മുണ്ടക്കൈ ഉരുൾപൊട്ടൽ; സൈനിക സഹായവും സാമ്പത്തിക സഹായവും വേണമെന്ന് പാർലമെന്റിൽ കേരള എംപിമാർ

Think

  • യനാട് ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നുണ്ടായ ഗുരുതര സാഹചര്യം മുൻനിർത്തി പാർലിമെന്റിലെ മറ്റ് നടപടി ക്രമങ്ങൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കേരളത്തിൽ നിന്നുള്ള എം.പിമാർ.

  • റൂൾ 267 പ്രകാരം വയനാട്ടിലെ ദുരന്ത സാഹചര്യം കണക്കിലെടുത്ത് അടിയന്തിര പ്രമേയത്തിന് സന്തോഷ് കുമാർ എം.പി നോട്ടീസ് നൽകി.

  • ജോസ് കെ. മാണി, എ.പി അബ്ദുൽവഹാബ്, ജോൺ ബ്രിട്ടാസ്, എ.എ റഹീം, ജെബി മേത്തർ, ഡോ. വി. ശിവദാസൻ, സന്തോഷ് കുമാർ എന്നിവർ വയനാട് ദുരന്തത്തിന്റെ വ്യാപ്തി സഭക്ക് മുമ്പിൽ വെച്ചു.

  • അജണ്ട മാറ്റിവെച്ച് വയനാട്ടിലെ ദുരന്തം ഉന്നയിക്കാൻ നിർബന്ധിതനായി ചെയർമാൻ ജഗ്ദീപ് ധൻഖർ

  • വയനാട്ടിലെ ഉരുൾപൊട്ടൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലും പ്രതിഷേധം

  • വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ് എം.പി. ഹൈബി ഈഡൻ

  • എത്രയും വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

  • ഉരുൾപൊട്ടലിൽ തീർത്തും ഒറ്റപ്പെട്ട് വയനാട്ടിലെ മുണ്ടക്കൈ മേഖല.

  • നിരവധി പേർ ഇപ്പോഴും മുണ്ടക്കൈയിൽ കുടുങ്ങികിടക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

  • നിരവധി വീടുകൾ ഒലിച്ചുപോയി. മേഖലയിലുണ്ടായിരുന്ന ലയങ്ങളും എസ്‌റ്റേറ്റിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സുകളും ഒലിച്ചുപോയെന്നാണ് വിവരം.

  • 65 കുടുംബങ്ങളാണ് ഇവിടങ്ങളിൽ താമസിച്ചിരുന്നത്. എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്.

  • ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തുമെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Comments