‘മോദി യുഗം’ കോൺഗ്രസിന് നൽകിയ തിരിച്ചറിവുകൾ

‘‘ഒരുപക്ഷേ യാതൊരു രാഷ്ട്രീയ ഇടപെടലും നടത്താതെ സ്വന്തം കാര്യം നോക്കി പോകുമായിരുന്ന ഒരു തലമുറയെ ഈ രീതിയിലെങ്കിലും രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത് മോദി യുഗത്തിന്റെ വരവാണ്. ഹിന്ദുത്വയുടെ പരീക്ഷണശാലയായ ഗുജറാത്തിൽ നിന്നുപോലും സമൂഹമാധ്യങ്ങൾ വഴി ഫാഷിസത്തിനെതിരായി പോരാടുന്ന ഒരു യുവതലമുറ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.’’

യുവാൽ നോവ ഹരാരി അദ്ദേഹത്തിന്റെ ‘ 21 Lessons for 21st Century’ എന്ന ഗ്രന്ഥത്തിൽ ഫാഷിസം, കമ്യൂണിസം, ലിബറലിസം തുടങ്ങിയ ആശയധാരകളെ ഓരോ കഥകളായാണ് അവതരിപ്പിക്കുന്നത്. ആശയങ്ങൾക്കുമാത്രമല്ല അവ പേറുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും പറയാനൊരു കഥയുണ്ടാവുക എന്നത് പ്രധാനമാണ്. മിക്കപ്പോഴും ഈ കഥകൾ രൂപപ്പെടുന്നത് എന്താണ് രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന ചോദ്യത്തിൽ നിന്നാണ്. ഈ ചോദ്യത്തിനുള്ള വ്യത്യസ്തമായ ഉത്തരങ്ങളാണ് രാഷ്ട്രീയ പാർട്ടികളെ ആശയപരമായി വേറിട്ട് നിർത്തുന്നത്.

എന്തിനാണ് രാഷ്ട്രീയം എന്ന് ചോദിച്ചാൽ ഏവർക്കും സാർവ്വത്രികമായി അംഗീകരിക്കാൻ കഴിയുന്നൊരു ഉത്തരം ലോകത്ത് അനീതി നിലനില്ക്കുന്നതുകൊണ്ട് അവയ്ക്കുള്ള പരിഹാരം രാഷ്ട്രീയം ആണെന്നതായിരിയിക്കും. പക്ഷേ ഇതിൽ ഏത് അനീതിയാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടതും ആദ്യം പരിഹരിക്കപ്പെടേണ്ടതും എന്ന ചോദ്യമാണ് പ്രസ്ഥാനങ്ങളുടെ ആശയ അടിത്തറ നിർണ്ണയിക്കുന്നത്.

യുവാൽ നോവ ഹരാരി
യുവാൽ നോവ ഹരാരി

മാർക്സിസ്റ്റുകളോട് ലോകത്തിൽ ആദ്യം പരിഹരിക്കേണ്ട അനീതി ഏതാണെന്നുചോദിച്ചാൽ അതിനുള്ള മറുപടി അസമത്വം എന്നതായിരിക്കും. മാർക്സ് വിഭാവനം ചെയ്ത വർഗസമരം ആ അനീതി തുടച്ചു നീക്കുന്നതിലേക്കുള്ള തിരക്കഥയാണ്. ഇന്ത്യയിൽ ആർ.എസ്.എസ് പോലും മുന്നോട്ടുവെക്കുന്ന ഒരു കഥയുടെ അടിസ്ഥാന പശ്ചാത്തലം, ചരിത്രത്തിലുടനീളം ഹിന്ദുക്കൾ പല തരത്തിലുള്ള അനീതിക്ക് വിധേയമാവുകയും അതിനുള്ള പരിഹാരം ഹിന്ദു രാഷ്ട്ര രൂപീകരണമാണെന്നതുമാണ്. ഇന്ത്യൻ ചരിത്രത്തിലെ വിദേശ അധിനിവേശവും ലോകത്തിലെ മുഴുവൻ ജനസംഖ്യയിൽ ഹിന്ദുക്കൾ ന്യൂനപക്ഷം ആണെന്നതുമൊക്കെയാണ് അവർ ഈ ‘അനീതിയെ’ വ്യാഖ്യാനിക്കാൻ ഉപയോഗിക്കുന്ന കഥാപശ്ചാത്തലം. ആ കഥയിൽ വസ്തുതാ വിരുദ്ധവും ചരിത്രനിഷേധവുമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നെങ്കിൽ കൂടിയും പറയാനൊരു കഥ ഉണ്ടാവുക എന്ന കടമ്പ അത് നിറവേറ്റുന്നു.

ഇന്ത്യയിലെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസിലേക്ക് നോക്കിയാലും ഒരു കഥ നമുക്ക് കാണാൻ കഴിയും. മാർക്സിസ്റ്റ് കഥ സമത്വം എന്ന ആശയത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നെങ്കിൽ കോൺഗ്രസ് കഥയുടെ അടിത്തറ സ്വാതന്ത്ര്യം എന്ന ആശയത്തിലാണ് നിലകൊള്ളുന്നത്. കൊളോണിയലിസത്തിനെതിരായ പോരാട്ടം സ്വാതന്ത്ര്യത്തിനുള്ള ശബ്ദമായി പരിണമിച്ചു. അതിൽ വൈവിധ്യങ്ങളെ ഉൾകൊള്ളാൻ കൂടി കഴിഞ്ഞതോടെ ഇന്ത്യൻ ദേശീയതയുടെ രൂപവും കൈവരിക്കാൻ കഴിഞ്ഞു.

ഇന്ത്യയിലെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ്സിലേക്ക് നോക്കിയാലും ഒരു കഥ നമുക്ക് കാണാൻ കഴിയും. മാർക്സിസ്റ്റ് കഥ സമത്വം എന്ന ആശയത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നെങ്കിൽ കോൺഗ്രസ്സ് കഥയുടെ അടിത്തറ സ്വാതന്ത്ര്യം എന്ന ആശയത്തിലാണ് നിലകൊള്ളുന്നത്.
ഇന്ത്യയിലെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ്സിലേക്ക് നോക്കിയാലും ഒരു കഥ നമുക്ക് കാണാൻ കഴിയും. മാർക്സിസ്റ്റ് കഥ സമത്വം എന്ന ആശയത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നെങ്കിൽ കോൺഗ്രസ്സ് കഥയുടെ അടിത്തറ സ്വാതന്ത്ര്യം എന്ന ആശയത്തിലാണ് നിലകൊള്ളുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഈ കോൺഗ്രസ് കഥയ്ക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത കുറഞ്ഞു വരികയായിരുന്നു. അതിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാം. ഏറ്റവും പ്രധാനം, ഏഴ് ദശാബ്ദങ്ങൾക്ക് മുൻപ് അരങ്ങേറിയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓർമകൾ പേറുന്ന തലമുറയുടെ സ്ഥാനത്തേക്ക് വ്യക്തി കേന്ദ്രീകൃത താല്പര്യങ്ങളിലേക്ക് ചുരുങ്ങിയ, തൊണ്ണൂറുകൾക്ക് ശേഷമുള്ള പുതിയ തലമുറ വന്നു എന്നതാണ്. അവയിൽ ഭൂരിപക്ഷവും ആ പോരാട്ടങ്ങളെ കുറിച്ചുള്ള അറിവ് നേടിയത് പാഠപുസ്തകങ്ങളിലൂടെയോ കേട്ടറിവുകളിലൂടെയോ ആണ്. സ്വാഭാവികമായും തലമുറ പലത് മാറിയതിലൂടെ ആ പോരാട്ടത്തിന്റെ തീവ്രതയും വിനിമയം ചെയ്യുന്നതിൽ പോരായ്മ സംഭവിച്ചിട്ടുണ്ട്. ഇതിനിടയിൽ സ്വാതന്ത്ര്യം എന്നത് വളരെ സ്വാഭാവികമായി തങ്ങളിലേക്ക് എത്തിയതാണെന്നും ഇനിയെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവരെ തെറ്റ് പറയാൻ കഴിയില്ല. ‘നാം അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങളൊക്കെ നമുക്ക് കെട്ടുകഥകളാണെന്ന’ ആടുജീവിതത്തിലെ വാക്കുകൾ ചരിത്രത്തിലും രാഷ്ട്രീയത്തിലും കൂടി പ്രാവർത്തികമാണ്.

1999- ൽ ജനിച്ച ഒരാൾ എന്ന നിലയിൽ ഈ സ്വാതന്ത്ര്യം എന്റെ സ്വത്ത് ആണെന്നും ഇതെന്നും എന്റെ പക്കൽ ഉണ്ടായിരിക്കുമെന്നും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തികളുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ബാല്യകാല രാഷ്ട്രീയ ഓർമകളിലെ ആദ്യ പ്രധാനമന്ത്രി മന്മോഹൻ സിംഗ് ആണ്. ഞങ്ങൾ കുട്ടികൾക്ക് കാര്യമായി ചർച്ച ചെയ്യാൻ പോന്ന വിഷയങ്ങളൊന്നും അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായിട്ടില്ല. ആകെ തൊഴിലുറപ്പിന് പോകുന്ന മനുഷ്യരെ കാണുമ്പോഴാണ് കേന്ദ്ര സർക്കാരിനെ കുറിച്ച് ചിന്തിച്ചിരുന്നത് പോലും.

മൻമോഹൻ സിങ്
മൻമോഹൻ സിങ്

ഏറ്റവും കുറച്ച് ‘ഭരിക്കുന്ന’ സർക്കാരാണ് മികച്ച സർക്കാർ എന്ന ലിബറൽ തത്വത്തിലൂന്നി ഭരിച്ചിരുന്ന മന്മോഹൻ യുഗത്തിൽ നിന്ന് മോദി യുഗത്തിലേക്ക് എത്തിയപ്പോൾ കാര്യങ്ങൾ അടിമുടി മാറി. കുട്ടികൾക്കുപോലും രാഷ്ട്രീയം സംസാരിക്കാൻ പോന്ന എന്തെങ്കിലും വിഷയങ്ങൾ ദിനംപ്രതി രാജ്യത്ത് അരങ്ങേറാൻ തുടങ്ങി. ഓരോ വീടുകളുടെയും ഉള്ളിലേക്ക് മോദി രാഷ്ട്രീയം എത്തിക്കുകയായിരുന്നു. ചന്ദ്രയാൻ വിക്ഷേപണത്തിനൊപ്പം ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന നരേന്ദ്ര മോദി അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിൽ ഒന്നാണ്. നോട്ട് നിരോധനം, രാമക്ഷേത്രം, പൗരത്വ നിയമം, ബീഫ് നിരോധനം തുടങ്ങി മോദി കൈവച്ച ഭരണ നയങ്ങളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സാധാരണക്കാരനെ ബാധിക്കുന്നതായിരുന്നു. കുറഞ്ഞപക്ഷം, കുട്ടികൾക്കുപോലും സ്വന്തമായി അഭിപ്രായം പറയാൻ കഴിയുന്ന വിഷയങ്ങളായിരുന്നു അവയൊക്കെ.

മൻമോഹൻ യുഗത്തിൽ രാഷ്ട്രീയക്കാരെല്ലാം ഒരുപോലെയാണെന്നും നമ്മൾ അധ്വാനിച്ചാൽ നമുക്ക് ജീവിക്കാം എന്നുമുള്ള അരാഷ്ട്രീയ യുക്തിയായിരുന്നു ഞങ്ങളെ നയിച്ചിരുന്നത്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണം പോലും എന്ന് വേണമെങ്കിലും ഈ രാജ്യത്ത് നിരോധിക്കപ്പെട്ടേക്കും എന്ന തിരിച്ചറിവ് നല്കിയത് നരേന്ദ്ര മോദി ഭരണമാണ്. സ്വാതന്ത്ര്യത്തിനൊരു വിലയുണ്ടെന്നും പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല അതെന്നും നരേന്ദ്ര മോദി ഭരണം കാട്ടിതന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും വിശ്വസിക്കുന്നില്ലെങ്കിലും അടിമുടി ഫാഷിസ്റ്റ് വിരുദ്ധരായ, വർഗീയവാദത്തോട് സന്ധി ചെയ്യാത്ത ഒരു യുവതലമുറയെ നിങ്ങൾക്ക് കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എങ്കിലും കണ്ടെത്താൻ കഴിയും. ഇവർ ചിലപ്പോൾ തെരുവിൽ സമരം ചെയ്യുന്നുണ്ടാവില്ല. പക്ഷേ അവരുടെ പ്രതിഷേധങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയും കലകളിലൂടെയും പ്രതിഭലിക്കപ്പെടുന്നുണ്ട്.

മന്മോഹൻ യുഗത്തിൽ രാഷ്ട്രീയക്കാരെല്ലാം ഒരുപോലെയാണെന്നും നമ്മൾ അധ്വാനിച്ചാൽ നമുക്ക് ജീവിക്കാം എന്നുമുള്ള അരാഷ്ട്രീയ യുക്തിയായിരുന്നു ഞങ്ങളെ നയിച്ചിരുന്നത്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണം പോലും എന്ന് വേണമെങ്കിലും ഈ രാജ്യത്ത് നിരോധിക്കപ്പെട്ടേക്കും എന്ന തിരിച്ചറിവ് നല്കിയത് നരേന്ദ്ര മോദി ഭരണമാണ്.
മന്മോഹൻ യുഗത്തിൽ രാഷ്ട്രീയക്കാരെല്ലാം ഒരുപോലെയാണെന്നും നമ്മൾ അധ്വാനിച്ചാൽ നമുക്ക് ജീവിക്കാം എന്നുമുള്ള അരാഷ്ട്രീയ യുക്തിയായിരുന്നു ഞങ്ങളെ നയിച്ചിരുന്നത്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണം പോലും എന്ന് വേണമെങ്കിലും ഈ രാജ്യത്ത് നിരോധിക്കപ്പെട്ടേക്കും എന്ന തിരിച്ചറിവ് നല്കിയത് നരേന്ദ്ര മോദി ഭരണമാണ്.

ഒരുപക്ഷേ യാതൊരു രാഷ്ട്രീയ ഇടപെടലും നടത്താതെ സ്വന്തം കാര്യം നോക്കി പോകുമായിരുന്ന ഒരു തലമുറയെ ഈ രീതിയിലെങ്കിലും രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത് മോദി യുഗത്തിന്റെ വരവാണ്. ഹിന്ദുത്വയുടെ പരീക്ഷണശാലയായ ഗുജറാത്തിൽ നിന്നുപോലും സമൂഹമാധ്യങ്ങൾ വഴി ഫാഷിസത്തിനെതിരായി പോരാടുന്ന ഒരു യുവതലമുറ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യം നഷ്ടപ്പെട്ടേക്കാം എന്ന തിരിച്ചറിവാണ് ഇവരെ അതിലേക്ക് നയിക്കുന്നത്.

മോദി യുഗത്തോട് ആദ്യം നാം കടപ്പെട്ടിരിക്കുന്നത് അരാഷ്ട്രീയമായി മാറിയേക്കാവുന്ന യുവതലമുറയെ രാഷ്ട്രീയവത്കരിച്ചതിൽ ആണെങ്കിൽ രണ്ടാമത്തേത് കുറച്ചു കൂടി പ്രാധാന്യം അർഹിക്കുന്നൊരു കാര്യത്തിലാണ്. അക്കാദമിക ഭാഷയിൽ പറഞ്ഞാൽ ഇന്ത്യൻ ജനാധിപത്യം ആവശ്യപ്പെടുന്ന ഒരു ‘necessary evil’ ആയിരുന്നു മോദി ഭരണം. ദശാവതാരം സിനിമയെ ഉദാഹരണമാക്കി ഈ അവസ്ഥ ലളിതമായി വിശദീകരിക്കാൻ കഴിയും. ബട്ടർഫ്ലൈ ഇഫക്ട് എന്ന ആശയത്തിലൂന്നിയാണ് കമൽഹാസൻ നായകനായ ചിത്രം പുരോഗമിക്കുന്നത്. ആ ചിത്രത്തിന്റെ ക്ലൈമാക്സിൽ 2004- ലെ സുനാമിയും അത് വഴി ജീവൻ നഷ്ടപ്പെട്ട മനുഷ്യരുടെ അവസ്ഥയും കാണിക്കുന്നുണ്ട്. എന്നാൽ അത് ചിത്രീകരിച്ചിരിക്കുന്നത് അതിന്റെ നൂറിരട്ടി മനുഷ്യരെ നശിപ്പിക്കാൻ ശേഷിയുള്ള ഒരു വൈറസിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ ആ സുനാമി കാരണമായി എന്ന രീതിയിലാണ്. സമാനമായൊരു സാഹചര്യം മോദി ഭരണത്തിൻ കീഴിലും നമുക്ക് കണ്ടെത്താൻ കഴിയും.

തീർച്ചയായും മോദി ഭരണം ഇന്ത്യയിലെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ഒടിച്ചു, ഒരു രാജ്യമെന്ന നിലയിൽ നമ്മേ പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടു പോയി. പക്ഷേ അതേസമയം, ചില സുപ്രധാന തിരുത്തലുകൾക്കും അവ കാരണമായി. ഇന്ത്യൻ ജനാധിപത്യത്തിന്റെയും, നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും, എന്തിനേറെ പറയുന്നു നമ്മുടെ ഭരണഘടനയുടെ ഉള്ളിലെ പോലും പോരായ്മകൾ അത് തുറന്നുകാട്ടി. നമ്മുടെ ഭരണഘടനയെ തള്ളിപ്പറയാതെ, ജനാധിപത്യ സംവിധാനത്തിൽ തന്നെ തുടരുന്നു എന്ന പ്രതീതി നിലനിർത്തിയാണ് കഴിഞ്ഞ 10 വർഷം അവർ രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കിയത്. അതായത്, നമ്മുടെ സംവിധാനങ്ങളിലെ പഴുതുകൾ നമ്മളെക്കാൾ വ്യക്തമായി അവർ പഠിക്കുകയും തുറന്നുകാട്ടുകയും ചെയ്തിരിക്കുന്നു. ബി ജെ പിയെ അധികാരത്തിൽ നിന്ന് മാറ്റാൻ രാജ്യത്തെ ജനങ്ങൾ തീരുമാനിക്കുന്ന ദിവസം അധികാരത്തിലേക്ക് വരുന്നത് ആരായാലും, ആത്മാർത്ഥമായി മനസുവച്ചാൽ രാജ്യത്തെ പ്രശ്നങ്ങൾ ഏതൊക്കെ മേഖലയിലാണെന്ന് പ്രത്യക്ഷത്തിൽ തന്നെ കാണാൻ കഴിയും.

മോദി യുഗത്തോട് ആദ്യം നാം കടപ്പെട്ടിരിക്കുന്നത് അരാഷ്ട്രീയമായി മാറിയേക്കാവുന്ന യുവതലമുറയെ രാഷ്ട്രീയവത്കരിച്ചതിൽ ആണെങ്കിൽ രണ്ടാമത്തേത് കുറച്ചും കൂടി പ്രാധാന്യം അർഹിക്കുന്നൊരു കാര്യത്തിലാണ്.
മോദി യുഗത്തോട് ആദ്യം നാം കടപ്പെട്ടിരിക്കുന്നത് അരാഷ്ട്രീയമായി മാറിയേക്കാവുന്ന യുവതലമുറയെ രാഷ്ട്രീയവത്കരിച്ചതിൽ ആണെങ്കിൽ രണ്ടാമത്തേത് കുറച്ചും കൂടി പ്രാധാന്യം അർഹിക്കുന്നൊരു കാര്യത്തിലാണ്.

1984- ൽ 404 സീറ്റ് നേടി അധികാരത്തിൽ വന്ന കോൺഗ്രസ് പിന്നീടൊരിക്കൽ പോലും ലോക്സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കടന്നിട്ടില്ല. ഇതിനുപിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. മന്ദിർ- മണ്ഡൽ രാഷ്ട്രീയത്തിന് പിന്നാലെ 1990- കളിലെ നവ സാമ്പത്തിക നയങ്ങൾ കൂടി വന്നതോടെയാണ് കോൺഗ്രസ് തിരിച്ചടി നേരിടാൻ തുടങ്ങിയത്. കേഡർ സംവിധാനത്തിലല്ലാതെ പ്രവർത്തിച്ചിരുന്ന കോൺഗ്രസിന് രാജ്യത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥ വലിയ തോതിൽ രാഷ്ട്രീയപരമായും ഗുണം ചെയ്തിരുന്നു. തുടർച്ചയായി അധികാരത്തിൽ തുടർന്നിരുന്ന പാർട്ടി എന്ന നിലയിൽ വിഭവങ്ങൾക്ക് മുകളിലുള്ള നിയന്ത്രണം തെരഞ്ഞെടുപ്പിലും പാർട്ടിക്ക് കരുത്തായി.

എന്നാൽ, നവ സാമ്പത്തിക നയങ്ങൾക്കു ശേഷം ചില കോർപ്പറേറ്റുകൾ വിചാരിച്ചാൽ പോലും തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് വിജയിക്കാൻ ആവശ്യമായ വിഭവങ്ങൾ നൽകാം എന്ന സ്ഥിതി ഉടലെടുത്തു. ഇതിനെ കുറിച്ച് കോൺഗ്രസ് വ്യക്തമായി മനസ്സിലാക്കുന്നതിന് 2014 മുതലുള്ള മോദി യുഗം കാരണമായി. രാഹുൽഗാന്ധിയുടെ തുടർച്ചയായ അദാനി വിമർശനം ഈ തിരിച്ചറിവിൽ നിന്ന് കൂടിയാണ്. ഇനിയൊരിക്കൽ കൂടി അധികാരത്തിലേക്ക് മടങ്ങാൻ കഴിഞ്ഞാൽ കോർപ്പറേറ്റുകൾക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത സാഹചര്യം രാജ്യത്ത് നിന്നും നീക്കം ചെയ്യാൻ കോൺഗ്രസ് ശ്രമിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

നവ സാമ്പത്തിക നയങ്ങൾക്ക് ശേഷം ചില കോർപ്പറേറ്റുകൾ വിചാരിച്ചാൽ പോലും തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് വിജയിക്കാൻ ആവശ്യമായ വിഭവങ്ങൾ നല്കാം എന്ന സ്ഥിതി ഉടലെടുത്തു. ഇതിനെ കുറിച്ച് കോൺഗ്രസ്സ് വ്യക്തമായി മനസ്സിലാക്കുന്നതിന് 2014 മുതലുള്ള മോദി യുഗം കാരണമായി.
നവ സാമ്പത്തിക നയങ്ങൾക്ക് ശേഷം ചില കോർപ്പറേറ്റുകൾ വിചാരിച്ചാൽ പോലും തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് വിജയിക്കാൻ ആവശ്യമായ വിഭവങ്ങൾ നല്കാം എന്ന സ്ഥിതി ഉടലെടുത്തു. ഇതിനെ കുറിച്ച് കോൺഗ്രസ്സ് വ്യക്തമായി മനസ്സിലാക്കുന്നതിന് 2014 മുതലുള്ള മോദി യുഗം കാരണമായി.

മന്ദിർ- മണ്ഡൽ രാഷ്ട്രീയ ആരംഭിച്ച 1980-കളിൽ ഇവയിൽ ഏതിനൊപ്പം നിലകൊള്ളണമെന്ന സംശയത്തിലായിരുന്നു കോൺഗ്രസ്. മണ്ഡൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംവരണം നവീകരിക്കാൻ അന്ന് കോൺഗ്രസ് തുനിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് ജാതി അടിസ്ഥാനത്തിൽ പ്രാദേശിക പാർട്ടികൾ ശക്തി പ്രാപിക്കുന്നത്. എന്നാൽ ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യം വച്ച് മുന്നോട്ടുപോകുന്ന ബി ജെ പിയെ തകർക്കാനുള്ള വഴി തേടി ഒടുവിൽ കോൺഗ്രസ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ജാതി എന്ന യാഥാർത്യത്തെ തിരിച്ചറിഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് ജാതിസെൻസസിനെ കുറിച്ചും സംവരണ പുനഃക്രമീകരണത്തെ കുറിച്ചും ക്യാമ്പയിൻ ചെയ്യുന്ന കോൺഗ്രസിനെ നമുക്ക് കാണാൻ കഴിയുന്നത്. ധാരാളം പാർട്ടികൾ മുൻപും ജാതിയുടെ പ്രശ്നം മുഖ്യവിഷയമായി ഉയർത്തി കാണിച്ചിരുന്നതല്ലേ, അതിലേക്ക് കോൺഗ്രസ് കൂടി വരുമ്പോൾ പ്രത്യേകിച്ച് എന്താണ് നേട്ടമെന്ന് സ്വാഭാവികമായും തോന്നാം. മുൻപ് ഈ വിഷയം ഏറ്റെടുത്തിരുന്നതെല്ലാം ഏതെങ്കിലും രീതിയിലുള്ള സ്വത്വവാദ പ്രസ്ഥാനങ്ങളായിരുന്നു. അവർ ജാതിപ്രശ്നം സംസാരിക്കുമ്പോൾ അത് അവർണ്ണ വിഭാഗങ്ങളുടെ പ്രശ്നം എന്ന പ്രതീതി മാത്രമാണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ കോൺഗ്രസിനെ പോലെ വൈവിധ്യം ഉൾക്കൊള്ളുന്ന ഒരു പ്രസ്ഥാനം ആ വിഷയം ഏറ്റെടുക്കുമ്പോൾ അത് ഇന്ത്യൻ പൊതുമണ്ഡലത്തിന്റെ കൂടി ചർച്ചാവിഷയമാകുന്നു.

രാജ്യത്ത് രണ്ട് തരം ദാരിദ്ര്യമാണ് നിലനില്ക്കുന്നത്. സാമ്പത്തികാടിസ്ഥാനത്തിലുള്ള ദാരിദ്ര്യവും (economical poverty) സ്ഥാപനപരമായ ദാരിദ്ര്യവും (institutional poverty). ഇവയിൽ ആദ്യത്തേത് ഒരു പരിധിവരെ നമുക്ക് പരിഹരിക്കാൻ കഴിഞ്ഞവയാണ്. പഞ്ചവത്സര പദ്ധതികൾ മുതൽ ക്ഷേമ പ്രവർത്തനങ്ങൾ വരെ അതിലേക്ക് സഹായിച്ചിട്ടുണ്ട്. എന്നാൽ സ്ഥാപനപരമായ ദാരിദ്ര്യം അതിശക്തമായി തന്നെ ഇന്നും നിലനില്ക്കുന്നു. ജാതി, മതം, കുടുംബം തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ വ്യക്തിയുടെ വികാസത്തെ തടയുന്നു. ഇന്ത്യൻ പശ്ചാത്തലത്തിൽ ഇവയിൽ ഏറ്റവും പ്രധാനം ജാതി തന്നെയാണ്.

കുലത്തൊഴിൽ പ്രോത്സാഹിപ്പിക്കുന്ന ജാതിവ്യവസ്ഥ വിഭവങ്ങളിൽ നിന്ന് ഒരു വിഭാഗത്തെ അകറ്റി നിർത്തുന്നു. ഹിന്ദുത്വയെ ചെറുക്കാനായെങ്കിലും ജാതിയെ അഭിസംബോധന ചെയ്യുന്ന പ്രതിപക്ഷം തീർച്ചയായും സ്ഥാപനമാപരമായ ദാരിദ്ര്യത്തെ കൂടി അഭിസംബോധന ചെയ്യേണ്ടിവരും. അത് രാജ്യത്തിന്റെ മുഴുവനായ പുരോഗതിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

വനിതാ സംവരണ ബിൽ മുൻപ് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടപ്പോഴൊക്കെ പൊതുമാധ്യത്തിൽ അത് വലിച്ചു കീറുന്നത് കേമത്തമാണെന്ന് വിശ്വസിച്ചിരുന്ന പാർട്ടികൾ രാജ്യത്തുണ്ടായിരുന്നു. എന്നാൽ മോദി യുഗം അതിനും മാറ്റം കൊണ്ട് വന്നിരിക്കുന്നു. തങ്ങൾക്ക് സംഭവിച്ച പിഴവുകളാണ് മോദി സർക്കാർ ഇന്ന് വോട്ടാക്കി മാറ്റുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് കേവലം 2 അംഗങ്ങളുടെ മാത്രം എതിർപ്പ് രേഖപ്പെടുത്തി ആ ബിൽ പാസാക്കാൻ കഴിഞ്ഞത്. തങ്ങൾ അധികാരത്തിൽ ഇരുന്നപ്പോൾ വനിതാ ബില്ലിൽ ഓബിസി സംവരണത്തിന് തയ്യാറാകാതെ ഇരുന്ന കോൺഗ്രസ് നിലവിൽ ആ തെറ്റ് തിരുത്തി ഓബിസി സംവരണത്തിനായി വാദിക്കുന്ന കാഴ്ചയും മോദി യുഗത്തിലെ രാഷ്ട്രീയ തിരിച്ചറിവുകളുടെ പ്രതിഫലനമാണ്.

കുടുംബാധിപത്യ പാർട്ടി എന്ന പേരുദോഷം കേട്ട കോൺഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെടുന്നതിനും ഒരുതരത്തിൽ കാരണമായത് മറുവശത്ത് മോദി എന്ന സ്വയം-നിർമ്മിത രാഷ്ട്രീയക്കാരൻ നിലകൊള്ളുന്നതാണ്.
കുടുംബാധിപത്യ പാർട്ടി എന്ന പേരുദോഷം കേട്ട കോൺഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെടുന്നതിനും ഒരുതരത്തിൽ കാരണമായത് മറുവശത്ത് മോദി എന്ന സ്വയം-നിർമ്മിത രാഷ്ട്രീയക്കാരൻ നിലകൊള്ളുന്നതാണ്.

കുടുംബാധിപത്യ പാർട്ടി എന്ന പേരുദോഷം കേട്ട കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെടുന്നതിനും ഒരുതരത്തിൽ കാരണമായത് മറുവശത്ത് മോദി എന്ന സ്വയം-നിർമിത രാഷ്ട്രീയക്കാരൻ നിലകൊള്ളുന്നതാണ്. ഒരുപക്ഷേ അദ്ഭുതങ്ങൾ സംഭവിച്ചാൽ ഖാർഗെ പ്രധാനമന്ത്രിയാകുന്ന സ്ഥിതിവിശേഷം പോലും രാജ്യത്ത് ഉടലെടുത്തേക്കാം. അങ്ങനെയെങ്കിൽ അത് സാമൂഹിക പുരോഗതിയിലേക്ക് കൂടിയാണ് വിരൽ ചൂണ്ടാൻ പോകുന്നത്. രാഹുൽ ഗാന്ധിയുടെ ശരീര ഭാഷ സൂചിപ്പിച്ചിരുന്നത്, രാഷ്ട്രീയം അയാൾ താല്പര്യമില്ലാതെ സ്വീകരിച്ച പ്രവർത്തിയാണെന്നായിരുന്നു. എന്നാൽ നിരന്തരം പരിഹസിക്കപ്പെട്ട് ആ മനുഷ്യൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്റെ വിദ്യഭ്യാസം പൂർത്തിയാക്കിയിരിക്കുന്നു. മോദി എന്ന ഏറ്റവും ശക്തനായ പ്രതിയോഗിയിൽ നിന്ന് പാഠങ്ങൾ പഠിച്ചു വരുന്ന രാഹുലിന് തീർച്ചയായും ഇന്ത്യയെന്ന രാജ്യത്തിന് വേണ്ടി ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയും. കൊട്ടാരത്തിൽ നിന്ന് അയാൾ ഇന്ത്യയെ അറിയാൻ കന്യാകുമാരി മുതൽ കശ്മീർ വരെ നടന്നിട്ടുണ്ടെങ്കിൽ അത് തന്റെ ശക്തനായ പ്രതിയോഗിക്ക് ഒത്ത എതിരാളിയാകാൻ സ്വയം സജ്ജമാകാൻ കൂടി വേണ്ടിയാണ്. കരുത്തുറ്റ വില്ലന്മാരാണ് ശക്തരായ നായകന്മാരെ സൃഷ്ടിക്കുന്നതെന്ന തത്വം സാഹിത്യത്തിലെന്ന പോലെ ഇന്ത്യൻ രാഷ്ട്രീയത്തിലും പ്രാവർത്തികമായേക്കാം. പഴയ അഭിമുഖങ്ങളിലൊക്കെ അധികാരം വിഷമാണെന്ന് പ്രതികരിച്ചിരുന്ന രാഹുൽ ഗാന്ധി, അതേ അധികാരത്തിനുവേണ്ടി അധ്വാനിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിനുപിന്നിൽ മോദി യുഗം ഉയർത്തിയ വെല്ലുവിളിയും ഒരു പ്രധാന ഘടകമാണ്.

രാഷ്ട്രീയത്തിൽ 10 വർഷം എന്നത് ഒരു ചെറിയ ഘട്ടമാണ്. ഈ കാലയളവിൽ മോദി സർക്കാർ രാജ്യത്ത് ഉത്പാദിപ്പിച്ച വെറുപ്പ് ഇല്ലാതാക്കുക എന്നത് നിസ്സാരപണിയല്ലെന്നത് ശരിയാണ്. പക്ഷേ അത് അസാധ്യമാണെന്ന് കരുതുകയും അരുത്. ഇപ്പോഴും ഹിന്ദുത്വയ്ക്ക് പൂർണ ആധിപത്യം പുലർത്താൻ കഴിഞ്ഞിട്ടില്ല എന്നുതന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നഷ്ടപ്പെട്ട 10 വർഷങ്ങളെ ഓർത്ത് നാം വിലപിച്ചിട്ട് കാര്യമില്ല. 70 വർഷത്തെ പോരായ്മകൾ പാഠപുസ്തകമായി മുന്നിൽ വന്ന് നിൽക്കുകയാണ്. ആത്മവിമർശനം നടത്തി, തെറ്റ് തിരുത്തി മുന്നോട്ട് പോകേണ്ടതിന്റെ അനിവാര്യതയാണ് അത് ചൂണ്ടിക്കാണിക്കുന്നത്. ഒരുപക്ഷേ 2024 ൽ മോദി സർക്കാർ അധികാരത്തിൽ നിന്ന് ജനങ്ങളാൽ നീക്കം ചെയ്യപ്പെട്ടേക്കാം. അഥവാ അത്തരത്തിലൊരു വിജയത്തിന് സാധിച്ചില്ലെങ്കിൽ കൂടി അധ്വാനം തുടരുക എന്നതാണ് പ്രധാനം. 1925- ൽ രൂപീകരിച്ച ആർ.എസ്.എസിന് 100 വർഷത്തോളം പണിയെടുക്കേണ്ടിവന്നു അവരുടെ അജണ്ട നടപ്പിലാക്കാൻ. കുറഞ്ഞപക്ഷം വർഗ്ഗീയവാദികൾ വർഗ്ഗീയതയോട് കാണിക്കുന്ന ആത്മാർത്ഥതയുടെ പകുതിയെങ്കിലും മതേതരവാദികൾ മതേതരത്തോട് കാണിക്കണമല്ലോ. അതുകൊണ്ടുതന്നെ കഴിഞ്ഞ 10 വർഷത്തെ ഓർത്ത് വിലപിക്കുന്നതിനെക്കാൾ അടുത്ത 100 വർഷത്തേക്കുള്ള പദ്ധതി തയ്യാറാക്കി പ്രവർത്തിക്കാനുള്ള ഊർജ്ജമാണ് സംഭരിക്കേണ്ടത്.

Comments