മോദിയെ വെല്ലുവിളിക്കുന്ന തേജസ്വി

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 10 ലക്ഷം തൊഴിൽ എന്ന തേജ്വസിയുടെ വാഗ്ദാനത്തെ 'പൊയ് വാക്ക്' എന്ന് പരിഹസിച്ച അതേ മോദി മൂന്ന് വർഷങ്ങൾക്കിപ്പുറം തൊഴിലില്ലായ്മയെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അജണ്ടയാക്കിയ തേജ്വസിയെ ജയിലിലിടുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ ജാതിയ്ക്കും വർഗീയതയ്ക്കുമപ്പുറം വർഗപരമാണ് നാടിന്റെ പ്രശ്നങ്ങളെന്ന് പ്രധാനമന്ത്രിയെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് തേജസ്വി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിന്റെ ഏറ്റവും അവസാന ഘട്ടമെത്തുമ്പോഴും മോദിയുടെ പ്രസംഗം തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രധാന പ്രചരണായുധം. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ ജയിലിലിടുമെന്ന് പരോക്ഷമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗമാണ് പ്രതിപക്ഷം പ്രചരണായുധമാക്കുന്നത്. ജോലി നൽകാൻ പാവപ്പെട്ടവരുടെ ഭൂമി കൊള്ളയടിച്ചവരുടെ നാളുകൾ എണ്ണപ്പെട്ടു, ഹെലികോപ്റ്ററിലുള്ള കറക്കം കഴിഞ്ഞാൽ, അവർക്ക് ജയിലിലേക്കുള്ള വഴി അന്തിമമാക്കുമെന്നായിരുന്നു മോദി പ്രസംഗിച്ചത്. പ്രസംഗത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതികരിക്കുന്നതാണ് പിന്നീട് കണ്ടത്.

തന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത് എന്നതിന്റെ കുറ്റസമ്മതമാണ് മോദിയുടെ പ്രസംഗമെന്ന് പ്രതിപക്ഷം തിരിച്ചടിക്കുന്നു. എന്നാൽ തേജസ്വി വളരെ സമർത്ഥമായാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് കത്തിലൂടെ മറുപടി നൽകുന്നത്. ജനാധിപത്യപരമായി പോരാടുന്നതിന് പകരം യുവാക്കൾക്ക് ജോലി നൽകാൻ പ്രയത്നിക്കുന്ന 34കാരൻ തേജസ്വിയെ ജയിലിലിടുമെന്ന് ഭയപ്പെടുത്തുകയാണോ എന്ന് ചോദിക്കുകയാണ് തേജ്വസി. ഇത്തരം ഭീഷണികളിലൂടെ നിങ്ങൾ ഭരണഘടനയെ തകർക്കുകയല്ലേ. തിരഞ്ഞെടുപ്പ് വരും, പോവും, പക്ഷേ ഭരണഘടനയെയും ഈ രാജ്യത്തിന്റെ സാമൂഹിക ഘടനയെയും ഇനിയും ശിഥിലീകരിക്കരുതെന്ന് ഒർമ്മപ്പെടുത്തുന്നുണ്ട് പ്രധാനമന്ത്രിക്കയച്ച കത്തിൽ തേജ്വസി.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തേജസ്വി യാദവ് അയച്ച കത്ത്.

ബിഹാറിൽ ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിലെ അവസാന ഘട്ട തെരഞ്ഞെടുപ്പാണ് ജൂൺ ഒന്നിന് നടക്കാൻ പോകുന്നത്. 40 സീറ്റുകളിൽ 39 ഉം നേടി കരുത്ത് കാട്ടിയ 2019 ലെ അനുഭവമല്ല ഇന്ന് ബിഹാറെന്ന തിരിച്ചറിവുണ്ട് മോദിക്ക്. അതിന് പ്രധാന കാരണം തേജസ്വി യാദവെന്ന ബിഹാറിലെ ഇന്ത്യാ സഖ്യത്തിന്റെ സ്റ്റാർ ക്യാംപയിനർ തന്നെ. അതാണ് തേജസ്വിയെ കടന്നാക്രമിക്കാൻ മോദിയെ പ്രേരിപ്പിക്കുന്നത്.

അച്ഛന്റെ നിഴലിൽനിന്ന് സ്വതന്ത്രനായി സാർവത്രികമായ സാമ്പത്തിക നീതിയുടെ രാഷ്ട്രീയം ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച ആത്മവിശ്വാസത്തിൽ തേജസ്വി യാദവ് പറയുന്നു. ''ഒരുഭാഗത്ത് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരുമടങ്ങുന്ന വൻ സന്നാഹം. അവരോടെതിരിടാൻ മറുഭാഗത്ത് 34-കാരനായ തേജസ്വി യാദവ്'.

'ഇന്ത്യ' സഖ്യം ഉപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാർ എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായതിനു പിന്നാലെ ഉടലെടുത്ത അപ്രതീക്ഷിത രാഷ്ട്രീയ പ്രതിസന്ധിയെ 3500 കിലോമീറ്റർ പിന്നിട്ട 10 ദിവസം നീണ്ട 'ജന വിശ്വാസ് യാത്ര'യിലൂടെ മറികടന്ന തേജസ്വി, ബിഹാറിലെ ഏറ്റവും വലിയ താര പ്രചാരകനായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

നിതീഷിനെയും ബിജെപിയേയും മോദിയെയും കടന്നാക്രമിച്ച് കടുത്ത നടുവേദന വകവെക്കാതെ വേദികളിൽനിന്ന് വേദികളിലേക്ക് പറന്നിറങ്ങിയാണ് തേജസ്വി ആൾക്കൂട്ടത്തിന്റെ യൗവനം തിരിച്ചുപിടിച്ചത്. ഇരുനൂറോളം റാലികളിലാണ് തേജസ്വി പ്രസംഗിച്ചത്.

നിതീഷിനെയും ബിജെപിയേയും മോദിയെയും കടന്നാക്രമിച്ച് കടുത്ത നടുവേദന വകവെക്കാതെ വേദികളിൽനിന്ന് വേദികളിലേക്ക് പറന്നിറങ്ങിയാണ് തേജസ്വി ആൾക്കൂട്ടത്തിന്റെ യൗവനം തിരിച്ചുപിടിച്ചത്. ഇരുനൂറോളം റാലികളിലാണ് തേജസ്വി പ്രസംഗിച്ചത്. ബിഹാറിൽ താൻ ഉപമുഖ്യമന്ത്രിയായിരുന്ന 17 മാസവും നിതീഷ് എൻ.ഡി.എ.യുടെ മുഖ്യമന്ത്രിയായിരുന്ന 17 വർഷവും താരതമ്യം ചെയ്യാനാണ് ജനത്തോട് തേജസ്വി ആവശ്യപ്പെടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 10 ലക്ഷം തൊഴിൽ എന്ന തേജ്വസിയുടെ വാഗ്ദാനത്തെ 'പൊയ് വാക്ക്' എന്ന് പരിഹസിച്ച അതേ മോദി മൂന്ന് വർഷങ്ങൾക്കിപ്പുറം തൊഴിലില്ലായ്മയെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അജണ്ടയാക്കിയ തേജ്വസിയെ ജയിലിലിടുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ ജാതിയ്ക്കും വർഗ്ഗീയതയ്ക്കുമപ്പുറം വർഗപരമാണ് നാടിന്റെ പ്രശ്നങ്ങളെന്ന് പ്രധാനമന്ത്രിയെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് തേജസ്വി.

പ്രധാനമന്ത്രിക്കയച്ച കത്തിൽ തേജസ്വി പറയുന്നു. മിസ്റ്റർ പ്രധാനമന്ത്രി, ആ സർവേയുടെ വെളിച്ചത്തിൽ ഞങ്ങൾ സംവരണ വ്യാപ്തി 75 ശതമാനമായി ഉയർത്തുകയും അത് ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ നിങ്ങളോട് കൂപ്പുകയ്യോടെ അഭ്യർഥിക്കുകയും ചെയ്തു. പക്ഷേ അടിസ്ഥാനപരമായി നിങ്ങൾ പിന്നാക്ക-ദളിത് വിരുദ്ധനാണ്. ബഹുജൻസിന് അനുകൂലമായ ഞങ്ങളുടെ ഈ പ്രധാന അഭ്യർഥന നിങ്ങൾ പരിഗണിച്ചില്ല.

ബിഹാറിൽ താൻ ഉപമുഖ്യമന്ത്രിയായിരുന്ന 17 മാസവും നിതീഷ് എൻ.ഡി.എ.യുടെ മുഖ്യമന്ത്രിയായിരുന്ന 17 വർഷവും താരതമ്യം ചെയ്യാനാണ് ജനത്തോട് തേജസ്വി ആവശ്യപ്പെടുന്നത്.

'ഇന്ത്യ' സഖ്യം മുന്നോട്ടുവച്ച സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന്റെ ഭാഗമായി ബിഹാറിൽ നടത്തിയ ജാതി സെൻസസ്, ചില കടുത്ത സാമൂഹിക സാഹചര്യങ്ങളെ പുറത്തുകൊണ്ടുവന്നിരുന്നു. ഒരു പക്ഷ, ബി.ജെ.പിയുടെ സാമുദായിക വിഭജന രാഷ്ട്രീയത്തിന് അതിശക്തമായ പ്രതിരോധമാണ് ഈ സാമൂഹിക റിയാലിറ്റിയിലൂടെ മുന്നോട്ടുവക്കാനായത്. അത് ഒരു രാഷ്ട്രീയ വിഷയമായി ഉയർത്തിയാണ് ഇത്തവണ തേജസ്വി ബിഹാറിൽ പ്രചരണം നടത്തിയത്. ഇപ്പോഴിതാ പ്രധാനമന്ത്രിയോടും ആ രാഷ്ട്രീയം പറയുകയാണ്, അതിശക്തമായ ഭാഷയിൽ തന്നെ.

തേജസ്വി തുടരുന്നു : ഒരു കാര്യം എനിക്ക് പറയാനുള്ളത് തിരഞ്ഞെടുപ്പിൽ ഒറ്റ ഘട്ടമേയുള്ളൂ ബാക്കിയുള്ളൂ എന്നാണ്. നമ്മൾ ആവശ്യപ്പെടുന്നതെന്തും സംവരണം, ഭരണഘടന, സമ്പദ് വ്യവസ്ഥ സാമൂഹിക നീതി എന്നിവയിൽ അധിഷ്ഠിതമായിരിക്കണം. നേരിട്ടു വാ, എന്നിട്ട് പറയൂ നിങ്ങളുടെ ആചാര്യനായ ഗുരുജി ഗോൾവാക്കറുടെ പുസ്തകമായ വിചാരധാരയിലെ ആശയങ്ങൾ അംഗീകരിക്കുന്നില്ല എന്ന്. നിങ്ങൾക്കത് പറയാൻ സാധിക്കുമോ? പിന്നാക്ക വിഭാഗങ്ങൾക്കും അതീവ പിന്നാക്ക വിഭാഗങ്ങൾക്കും ദളിതർക്കും ആവശ്യമായ റിസർവേഷൻ സ്വകാര്യ മേഖലയിലും ലഭ്യമാക്കണമെന്ന ആവശ്യം അംഗീകരിക്കുന്നു എന്ന് നിങ്ങൾക്ക് പറയാനാവുമോ? നിങ്ങൾക്കത് പറയാനാവുന്നില്ലെങ്കിൽ നിങ്ങളുടെ മുഴുവൻ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളും നിങ്ങളുടെ രാഷ്ട്രീയ ചിന്തയുടെ പ്രതിഫലനമാണെന്ന് ജനങ്ങൾക്ക് മനസിലാവും. 1990-ൽ മണ്ഡൽ കമ്മിഷൻ നടപ്പാക്കിയപ്പോൾ അദ്വാനിക്കൊപ്പം സംവരണവിരുദ്ധ രഥം തെളിച്ചത് നിങ്ങളാണെന്നത് ആർക്കാണ് മറക്കാനാവുക? ബഹുജൻ ദളിത് സമൂഹം എങ്ങനെയാണത് മറക്കുക?

ഇന്ത്യയിൽ സാമൂഹികമോ വിദ്യാഭ്യാസപരമോ പിന്നോക്കം നിൽക്കുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇന്ത്യയിലെ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷനായിരുന്നു മണ്ഡൽ കമ്മീഷൻ. ഇതിന്റെ അധ്യക്ഷൻ മുൻ ബീഹാർ മുഖ്യമന്ത്രിയായിരുന്ന ബിന്ദെശ്വരി പ്രസാദ് മണ്ഡൽ ആയിരുന്നു. 1979 ജനുവരി ഒന്നിന് നിലവിൽ വന്ന ഇത് 'രണ്ടാം പിന്നോക്കക്കമ്മീഷൻ' എന്നാണ് അറിയപ്പെട്ടത്.

ആ മണ്ഡൽ കമ്മിഷന്റെ ശത്രുക്കളാണ് നിങ്ങളെന്ന് മോദിയെ ഓർമപ്പെടുത്തുകയാണ് തേജസ്വി. ഒപ്പം ഗുജറാത്തിലെ ഒ.ബി.സി വിഭാഗത്തിൽ വരുന്ന മുസ്‌ലിം വിഭാഗങ്ങളുടെ ലിസ്റ്റ് കൂടെ ചേർത്തുകൊണ്ടാണ് തേജസ്വി കത്ത് അവസാനിപ്പിക്കുന്നത്.

'ഇന്ത്യ' സഖ്യം മുന്നോട്ടുവച്ച സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന്റെ ഭാഗമായി ബിഹാറിൽ നടത്തിയ ജാതി സെൻസസ്, ചില കടുത്ത സാമൂഹിക സാഹചര്യങ്ങളെ പുറത്തുകൊണ്ടുവന്നിരുന്നു. ഒരു പക്ഷ, ബി.ജെ.പിയുടെ സാമുദായിക വിഭജന രാഷ്ട്രീയത്തിന് അതിശക്തമായ പ്രതിരോധമാണ് ഈ സാമൂഹിക റിയാലിറ്റിയിലൂടെ മുന്നോട്ടുവക്കാനായത്. അത് ഒരു രാഷ്ട്രീയ വിഷയമായി ഉയർത്തിയാണ് ഇത്തവണ തേജസ്വി ബിഹാറിൽ പ്രചരണം നടത്തിയത്.

ഗുജറാത്തിലും മുസ്‌ലിം വിഭാഗത്തിനും സംവരണം ലഭിക്കുന്നു എന്ന് നിങ്ങൾക്ക് ചിലപ്പോൾ അറിവുണ്ടാവില്ല. നിങ്ങളവിടെ 13 വർഷത്തോളം മുഖ്യമന്ത്രിയായിരുന്നു. അതുകൊണ്ട് ആശങ്കയും വെറുപ്പും വിതയ്ക്കുന്ന രാഷ്ട്രീയം നിർത്തൂ. തിരഞ്ഞെടുപ്പ് വരും, പോവും, പക്ഷേ ഭരണഘടനയെയും ഈ രാജ്യത്തിന്റെ സാമൂഹിക ഘടനയെയും ഇനിയും ശിഥിലീകരിക്കരുതെന്നും മോദിയെ ഓർമപ്പെടുത്തുന്നു തേജസ്വി.

കുറഞ്ഞ കൂലിയും അതുമൂലമുണ്ടാകുന്ന തൊഴിൽ കുടിയേറ്റവും ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാറെന്ന് ജാതി സെൻസെസ് ഡേറ്റ വെളിപ്പെടുത്തിയിരുന്നു. 46 ലക്ഷം ബിഹാറുകാരാണ്- 1.22 ശതമാനം- മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നത്. 13.07 കോടിയിൽ 20.47 ലക്ഷം പേർക്കാണ് സർക്കാർ ജോലിയുള്ളത്. ഇതിൽ 6.41 ലക്ഷവും, ജനസംഖ്യയിലെ ന്യൂനപക്ഷമായ ഉയർന്ന ജാതിക്കാരാണ്. 6.21 ലക്ഷം ഒ.ബി.സി, 4.61 ലക്ഷം അതീവ പിന്നാക്കക്കാർ, 2.91 ലക്ഷം പട്ടികജാതിക്കാർ, 30,164 പട്ടികവർഗക്കാർ എന്നിവർക്കാണ് സർക്കാർ ജോലിയുള്ളത്. ഒ.ബി.സിക്കാരിൽ 2,89,538 യാദവർക്ക് സർക്കാർ ജോലിയുണ്ട്. ആകെയുള്ള യാദവിൽ 1.55 ശതമാനം മാത്രമാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ള ജനവിഭാഗം യാദവരും അവരുടെ അവാന്തര വിഭാഗങ്ങളുമാണ്. യാദവ സമുദായക്കാരുടെ എണ്ണം 1,86,50,119 ആണ്, ജനസംഖ്യയുടെ 14.26 ശതമാനം. ഒ.ബി.സിയിലെ 3.11 ശതമാനം വരുന്ന കുർമികളിൽ 1,17,171 പേർക്കും 1,12,106 കുശ്വാഹകൾക്കും സർക്കാർ ജോലിയുണ്ട്. 112 ജാതി വിഭാഗങ്ങൾ അടങ്ങുന്ന അതീവ പിന്നാക്ക വിഭാഗക്കാരിൽ തേലി സമുദായത്തിനാണ് കൂടുതൽ സർക്കാർ ജോലി, 1.44 ശതമാനത്തിന്.

ഗുജറാത്തിലെ ഒ.ബി.സി വിഭാഗത്തിൽ വരുന്ന മുസ്‌ലിം വിഭാഗങ്ങളുടെ പട്ടിക കൂടെ ചേർത്തുകൊണ്ടാണ് തേജസ്വി കത്ത് അവസാനിപ്പിക്കുന്നത്

ഈ യാഥാർത്ഥ്യം അതീവ ഗൗരവത്തോടെ വോട്ടർമാരോട് പറയുകയാണ് ഇത്തവണ തേജസ്വി ചെയ്തത്. വർഗീയ - വിഭജന രാഷ്ട്രീയം എപ്പോഴൊക്കെ ബിജെപിയും മോദിയും പ്രചരണമാക്കിയോ അപ്പോഴൊക്കെ തേജസ്വി സാമ്പത്തിക നീതിയുടെ രാഷ്ട്രീയവും യുവാക്കളുടെ തൊഴിലില്ലായ്മയെക്കുറിച്ചും അത് പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു.

അത് ഈ തെരഞ്ഞെടുപ്പില്‍ വോട്ടാകുമെന്നോ ഇന്ത്യ സഖ്യത്തിന് കൂടുതല്‍ സീറ്റ് നേടക്കൊടുക്കുമോ എന്നത് ജൂണ്‍ നാലിനെ അറിയു. എന്നാല്‍ ഈ സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ അവഗണിച്ച് ഇനി ബിഹാറിന് മുന്നോട്ട് പോകാനാകില്ലെന്ന് തേജസ്വി ഉറപ്പ് വരുത്തുന്നുണ്ട്. അത് തന്നെയാണ് ബിഹാര്‍ ഇന്ത്യയ്ക്കു നല്‍കുന്ന പാഠവും.

Comments