മഹാരാഷ്ട്രയിൽ മഹായുതി, തകർന്നടിഞ്ഞ് ‘ഇന്ത്യ’ മുന്നണി

മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുമെന്ന് ഉറപ്പായി. ദേവേന്ദ്ര ഫഡ്‌നാവിസിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

News Desk

ഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യമായ മഹായുതി (BJP- Shiv Sena- NCP) അധികാരത്തിലേക്ക്. 'ഇന്ത്യ' മുന്നണിയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (NCP-SP, Shiv Sena-UBT, Congress) തകർന്നടിഞ്ഞു. ലീഡു നില വച്ച് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും.

ആകെ 288 സീറ്റിൽ മഹായുതി സഖ്യം 224 സീറ്റിലും മഹാവികാസ് അഘാഡി 54 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഇരു മുന്നണികളെ കൂടാതെ, ചില പോക്കറ്റുകളിലും കർഷക വിഭാഗങ്ങളിലുമെല്ലാം സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന ചെറിയ പാർട്ടികളും സഖ്യങ്ങളും മഹായുതിയുടെ വിജയത്തിൽ പൂർണമായും തകർന്നു. സമാജ്‌വാദി പാർട്ടിയും അസദ്ദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മുമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. സി.പി.എമ്മിന് രണ്ടു സീറ്റിൽ ലീഡുണ്ട്.

ലീഡ് നില:

മഹായുതി സഖ്യം

ബി.ജെ.പി: 111
ശിവസേന (ഷിൻഡേ): 42
എൻ.സി.പി (അജിത് പവാർ): 29

മഹാവികാസ് അഘാഡി

കോൺഗ്രസ്: 18
ശിവസേന (ഉദ്ധവ് താക്കേറേ): 20
എൻ.സി.പി (ശരത് പവാർ): 11
സമാജ്‌വാദി പാർട്ടി: 2
സി.പി.എം: 2

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം ആവർത്തിക്കാമെന്ന 'ഇന്ത്യ' മുന്നണിയുടെ പ്രതീക്ഷ അതിദയനീയമായാണ് പൊലിഞ്ഞത്.

എൻ.സി.പിയുടെയും ശിവസേനയുടെയും പിളർപ്പിനുശേഷം നടത്ത തെരഞ്ഞെടുപ്പിൽ, എൻ.സി.പിയിലെ അജിത് പവാർ പക്ഷത്തിനും ശിവസേനയുടെ ഏകനാഥ് ഷിൻഡേ പക്ഷത്തിനുമുള്ള അംഗീകാരം കൂടിയായി തെരഞ്ഞെടുപ്പുഫലം. ശരത് പവാർ പക്ഷത്തിന് വൻ തിരിച്ചടിയാണ്. വിഭർഭ മേഖലയിലെ കുതിപ്പാണ് ബി.ജെ.പിയെ മുന്നിലെത്തിച്ചത്. ഇവിടെ 47 സീറ്റിലാണ് പാർട്ടി മത്സരിച്ചത്. ​ഗ്രാമീണമേഖലകളിലും ബി.ജെ.പിയാണ് നേട്ടമുണ്ടാക്കിയത്. തങ്ങളുടെ സ്വാധീനമേഖലയായ ​മുംബൈയിൽ ഉദ്ധവ് താക്കറെയുടെ ശിവസേന ഒലിച്ചുപോയി.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുമെന്ന് ഉറപ്പായി. ദേവേന്ദ്ര ഫഡ്‌നാവിസായിരിക്കും മുഖ്യമന്ത്രി.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുമെന്ന് ഉറപ്പായി. ദേവേന്ദ്ര ഫഡ്‌നാവിസായിരിക്കും മുഖ്യമന്ത്രി.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ കേവല ഭൂരിപക്ഷത്തിനാവശ്യമായ 145 സീറ്റുകളിൽ സഖ്യം ഭൂരിപക്ഷം ഉറപ്പാക്കിയിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുമെന്ന് ഉറപ്പായി. ദേവേന്ദ്ര ഫഡ്‌നാവിസായിരിക്കും മുഖ്യമന്ത്രി.

നാഗ്പുർ സൗത്ത് വെസ്റ്റിൽ ദേവേന്ദ്ര ഫഡ്‌നാവിസ്, കോപ്രി- പാഛ്പഖഡിയിൽ ഏക്‌നാഥ് ഷിൻഡേ, ബാരാമതിയിൽ അജിത് പവാർ എന്നിവർ ജയിച്ചു.

അസദ്ദുദ്ദീൻ ഒവൈസിയുടെ The All India Majlis Ittehadul Muslemeen (AIMIM) രണ്ട് സീറ്റിൽ മുന്നിലാണ്. ഇംതിയാസ് ജലീൽ സയീദ് ഔറംഗബാദ് ഈസ്റ്റിലും ഫറൂഖ് മക്ബൂർ ഷബ്ദി സോളാപുർ സിറ്റി സെൻട്രൽ മണ്ഡലത്തിലും ലീഡ് ചെയ്യുന്നു. പാർട്ടി 16 സീറ്റിലാണ് മത്സരിച്ചത്.

സീറ്റ് വിഭജനത്തിൽ ഇരു മുന്നണികളിലും അസ്വാരസ്യമുണ്ടായിരുന്നുവെങ്കിലും ‘ഇന്ത്യ’ മുന്നണിയിലായിരുന്നു അത് രൂക്ഷം. മാത്രമല്ല, ഒരു സഖ്യമെന്ന നിലയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മഹാ വികാസ് അഘാഡി തീർത്തും പരാജയമായിരുന്നു. പാർട്ടി നേതാക്കൾ തമ്മിൽ ബന്ധപ്പെടുകയോ ഒരു സംയുക്ത റാലി നടത്തുകയോ ചെയ്യാൻ കഴിയാത്തവിധം സഖ്യം ദുർബലമായിരുന്നു.

ചില വോട്ടുബാങ്കുകളിൽ സ്വാധീനം ചെലുത്തുമെന്ന് കരുതിയിരുന്ന രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്), പ്രകാശ് അംബേദ്കറുടെ വാഞ്ചിത് ബ ഹുജൻ അഘാഡി എന്നീ പാർട്ടികൾക്ക് ഒരു ചലനവുമുണ്ടാക്കാനായില്ല. എം.എൻ.എസ് 125 സീറ്റിലും വാഞ്ചിത് ബഹുജൻ അഘാഡി 200 സീറ്റിലുമാണ് മത്സരിച്ചത്. രാജ് താക്കറെയുടെ മകൻ അമിത് താക്കറെ മുംബൈയിലെ മഹിം സീറ്റിൽ മൂന്നാം സ്ഥാനത്താണ്.

19 സ്ഥാനാർഥികളെ രംഗത്തിറക്കിയ രാജു ഷെട്ടി നേതൃത്വം നൽകുന്ന സ്വാഭിമാനി പക്ഷയും പൂർണ തോൽവി അറിഞ്ഞു. പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ കർഷകർക്കിടയിൽ സ്വാധീനമുള്ള പാർട്ടിയാണിത്.

 ​മുംബൈ കേന്ദ്രീകരിച്ച്, നടക്കുന്ന കോർപറേറ്റ് കൊള്ളയെ രാഹുൽ ഗാന്ധി തന്നെ തുറന്നുകാട്ടി.
​മുംബൈ കേന്ദ്രീകരിച്ച്, നടക്കുന്ന കോർപറേറ്റ് കൊള്ളയെ രാഹുൽ ഗാന്ധി തന്നെ തുറന്നുകാട്ടി.

അടിസ്ഥാന പ്രശ്നങ്ങളിലൂന്നിയാണ് കോൺഗ്രസും മഹാവികാസ് അഘാഡിയും കാമ്പയിൻ നടത്തിയത്. ഭരണത്തിലെ അഴിമതി, കർഷക പ്രശ്നം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയായിരുന്നു സഖ്യം കാമ്പയിനിൽ ഉന്നയിച്ചത്. ​മുംബൈ കേന്ദ്രീകരിച്ച്, നടക്കുന്ന കോർപറേറ്റ് കൊള്ളയെ രാഹുൽ ഗാന്ധി തന്നെ തുറന്നുകാട്ടി. ന്നോ രണ്ടോ കോടീശ്വരന്മാരും പാവപ്പെട്ടവരും തമ്മിലുള്ള മത്സരമാണ് മഹാരാഷ്ട്രയിൽ രാഹുൽ കലാശക്കൊട്ടുദിനത്തിൽ മുംബൈയിൽ വാർത്താസമ്മേളനം നടത്തി ആരോപിച്ചു. ''മുംബൈയിലെ ഭൂമി മുഴുവൻ കൈവശപ്പെടുത്താനാണ് കോടീശ്വരന്മാരുടെ നീക്കം. ഒരു കോടീശ്വരന് ഒരു ലക്ഷം കോടിയുടെ എസ്റ്റിമേറ്റാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്''- അദാനിയുടെയും മോദിയുടെയും ഒന്നിച്ചുള്ള പടം ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു. മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിൽ വന്നാൽ അദാനിയുടെ പങ്കാളിത്തത്തിൽ നടക്കുന്ന ധാരാവി പുനർവികസന പദ്ധതിയുടെ ടെൻഡർ നടപടി റദ്ദാക്കുമെന്ന് ശിവസേന- ഉദ്ധവ് പക്ഷവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതൊന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എന്ന് ഫലം കാണിക്കുന്നു.

മനോജ് ജരാങ്കെ പാട്ടീലിന്റെ നേതൃത്വത്തിലുള്ള മറാത്താ പ്രക്ഷോഭം ഒ.ബി.സികളിലുണ്ടാക്കിയ ആശങ്ക മുതലെടുക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ഒ.ബി.സി വിഭാഗങ്ങളിൽ നടത്തിയ ഉപവർഗീകരണസൂത്രം പാർട്ടിയെ തുണച്ചു. ഒ.ബി.സി വിഭാഗങ്ങളിൽ, അതാതു മണ്ഡലങ്ങളിൽ സ്വാധീനമുള്ള ചെറിയ സമുദായങ്ങളെ പാട്ടിലാക്കിയാണ് ബി.ജെ.പി തന്ത്രം മെനഞ്ഞത്. ഒ.ബി.സികളിലെ നോൺ ക്രീമിലെയർ വരുമാനപരിധി എട്ടിൽനിന്ന് 15 ലക്ഷം രൂപയാക്കി ഉയർത്താൻ നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നു. കൂടാതെ, ഒ.ബി.സി വിഭാഗങ്ങളായ ഷിമ്പിസ് (തയ്യൽക്കാർ), ഗാവ്‌ലി (ക്ഷീരകർഷകർ), ലാഡ്- വാനിസ് (വ്യാപാരികൾ), ലൊഹാറുകൾ (ഇരുമ്പുപണിക്കാർ), നാഥ് വിഭാഗം എന്നിവർക്കായി പ്രത്യേക സാമ്പത്തിക വികസന കോർപറേഷനുകൾ തുടങ്ങാനും സർക്കാർ തീരുമാനിച്ചിരുന്നു. സാമുദായിക വിഭാഗങ്ങളെ മുന്നിൽ കണ്ടുള്ള ഇത്തരം നീക്കുപോക്കുകൾ ബി.ജെ.പിയെ തുണച്ചുവെന്ന് ഇലക്ഷൻ ഫലം തെളിയിക്കുന്നു. ഒ.ബി.സി വോട്ടുബാങ്കിനെ മുൻനിർത്തി ഹരിയാനയിൽ പയറ്റിയ അതേ തന്ത്രമാണ് ബി.ജെ.പി മഹാരാഷ്ട്രയിലും ആവർത്തിച്ചത്.

Comments