പൗരത്വ ഭേദഗതി നിയമം എങ്ങനെയാണ് പൗരത്വ നിഷേധമായി മാറുന്നത് എന്ന് വിശദീകരിക്കുകയാണ് കെ.ഇ.എൻ. യഥാർത്ഥത്തിൽ വധശിക്ഷയേക്കാൾ വലിയ ശിക്ഷയാണ് പൗരത്വ നിഷേധം. പൗരത്വ നിഷേധം എന്ന ആശയം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല എന്നും സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തിൽ വ്യക്തമായിത്തന്നെ അത് ഉണ്ട് എന്നും കെ.ഇ.എൻ പറയുന്നു. പൗരത്വം എന്ന സാങ്കേതിക പ്രശ്നത്തിലല്ല മറിച്ച് മനുഷ്യത്വം എന്ന മനുഷ്യരുടെ എക്കാലത്തെയും വലിയ സ്വപ്നത്തിന്റെ പശ്ചാത്തലത്തിൽ വേണം ഈ വിഷയത്തെ പരിശോധിക്കാനെന്ന് ഓർമപ്പെടുത്തുകയാണ് അദ്ദേഹം. കെ.ഇ.എന്നിന്റെ ടോക് സീരീസിന്റെ ആദ്യഭാഗം.