ഹരിയാനയിൽ കോൺഗ്രസ്- ആപ് സഖ്യമില്ല,
ബി.ജെ.പി- കോൺഗ്രസ് മത്സരത്തിന് കളമൊരുങ്ങി

കോൺഗ്രസ്- ആം ആദ്മി പാർട്ടി സഖ്യനീക്കം പൊളിഞ്ഞു. ഇതോടെ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങി. ബി.ജെ.പിക്കെതിരായ ഭരണവിരുദ്ധവികാരം അടക്കമുള്ള അനുകൂല സാഹചര്യത്തിൽ ഒറ്റയ്ക്ക് മത്സരിച്ചാലും ജയിക്കാമെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ട്. അതുകൊണ്ടുതന്നെ, സീറ്റുകളിൽ വിട്ടുവീഴ്ച നടത്താൻ തുടക്കം മുതൽ സംസ്ഥാനഘടകം തയാറായിരുന്നില്ല. ആപ് ആദ്യ പട്ടിക പുറത്തുവിട്ടെങ്കിലും സഖ്യ പ്രതീക്ഷ കോൺഗ്രസ് പൂർണമായും കൈവിട്ടിട്ടില്ല.

News Desk

മാരത്തോൺ ചർച്ച വിജയിച്ചില്ല, ഹരിയാനയിൽ കോൺഗ്രസ്- ആം ആദ്മി പാർട്ടി സഖ്യമില്ല. ഇതോടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങി.

പത്രിക നൽകാൻ മൂന്നു ദിവസം മാത്രം അവശേഷിക്കേ, 90 അംഗ നിയമസഭയിലേക്ക് 20 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ആപ്പ് പുറത്തിറക്കി. രണ്ടാം ഘട്ട ലിസ്റ്റ് ഉടൻ പുറത്തുവിടുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സുശീൽ ഗുപ്ത പറഞ്ഞു: ''സഖ്യത്തിനായി ഞങ്ങൾ ക്ഷമാപൂർവം കാത്തിരുന്നശേഷമാണ് ആദ്യ പട്ടിക പുറത്തുവിട്ടത്. ബി.ജെ.പിയെ സംസ്ഥാനത്തുനിന്ന് തുടച്ചുമാറ്റുന്ന ഫലമായിരിക്കും ഉണ്ടാകുക''.
പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാഗ് ധാൻഡ കലായത്തിൽനിന്നും ഇന്ദു ശർമ ഭൈവാനിയിൽനിന്നും വികാസ് നെഹ്‌റ മെഹാമിൽനിന്നും ബിജേന്ദർ ഹൂഡ റോഹ്തക്കിൽനിന്നും മത്സരിക്കും.

പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാഗ് ധാൻഡ കലായത്തിൽനിന്നും ഇന്ദു ശർമ ഭൈവാനിയിൽനിന്നും വികാസ് നെഹ്‌റ മെഹാമിൽനിന്നും ബിജേന്ദർ ഹൂഡ റോഹ്തക്കിൽനിന്നും മത്സരിക്കും.
പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാഗ് ധാൻഡ കലായത്തിൽനിന്നും ഇന്ദു ശർമ ഭൈവാനിയിൽനിന്നും വികാസ് നെഹ്‌റ മെഹാമിൽനിന്നും ബിജേന്ദർ ഹൂഡ റോഹ്തക്കിൽനിന്നും മത്സരിക്കും.

സംസ്ഥാനത്ത് 'ഇന്ത്യ' മുന്നണിയുടെ ഭാഗമായി ആപ് തുടരുമെന്നും സുശീൽ ഗുപ്ത വ്യക്തമാക്കി. ആപ് ആദ്യ പട്ടിക പുറത്തുവിട്ടെങ്കിലും സഖ്യ പ്രതീക്ഷ കോൺഗ്രസ് പൂർണമായും കൈവിട്ടിട്ടില്ല.

ചർച്ചകളിൽ ആപ്പ് പത്തു സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഏഴിൽ കൂടുതൽ നൽകാനാകില്ലെന്നായിരുന്നു കോൺഗ്രസ് നിലപാട്. ബി.ജെ.പിക്കെതിരായ ഭരണവിരുദ്ധവികാരം അടക്കമുള്ള അനുകൂല സാഹചര്യത്തിൽ ഒറ്റയ്ക്ക് മത്സരിച്ചാലും ജയിക്കാമെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ട്. അതുകൊണ്ടുതന്നെ, സീറ്റുകളിൽ വിട്ടുവീഴ്ച നടത്താൻ തുടക്കം മുതൽ സംസ്ഥാനഘടകം തയാറായിരുന്നില്ല.

കോൺഗ്രസ് 41 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ ഗാർഹി സാംപ്ല- കിലോയിൽനിന്നാണ് മത്സരിക്കുക. ഹൂഡ സംസ്ഥാനത്തെ പ്രമുഖ ജാട്ട് നേതാവാണ്.

ബി.ജെ.പിയിൽ
സംഭവിക്കുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. പാർട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ദശാബ്ദമായി നിലനിർത്തിപ്പോരുന്ന ആധിപത്യത്തിന് ഇതാദ്യമായാണ് ഇത്ര ശക്തമായ വെല്ലുവിളി കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ആപ്പുമായി സഖ്യമില്ലെങ്കിലും കോൺഗ്രസിനോട് നേരിട്ട് ഏറ്റുമുട്ടുക ബി.ജെ.പിയെ സംബന്ധിച്ച് കഠിനപരീക്ഷണമാണ്.

മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ
മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ

ബി.ജെ.പി കടുത്ത വിമതശല്യമാണ് ഇത്തവണ നേരിടുന്നത്. 67 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തന്നെ 12-ലേറെ സീറ്റുകളിൽ വിമതശല്യം രൂക്ഷമായി. നയബ് സിങ് സൈനി സർക്കാറിലെ രണ്ട് മന്ത്രിമാരടക്കം ആറ് നേതാക്കളാണ് പാർട്ടിക്കെതിരെ കലാപക്കൊടി ഉയർത്തിയത്. ലക്ഷ്മണൻ നാപ കോൺഗ്രസിൽ ചേരുകയും ചെയ്തു. മന്ത്രിമാരായ രഞ്ചിത്ത് സിങ് ചൗതാല, ഭിഷംബർ സിങ് ബാൽമീകി എന്നിവർ മന്ത്രിസ്ഥാനമൊഴിഞ്ഞു. ഇന്ദ്രി മണ്ഡലത്തിൽ രാംകുമാർ കാശ്യപിന് ടിക്കറ്റ് നൽകിയതിൽ പ്രതിഷേധിച്ച് മുൻ മന്ത്രിയും ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റുമായ കരൺദേവ് കംബോജ് പാർട്ടിയിൽനിന്ന് രാജിവച്ചു. ബവാനി ഖേര മണ്ഡലത്തിൽ കപൂർ വാൽമീകിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കിസാൻ മോർച്ച അധ്യക്ഷൻ സുഖ്‌വിന്ദർ ഷെരോൺ സ്ഥാനമൊഴിഞ്ഞു, പാർട്ടി അംഗത്വവും ഉപേക്ഷിച്ചു. മുഖ്യമന്ത്രിക്കും സംസ്ഥാന നേതൃത്വത്തിനും എതിരെ ഉന്നത നേതാക്കളുടെ വൻ കലാപമാണ് അരങ്ങേറുന്നത്.

ഇതോടൊപ്പം ശക്തമായ ഭരണവിരുദ്ധവികാരവും പാർട്ടിയെ വേട്ടയാടുന്നു. വനിതാ ഗുസ്തിതാരങ്ങൾക്കെതിരായ ലൈംഗികാക്രമണ പരാതികൾ, കുറ്റാരോപിതർക്ക് ബി.ജെ.പി ഒരുക്കിയ സംരക്ഷണം, കർഷക പ്രക്ഷോഭത്തിനെതിരായ സർക്കാർ നടപടികൾ, ജി.എസ്.ടിയുമായി ബന്ധപ്പെട്ട വ്യാപാരി പ്രതിഷേധം തുടങ്ങി അടിസ്ഥാന വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി വിഷയങ്ങളാണ് ബി.ജെ.പി സർക്കാറിനെതിരെയുള്ളത്.

ഇന്ദ്രി മണ്ഡലത്തിൽ രാംകുമാർ കാശ്യപിന് ടിക്കറ്റ് നൽകിയതിൽ പ്രതിഷേധിച്ച് മുൻ മന്ത്രിയും ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റുമായ കരൺദേവ് കംബോജ് പാർട്ടിയിൽനിന്ന് രാജിവച്ചു.
ഇന്ദ്രി മണ്ഡലത്തിൽ രാംകുമാർ കാശ്യപിന് ടിക്കറ്റ് നൽകിയതിൽ പ്രതിഷേധിച്ച് മുൻ മന്ത്രിയും ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റുമായ കരൺദേവ് കംബോജ് പാർട്ടിയിൽനിന്ന് രാജിവച്ചു.

മനോഹർ ലാലിനെ മാറ്റി നയബ് സിങ് സൈനി മുഖ്യമന്ത്രിയായത്, സംസ്ഥാനത്തെ ഒ.ബി.സി വോട്ടുബാങ്കിനെ ആകർഷിക്കാൻ സഹായിക്കുമെന്ന് ബി.ജെ.പിക്ക് പ്രതീക്ഷയുണ്ട്. സംസ്ഥാന ജനസംഖയിൽ 35 ശതമാനം ഒ.ബി.സിക്കാരാണ്.

എന്നാൽ, 22 ശതമാനമുള്ള ജാട്ട്, 20 ശതമാനമുള്ള പട്ടികജാതിക്കാർ എന്നിവർ കോൺഗ്രസിനോട് അനുഭാവം പുലർത്തുന്നത് ബി.ജെ.പിയെ പരിഭ്രാന്തരാക്കുന്നു. ഇന്ത്യൻ നാഷനൽ ലോക്ദൾ (INL), ജനനായക് ജനതാപാർട്ടി (JJP) എന്നിവ ദുർബലമായതിനെതുടർന്നാണ് ജാട്ട് വിഭാഗം കോൺഗ്രസിനോട് അനുഭാവം പ്രകടിപ്പിക്കുന്നത്. ഈ രണ്ട് പാർട്ടികൾക്കും കോൺഗ്രസിനുമായാണ് ജാട്ട്- കർഷക വോട്ടുകൾ വിഭജിക്കപ്പെട്ടിരുന്നത്. ഭജൻലാലിനുശേഷം, 18 വർഷത്തിനിടെ ആദ്യമായാണ് 2014-ൽ ജാട്ട് ഇതര മുഖ്യമന്ത്രിയുണ്ടാകുന്നത്, മനോഹർ ലാൽ. അതോടെ, ജാട്ട് വിഭാഗത്തിന് അധികാര പദവികളിലുണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവരികയാണ്. ഇത് ജാട്ട് വിഭാഗത്തിനുള്ളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കർഷക സമരത്തോടുള്ള ബി.ജെ.പി സർക്കാറിന്റെ അടിച്ചമർത്തൽ നയം ഈ അതൃപ്തിയുടെ ആക്കം കൂട്ടി. ഇത്തവണ ജാട്ട് വോട്ടുകൾ പൂർണമായും കോൺഗ്രസിന് സമാഹരിക്കാനായാൽ അത് തെരഞ്ഞെടുപ്പുഫലം പാർട്ടിക്ക് അനുകൂലമാക്കും.

വിനേഷ് ഫോഗട്ടിനെയും ബജ്‌രംഗ് പുനിയയെയും മുന്നിൽനിർത്തിയാണ് പാർട്ടി തന്ത്രം മെനയുന്നത്. ജുലാനയിൽനിന്നാണ് വിനേഷ് മത്സരിക്കുക.
വിനേഷ് ഫോഗട്ടിനെയും ബജ്‌രംഗ് പുനിയയെയും മുന്നിൽനിർത്തിയാണ് പാർട്ടി തന്ത്രം മെനയുന്നത്. ജുലാനയിൽനിന്നാണ് വിനേഷ് മത്സരിക്കുക.

പട്ടികജാതി വോട്ടിന്റെ കാര്യത്തിലും ബി.ജെ.പി പരുങ്ങലിലാണ്. 2014-ൽ പാർട്ടി 17 പട്ടികജാതി സംവരണ സീറ്റുകളിൽ ഒമ്പതെണ്ണവും നേടിയിരുന്നു. 2019-ൽ ഇത് അഞ്ചായി കുറഞ്ഞു. കോൺഗ്രസാകട്ടെ 2014-ൽ നേടിയ നാലിൽനിന്ന് 2019-ൽ ഏഴാക്കി ഉയർത്തി. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്.സി മേഖലയിൽ കോൺഗ്രസ് കുതിപ്പ് നടത്തുകയും ചെയ്തു.

കോൺഗ്രസ്
തന്ത്രങ്ങൾ

കർഷകർക്കും ഗുസ്തിതാരങ്ങൾക്കും വേണ്ടി പോരാടിയ പാർട്ടി എന്നാണ് കോൺഗ്രസ് കാമ്പയിൻ. വിനേഷ് ഫോഗട്ടിനെയും ബജ്‌രംഗ് പുനിയയെയും മുന്നിൽനിർത്തിയാണ് പാർട്ടി തന്ത്രം മെനയുന്നത്. ജുലാനയിൽനിന്നാണ് വിനേഷ് മത്സരിക്കുക. ഇരു താരങ്ങളും ജാട്ട്- കർഷക വിഭാഗത്തിൽനിന്നായതിനാൽ, കോൺഗ്രസിന്റെ അവകാശവാദത്തിന് സാധൂകരണവും ലഭിക്കുന്നു. ബ്രിജ് ഭൂഷനെതിരായ പോരാട്ടത്തിൽ കർഷക സംഘടനകൾ വിനേഷ് ഫോഗട്ടിനും ബജ്‌റംഗ് പുനിയക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നിരവധി അനുകൂല ഘടകങ്ങൾക്കിടയിലും സംഘടനാപ്രതിസന്ധി കോൺഗ്രസിനെയും വേട്ടയാടുന്നുണ്ട്. ഒമ്പതു വർഷമായി പാർട്ടിക്ക് ബ്ലോക്ക്- ജില്ലാ കമ്മിറ്റികളില്ല. അതുകൊണ്ടുതന്നെ, ഭരണവിരുദ്ധവികാരവും മറ്റു വിഷയങ്ങളും ജനങ്ങളിലേക്കെത്തിക്കാനുള്ള സംഘടനാസംവിധാനം അതീവ ദുർബലമാണ്.

ബി.ജെ.പിയിൽ
‘ബ്രിജ് ഭൂഷൺ പ്രതിസന്ധി’

അതിനിടെ, വിനേഷ് ഫോഗട്ടിനും ബജ്‌രംഗ് പുനിയക്കും എതിരായ അഭിപ്രായപ്രകടനം നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ബി.ജെ.പി, പാർട്ടി മുൻ എം.പി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനോട് ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷന്റെ പരാമർശങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന സൂചനകളെതുടർന്നാണ് 'വിലക്ക്'. സംസ്ഥാനത്ത് വൻ ജനപ്രീതിയുള്ള സ്‌പോർട്‌സ് താരങ്ങളാണ് ഇരുവരും.

ഇരു താരങ്ങളും കോൺഗ്രസിൽ ചേർന്നതിനെതുടർന്നാണ്, ലൈംഗികാതിക്രമ ആരോപണം നേരിടുന്ന, ഗുസ്തി ഫെഡറേഷൻ (Wrestling Federation of India- WFI) മുൻ മേധാവി കൂടിയായ ബ്രിജ് ഭൂഷൺ ഇവർക്കെതിരെ രംഗത്തുവന്നത്. തനിക്കെതിരായ വനിതാ ഗുസ്തിതാരങ്ങളുടെ ആരോപണം ഊതിപ്പെരുപ്പിക്കാൻ കോൺഗ്രസിലെ ഹൂഡ കുടുംബം, 'ദ്രൗപതിയെ പാണ്ഡവന്മാർ ഉപയോഗിച്ചതുപോലെ ഉപയോഗിച്ചു’ എന്നായിരുന്നു ബ്രിജ് ഭൂഷന്റെ ആക്ഷേപം: ‘‘പാണ്ഡവർ ദ്രൗപതിയെ പണയപ്പെടുത്തിയതുപോലെ ഗുസ്തിതാരങ്ങളെ ഉപയോഗിച്ച് എനിക്കെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു ഹൂഡ കുടുംബം'', കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹൂഡയെ ലക്ഷ്യം വച്ചായിരുന്നു ബ്രിജ് ഭൂഷന്റെ അമ്പ്. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ വിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡൽ നഷ്ടമെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചിരുന്നു. ട്രയൽസ് പൂർത്തിയാകാതെയാണ് ബജ്‌രംഗ് പുനിയ ഏഷ്യൻ ഗയിംസിൽ പങ്കെടുത്തതെന്നും ഇയാൾ ആരോപിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി അടക്കം ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാക്രമണ പരാതി ഉന്നയിച്ചത്.

ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ്
ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ്

ബ്രിജ് ഭൂഷന്റെ പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞതായാണ് സൂചന. പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ തന്നെയാണ് ബ്രിജ് ഭൂഷണ് മുന്നറിയിപ്പ് നൽകിയത് എന്നാണ് റിപ്പോർട്ട്. ബ്രിജ് ഭൂഷൺ ഇതിനകം പാർട്ടി ആവശ്യത്തിലേറെ പരിക്കുണ്ടാക്കിക്കഴിഞ്ഞെന്നും ഇനിയും ഇത് തുടർന്നാൽ, ഹരിയാനയിൽ പാർട്ടിക്ക് വലിയ നാശമുണ്ടാക്കുമെന്നുമാണ് സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം.

90 അംഗ നിയമസഭയിലേക്ക് ഒക്‌ടോബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. പത്രിക സമർപ്പിക്കാനുള്ള സമയം സപ്തംബർ 12 വരെയാണ്. ഒക്‌ടോബർ എട്ടിനാണ് വോട്ടെണ്ണൽ.

Comments