'Kursi-Bachao' Budget:
പാർലമെന്റിൽ ‘ഇന്ത്യ’ മുന്നണി പ്രതിഷേധം

ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് ജൂലായ് 27-ന് നടക്കുന്ന നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കാനൊരുങ്ങി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ.

National Desk

  • നമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അധിക്കാര കസേര നിലനിർത്താനും സർക്കാറിനെ രക്ഷിക്കാനുമുള്ള 'Kursi-Bachao' Budget ആണെന്ന് പ്രതിപക്ഷം. പാർലമെന്റിൽ ‘ഇന്ത്യ’ മുന്നണി പാർട്ടികളുടെ വൻ പ്രതിഷേധം.

  • പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമെന്ന് ‘ഇന്ത്യ’ മുന്നണി.

  • കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ എം.പിമാർ പാർലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു.

  • കോൺഗ്രസ് പ്രകടനപത്രിക കോപ്പിയടിച്ചു, സഖ്യകക്ഷികളെ പ്രീണിപ്പിക്കുന്നു, മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നു- രാഹുൽ ഗാന്ധി.

  • എല്ലാ സംസ്ഥാനങ്ങളേയും തുല്യമായി പരിഗണിക്കണമെന്ന് നേതാക്കൾ.

  • ബജറ്റിൽ നീതിയില്ലെന്നും അതിനുവേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്നും കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ.

  • ബജറ്റ് ഒരു സംസ്ഥാനത്തിനും ഗുണകരമല്ല. രണ്ട് സംസ്ഥാനങ്ങൾ ഒഴിച്ച് ബാക്കിയുള്ളവയുടെയെല്ലാം പ്ലേറ്റുകൾ ശൂന്യമാണ്. തമിഴ്‌നാട്, കേരളം, കർണാടകം, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ദൽഹി സംസ്ഥാനങ്ങൾക്ക് ഒന്നുമില്ല. സ്വന്തം കസേര സംരക്ഷിക്കാൻ ചിലരെ പ്രീണിപ്പിക്കുന്നു ബജറ്റാണിത്''- മല്ലികാർജുൻ ഖാർഗേ.

  • തങ്ങൾ കർഷകർക്ക് താങ്ങുവിലയ്ക്കായി ശബ്ദമുയർത്തുമ്പോൾ, സർക്കാരിനെ താങ്ങിനിർത്തുന്ന കൂട്ടുകക്ഷികൾക്കാണ് കേന്ദ്രം താങ്ങുവില അനുവദിക്കുന്നതെന്ന് അഖിലേഷ് യാദവ്.

  • സർക്കാറിന്റെ തകർച്ചയുടെ സമയം നീട്ടിവാങ്ങുന്ന ബജറ്റെന്ന് തൃണമൂൽ ​കോൺഗ്രസ്.

  • കേരളത്തിനേയും പാടെ അവഗണിച്ചെന്ന് ശശി തരൂർ എംപി.

  • ബി.ജെ.പിക്ക് ഒരു സീറ്റുപോലും നൽകാത്തതുകൊണ്ടാണ് പഞ്ചാബിനെ അവഗണിച്ചതെന്ന് എം.പിയും പി.സി.സി. അധ്യക്ഷനുമായ അമരീന്ദർ സിങ് രാജാവാറിങ്.

  • ഇരുസഭകളിലും പുറത്തും ബജറ്റിനെതിരെ വ്യാപക പ്രതിഷേധം അഴിച്ചുവിടാനാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ തീരുമാനം.

  • ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് ജൂലായ് 27-ന് നടക്കുന്ന നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കാനൊരുങ്ങി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ.

  • തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു എന്നിവരാണ് യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

  • കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമെന്നും കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

  • ബിഹാറിന് 58,900 കോടി രൂപയും ആന്ധ്രയ്ക്ക് 15,000 കോടി രൂപയും വകയിരുത്തിയ ബജറ്റിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ കാര്യമായ വിഹിതമില്ല.

  • ബജറ്റിൽ വിവേചനമില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 230-ൽ താഴെ സീറ്റു ലഭിച്ച പ്രതിപക്ഷത്തിന് ചോദ്യംചെയ്യാൻ അവകാശമില്ലെന്നും മന്ത്രി.

Comments