പ്രതിപക്ഷത്തിന് കീഴടങ്ങിയ മോദി സർക്കാരിൻെറ 100 ദിനങ്ങൾ, ഇനി ലക്ഷ്യം 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'

വഖഫ് ഭേദഗതി ബില്ലിൽ നിന്നും ബ്രോഡ്കാസ്റ്റ് ബില്ലിൽ നിന്നും പിന്തിരിയേണ്ടി വന്ന മോദി സർക്കാർ ആദ്യത്തെ 100 ദിനങ്ങൾക്ക് ശേഷം 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ആശയം നടപ്പാക്കാനായിരിക്കും ഇനി പ്രധാനമായും ശ്രമിക്കുക. പ്രതിപക്ഷത്തിൻെറയും ഒപ്പം ഘടകക്ഷികളുടെയും സമ്മർദ്ദം മൂന്നാം മോദി സർക്കാരിൻെറ നയപരിപാടികളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്…

തികഞ്ഞ ആത്മവിശ്വാസത്തോടെ 400 സീറ്റുകൾ നേടി അധികാരത്തിലേറുമെന്ന പ്രതീക്ഷയോടെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്ര മോദി (Narendra Modi) സർക്കാർ സഖ്യ കക്ഷികളുടെ കൂടി പിന്തുണയുടെ ബലത്തിലാണ് മൂന്നാം തവണയും അധികാരത്തിൽ തുടരുന്നത്. 2019-ൽ ബി.ജെ.പി (BJP) ഒറ്റയ്ക്ക് 303 സീറ്റുകളടക്കം 353 സീറ്റുകൾ നേടിയാണ് രണ്ടാം മോദി സർക്കാർ ഭരണത്തിലേറിയത്. 2024-ൽ ബി.ജെ.പിക്ക് ആകെ 240 സീറ്റുകളും എൻ.ഡി.എയ്ക്ക് (NDA) 293 സീറ്റുകളുമാണ് ലഭിച്ചത്. 300 സീറ്റുകൾ പോലും തികയ്ക്കാതെ എൻ.ഡി.എ ചുരുങ്ങിയപ്പോൾ 2019-നേക്കാൾ ഇരട്ടിയിലധികം സീറ്റുകൾ നേടിയാണ് കോൺഗ്രസ് (Congress) നേതൃത്വത്തിലുള്ള ‘ഇന്ത്യാ’ മുന്നണി ശക്തമായ പ്രതിപക്ഷമായി തിരിച്ചുവരവ് നടത്തിയത്.

2019-ലെ 91 സീറ്റുകളിൽ നിന്ന് (കോൺഗ്രസ് - 52) 232 സീറ്റുകളിലേക്കാണ് (കോൺഗ്രസ് - 99) പ്രതിപക്ഷ മുന്നണി എത്തിയത്. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചത് വലിയ നേട്ടമായി ഉയർത്തിക്കാട്ടിയ ബിജെപിക്ക്, അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ പോലും തോൽവി നേരിട്ടു. ഉത്തർ പ്രദേശിൽ അഖിലേഷ് യാദവിൻെറ സമാജ്വാദി പാർട്ടി വലിയ നേട്ടമുണ്ടാക്കിയപ്പോൾ ബി.ജെ.പിക്ക് തിരിച്ചടിയാണുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ തിരിച്ചടിയുടെ തുടർച്ച തന്നെയാണ് ആദ്യത്തെ 100 ദിവസത്തിൽ മൂന്നാം മോദി സർക്കാരിന് സംഭവിച്ചിരിക്കുന്നത്. ഒന്നാം മോദി സർക്കാരിൻെറയോ രണ്ടാം മോദി സർക്കാരിൻെറയോ പോലെ ആദ്യ 100 ദിനങ്ങളിൽ വലിയ തീരുമാനങ്ങളൊന്നും തന്നെ എടുക്കാൻ സാധിച്ചിട്ടില്ല. രണ്ടാം മോദി സർക്കാരിൻെറ ആദ്യ 100 ദിവസങ്ങൾക്കിടയിലാണ് ജമ്മു കശ്മീരിൻെറ പ്രത്യേക പദവി പോലും എടുത്തുകളഞ്ഞിരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ തിരിച്ചടിയുടെ തുടർച്ച തന്നെയാണ് ആദ്യത്തെ 100 ദിവസത്തിൽ മൂന്നാം മോദി സർക്കാരിന് സംഭവിച്ചിരിക്കുന്നത്. ഒന്നാം മോദി സർക്കാരിൻെറയോ രണ്ടാം മോദി സർക്കാരിൻെറയോ പോലെ ആദ്യ 100 ദിനങ്ങളിൽ വലിയ തീരുമാനങ്ങളൊന്നും തന്നെ എടുക്കാൻ സാധിച്ചിട്ടില്ല. രണ്ടാം മോദി സർക്കാരിൻെറ ആദ്യ 100 ദിവസങ്ങൾക്കിടയിലാണ് ജമ്മു കശ്മീരിൻെറ പ്രത്യേക പദവി പോലും എടുത്തുകളഞ്ഞിരുന്നത്.

ബില്ലുകൾ പാതിവഴിയിൽ

ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിം മതവിഭാഗങ്ങളെ കടന്നാക്രമിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ലാത്ത ബിജെപി, ഇത്തവണത്തെ ആദ്യ 100 ദിനങ്ങളിൽ അതിനായി ശ്രമം തുടങ്ങിയത് വഖഫ് ഭേദഗതി ബിൽ പാസ്സാക്കാനുള്ള കരടുമായാണ്. ഏതെങ്കിലും വഖഫ് ഭൂമിയിൽ തർക്കമുണ്ടാവുകയാണെങ്കിൽ അതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരായിരിക്കണമെന്നായിരുന്നു നിർദ്ദേശം. വഖഫ് നിയമത്തിലെ സെക്ഷൻ 40 റദ്ദ് ചെയ്യുന്നതോടെ വഖഫുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ട്രൈബ്യൂണുകളുടെ തീരുമാനം അന്തിമമായിരിക്കുമെന്ന വ്യവസ്ഥയും പുതിയ ഭേദഗതിയിൽ എടുത്തുകളയാനുള്ള ശ്രമമുണ്ടായിരുന്നു. വഖഫ് ബോർഡിൽ ഇതര മതസ്ഥരെ ഉൾപ്പെടുത്താനും ആലോചനയുണ്ട്. ഭേദഗതിയിലെ അപകടം മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ശക്തമായി തന്നെ ബില്ലിനെ എതിർത്തത്. നേരത്തെ ബില്ലുകൾ ചർച്ച പോലുമില്ലാതെ പാസ്സാക്കിയ ചരിത്രം എൻ.ഡി.എ സർക്കാരുകൾക്കുണ്ട്. എന്നാൽ വഖഫ് ഭേദഗതി ബില്ലിൻെറ കാര്യത്തിൽ അത് നടന്നില്ല. പാർലമെൻറിൻെറ ഇരുസഭകളിലും കടുത്ത വാഗ്വാദങ്ങളോടെ ഈ വിഷയത്തിൽ ചർച്ചകൾ നടന്നു. ഒടുവിൽ ബിൽ പാസ്സാക്കാതെ സംയുക്ത പാർലമെൻററി സമിതിയുടെ പരിഗണനയ്ക്ക് വിടേണ്ടി വന്നിരിക്കുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണക്കാരിൽ രാജ്യത്തെ ചില സ്വതന്ത്ര മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുമെല്ലാം ഉൾപ്പെട്ടിരുന്നു. ധ്രുവ് റാഠി ഉൾപ്പെടെയുള്ളവർ നടത്തിയ നിരന്തര ക്യാമ്പെയിനുകൾ ജനങ്ങൾ ഏറ്റെടുത്തിരുന്നു. ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും സ്വതന്ത്ര ഓൺലൈൻ സ്ഥാപനങ്ങളെയും വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രോഡ്കാസ്റ്റിങ് റെഗുലേഷൻ ബില്ലിൻെറ (2024) കരട് തയ്യാറാക്കിയിരുന്നത്. പ്രതിപക്ഷ പാർട്ടികളും മാധ്യമ സ്ഥാപനങ്ങളുമെല്ലാം കടുത്ത എതിർപ്പറിയിച്ചതോടെ കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ട് പോവുന്നതിൽ നിന്ന് പിന്തിരിഞ്ഞു. വിപുലമായ ചർച്ചകൾ നടത്തി ഒക്ടോബറിനുള്ളിൽ പുതിയ കരട് തയ്യാറാക്കാനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്.

നേരത്തെ ബില്ലുകൾ ചർച്ച പോലുമില്ലാതെ പാസ്സാക്കിയ ചരിത്രം എൻ.ഡി.എ സർക്കാരുകൾക്കുണ്ട്. എന്നാൽ വഖഫ് ഭേദഗതി ബില്ലിൻെറ കാര്യത്തിൽ അത് നടന്നില്ല. പാർലമെൻറിൻെറ ഇരുസഭകളിലും കടുത്ത വാഗ്വാദങ്ങളോടെ ഈ വിഷയത്തിൽ ചർച്ചകൾ നടന്നു. ഒടുവിൽ ബിൽ പാസ്സാക്കാതെ സംയുക്ത പാർലമെൻററി സമിതിയുടെ പരിഗണനയ്ക്ക് വിടേണ്ടി വന്നിരിക്കുകയാണ്.

കേന്ദ്ര മന്ത്രാലയങ്ങളിലെയടക്കം ഉന്നത പോസ്റ്റുകളിലേക്ക് നേരിട്ട് നിയമനം (Lateral Entry) നടത്താനുള്ള മൂന്നാം മോദി സർക്കാരിൻെറ ശ്രമവും കടുത്ത എതിർപ്പ് കാരണം മുളയിലേ നുള്ളേണ്ടി വന്നിരുന്നു. സംവരണ അട്ടിമറിയ്ക്ക് വേണ്ടിയുള്ള ശ്രമമായിരുന്നു ഇതിലൂടെ നടന്നിരുന്നത്. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്നാണ് ഈ ശ്രമത്തെ തടഞ്ഞത്. ഒപ്പം, എൻ.ഡി.എ ഘടകകക്ഷിയിലെ ലോക്ജനശക്തി പാർട്ടിയും ജെ.ഡി.യുവും ചേർന്നിരുന്നു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യം

മൂന്നാം മോദി സർക്കാർ ഇത്തവണ നടപ്പാക്കാൻ ലക്ഷ്യമിടുന്ന സുപ്രധാന തീരുമാനം ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നതാണ്. നേരത്തെയും ഇതിനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ ബി.ജെ.പി എങ്ങനെയും ഈ തീരുമാനത്തിലേക്ക് കടന്നേക്കും. നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കൽ, കശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളയൽ, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിവാദ തീരുമാനങ്ങൾക്ക് ശേഷം രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിതുറക്കാൻ പോവുകയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന കേന്ദ്ര സർക്കാരിൻെറ നിർദ്ദേശം. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ഇതേക്കുറിച്ച് നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. വിഷയത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിൻെറ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇവർ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടുമുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ലോക്സഭാ തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനാണ് സമിതിയുടെ നിർദ്ദേശം. ഇതിന് ശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളും നടക്കണം. 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ മൂന്ന് തലങ്ങളിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. ദേശീയ നിയമകമ്മീഷൻ വൈകാതെ തന്നെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെക്കുമെന്നാണ് റിപ്പോർട്ട്.

ബീഹാറിലെ നിലവിലെ ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡിൻെറയും ആന്ധ്രാപ്രദേശിലെ തെലുഗുദേശം പാർട്ടിയുടെയും പിന്തുണയിലാണ് ബി.ജെ.പി രാജ്യം ഭരിക്കുന്നത്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയാൽ ഈ പാർട്ടികളിൽ നിന്നുതന്നെ എതിർപ്പുണ്ടാവാനുള്ള സാധ്യത ഏറെയാണ്.

രാജ്യത്തിൻെറ ഭരണഘടനാ മൂല്യങ്ങൾക്ക് ഭീഷണിയാവുന്ന തീരുമാനത്തോട് പ്രതിപക്ഷം ഇതിനോടകം തന്നെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ലോക്സഭാ - സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിൽ പ്രായോഗികമായി പരിമിതികളുണ്ട്. സംസ്ഥാന സർക്കാരുകളുടെ കാലാവധി ഒരു പ്രധാന വിഷയമാണ്. എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഒരേ സമയത്ത് നടത്താനായി ഇടവേളകൾ എങ്ങനെ ക്രമീകരിക്കണമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തയായിട്ടില്ല. സഭകളെ പിരിച്ചുവിടൽ, പ്രസിഡൻറ് ഭരണം, തൂക്കു പാർലമെൻറ് തുടങ്ങിയ വിഷയങ്ങളിൽ എന്ത് തീരുമാനമെടുക്കുമെന്നും ഒരു ധാരണയുമായിട്ടില്ല. പ്രാദേശിക പാർട്ടികൾക്കാണ് ഈ ആശയത്തോട് കടുത്ത വിയോജിപ്പുള്ളത്. രാജ്യം മുഴുവൻ ഒരേ സമയത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക വിഷയങ്ങൾ ചർച്ചയാക്കുന്നത് എങ്ങനെയാവുമെന്ന ചോദ്യം ഉയരുന്നുണ്ട്. ബീഹാറിലെ നിലവിലെ ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡിൻെറയും ആന്ധ്രാപ്രദേശിലെ തെലുഗുദേശം പാർട്ടിയുടെയും പിന്തുണയിലാണ് ബി.ജെ.പി രാജ്യം ഭരിക്കുന്നത്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയാൽ ഈ പാർട്ടികളിൽ നിന്നുതന്നെ എതിർപ്പുണ്ടാവാനുള്ള സാധ്യത ഏറെയാണ്.

ജാതി സെൻസസിലേക്ക് അടുക്കുന്നു

ഇന്ത്യയിൽ ജാതി സെൻസസ് നടത്തുന്നത് തടയാൻ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രഖ്യാപിച്ചത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ്. “ഇന്ത്യയുടെ താൽപര്യം എന്താണെന്ന് പുറത്തുവന്ന് കഴിഞ്ഞു. വൈകാതെ തന്നെ 90 ശതമാനം ഇന്ത്യക്കാരും ജാതി സെൻസസിനെ പിന്തുണച്ച് രംഗത്തെത്തും. ഇപ്പോൾ തന്നെ ജാതി സെൻസസ് നടത്താൻ തയ്യാറെടുക്കുക. ഇല്ലെങ്കിൽ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി അത് ചെയ്യും,” രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞിരുന്നു. ബിഹാറിൽ നിധീഷ് കുമാർ സർക്കാരാണ് രാജ്യത്ത് ആദ്യമായി ജാതി സെൻസസ് നടത്തിയത്. 2023 ഒക്ടോബറിലാണ് റിപ്പോർട്ട് പുറത്തുവന്നത്. ബിഹാറിൽ ജാതി സെൻസസ് നടത്തിയതിന് ശേഷമാണ് രാജ്യത്ത് മുഴുവൻ സമാനമായി സെൻസസ് വേണമെന്ന ആവശ്യമുയരുന്നത്. എൻ.ഡി.എയിലെ പ്രധാന ഘടകക്ഷിയാണ് ജെ.ഡി.യു. ചിരാഗ് പാസ്വാൻെറ ലോക് ജനശക്തി പാർട്ടി, അജിത് പവാറിൻെറ എൻ.സി.പി തുടങ്ങിയ എൻ.ഡി.എ ഘടകകക്ഷികളെല്ലാം ജാതി സെൻസസിനെ അനുകൂലിക്കുന്നവരാണ്.

ബി.ജെ.പിയും ആർ.എസ്.എസും ജാതി സെൻസസിനോട് ഒട്ടും യോജിപ്പില്ലാത്തവരയായിരുന്നു. എന്നാൽ ബി.ജെ.പിക്കുള്ളിലെ ഒരു വിഭാഗം തന്നെ ഇപ്പോൾ സെൻസസ് നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മുന്നണിക്കകത്ത് നിന്നും പാർട്ടിക്കുള്ളിൽ നിന്നും പ്രതിപക്ഷത്ത് നിന്നുമെല്ലാമുള്ള സമ്മർദ്ദം ശക്തമായതോടെ ജാതി സെൻസസ് നടത്തേണ്ടി വരുമെന്ന് കേന്ദ്ര സർക്കാരിന് ബോധ്യമായി തുടങ്ങിയിട്ടുണ്ട്. ജാതി സെൻസസ് നടപ്പാക്കിയാൽ അത് പ്രതിപക്ഷം തെളിച്ച വഴിയേ എൻ.ഡി.എ സർക്കാർ പോവുന്നതിൻെറ മറ്റൊരു ഉദാഹരണമായി മാറും.

ആൾക്കൂട്ട കൊലകളും മണിപ്പുരും

ആൾക്കൂട്ട കൊലപാതകങ്ങൾക്കും ആൾക്കൂട്ട ആക്രമണങ്ങൾക്കും മൂന്നാം മോദി സർക്കാരിൻെറ കാലത്തും ഒരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും, കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ ചെറുവിരൽ അനക്കുന്നില്ല. ഹരിയാന, ബംഗാൾ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഇതിനോടകം ആൾക്കൂട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം വിഷയത്തിൽ രൂക്ഷ വിമർശനം നടത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മോദി സർക്കാരിൻെറ 100 ദിവസങ്ങൾക്കുള്ളിൽ മണിപ്പുരിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്. രണ്ടാം മോദി സർക്കാർ ഏറ്റവും വലിയ വിമർശനം ഏറ്റുവാങ്ങിയ ഒരു വിഷയം മണിപ്പുരിലെ ആഭ്യന്തര കലാപമായിരുന്നു. സംസ്ഥാനത്തെ കുക്കി - മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ തുടർച്ചയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഏകപക്ഷീയ വംശീയ ആക്രമണം തുടർന്നിട്ടും സംസ്ഥാനത്തെ ബി.ജെ.പി ഭരിക്കുന്ന സർക്കാരോ, കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാരോ ഒരിടപെടലിനും തയ്യാറാവുന്നില്ലെന്ന വിമർശനം ശക്തമാവുകയാണ്.

ശക്തമായ പ്രതിപക്ഷം

പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾക്ക് വലിയ പ്രാധാന്യം നൽകാതെ അതിനെ ലാഘവത്തോടെ കണക്കിലെടുത്ത് മുന്നോട്ട് പോയിരുന്ന സർക്കാരുകളാണ് കഴിഞ്ഞ രണ്ട് ടേമിലും ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ആ സാഹചര്യം മാറിയിരിക്കുന്നു. മൂന്നാം മോദി സർക്കാരിൻെറ ആദ്യ പാർലമെൻറ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന് നരേന്ദ്ര മോദിയും അമിത് ഷായും രാജ്നാഥ് സിങ്ങുമെല്ലാം ചേർന്നാണ് മറുപടി പറഞ്ഞത്. മോദി സർക്കാർ 100 ദിനങ്ങളോട് അടുത്ത സമയം, അമേരിക്കയിൽ രാഹുൽ നടത്തിയ പ്രസംഗത്തിനോടും ബി.ജെ.പി അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചത്. ആർ.എസ്.എസിനെയും ബി.ജെ.പിയെയുമെല്ലാം രൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു രാഹുലിൻെറ പ്രസംഗം. പഴയ കാലത്തിൽ നിന്ന് വിഭിന്നമായി പ്രതിപക്ഷ നേതാവ് നടത്തുന്ന ഓരോ പ്രസംഗങ്ങളും സൂക്ഷ്മമായി ശ്രദ്ധിച്ച്, അതിന് മറുപടി പറയുന്ന അവസ്ഥയിലേക്ക് ബി.ജെ.പി നേതാക്കൾ മാറിയിരിക്കുന്നു.

പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾക്ക് വലിയ പ്രാധാന്യം നൽകാതെ അതിനെ ലാഘവത്തോടെ കണക്കിലെടുത്ത് മുന്നോട്ട് പോയിരുന്ന സർക്കാരുകളാണ് കഴിഞ്ഞ രണ്ട് ടേമിലും ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ആ സാഹചര്യം മാറിയിരിക്കുന്നു.

ഘടകകക്ഷി പ്രീണനം

ഘടകക്ഷികളെ കൂടെനിർത്തി പരമാവധി പ്രീണിപ്പിച്ച് കൊണ്ടാണ് മൂന്നാം മോദി സർക്കാരിൻെറ ആദ്യ 100 ദിനങ്ങൾ കടന്നുപോയത്. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിൻെറ ആദ്യ ബജറ്റ് ജെ.ഡി.യുവിനെയും ടി.ഡി.പിയെയും ഒരുപോലെ സന്തോഷിപ്പിക്കുന്നതായിരുന്നു. ആന്ധ്രാ പ്രദേശിനും ബീഹാറിനും പ്രത്യേക സാമ്പത്തിക പാക്കേജാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. റോഡ് നിർമ്മാണം, വിമാനത്താവള നിർമ്മാണം, കായികമേഖല, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്കായി 26000 കോടി രൂപയാണ് ബിഹാറിനായി ബജറ്റിൽ നീക്കിവെച്ചത്. ആന്ധ്രക്കായി 11500 കോടി രൂപയും അനുവദിച്ചു. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത സർക്കാർ നിലനിൽക്കുന്നതിന് പ്രധാന കാരണം ടി.ഡി.പിയും ജെ.ഡി.യുവും നൽകിയിരിക്കുന്ന പിന്തുണയാണ്. ജെ.ഡി.യുവിന് 12 സീറ്റുകളും ടി.ഡി.പിയ്ക്ക് 16 സീറ്റുകളുമാണ് ലോക്സഭയിലുള്ളത്. ചില വിഷയങ്ങളിലെങ്കിലും പ്രതിപക്ഷത്തിനൊപ്പം നിന്ന് ഘടകക്ഷികൾ സമ്മർദ്ദ ശക്തിയാവുന്നത് എൻ.ഡി.എയ്ക്ക് ഇത്തവണ വലിയ പ്രതിസന്ധിയാണ്. ഇടയ്ക്കിടെ കാലുമാറുന്ന നിധീഷ് കുമാറിനെപ്പോലുള്ളവരെ ഒപ്പം ചേർത്ത് മുന്നോട്ട് പോവുന്ന മോദി സർക്കാർ മൂന്നാം ടേമിൽ കാലാവധി പൂർത്തിയാക്കില്ലെന്ന് രാഷ്ട്രീയ വിദഗ്ദർ നേരത്തെ പ്രവചിച്ചിരുന്നു. ആ പ്രവചനം യാഥാർഥ്യമാവുമോയെന്ന് കാത്തിരുന്ന് കാണണമെങ്കിൽ പോലും ഘടകക്ഷികളുടെ സമ്മർദ്ദം നയപരിപാടികളിൽ എൻ.ഡി.എ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്.

Comments