത്താനുള്ള വൃഥാ ശ്രമത്തിലാണ് ബി.ജെ.പി സർക്കാർ.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ദൽഹിയിലേയ്ക്ക് മാർച്ച് നടത്തിയപ്പോൾ ഹൈവേയിൽ കിടങ്ങുകൾ തീർത്തും ബാരിക്കേഡുകളും കൂറ്റൻ പാറകളും അള്ളുകളുമൊക്കെ സ്ഥാപിച്ചുമാണ് മോദി സർക്കാർ സമരത്തെ അമർച്ച ചെയ്യാൻ ശ്രമിച്ചത്.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ദൽഹിയിലേയ്ക്ക് മാർച്ച് നടത്തിയപ്പോൾ ഹൈവേയിൽ കിടങ്ങുകൾ തീർത്തും ബാരിക്കേഡുകളും കൂറ്റൻ പാറകളും അള്ളുകളുമൊക്കെ സ്ഥാപിച്ചുമാണ് മോദി സർക്കാർ സമരത്തെ അമർച്ച ചെയ്യാൻ ശ്രമിച്ചത്.

പൗരത്വ നിയമഭേദഗതിയ്ക്കെതിരെ ഷഹീൻ ബാഗും നിർഭയ സംഭവത്തിൽ പാർലമെൻ്റ് സ്ട്രീറ്റും സമരകേന്ദ്രമായി മാറി. ജയിലിൽ അടയ്ക്കപ്പെട്ടാലും പോരാളികൾ അവിടെയും സമരം ചെയ്യും. അതു മനസ്സിലാക്കാതെ പാഴ്മുറം കൊണ്ട് സൂര്യനെ തടയാൻ ശ്രമിക്കുന്ന ഭരണകൂടമേ കഷ്‌ടം എന്നു മാത്രമേ പറയുന്നുള്ളൂ.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ ദീർഘകാല ചരിത്രത്തിൽ, തെരുവുകളായ തെരുവുകളെല്ലാം സമരകേന്ദ്രങ്ങളായി മാറി. ബ്രിട്ടീഷ് സാമ്രാജ്യത്വം സമരഭടന്മാരെ ജയിലിലടച്ചപ്പോൾ അവർ അവിടെയും സമരം തുടർന്നു. ഭക്ഷണം കഴിക്കാതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് നിസഹകരിച്ചുകൊണ്ട് ജനങ്ങൾക്ക് പോരാട്ടവീര്യം പകർന്നു നൽകാനാണ് സ്വാതന്ത്ര്യസമരസേനാനികൾ ശ്രമിച്ചത്. ഭഗത് സിംഗിൻ്റെ സഹപ്രവർത്തകനായ ജതീന്ദ്രനാഥ് ദാസ്, ലാഹോർ സെൻട്രൽ ജയിലിൽ 63 ദിവസം നിരാഹാര സമരം നടത്തി രക്തസാക്ഷിത്വം വരിച്ചു. 1929 സെപ്റ്റംബർ 13 ന് രക്തസാക്ഷിയാകുമ്പോൾ ജതിൻദാസിന് 25 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നടന്ന ചർച്ചയിൽ, ജതിൻ ദാസിൻ്റെ രക്തസാക്ഷിത്വത്തെപ്പറ്റി സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായ എം.ആർ. ജയ്കർ വേദനയോടെ പറഞ്ഞു:

"ജതീന്ദ്രനാഥ് ദാസ് ഇഞ്ചിഞ്ചായി മരിച്ചു. ഭക്ഷണം കഴിയ്ക്കാത്തതിനാൽ ഒരു കൈ പക്ഷാഘാതം മൂലം തളർന്നു. മറ്റേ കൈയ്ക്കും സ്വാധീനം നഷ്ടപ്പെട്ടു. അവയവങ്ങൾ ഓരോന്നായി പ്രവർത്തനരഹിതമായി. മനുഷ്യന് ലഭിച്ച ഏറ്റവും വിലപ്പെട്ട വരദാനമായ കാഴ്ചയും നഷ്ടപ്പെട്ടു. കണ്ണുകളിലെ അഗ്നി, പതിയെപ്പതിയെ അണഞ്ഞു."

വീറുറ്റ പ്രക്ഷോഭത്തെ വിപ്ലവ മുന്നേറ്റമായി പരിവർത്തനപ്പെടുത്തുക എന്നതാണ് കാലഘട്ടത്തിൻ്റെ ആവശ്യകത. സോഷ്യലിസ്റ്റ് സാമൂഹികക്രമത്തിലേയ്ക്ക് പരിവർത്തിപ്പിക്കുന്ന ജനമുന്നേറ്റമായി ഇന്നു രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾ രൂപാന്തരപ്പെടേണ്ടതുണ്ട്.

ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഒറ്റുകാരുടെ റോളിൽ നിലകൊണ്ട സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് മനസ്സിലാകാത്ത കാര്യമാണ്, സമരവീര്യവും ആദർശവും. മോദിയും അമിത്ഷായുമൊക്കെ അവരുടെ ആചാര്യനായി ഗണിക്കുന്ന വിനായക്ക് ദാമോദർ സവർക്കർ, ആൻഡമാൻ നിക്കോബർ ജയിലിൽ കിടക്കവേ, ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകി ജയിൽമോചിതനായ നാണംകെട്ട ചരിത്രമാണ് സ്വാതന്ത്ര്യസമരത്തിൽ സംഘപരിവാറിന് അവകാശപ്പെടാവുന്ന സംഭാവന.

RSS സ്ഥാപക നേതാക്കളിലൊരാളായ എം.എസ്. ഗോൾവാക്കർ, ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുക്കുവാൻ വീടുവിട്ടിറങ്ങിയ രണ്ട് RSS പ്രവർത്തകരോട് ഉപദേശിക്കുകയുണ്ടായി: "ഹിന്ദുക്കൾ, ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്ത് തങ്ങളുടെ ഊർജം പാഴാക്കരുത്. നമ്മുടെ ആഭ്യന്തര ശത്രുക്കൾ മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവരാണ്".

പൗരത്വ നിയമഭേദഗതിയ്ക്കെതിരെ ഷഹീൻ ബാഗും നിർഭയ സംഭവത്തിൽ പാർലമെൻ്റ് സ്ട്രീറ്റും സമരകേന്ദ്രമായി മാറി.
പൗരത്വ നിയമഭേദഗതിയ്ക്കെതിരെ ഷഹീൻ ബാഗും നിർഭയ സംഭവത്തിൽ പാർലമെൻ്റ് സ്ട്രീറ്റും സമരകേന്ദ്രമായി മാറി.

ഒരു വശത്ത് സവർക്കർ മാപ്പ് പറഞ്ഞ് ജീവൻ സംരക്ഷിച്ചപ്പോൾ ഇന്ത്യയിലെ അനേകം വിപ്ലവകാരികൾ തങ്ങളുടെ ജീവനേക്കാൾ രാജ്യസ്നേഹത്തെ, ആദർശത്തെ ഉയർത്തിപ്പിടിച്ചു. 1931 മാർച്ച് 23 നാണ് ഭഗത് സിംഗ് തൂക്കിലേറ്റപ്പെടുന്നത്. ലാലലജ്പത് റായിയെ ക്രൂരമായി മർദ്ദിച്ചുകൊന്ന അസിസ്റ്റൻ്റ് പോലീസ് സൂപ്രണ്ട് ജെ.പി സാൺഡേഴ്‌സനെ വെടിവച്ചു കൊന്ന കേസിലാണ് ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയത്.

വിചാരണയിൽ തൻ്റെ നിലപാട് ന്യായീകരിക്കാൻ ഭഗത് സിംഗ് വാദിച്ചതേയില്ല. എന്തെന്നാൽ, തൻ്റെ ജീവൻ രക്ഷിക്കാനുള്ള ഒരു അവസരത്തേക്കാളുപരി, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ വിപ്ലവാശയങ്ങൾ പ്രചരിപ്പിക്കാനുള്ളൊരു വേദിയായിട്ടായിരുന്നു അദ്ദേഹം വിചാരണയെ സമീപിച്ചത്. 1930 സെപ്‌തംബർ 20-ന്, ഭഗത് സിംഗിന് മരണശിക്ഷ വിധിക്കുമെന്ന് ഉറപ്പായപ്പോൾ, അദ്ദേഹത്തിന്റെ പിതാവ് കിഷൻ സിംഗ് പിതൃവാത്സല്യത്തിന്റെ സ്വാധീനത്തിൽ തന്റെ മകനെ തൂക്കുമരത്തിൽനിന്ന് രക്ഷിക്കാനൊരു ശ്രമം നടത്തി. സാണ്ടേഴ്സിന്റെ വധം നടന്ന ദിവസം ഭഗത് സിംഗ് ലാഹോറിലുണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കുവാനുള്ള തെളിവ് വായിക്കാനപേക്ഷിച്ചുകൊണ്ട് അദ്ദേഹം ട്രൈബ്യൂണലിന് ഒരു ഹർജി സമർപ്പിച്ചു. ഭഗത് സിംഗ്, ഇതേക്കുറിച്ചറിഞ്ഞപ്പോൾ ക്ഷോഭാകുലനായി. അത്തരം ന്യായവാദമൊന്നും അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം തന്റെ പിതാവിന് ഒരു കത്തെഴുതി:

"എൻ്റെ എതിർ വാദത്തിനുവേണ്ടി സ്പെഷ്യൽ ട്രൈബ്യൂണലംഗങ്ങൾക്ക് അച്ഛനൊരു ഹർജി സമർപ്പിച്ചതായറിഞ്ഞതിൽ ഞാൻ അമ്പരന്നുപോയി. എന്നെ സംബന്ധിച്ച് സമചിത്തതയോടെ താങ്ങാനാവാത്തവിധം കനത്തൊരാഘാതമാണാ രഹസ്യവിവരം. ഇതെൻ്റെ മനസ്സിൻ്റെ സമതുലനത്തെയാകെ തകിടം മറിച്ചിരിക്കുന്നു. ഈ ഘട്ടത്തിലും ഈ സാഹചര്യങ്ങളിലും ഇത്തരത്തിലുള്ളൊരു ഹർജി സമർപ്പിക്കാമെന്ന് താങ്കൾ എന്തുകൊണ്ട് കരുതിയെന്നത് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. ഒരു പിതാവിൻ്റെ വികാരങ്ങളും സ്നേഹവാത്സല്യങ്ങളും എന്തുതന്നെയായാലും, എന്നോട് ചോദിക്കാതെ എനിക്കുവേണ്ടി ഇത്തരത്തിലുള്ളൊരു നീക്കം നടത്താൻ താങ്കൾക്കർഹതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. രാഷ്ട്രീയകാര്യങ്ങളിൽ എൻ്റെ വീക്ഷണം താങ്കളുടെതിൽ നിന്ന് വ്യത്യസ്‌തമാണെന്ന് താങ്കൾക്കറിയാവുന്നതാണ്. താങ്കൾ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഗൗനിക്കാതെ തീർത്തും സ്വതന്ത്രമായിട്ടാണ് ഞാൻ എല്ലായ്പ്പോഴും പ്രവർത്തിച്ചുവന്നിട്ടുള്ളത്... ഈ പ്രവർത്തി പിന്നിൽ നിന്നുള്ള ഒരു കുത്തായിപ്പോയി".

സ്വന്തം ജീവൻ രക്ഷിക്കുവാനുള്ള ഒരു ഹർജി സമർപ്പിച്ചതിൻ്റെ പേരിൽ അഛനെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള ഭഗത് സിംഗിൻ്റെ കത്തിൽ വ്യക്തമാകുന്നത്, ജീവനേക്കാൾ അദ്ദേഹം തൻ്റെ രാജ്യത്തെ ജനങ്ങളെ സ്നേഹിച്ചിരുന്നു എന്നതാണ്. ഇത്തരം വിപ്ലവകാരികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പോരാട്ടത്തിലൂടെ രൂപപ്പെട്ടതാണ് ഇന്ത്യ. അത്തരമൊരു രാജ്യത്തെ ഫാഷിസ്റ്റ് വാഴ്ചയിലേയ്ക്ക് നയിക്കുന്നവരെ നിലയ്ക്കു നിർത്താനുള്ള ആദർശവും ഊർജ്ജവും ഇന്ത്യൻ യുവതയുടെ സിരകളിലുണ്ട്.

ഭഗത് സിങ്. സ്വന്തം ജീവൻ രക്ഷിക്കുവാനുള്ള ഒരു ഹർജി സമർപ്പിച്ചതിൻ്റെ പേരിൽ അഛനെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള ഭഗത് സിംഗിൻ്റെ കത്തിൽ വ്യക്തമാകുന്നത്, ജീവനേക്കാൾ അദ്ദേഹം തൻ്റെ രാജ്യത്തെ ജനങ്ങളെ സ്നേഹിച്ചിരുന്നു എന്നതാണ്.
ഭഗത് സിങ്. സ്വന്തം ജീവൻ രക്ഷിക്കുവാനുള്ള ഒരു ഹർജി സമർപ്പിച്ചതിൻ്റെ പേരിൽ അഛനെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള ഭഗത് സിംഗിൻ്റെ കത്തിൽ വ്യക്തമാകുന്നത്, ജീവനേക്കാൾ അദ്ദേഹം തൻ്റെ രാജ്യത്തെ ജനങ്ങളെ സ്നേഹിച്ചിരുന്നു എന്നതാണ്.

ഭഗത് സിംഗും നേതാജി സുഭാഷ് ചന്ദ്രബോസുമൊക്കെ ഉയർത്തിപ്പിടിച്ച ജനാധിപത്യ- മതേതര കാഴ്ചപ്പാടിലൂന്നിയുള്ള വീറുറ്റ പോരാട്ടമാണ് ഇന്ത്യയുടെ ഭാവി നിർണ്ണയിക്കാൻ പോകുന്നത്. മോദി ഗവൺമെൻ്റിനു പകരം മറ്റൊരു സർക്കാർ വരുന്നതുകൊണ്ട് പരിഹരിക്കപ്പെടുന്നല്ല ഇന്ത്യൻ ജനതയുടെ പ്രശ്നങ്ങൾ. സാമ്പത്തിക അസമത്വം അതിഭയാനകമായ രൂപത്തിൽ നിലനിൽക്കുമ്പോൾ ഭരണമാറ്റം കൊണ്ട് കോർപ്പറേറ്റ് താൽപ്പര്യങ്ങൾ മാത്രമേ സംരക്ഷിക്കപ്പെടൂ എന്ന യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. വീറുറ്റ പ്രക്ഷോഭത്തെ വിപ്ലവ മുന്നേറ്റമായി പരിവർത്തനപ്പെടുത്തുക എന്നതാണ് കാലഘട്ടത്തിൻ്റെ ആവശ്യകത. സോഷ്യലിസ്റ്റ് സാമൂഹികക്രമത്തിലേയ്ക്ക് പരിവർത്തിപ്പിക്കുന്ന ജനമുന്നേറ്റമായി ഇന്നു രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾ രൂപാന്തരപ്പെടേണ്ടതുണ്ട്.

സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട സന്ദർഭത്തിൽ പോലും ബ്രിട്ടീഷുകാരോടൊപ്പം നിലകൊണ്ട പാരമ്പര്യത്തിന്റെ തുടർച്ചയാണ് മോദിയും അമിത് ഷായും.

സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട സന്ദർഭത്തിൽ പോലും ബ്രിട്ടീഷുകാരോടൊപ്പം നിലകൊണ്ട പാരമ്പര്യത്തിന്റെ തുടർച്ചയാണ് മോദിയും അമിത് ഷായും. സ്വാതന്ത്ര്യ സമരപോരാട്ടത്തിലൂടെ രൂപപ്പെട്ട ഇന്ത്യയെന്ന രാജ്യത്തിൻ്റെ ഭരണഘടനയെയും പൗരരുടെ അവകാശങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയുമൊക്കെ തികച്ചും ജനാധിപത്യവിരുദ്ധമായി തകർക്കാൻ അവർക്ക് സാധിക്കുന്നത്, ഈയൊരു ആദർശശൂന്യതയിലൂന്നിയാണ് അവർ നിലനിൽക്കുന്നത് എന്നതിനാലാണ്.

ഗ്യാനേഷ് കുമാറിൻ്റെയോ നരേന്ദ്ര മോദിയുടെയോ രാജികൊണ്ട് രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല എന്നതാണ് വസ്തുത. കോർപ്പറേറ്റുകളുടെ ഭരണകൂടം നിലനിൽക്കുവോളം ചൂഷണവും അടിച്ചമർത്തലും തുടരുക തന്നെ ചെയ്യും. ജന്തർ മന്തർ പ്രക്ഷോഭങ്ങൾ സാമൂഹ്യപരിവർത്തനപോരാട്ടത്തിലേയ്ക്ക് കണ്ണിചേർക്കപ്പെടും വിധത്തിൽ വികസിച്ചു വരേണ്ടതുണ്ട്. അല്ലെങ്കിൽ, ശ്രീലങ്കയിലും നേപ്പാളിലും ബംഗ്ലാദേശിലും സംഭവിച്ചതുപോലെ മാറ്റം ഉപരിപ്ലവം മാത്രമായിരിക്കും.

Comments