ഇസ്രായേൽ നരഹത്യക്കാലത്ത്
ഗാന്ധിയെ ഓർക്കുമ്പോൾ

സാമ്രാജ്യത്വത്തിനും സയണിസ്റ്റുകളുടെ ഇസ്രായേൽ രാഷ്ട്രത്തിനും എതിരെ അറബ് ജനതയുടെ ദേശീയ വിമോചനപരമായ താൽപര്യങ്ങൾക്കൊപ്പം നിന്ന ഇന്ത്യൻ നേതാക്കളിൽ പ്രധാനിയാണ് ഗാന്ധി. അതേസമയം ഗാന്ധിഘാതകരായ ഹിന്ദുത്വവാദികൾ എന്നും സയണിസ്റ്റ് രാഷ്ട്രവാദത്തെ പിന്തുണച്ചവരുമായിരുന്നു. ഗാസയിലും ബൈറൂത്തിലും ലെബനനിലും ഇസ്രായേൽ നരഹത്യ തുടരുന്നതിനിടയിലാണ് ഗാന്ധിയുടെ 155-ാം ജന്മദിനം കടന്നുപോകുന്നത്- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു

ഗാസയിലും (Gaza) ബൈറൂത്തിലും ലെബനനിലും (Lebanon) ഇസ്രായേൽ (Israel) നരഹത്യ തുടരുന്നതിനിടയിലാണ് ഗാന്ധിജിയുടെ (Mahatma Gandhi) 155-ാം ജന്മദിനം കടന്നുപോകുന്നത്. പാശ്ചാത്യ മുതലാളിത്ത ശക്തികളുടെ പിന്തുണയോടെ പലസ്തീനിന്റെ മണ്ണിൽ ജൂതരാഷ്ട്രമുണ്ടാക്കാനുള്ള നീക്കത്തെ ശക്തമായി എതിർത്ത് മഹാത്മാവ് പറഞ്ഞത്; ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കെന്നപോലെ ഫ്രാൻസ് ഫ്രഞ്ചുകാർക്കെന്നപോലെ അറബ് ജനതക്കവകാശപ്പെട്ടതാണ് പലസ്തീൻ എന്നാണ്. ലോകമെമ്പാടുമുള്ള ജൂതരെ തെളിച്ചുകൊണ്ടുവന്ന് പലസ്തീന്റെ മണ്ണിൽ ഇസ്രായേൽ രാഷ്ട്രമുണ്ടാക്കുന്നതിന് ഗാന്ധിജി എതിരായിരുന്നു. മാത്രമല്ല രാഷ്ട്രങ്ങളുണ്ടാവേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന ശക്തമായ നിലപാട് ഗാന്ധിജിക്കുണ്ടായിരുന്നു.

അറബ്‌ വംശജരായ പലസ്തീൻ ജനതയ്ക്കുമേൽ ഇസ്രായേൽ നടത്തുന്ന ക്രൂരതീർത്ഥാടനങ്ങൾ അത്യന്തം ഭീകരമായ അവസ്ഥയിലെത്തിയിരിക്കുന്നു. വാർന്നൊഴുകുന്ന ചോരയിൽ മുങ്ങിമരിക്കുകയാണ് പലസ്തീൻ.

കഴിഞ്ഞ ഒക്ടോബർ 7-നുശേഷം ആരംഭിച്ച ഗാസക്കെതിരായ വംശീയ ഉന്മൂലനലക്ഷ്യത്തോടെയുള്ള യുദ്ധം പശ്ചിമേഷ്യയെ ആകെ സംഘർഷരിതമാക്കുകയാണ്. അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ലോകത്തെ അത്യപകടകരമായ ചരിത്രസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. പലസ്തീൻ മുൻ പ്രധാനമന്ത്രിയായ ഹമാസ് മേധാവി ഇസ്മയിൽ ഹനിയെ കഴിഞ്ഞ ജൂലായ് 31-നാണ് ഇറാനിലെ ഔദ്യോഗിക സന്ദർശനത്തിനിടെ കൊലപ്പെടുത്തിയത്.

പലസ്തീന്റെ മണ്ണിൽ ഇസ്രായേൽ രാഷ്ട്രമുണ്ടാക്കുന്നതിന് ഗാന്ധിജി എതിരായിരുന്നു. മാത്രമല്ല രാഷ്ട്രങ്ങളുണ്ടാവേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന ശക്തമായ നിലപാട് ഗാന്ധിജിക്കുണ്ടായിരുന്നു.

ലോകമെങ്ങും ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് ലെബനനിൽ കനത്ത വ്യോമാക്രമണം നടത്തി ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ളയെയടക്കം നിരവധി പേരെ കൊലചെയ്തത്. യു.എൻ വാർഷികസമ്മേളനവേദിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെബനനിനെതിരായ ആക്രമണം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബൈറൂട്ടിൽ യുദ്ധവിമാനങ്ങൾ ബോംബിട്ടത്.

ലോകമെങ്ങും ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് ലെബനനിൽ കനത്ത വ്യോമാക്രമണം നടത്തി ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ളയെയടക്കം നിരവധിപേരെ കൊല ചെയ്തത്.
ലോകമെങ്ങും ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് ലെബനനിൽ കനത്ത വ്യോമാക്രമണം നടത്തി ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ളയെയടക്കം നിരവധിപേരെ കൊല ചെയ്തത്.

ഈ സംഭവങ്ങൾ പശ്ചിമേഷ്യയെയും മധ്യപൂർവ്വദേശത്തെയും സംഘർഷപൂർണമാക്കിയിരിക്കുന്നു. അമേരിക്കൻ ഡോളറുകളുടെയും ആയുധങ്ങളുടെയും ബലത്തിലാണ് ഇസ്രായേൽ പലസ്തീൻ മണ്ണിൽ നിഷ്ഠൂര കൂട്ടക്കൊല നടത്തിക്കൊണ്ടിരിക്കുന്നത്. പലസ്തീൻ ജനതയ്ക്കുമേൽ ഇസ്രായേൽ നടത്തിയ അധിനിവേശത്തെ സാർവ്വദേശീയ പാതകമായികണ്ട ഗാന്ധിജി നാസി ജർമ്മനിയിൽ ജൂതർ അനുഭവിച്ച വംശീയ അടിച്ചമർത്തലുകളും പീഢനങ്ങളും മറന്നുകൊണ്ടാണ് അറബ് വംശജരായ പലസ്തീനികൾക്കുനേരെ സയണിസ്റ്റുകൾ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് രോഷം കൊണ്ടിരുന്നു.

സാമ്രാജ്യത്വത്തിനും സയണിസ്റ്റുകളുടെ ഇസ്രായേൽ രാഷ്ട്രത്തിനുമെതിരെ അറബ്ജനതയുടെ ദേശീയവിമോചനപരമായ താൽപര്യങ്ങൾക്കൊപ്പം നിൽക്കുകയാണ് ഗാന്ധിജിയും നെഹ്‌റുവും ചെയ്തത്. ബ്രിട്ടന് ഒരധികാരവുമില്ലാത്ത, ജനസംഖ്യയിൽ 92 ശതമാനത്തോളം അറബ്‌ വംശജരുടെ അധിവാസമേഖലയെ അവിടെ താമസക്കാരല്ലാത്ത ഒരു വിഭാഗത്തിന് തീറെഴുതിക്കൊടുക്കുന്ന ബാൽഫർ പ്രഖ്യാപനത്തിന് ഗാന്ധിജി എതിരായിരുന്നു. ബ്രിട്ടനും ഫ്രാൻസും ചേർന്നുണ്ടാക്കിയ രഹസ്യധാരണയ്ക്കനുസൃതമായ രീതിയിൽ അറബ്‌ ലോകം വിഭജിച്ചെടുക്കാനുള്ള നീക്കങ്ങളെ സോവിയറ്റ് യൂണിയനും ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ദേശീയവിമോചന നേതാക്കളും ശക്തമായി എതിർത്തിരുന്നു.

ബ്രിട്ടന് ഒരധികാരവുമില്ലാത്ത, ജനസംഖ്യയിൽ 92 ശതമാനത്തോളം അറബ്‌വംശജരുടെ അധിവാസമേഖലയെ അവിടെ താമസക്കാരല്ലാത്ത ഒരു വിഭാഗത്തിന് തീറെഴുതിക്കൊടുക്കുന്ന ബാൽഫർ പ്രഖ്യാപനത്തിന് ഗാന്ധിജി എതിരായിരുന്നു.
ബ്രിട്ടന് ഒരധികാരവുമില്ലാത്ത, ജനസംഖ്യയിൽ 92 ശതമാനത്തോളം അറബ്‌വംശജരുടെ അധിവാസമേഖലയെ അവിടെ താമസക്കാരല്ലാത്ത ഒരു വിഭാഗത്തിന് തീറെഴുതിക്കൊടുക്കുന്ന ബാൽഫർ പ്രഖ്യാപനത്തിന് ഗാന്ധിജി എതിരായിരുന്നു.

അതുകൊണ്ടുതന്നെ ഇസ്രായേൽ രാഷ്ട്രരൂപീകരണത്തെയും പലസ്തീനികൾക്കെതിരെ സയണിസ്റ്റുകൾ നടത്തിയ വംശീയ ഉന്മൂലനത്തെയും ഗാന്ധിജിയും നെഹ്‌റുവും അടങ്ങുന്ന ഇന്ത്യൻ നേതാക്കൾ വിട്ടുവീഴ്ചയില്ലാതെ എതിർത്തു. എന്നാൽ 1990- കളോടെ ഇന്ത്യയുടെ പരമ്പരാഗതമായ പലസ്തീൻ അനുകൂല വിദേശനയം ഉപേക്ഷിക്കുന്നതാണ് നമ്മൾ കണ്ടത്. 1992- ഓടെയാണ് ഇന്ത്യയും ഇസ്രായേലും നയതന്ത്രബന്ധം ആരംഭിക്കുന്നത്. ഇത് ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിൽ നിന്നും പലസ്തിൻ നിലപാടിൽ നിന്നുമുള്ള അത്യന്തം ലജ്ജാകരമായ പിന്മാറ്റമായിരുന്നു. ഇന്നിപ്പോൾ സയണിസ്റ്റുകളുമായി അറബ് മുസ്‍ലിം വിരോധത്തിന്റെ പ്രത്യയശാസ്ത്രതലം പങ്കിടുന്നവരാണ് ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വവാദികൾ.

ഗാന്ധിഘാതകരായ ഹിന്ദുത്വവാദികൾ എന്നും സയണിസ്റ്റ് രാഷ്ട്രവാദത്തെ പിന്തുണച്ചവരാണ്. ഗോൾവാൾക്കർ ജൂതരാഷ്ട്ര സാക്ഷാത്കാരത്തിനുവേണ്ടി മനമുരുകി ആഗ്രഹിക്കുകയും അത് തുറന്നുപറയുകയും ചെയ്ത ആർ.എസ്.എസ് മേധാവിയായിരുന്നു.

ഗാന്ധിഘാതകരായ ഹിന്ദുത്വവാദികൾ എന്നും സയണിസ്റ്റ് രാഷ്ട്രവാദത്തെ പിന്തുണച്ചവരാണ്. ഗോൾവാൾക്കർ ജൂതരാഷ്ട്ര സാക്ഷാത്കാരത്തിനുവേണ്ടി മനമുരുകി ആഗ്രഹിക്കുകയും അത് തുറന്നുപറയുകയും ചെയ്ത ആർ.എസ്.എസ് മേധാവിയായിരുന്നു. ബൈബിളിലെ പഴയ നിയമമനുസരിച്ച് യഹോവ ലോകമെമ്പാടുമുള്ള യഹൂദർക്കായി വാഗ്ദത്തം ചെയ്ത ഭൂമിയാണ് ജറുസലേം എന്ന വിശ്വാസത്തിന്റെ ബലത്തിലാണ് സയണിസ്റ്റുകൾ ജൂതരാഷ്ട്രത്തിനായി വാദിച്ചത്. സയണിസത്തിന്റെ ആചാര്യനായ തിയോഡർഹസൻ 'ജൂതരാഷ്ട്രം' എന്ന കൃതിയിൽ മതരാഷ്ട്രവാദത്തിന്റെ സങ്കുചിതവും അപരവംശവിരോധത്തിന്റെ ദർശനപദ്ധതിയുമാണ് മുന്നോട്ടുവെച്ചത്.

ജൂതരാഷ്ട്ര സാക്ഷാത്കാരത്തിനുവേണ്ടി മനമുരുകി ആഗ്രഹിക്കുകയും അത് തുറന്നുപറയുകയും ചെയ്ത ആർ.എസ്.എസ് മേധാവിയായിരുന്നു ഗോൾവാൾക്കർ.
ജൂതരാഷ്ട്ര സാക്ഷാത്കാരത്തിനുവേണ്ടി മനമുരുകി ആഗ്രഹിക്കുകയും അത് തുറന്നുപറയുകയും ചെയ്ത ആർ.എസ്.എസ് മേധാവിയായിരുന്നു ഗോൾവാൾക്കർ.

സയണിസ്റ്റുകളെപോലെ ആർ.എസ്.എസും മഹാഭാരതത്തിലെ ആദിപർവ്വത്തെയും വേദങ്ങളിലെ രാജ്യഭരണസങ്കൽപങ്ങളെയും അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക ദേശീയതാവാദമാണ് മുന്നോട്ടുവെക്കുന്നത്. സയണിസ്റ്റുകളും ഹിന്ദുത്വവാദികളും പങ്കിടുന്ന മുസ്‍ലിം വിരോധത്തിന്റേതായ പ്രത്യയശാസ്ത്രതലമാണ് മോദി സർക്കാരിന്റെ ഇന്ത്യ- ഇസ്രായേൽ ബാന്ധവത്തിന്റെ അടിസ്ഥാനമായിരിക്കുന്നത്.

പലസ്തീനികളുടെ ദേശീയസ്വത്വത്തെ നിഷേധിച്ചുകൊണ്ട് സയണിസ്റ്റുകൾ നടത്തിയ കയ്യേറ്റമായിട്ടാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തെ വിശേഷിപ്പിച്ചത്.

സയണിസമെന്നതുപോലെ ഹിന്ദുത്വവും അപരമതവിഭാഗങ്ങളുടെ സ്വത്വനിഷേധത്തിലൂടെ ഭൂരിപക്ഷമതവംശാധികാരമാണല്ലോ ലക്ഷ്യമിടുന്നത്. പലസ്തീനികളുടെ ദേശീയസ്വത്വത്തെ നിഷേധിച്ചുകൊണ്ട് സയണിസ്റ്റുകൾ നടത്തിയ കയ്യേറ്റമായിട്ടാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തെ വിശേഷിപ്പിച്ചത്. 1990 വരെ ഇന്ത്യ ഇസ്രായേലുമായി യാതൊരുവിധ നയതന്ത്രപരമായ ബന്ധങ്ങളും സ്ഥാപിച്ചിരുന്നില്ല. ഇരുരാജ്യങ്ങളുടെയും ഭരണനേതാക്കന്മാർ പരസ്പരം സന്ദർശനംപോലും നടത്തിയിരുന്നില്ല.

1992-ലാണ് അമേരിക്കൻ സമ്മർദ്ദത്തിനുവഴങ്ങി റാവു സർക്കാർ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. അതിന്റെ 25-ാം വർഷത്തിലാണ് നരേന്ദ്രമോദി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഇസ്രായേൽ സന്ദർശനം തുടങ്ങിയത്.
1992-ലാണ് അമേരിക്കൻ സമ്മർദ്ദത്തിനുവഴങ്ങി റാവു സർക്കാർ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. അതിന്റെ 25-ാം വർഷത്തിലാണ് നരേന്ദ്രമോദി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഇസ്രായേൽ സന്ദർശനം തുടങ്ങിയത്.

നെഹ്‌റുവിന്റെ ചേരിചേരാനയത്തെയും മുതലാളിത്തേതരമായ വികസനകാഴ്ചപ്പാടുകളെയും നിരാകരിച്ചുകൊണ്ടാണ് 1990-കളോടെ നരസിംഹറാവു സർക്കാർ ഇന്ത്യയെ അമേരിക്കൻ വിധേയത്വത്തിലേക്ക് നയിച്ചത്. യു.എസ് പക്ഷപാതിത്വം തലക്കു കയറിയ ഭരണവർഗനേതാക്കൾ ഏഷ്യയിലെ അമേരിക്കയുടെ അരുമയായ ഇസ്രായേലുമായി അടുക്കുകയായിരുന്നു. 1993-ലാണ് അന്നത്തെ ഇസ്രായേൽ വിദേശകാര്യമന്ത്രി ഷിമോൺ പരേസ് ഡൽഹി സന്ദർശിക്കുന്നത്. അമേരിക്കയുടെയും പഴയ സോവിയറ്റ് യൂണിയന്റെയും ഭരണാധികാരികൾക്കുനൽകുന്ന പ്രൗഢഗംഭീരമായ സ്വീകരണമാണ് റാവു സർക്കാർ ഷിമോൺ പരേസിനു നൽകിയത്. ഇത് നെഹ്‌റുവിയൻ നയങ്ങളിൽ നിന്ന് ഇന്ത്യയുടെ സ്വതന്ത്ര വിദേശനയങ്ങളിൽ നിന്നുമുള്ള മൗലികമായൊരു വിഛേദനമായിരുന്നു.

1936-ൽ സയണിസ്റ്റ് പ്രതിനിധിയായ ഇമ്മാനുവൽ ഓൾസ്‌വാങ്കർ സയണിസ്റ്റ് രാഷ്ട്രത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിന്തുണതേടി ഇന്ത്യ സന്ദർശിച്ച വേളയിൽ ജവഹർലാൽ നെഹ്‌റു പറഞ്ഞ കാര്യം കോൺഗ്രസുകാർ വിസ്മരിച്ചുകളയുകയായിരുന്നു. അതിന്നും പ്രസക്തമാണ്: ''ഇന്ത്യയിലായാലും പലസ്തീനിലായാലും സാമ്രാജ്യത്വത്തെ അംഗീകരിക്കാനാവില്ല'' എന്ന നെഹ്‌റുവിന്റെ നയമാണ് റാവുവിലൂടെ മോഡിയിലെത്തുമ്പോൾ പൂർണമായും ഇന്ത്യ കയ്യൊഴിയുന്നത്.

''ഇന്ത്യയിലായാലും പലസ്തീനിലായാലും സാമ്രാജ്യത്വത്തെ അംഗീകരിക്കാനാവില്ല'' എന്ന നെഹ്‌റുവിന്റെ നയമാണ് നരഹിംഹ റാവുവിലൂടെ നരേന്ദ്രമോദിയിലെത്തുമ്പോൾ പൂർണമായും ഇന്ത്യ കയ്യൊഴിയുന്നത്.
''ഇന്ത്യയിലായാലും പലസ്തീനിലായാലും സാമ്രാജ്യത്വത്തെ അംഗീകരിക്കാനാവില്ല'' എന്ന നെഹ്‌റുവിന്റെ നയമാണ് നരഹിംഹ റാവുവിലൂടെ നരേന്ദ്രമോദിയിലെത്തുമ്പോൾ പൂർണമായും ഇന്ത്യ കയ്യൊഴിയുന്നത്.

1992-ലാണ് അമേരിക്കൻ സമ്മർദ്ദത്തിനുവഴങ്ങി റാവു സർക്കാർ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. അതിന്റെ 25-ാം വർഷത്തിലാണ് നരേന്ദ്രമോദി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഇസ്രായേൽ സന്ദർശനം തുടങ്ങിയത്. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരായ അദ്വാനിയും ജസ്വന്ത്‌സിംഗും ഇസ്രായേൽ സന്ദർശിച്ചിട്ടുണ്ട്. 1992-ൽ തന്നെയാണ് ബാബ്‌റി മസ്ജിദ് തകർക്കുന്നതും സാമുദായിക വിഭജനത്തിന്റെ തീരങ്ങളിലേക്ക് ഇന്ത്യൻ ജനത തള്ളപ്പെടുന്നതെന്നുമുള്ള കാര്യം ഒരു സാമൂഹ്യശാസ്ത്ര വിദ്യാർത്ഥി ഗൗരവപൂർവം പരിഗണിക്കേണ്ടതാണ്.

ചേരിചേരാ നായത്തിന്റെയും ആഴത്തിലുള്ള അമേരിക്കൻ- ഇസ്രായേൽ വിരോധത്തിന്റെയും ധൈഷണിക സ്വാധീനത്തെ മാറ്റിയെടുക്കാനുള്ള പരമായ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനമാണ് സി.ഐ. എയുടെ പ്രത്യയശാസ്ത്രപരമായ ഇടപെടൽ.

ബാബ്‌റി മസ്ജിദ് തകർത്തതിനെത്തുടർന്ന് മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ വളർന്നുവന്ന അരക്ഷിതപൂർണമായ അവസ്ഥയെ തീവ്രതരമാക്കുകയാണ് റാവു സർക്കാർ ഇസ്രായേൽ ബാന്ധവം വഴി ചെയ്തത്. ഇസ്ലാമിക ലോകത്തിന്റെ എതിർപ്പിനെ നേരിടാൻ ഏഷ്യയിൽ ഇസ്രായേലിനോടൊപ്പം ഇന്ത്യയെ സഖ്യകക്ഷിയാക്കുന്ന ഒരു വിധ്വംസകസഖ്യം രൂപപ്പെടുത്തുന്നതിന്റെ മുന്നോടിയായിരുന്നു ഷിമോൺ പരേസിന്റെ ഇന്ത്യാ സന്ദർശനം. ഇറാനും 2015-ഓടെ ചൈനയും ഏഷ്യൻ മേഖലയിൽ അമേരിക്കൻ താല്പര്യങ്ങൾക്കുനേരെ ഉയർത്തുന്ന ഭീഷണികളെ അതിജീവിക്കാൻ ഇന്ത്യ- ഇസ്രായേൽ അച്ചുതണ്ട് അനിവാര്യമാണെന്നാണ് സി.ഐ.എയും മൊസാദുമെല്ലാം ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. പാക്കിസ്ഥാനിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയസ്ഥിതിയും ശക്തമായിക്കൊണ്ടിരിക്കുന്ന ഭീകരവാദ ഭീഷണിയുടെയും സാഹചര്യത്തിൽ ഇന്ത്യ- ഇസ്രായേൽ സഖ്യത്തിന് വലിയ പ്രാധാന്യമാണ് പെന്റഗണിന്റെ വാർ കോളേജ് പഠനറിപ്പോർട്ടുകൾ നൽകിയിട്ടുള്ളത്.

ബാബ്‌റി മസ്ജിദ് തകർത്തതിനെത്തുടർന്ന് മുസ്‍ലിം ന്യൂനപക്ഷവിഭാഗങ്ങളിൽ വളർന്നുവന്ന അരക്ഷിതപൂർണമായ അവസ്ഥയെ തീവ്രതരമാക്കുകയാണ് നരഹിംഹറാവു സർക്കാർ ഇസ്രായേൽ ബാന്ധവം വഴി ചെയ്തത്.
ബാബ്‌റി മസ്ജിദ് തകർത്തതിനെത്തുടർന്ന് മുസ്‍ലിം ന്യൂനപക്ഷവിഭാഗങ്ങളിൽ വളർന്നുവന്ന അരക്ഷിതപൂർണമായ അവസ്ഥയെ തീവ്രതരമാക്കുകയാണ് നരഹിംഹറാവു സർക്കാർ ഇസ്രായേൽ ബാന്ധവം വഴി ചെയ്തത്.

ഇതിനായുള്ള പ്രചാരണ പദ്ധതികൾ ആരംഭിക്കാനും യു.എസ്-ജൂതക്കൂട്ടായ്മകൾ പദ്ധതിയിട്ടു. ''ഹിന്ദി- ഹീബ്രു ഭായ് ഭായ്'' എന്ന മുദ്രാവാക്യം ഇസ്രായേലിലെയും ഇന്ത്യയിലെയും ജനങ്ങൾക്കിടയിൽ എത്തിക്കണമെന്നും പരമ്പരാഗതമായ സയണിസ്റ്റ് വിരോധം ഇന്ത്യൻ ജനതയിൽ നിന്നു മാറ്റിയെടുക്കണമെന്നുമാണ് സി.ഐ.എയുടെയും മൊസാദിന്റെയും ബുദ്ധികേന്ദ്രങ്ങൾ നിർദ്ദേശിച്ചത്. ഇതിനായി വിപുലമായൊരു പ്രത്യയശാസ്ത്ര പദ്ധതി സി.ഐ.എയും മൊസാദും ആവിഷ്‌കരിക്കുന്നുണ്ട്.

ഇതിലേറ്റവും പ്രധാനം ഇന്ത്യൻ ബുദ്ധിജീവികളെ വിലക്കെടുത്തുകൊണ്ടുള്ള പ്രചാരവേലകളാണ്. ചേരിചേരാ നയത്തിന്റെയും ആഴത്തിലുള്ള അമേരിക്കൻ- ഇസ്രായേൽ വിരോധത്തിന്റെയും ധൈഷണിക സ്വാധീനത്തെ മാറ്റിയെടുക്കാനുള്ള രഹസ്യാന്വേഷണപരമായ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനമാണ് സി.ഐ. എയുടെ പ്രത്യയശാസ്ത്രപരമായ ഇടപെടൽ.

2001- ൽ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിയുടെ ടെൽ അവീവ് സന്ദർശനസമയത്ത് മണിക്കൂറുകൾ നീണ്ടുനിന്ന രഹസ്യമുറി (ഇഹീലെററീയ) ചർച്ചകളാണ് നടന്നത്. ഇത്തരം ചർച്ചകൾ നയിച്ചത് മൊസാദിന്റെയും ഷബാകിന്റെയും മേധാവികളാണ്. 2003-ൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന ബ്രിജേഷ് മിശ്ര അമേരിക്കയിലെ ജൂയിഷ് കമ്മറ്റി (അമേരിക്കയിലെ ജൂതമാരുടെ സംഘടന) യെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചത്.

Comments