ഇന്ത്യൻ ബഹിരാകാശ യാത്രയ്ക്ക് മലയാളി നേതൃത്വം

പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ നാലു പേരടങ്ങുന്ന യാത്രാസംഘത്തെ നയിക്കും.

Think

  • ഇന്ത്യയുടെ സുപ്രധാന ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ യാത്രാസംഘത്തിന് മലയാളി നേതൃത്വം. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ നാലു പേരടങ്ങുന്ന യാത്രാസംഘത്തെ നയിക്കും.

  • വ്യോമസേനയിലെ ഗ്രൂപ്പ് കാപ്റ്റനാണ് പ്രശാന്ത് ബാലകൃഷ്ണൻ. 'സുഖോയ്' യുദ്ധവിമാനത്തിന്റെ പൈലറ്റാണ്.

  • പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാലുപേരുടെ പേര് പ്രഖ്യാപിച്ചത്. പ്രശാന്ത് നേതൃത്വം നൽകുന്ന സംഘത്തിലെ മറ്റ് അംഗങ്ങൾ: ഗ്രൂപ്പ് ക്യാപ്റ്റന്മാരായ അംഗത് പ്രതാപ്, അജിത് കൃഷ്ണൻ, വിങ് കമാൻഡർ ശുഭാൻശു ശുക്ല. ഇവരിൽ മൂന്നുപേരാണ് ഗഗൻയാൻ പേടകത്തിൽ ബഹിരാകാശത്തേക്ക് പോകുക.

  • നാലുപേരും ബംഗളൂരുവിലെ പരിശീലനകേന്ദ്രത്തിൽ പരിശീലനത്തിലാണ്. ഇവർ ഒന്നര വർഷം റഷ്യയിലെ ഗഗാറിൻ കോസ്‌മോനട്ട് സെന്ററിൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കി.

  • നാലു സഞ്ചാരികളും പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ സാഹസികതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

  • 2025-ലാണ് ഗഗൻയാൻ വിക്ഷേപണം. മൂന്നു സഞ്ചാരികളെ മൂന്നു ദിവസം 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ച് ഭൂമിയിൽ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. മനുഷ്യരെ ബഹിരാകാശത്തേക്കും തിരിച്ച് ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാനാകുമെന്ന് തെളിയിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

  • ദൗത്യം വിജയിച്ചാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കുശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കാനുള്ള സാങ്കേതികവിദ്യ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും.

  • വിവിധ ഘട്ടങ്ങളിലായുള്ള പരീക്ഷണ ദൗത്യങ്ങൾക്കുശേഷമാണ് ബഹിരാകാശ യാത്രികരെ അയക്കുക. ജൂണിൽ, വ്യോമമിത്ര എന്ന യന്ത്രവനിതയെ ബഹിരാകാശത്ത് എത്തിക്കാനുള്ള പരീക്ഷണ ദൗത്യം ജി.എക്‌സ് നടക്കും. തുടർന്ന് ജി വൺ, ജി ടു എന്നീ രണ്ടു പരീക്ഷണ ദൗത്യങ്ങൾ കൂടി നടക്കും.

  • ബഹിരാകാശ സഞ്ചാരികളാകാൻ എന്റോൾ ചെയ്ത ടെസ്റ്റ് പൈലറ്റുമാരിൽനിന്ന് 12 പേരാണ് 2019-ൽ നടന്ന ആദ്യ ലെവൽ സെലക്ഷൻ പൂർത്തിയാക്കിയത്. ഇവരിൽനിന്നാണ് നാലുപേരെ തെരഞ്ഞെടുത്തത്.

  • ഐ.എസ്.ആർ.ഒയുടെ റോക്കറ്റായ ജി.എസ്.എൽ.വി മാർക്ക്- 3 മനുഷ്യരെ വഹിക്കാനുള്ള ശേഷിയുള്ളതാക്കി മാറ്റി, ലോഞ്ച് വെഹിക്കിൾ മാർക്ക്-3 ആയി മാറ്റിയിരുന്നു. ഇതിന്റെ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി.

  • 1984 ഏപ്രിൽ രണ്ടിന് രാകേഷ് ശർമയാണ് ആദ്യമായി ബഹിരാകാശത്തിലെത്തിയ ഇന്ത്യക്കാരൻ. സോവിയറ്റ് യൂണിയന്റെ റോക്കറ്റിലാണ് അദ്ദേഹം യാത്ര ചെയ്തത്.


Summary: പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ നാലു പേരടങ്ങുന്ന യാത്രാസംഘത്തെ നയിക്കും.


Comments