രാഷ്ട്രപതി മോദിയുടെയും മന്ത്രിസഭയുടെയും രാജി സ്വീകരിച്ചു.

മോദി രാജി നൽകി,
പുതിയ സർക്കാർ ശനിയാഴ്ചയോടെ

രാഷ്ട്രപതി ദ്രൗപതി മുർമുവിന് പ്രധാനമന്ത്രി മോദി രാജി സമർപ്പിച്ചു. ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത് ജൂൺ 16നാണ്.

Election Desk

രേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാറിന്റെ സത്യപ്രതിജ്ഞ ജൂൺ 8 ശനിയാഴ്ച നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. 292 സീറ്റു നേടി, കേവല ഭൂരിപക്ഷമുള്ളതിനാൽ നരേന്ദ്രമോദി തന്നെ മൂന്നാമതും പ്രധാനമന്ത്രിയാകും. രാഷ്ട്രപതി ദ്രൗപതി മുർമുവിന് പ്രധാനമന്ത്രി മോദി രാജി സമർപ്പിച്ചു. ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത് ജൂൺ 16നാണ്. രാഷ്ട്രപതി മോദിയുടെയും മന്ത്രിസഭയുടെയും രാജി സ്വീകരിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ തുടരാൻ അവർ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

മോദിയുടെ നേതൃത്വത്തിൽ പുതിയ സർക്കാറുണ്ടാകുകയാണെങ്കിൽ ജവഹർലാൽ നെഹ്‌റുവിനുശേഷം മൂന്നാമത്തെ തവണ പ്രധാനമന്ത്രിയാകുന്ന നേതാവാകും മോദി.

240 സീറ്റുകൾ മാത്രം നേടിയ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ സഖ്യകക്ഷികളുമായി ചേർന്നാണ് സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു എന്നിവർ ഇന്നു വൈകിട്ട് നടക്കുന്ന എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കും. ഇരു പാർട്ടികളുടെയും പിന്തുണ സർക്കാർ രൂപീകരണത്തിന് അനിവാര്യമാണ്. ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ഘടക കക്ഷികൾ ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

എൻ.ഡി.എക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ചന്ദ്രബാബു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബി ജെ പിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അതേസമയം ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ‘ഇന്ത്യ’ മുന്നണി യോഗം ചേരും. പ്രമുഖ നേതാക്കളെല്ലാം ഡൽഹിയിലേക്ക് തിരിച്ചിട്ടുമുണ്ട്. തൃണമൂലിനെ പ്രതിനിധീകരിച്ച് അഭിഷേക് ബാനർജിയാണ് പങ്കെടുക്കുക. ശരത് പവാറിന്റെ ഇടപെടലുകൾ നിർണായകമാവും. ബി ജെ പിയുടെ നീക്കങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനമെടുക്കുക. നിലവിൽ, നിതീഷ് കുമാർ അടക്കമുള്ളവരുമായി അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ജെ.ഡി.യു, ടി.ഡി.പി, ശിവസേന ഷിൻഡേ വിഭാഗം തുടങ്ങിയ പാർട്ടികളുടെ നിലപാടാണ് നിർണായകം. എൻ.ഡി.എയിലും പുതിയ സർക്കാറിലും ഇവർ സമ്മർദം ചെലുത്തുമെന്നുറപ്പാണ്.

രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും
രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും

തെരഞ്ഞെടുപ്പിന് മുമ്പേ മോദി മന്ത്രിസഭാ യോഗം ചേർന്നിരുന്നു. പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഭാവി വികസനപ്രവർത്തനങ്ങളും ചർച്ചചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യോഗം നടത്തിയത്.

Comments