ബാബരി മസ്ജിദ് പൊളിച്ചാണ് രാമക്ഷേത്രം പണിയുന്നത് എന്ന് ഓർക്കണം

റ്റവും പ്രധാനപ്പെട്ട കാര്യം, ബാബരി മസ്​ജിദ്​ പൊളിച്ച സ്​ഥലത്താണ്​ രാമക്ഷേത്രം നിർമിക്കുന്നത്​ എന്നതാണ്​. അതുകൊണ്ടുതന്നെ ആരുടെ രാമനാണ്​ പ്രതിഷ്​ഠിക്ക​പ്പെടാൻ പോകുന്നത്​ എന്ന്​ വ്യക്​തമാണ്​. നമുക്കുവേണ്ടത്​ ഗോഡ്​സെയുടെ രാമനല്ല, ഗാന്ധിയുടെ രാമനാണ്​. ആഗസ്​റ്റ്​ 15നുമേൽ ആഗസ്​റ്റ്​ അഞ്ചിനെയാണ്​ സംഘ്​പരിവാർ പ്രതിഷ്​ഠിക്കാൻ ശ്രമിക്കുന്നത്​. ഇത്​ ഇന്ത്യൻ മതനിരപേക്ഷതക്ക്​ അനുവദിക്കാൻ കഴിയില്ല. ഇന്ത്യൻ മതനിരപേക്ഷതക്കു​മേൽ വർഗീതയും ഫാസിസവും നടത്തുന്ന ആക്രമണങ്ങളുടെ 500 വർഷത്തെ ചരിത്രം വിശദീകരിക്കുകയാണ്​ ​കെ.ഇ.എൻ.


കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments