മണിപ്പുർ, ഹരിയാന

ആര്യാവർത്തത്തിലെ
അധ്യാപകർ

ഉത്തർപ്രദേശ് മുസഫർ നഗറിലെ നേഹ പബ്ലിക്ക് സ്കൂളിലെ ഏഴാം ക്ലാസുകാരൻ തന്റെ അധ്യാപികയുടെ ആജ്ഞ പ്രകാരം സഹപാഠികളിൽനിന്ന് ഏറ്റുവാങ്ങുന്ന ഓരോ മർദ്ദനങ്ങളും ഹൃദയം വറ്റി നമുക്കിവിടെ നിന്നും കാണാം. പരാതിയില്ലാതെ സ്കൂളിൽ നിന്നും പടിയിറങ്ങുന്ന കുട്ടിയും പിതാവും കണ്ണുകൾ കൊണ്ട് നമുക്ക് വിദൂരമെന്ന് കരുതാം. പക്ഷേ അവനേറ്റു വാങ്ങുന്ന ഓരോ അടിയിലും ഇന്ത്യ കണ്ടം കണ്ടമാകുകയല്ല ഐക്യകണ്ഠമാകുകയാണെന്ന സൗവർണ്ണ ബോധം ഗംഗാതട ഭൂമികയുടെ മാത്രം സവിശേഷതയല്ല. അത് ആര്യഭാരത സാംസ്കാരികതയുടെ മൊത്തം നിലപാടായി മാറിക്കഴിഞ്ഞിരിക്കുന്നു.

മുസ്‍ലിംകളും ദലിതരും ആദിവാസികളും ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷങ്ങളും അകാരണമായും ദയാരഹിതമായും ഏറ്റുവാങ്ങുന്ന പ്രകടമായ ഹിംസകൾ പരമത മർദ്ദനത്തെ ആത്മീയ വിശ്വാസമായി ഉയർത്തിപ്പിടിക്കുന്ന ഒരു ബൃഹദ് സംസ്കാരത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ്. ഒരു നഗരമോ, ഗ്രാമമോ എന്നില്ലാതെ ജനതയെ മുഴുവൻ കൊന്ന് കൊല വിളിക്കുന്ന സംഘടിതകലാപങ്ങളൊന്നും തന്നെ ഒരു പ്രഭാതത്തിൽ, ക്ഷണനേരം കൊണ്ട് മനുഷ്യരിൽ വളരുന്ന ദ്വേഷമല്ല. ആ ദ്വേഷം ഒരു സംസ്കാരം തന്നെയായി സാമൂഹികശരീരത്തിൽ അന്തർഭവിച്ചിട്ടുള്ളതാണ്. ഗുജറാത്തിലും മണിപ്പുരിലും ഹരിയാനയിലുമൊക്കെ ഇത്ര കണ്ട് മനുഷ്യർ വേട്ടയാടപ്പെട്ടിട്ടും ആ വേട്ടയുടെ ക്രൗര്യത്തെ ഒരു വിശ്വാസ സംസ്കാരമായി ഭക്തിപുരസ്സരം ആരാധിക്കുകയും അതിലൂടെ നയിക്കപ്പെടുകയും ചെയ്യുന്ന പൗരസൈനികരിലൂടെയാണ് നമ്മുടെ ഇന്ത്യ നമ്മുടേതല്ലാത്ത ആര്യാവർത്തമായി കൊണ്ടിരിക്കുന്നത്.

ഉത്തർപ്രദേശ് മുസഫർ നഗറിലെ നേഹ പബ്ലിക്ക് സ്കൂളിലെ ഏഴാം ക്ലാസുകാരൻ തന്റെ അധ്യാപികയുടെ ആജ്ഞ പ്രകാരം സഹപാഠികളിൽനിന്ന് ഏറ്റുവാങ്ങുന്ന ഓരോ മർദ്ദനങ്ങളും ഹൃദയം വറ്റി നമുക്കിവിടെ നിന്നും കാണാം. പരാതിയില്ലാതെ സ്കൂളിൽ നിന്നും പടിയിറങ്ങുന്ന കുട്ടിയും പിതാവും കണ്ണുകൾ കൊണ്ട് നമുക്ക് വിദൂരമെന്ന് കരുതാം. പക്ഷേ അവനേറ്റു വാങ്ങുന്ന ഓരോ അടിയിലും ഇന്ത്യ കണ്ടം കണ്ടമാകുകയല്ല ഐക്യകണ്ഠമാകുകയാണെന്ന സൗവർണ്ണ ബോധം ഗംഗാതട (Gangatic) ഭൂമികയുടെ മാത്രം സവിശേഷതയല്ല. അത് ആര്യഭാരത സാംസ്കാരികതയുടെ മൊത്തം നിലപാടായി മാറിക്കഴിഞ്ഞിരിക്കുന്നു.

മണിപ്പുരിൽ സ്ത്രീകൾ നഗ്നരായി പൊതുജനമധ്യത്തിൽ വലിച്ചിഴക്കപ്പെട്ടപ്പോൾ കത്തിയമർന്നപ്പോൾ, ഹരിയാനയിൽ ഒരു ജനതയെ ഏകപക്ഷീയമായി ഉൻമൂലനം ചെയ്യുമ്പോഴൊന്നുല്ലാത്ത ഒരു പ്രതിരോധം വിശ്വാസസംരക്ഷണത്തിന്റെ ഭാഗമായി ഇവിടെയുണ്ടാകുമ്പോൾ അത് ഗംഗാതടത്തിലേക്ക് വികസിക്കുന്ന ആര്യാവർത്ത / ഹിന്ദുത്വത്തിന്റെ കുശാഗ്രമായ പൊതുബോധമാണ്.

ഒരു മതേതര ജനാധിപത്യരാജ്യത്തെ ആരാധനാ മൂർത്തികളെ ശാസ്ത്രത്തിന്റെ യുക്തിയിലേക്ക് കൂട്ടി ചേർത്ത് പൊതുപാഠ്യപദ്ധതിയാക്കുന്ന ഭരണഘടനാ വിരുദ്ധതയെയാണ് സ്പീക്കർ ഷംസീർ ഒരു പൊതുജനസാമാജികൻ എന്ന നിലയിൽ പറഞ്ഞതെങ്കിൽ ആ സന്ദർഭത്തെയോ, ആ വിഷയത്തിന്റെ ചരിത്രപരവും കാലികവുമായ പ്രാധാന്യത്തെയോ ഒന്നും കണക്കിലെടുക്കാതെയാണ് കേരളത്തിലെ മതേതര ആസ്വാദകസമൂഹം ഒന്നടങ്കം ആരാധിക്കുന്ന ജയസൂര്യയടക്കമുള്ള ചലച്ചിത്രകാരൻമാർ ഗണപതി രാഷ്ട്രീയവുമായി കടന്നുവരുന്നത്.

താരങ്ങൾ പൊതുവാകുന്നത് ഒരു ബഹു ആസ്വാദക സമൂഹത്തിൽ നിലനിൽക്കുന്നതിനാലാണ്. അങ്ങനെയുള്ള പൊതുമാതൃകകൾ വർഗ്ഗീയ സങ്കുചിത രാഷ്ട്രീയത്തിന്റെ പിണിയാളുകളാകുമ്പോൾ കല തന്നെ വിഭജിക്കപ്പെടുകയും അർത്ഥരഹിതമാകുകയും ചെയ്യുന്നു.

കേരളത്തിലെ സാക്ഷരതയും ബൗദ്ധികതയും വെച്ച് ഈ വിഷയത്തെ അതിന്റെ യുക്തിയിൽ ഉൾക്കൊള്ളാൻ കേരളീയ സമൂഹത്തിനായിട്ടുണ്ട്. എന്നാൽ ഈ വെള്ളിത്തിരത്താരങ്ങൾ ഒരു പ്രൊപഗാന്റയുടെ ഭാഗമായി കടന്നുവരുന്നത് അപകടകരമാണ്. ഉണ്ണി മുകുന്ദൻ, അനുശ്രീ തുടങ്ങിയ പ്രഖ്യാപിത സമാജം സ്റ്റാറുകളെ കവിഞ്ഞ് പുതിയ മുഖങ്ങൾ കടന്നു വരുന്നത് ലാഘവത്തോടെ കാണാനുമാകില്ല.

താരങ്ങൾ പൊതുവാകുന്നത് ഒരു ബഹു ആസ്വാദക സമൂഹത്തിൽ നിലനിൽക്കുന്നതിനാലാണ്. അങ്ങനെയുള്ള പൊതുമാതൃകകൾ വർഗ്ഗീയസങ്കുചിത രാഷ്ട്രീയത്തിന്റെ പിണിയാളുകളാകുമ്പോൾ കല തന്നെ വിഭജിക്കപ്പെടുകയും അർത്ഥരഹിതമാകുകയും ചെയ്യുന്നു. മാളികപ്പുറത്തിൽ നിന്ന് ജയ് ഗണേഷിലേക്കെത്തുമ്പോൾ പ്രൊപ്പഗാന്റയുടെ രാഷ്ട്രീയം വളരെ വിവൃതമാകും. കലയെ മാത്രമല്ല കലയുടെ രാഷ്ട്രീയത്തെയും കൊള്ളാനും തള്ളാനും കഴിയുന്ന ആസ്വാദകസമൂഹമാണ് നമ്മുടേത്. അതിൽ നമുക്ക് പ്രത്യാശിക്കാം.

ഉണ്ണി മുകുന്ദൻ, ജയസൂര്യ, അനുശ്രീ

ആൾക്കൂട്ടത്തിൽ മതത്തിന്റെ പേരിൽ താഡനമേൽക്കപ്പെടുന്ന ഒരു കുഞ്ഞിന്റെ നോവും ജനമധ്യത്തിൽ വിവസ്ത്രയായ സ്ത്രീകളുടെ അലമുറകളും ക്രൂരമായൊരു ചിരിയിൽ മറയ്ക്കപ്പെടുകയും ഒരു നുണയായിട്ടും അതിന്റെ വിഷലിപ്തരാഷ്ട്രീയത്തിൽ (വിശ്വാസത്തിന്റെ പേരിൽ ) പങ്കു ചേർന്നാൽ പുറകിൽ കരസ്ഥമായേക്കാവുന്ന ഭക്തഹിന്ദുത്വ ആസ്വാദക സമൂഹമെന്ന നേട്ടത്തിൽ കണ്ണു വെക്കുന്ന പൊതുമാതൃകകളുടെ നിലപാടുകളെ ഇന്ത്യൻ ജനതയുടെ കലാപ / മർദ്ദനങ്ങളുടെ കണ്ണീർക്കാഴ്ച്ചകളിൽ നിന്നു തന്നെയാണ് അഴിച്ചെടുക്കേണ്ടത്.

കുടിവെള്ള പാത്രം തൊട്ടതിന് കൊലയ്ക്കിരയായ രാജസ്ഥാനിലെ ഇന്ദ്ര മേഘ് വാളും മുസഫർ നഗറിലെ ഈ ഏഴ് വയസ്സുകാരനും പൊള്ളിക്കുന്നത് അധ്യാപനത്തിന്റെ ആർഷമാതൃകകളെയാണ്.

അധ്യാപകർ അക്രമിയും കലാപകാരിയുമാകുന്നത് ഹിന്ദു രാഷ്ട്രത്തിൽ സ്വാഭാവികമാണ്. ഈ ഹിന്ദു രാഷ്ട്രം പ്രാകൃതമായൊരു ഗ്രാമമാണ്. എല്ലാ മുസ്ലിം കുഞ്ഞുങ്ങളെയും അവർ മുസ്ലിംകളായതിനാൽ അടിക്കുകയും അതിൽ ഈശ്വര സാക്ഷാത്ക്കാരം നേടുകയും ചെയ്യുന്ന തൃപ്ത ത്യാഗിയെന്ന അധ്യാപികയുടെ അധ്യാപനം വിഭാവിത ആര്യാവർത്തത്തിന് ഒരു മുതൽ കൂട്ടായിരിക്കും.

വളരെ പ്രകടമായ രീതിയിൽ വിദ്യാഭ്യാസത്തിൽ ഹിന്ദുത്വവൽക്കരണം പ്രയോഗക്ഷമമാവുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു. അതിന്റെ റിസൾട്ട് ആണ് നേഹ പബ്ലിക് സ്കൂളിൽ നിന്നും ലഭിച്ചത്. എത്രമേൽ ഭീകരമായിരിക്കാം ഇന്ത്യൻ ക്ലാസ് മുറികളിൽ ഇന്ന് ഈ വിധം അരങ്ങേറുന്നത്. കുടിവെള്ള പാത്രം തൊട്ടതിന് കൊലയ്ക്കിരയായ രാജസ്ഥാനിലെ ഇന്ദ്ര മേഘ് വാളും മുസഫർ നഗറിലെ ഈ ഏഴ് വയസ്സുകാരനും പൊള്ളിക്കുന്നത് അധ്യാപനത്തിന്റെ ആർഷമാതൃകകളെയാണ്.

കുടിവെള്ള പാത്രം തൊട്ടതിന് അധ്യാപകന്റെ മർദനം കാരണം കൊല്ലപ്പെട്ട രാജസ്ഥാനിലെ വിദ്യാർഥി ഇന്ദ്ര മേഘ് വാൾ

ഡോ.അംബേദ്ക്കറും രാഹുൽ സാംകൃത്യായനുമൊക്കെ കാപട്യക്കാരനായ ഹിന്ദുത്വ ഉപദേശിയായി തിരിച്ചറിഞ്ഞ സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജൻമദിനമാണ് നാം അഥവാ ഭാഗ്യം കെട്ട ഇന്ത്യക്കാർ അധ്യാപക ദിനമായി കൊണ്ടാടുന്നത്. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ വികാസത്തിൽ യാതൊരു സംഭാവനയും നൽകാത്ത കടുത്തൊരു ജാതിവാദിയായിരുന്നു സർവ്വേപ്പള്ളി രാധാകൃഷ്ണൻ.

1948 ലെ യൂണിവേഴ്സിറ്റി എഡുക്കേഷൻ കമ്മീഷനിൽ സ്ത്രീ വിരുദ്ധമായ നിലപാടുകളാണദ്ദേഹം കൈ കൊണ്ടത്. ആൺകുട്ടികളും പെൺകുട്ടികളും വ്യത്യസ്ത നിലകളിലുള്ളവരാണെന്നും പെൺകുട്ടികൾ ശ്രമിക്കേണ്ടത് മാതൃകാ കുടുംബിനികളും അമ്മമാരും ആവാൻ വേണ്ടിയാണെന്നും അദ്ദേഹം സമർത്ഥിച്ചു. മനുസ്മൃതിയെ വിശുദ്ധമതഗ്രന്ഥമായി കാണുകയും വർണ്ണാശ്രമ വ്യവസ്ഥയെ ആദർശവൽക്കരിക്കുകയും ചെയ്ത ഒരു മതപ്രഭാഷകനെ തത്വചിന്തകനായി അവരോധിച്ച ദേശീയതയുടെ സന്ദർഭം തന്നെ പ്രശ്നവൽകൃതമാണ്.

സർവ്വേപ്പള്ളി രാധാകൃഷ്ണന്‍

അംബേദ്ക്കർ ജാതിനിർമൂലനത്തിലും രാഹുൽ സാംകൃത്യായൻ തന്റെ വൈരുധ്യാത്മക ഭൗതികവാദത്തിലും രാധാകൃഷ്ണന്റെ ജാതി സംരക്ഷണ ബ്രാഹ്മണവാദി മുഖത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി കൂടിയായ സർവ്വേപ്പള്ളി രാധാകൃഷ്ണൻ 1926 നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് Hindu way of life. ഒരു തത്വചിന്തകനും മതവാദിയും കൃത്യമായി വേർപ്പെടുന്നത് അദ്ദേഹത്തിന്റെ നിലപാടുകളിൽ നിന്ന് തന്നെ കാണാൻ സാധിക്കും.

അദ്ദേഹം പറയുന്നു; ‘വിവിധ വംശീയ വിഭാഗങ്ങളുടെ സംഘർഷം എന്ന പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിൽ ഹിന്ദുത്വമാണ് ജനാധിപത്യത്തിന്റെ സുരക്ഷിതമായ ഏകമാർഗ്ഗം സ്വീകരിച്ചത്. അതായത് മറ്റുള്ളവയുടെ പുരോഗതി തടസ്സപ്പെടുത്താതെ ഓരോ വിഭാഗത്തെയും ഏറ്റവും നന്നായി വികസിക്കാൻ അനുവദിക്കുക .ഓരോ ചരിത്രപരമായ വിഭാഗവും വേറിട്ടതും സവിശേഷതയുള്ളതും അത്യന്തിക മൂല്യമുള്ളവയാണ്. അതിന്റെ വൈയക്തികത ആദരിക്കാൻ ഉന്നതമായ ധാർമികത ആവശ്യമാണ്. വംശപരമായ തരത്തിൽ നോക്കിയാൽ മനുഷ്യ വിഭാഗങ്ങളുടെ അനന്തമായ വൈവിധ്യത്തിന്റെ ദൃഢപ്രസ്താവമാണ് ജാതിബാഹ്യമായി തങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നവയോടുള്ള ഹിന്ദുത്വത്തിന്റെ ഉത്തരമായിരുന്നു ജാതി. ഈ ഉപകരണത്തിലൂടെയാണ് ഹിന്ദുത്വം അത് സ്വീകരിച്ച വിവിധ ഗോത്രങ്ങളെ പരിഷ്കരിച്ചത്. ഏതൊരു കൂട്ടം ജനങ്ങളും തനിച്ച് അനന്യസാധാരണമായി കാണപ്പെട്ടാൽ ഏതു ധാരണപ്രകാരമായാലും അത് ജാതിയാണ്. ഒരു വിഭാഗം ഒരേ തരം സ്വഭാവത്തെ പ്രതിനിധീകരിച്ചാൽ അത് ജാതിയാണ്.’
(അരുന്ധതി റോയ്, ജാതി ഉൻമൂലനം വ്യാഖ്യാന വിമർശനക്കുറിപ്പുകൾ സഹിതം: 2015: 321).

undefined

ജാതിക്രമീകരണമാണ് ഹിന്ദുവിന്റെയും ഇന്ത്യയുടെയും ഐക്യത്തിന്റെയും അഖണ്ഡതയുടെയും കാരണം തന്നെ എന്ന് പാണ്ഡിത്യ ഭാഷയിലൂടെ അദ്ദേഹം സമർത്ഥിച്ചു. ഇത് ഹിന്ദുത്വത്തെ ദാർശനികമായി അടയാളപ്പെടുത്താനുള്ള ശ്രമമാണ്. മറ്റുള്ളവയുടെ അഥവാ ഇതരരുടെ ഗതിയെ തടസ്സപ്പെടുത്താതെ അവരെ ഉദ്ഗ്രഥിക്കുന്ന ദർശന മൂല്യമാണ് ഹിന്ദുത്വത്തിൽ അധ്യാരോപിക്കപ്പെട്ടുന്നത്. ഈ അധ്യാരോപണത്തിന്റെ അധ്യാപക വംശാവലിയിലെ ഇന്നത്തെ കണ്ണിയാണ് തൃപ്ത ത്യാഗിയും.

രാധാകൃഷ്ണനും ദയാനന്ദ സരസ്വതിയും വിവേകാനന്ദനും അരബിന്ദനുമുൾപ്പെടെ ഹിന്ദുത്വ ദാർശനികർ വിശദീകരിക്കുന്നതും വ്യാഖ്യാനിക്കുന്നതും സനാതന ജടിലതയിൽ അനുഭൂതമാകുന്ന വിശ്വാസത്തിന്റെ ഭാഷയിലാണ്. ആ ഭാഷ സുന്ദരമാണ്. അതിന്റെ പ്രായോഗികത നേരെ തിരിച്ചാണ്. അത് വികൃതമായ വെറുപ്പാണ് ജനിപ്പിക്കുന്നത്. മറ്റുള്ളവരുടെ, അത് ദലിതനായാലും പിന്നാക്കരായാലും മുസ്‍ലിമായാലും അവരുടെ വഴി തന്നെ അടച്ച് ഉൻമൂലനം ചെയ്യുന്ന പ്രായോഗികതയുടെ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം.

ദയാനന്ദ സരസ്വതി, വിവേകാനന്ദ, അരബിന്ദ ഘോഷ്

ഗണപതിയുടെ പേരിലുള്ള വിവാദം എല്ലാവർക്കും അറിയാം അതിന്റെ സാംഗത്യം എന്നാൽ അത് മറ്റൊരു ഭാഷയിലൂടെ വിശ്വാസ സംരക്ഷണ യജ്ഞമായി അവതരിക്കപ്പെടുന്നു. വസ്തുതകളുടെ മൂർത്തമായ കാഴ്ചകൾക്ക് നേരെ കണ്ണടക്കുകയും അമൂർത്തമായൊരു വെറുപ്പിന്റെ പരമതദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന അനുഭൂതികളുടെ തന്ത്രപ്രയോഗമാണ് ഏത് നിലക്കും ഹിന്ദുത്വയുടെ ഇടപെടലുകൾ.

വിദ്യാർത്ഥികളെ മുൻ നിർത്തിയുള്ള ആര്യാവർത്ത / ഹിന്ദു രാഷ്ട്രത്തിന്റെ പോർവിളിയുടെ ഒരു കാഴ്ചാ ശകലം മാത്രമാണ് നേഹാ പബ്ലിക് സ്കൂളിലെ സംഭവം. വിദ്യാഭ്യാസത്തിലൂടെയുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രവൽക്കരണത്തിന്റെ ഇടപെടലുകൾ ഭീതിദമായി വളർന്നു കഴിഞ്ഞിരിക്കുന്നു. 1952 ൽ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാഭാരതി ഇന്ന് ഒരു ബൃഹദ് വിദ്യാഭ്യസ സംവിധാനമാണ്. 1200- അധികം സ്കൂളുകളും 32 ലക്ഷത്തിലധികം വിദ്യാർത്ഥികളും അതിലുണ്ട്.

2003- ലെ ഒരു കണക്ക് പ്രകാരം 65,000 ത്തോളം മുസ്ലിം വിദ്യാർത്ഥികളും അവിടെ പഠിക്കുന്നുണ്ട്. വിദ്യാഭാരതിക്ക് അനുബന്ധമായി സരസ്വതി ശിശുമന്ദിർ, സംസ്കാര കേന്ദ്ര, ശിശുവാടിക അധ്യാപക പരിശീലന കേന്ദ്രം, ഗവേഷണ കേന്ദ്രം എന്നിവ പ്രവർത്തിക്കുന്നു. ഈ സ്ഥാപനങ്ങളിൽ വൈദിക അനുഷ്ഠാനമുറകളാണ് അഭ്യസിപ്പിക്കുന്നത്. സരസ്വതി പൂജ, ഗുരു പൗർണമി , ഗീതാ ജയന്തി, അഖണ്ഡഭാരത ഓർമ്മദിനം തുടങ്ങിയ വിശേഷദിനങ്ങൾ അവിടെ ആചരിക്കപ്പെടുന്നു.

1952 ൽ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാഭാരതി ഇന്ന് ഒരു ബൃഹദ് വിദ്യാഭ്യസ സംവിധാനമാണ്. 1200- അധികം സ്കൂളുകളും 32 ലക്ഷത്തിലധികം വിദ്യാർത്ഥികളും അതിലുണ്ട്.

ഹിന്ദു സംസ്കാരം, ചരിത്രം, പുരാണം, ഉത്സവങ്ങൾ, ഹിന്ദു ധർമ്മം, തീർത്ഥാടന കേന്ദ്രങ്ങൾ, പുണ്യപുരാതന പുരുഷൻമാർ എന്നിവയെ കേന്ദ്രീകരിച്ച അവബോധം പ്രദാനം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ 1980 മുതൽ വിദ്യാഭാരതിയുടെ കുരുക്ഷേത്ര കേന്ദ്രത്തിൽ നിന്ന് എല്ലാവർഷവും അവിടെ സാംസ്കാരിക പരീക്ഷകൾ നടത്താറുണ്ട്.

വിദ്യാഭ്യാസപരമായി യോഗ്യതയോ പരിശീലനമോ ഇല്ലാതെ ആദിവാസി മേഖലകളിൽ നിന്നു തന്നെ അഭ്യസ്തവിദ്യരായ അധ്യാപകരെ ഉണ്ടാക്കി സംഘപരിവാര ആശയങ്ങളെ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളാണ് ഏകൽ വിദ്യാലയങ്ങൾ.

വിദ്യാഭാരതിക്ക് പുറമേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അവയിൽ പങ്കെടുക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഭാരതീയവൽക്കരണം എന്ന ഉദ്യമത്തിൽ ഊന്നിക്കൊണ്ട് വിദ്യാർഥികളിൽ പ്രാഥമിക ഘട്ടത്തിൽ തന്നെ അന്യമത വിദ്വേഷവും അതിതീവ്രദേശീയ ബോധവും പകരുന്ന പാഠ്യപദ്ധതിയാണ് അവർ പിന്തുടരുന്നത് ആസൂത്രണത്തിലും നിർവഹണത്തിലും ഹിറ്റ്ലറുടെ ജർമൻ നാസി വിദ്യാഭ്യാസ പദ്ധതിയായ നാപ്പോള എന്ന National Political Establishment- നോട് സാമ്യമുള്ളതായി Educating the children of Hindu Rashtra എന്ന പ്രബന്ധത്തിലൂടെ തനിക സർക്കാർ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്: കുട്ടികൾ നമ്മുടെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും അച്ചുതണ്ടാണ്. രാജ്യത്തിന്റെയും ധർമ്മത്തിന്റെയും കാവലാളുകളും അവർ തന്നെ. വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ലക്ഷ്യം ഹിന്ദു തത്വശാസ്ത്രത്തിന്റെ പുനരുജീവനമാണ്. തായ് വേര് ഹിന്ദുത്വയിൽ ലയിച്ചുചേർന്ന വിദ്യാഭ്യാസമേ പ്രയോജനം ചെയ്യൂ. ഇതാണ് വിദ്യാഭാരതിയുടെ ആപ്തവാക്യം. വിദ്യാഭാരതി കീഴിൽ ഏറ്റവും കൂടുതൽ സ്കൂളുകൾ ഉള്ളത് ഉത്തർപ്രദേശിലാണ്.

സംഘപരിവാരത്തിന്റെ സൈനിക ഘടനയിലേക്ക് ആദിവാസി വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന സംവിധാനമാണ് ഏകൽ സ്കൂളുകൾ. വിദ്യാഭ്യാസപരമായി യോഗ്യതയോ പരിശീലനമോ ഇല്ലാതെ ആദിവാസി മേഖലകളിൽ നിന്നു തന്നെ അഭ്യസ്തവിദ്യരായ അധ്യാപകരെ ഉണ്ടാക്കി സംഘപരിവാര ആശയങ്ങളെ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളാണ് ഏകൽ വിദ്യാലയങ്ങൾ.

സംഘപരിവാരത്തിന്റെ സൈനിക ഘടനയിലേക്ക് ആദിവാസി വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന സംവിധാനമാണ് ഏകൽ സ്കൂളുകൾ.

കൃത്യമായ കരിക്കുലമോ സിലബസോ ഇല്ലാത്ത പരിശീലന കളരികളാണവ. ഇന്ത്യക്കകത്തു നിന്നും പുറത്ത് നിന്നും സാമ്പത്തിക സ്രോതസ്സുകളെ യഥോചിതം പ്രയോജനപ്പെടുത്തി കൊണ്ടാണ് ഏകൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്.

വെറുപ്പിന്റെ പാഠങ്ങളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ആര്യാവർത്തമാതൃകകൾ ഒരു ബോധമാണ്. ആ ബോധം മാരകമായാരു രോഗമാണ്.
‘എങ്ങു മനുഷ്യനു ചങ്ങല കൈകളിലങ്ങൻ കൈയ്യുകൾ നൊന്തിയിടുകയാണെങ്ങോ മർദ്ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു’
എന്ന ആത്മബോധത്തലൂടെയാണ് ആ രോഗം ചികിത്സിക്കപ്പെടേണ്ടത്. അത്രമേലത് മാരകമായി പടർന്നു കഴിഞ്ഞിരിക്കുന്നു.

Comments