Photo: @Doctors__squad / flickr

വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം; 5 ആവശ്യങ്ങളുമായി ഐ.എം.എ

വനിതാ പി.ജി ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യമെങ്ങും പ്രതിഷേധം. ക്രമസമാധാന നില തകർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്ന് ആവശ്യം. സിബിഐക്ക് മൊഴി നൽകി പെൺകുട്ടിയുടെ മാതാപിതാക്കൾ…

News Desk

കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിലെ (R G Kar Medical College) പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ (PG Doctor Death) പ്രതിഷേധിച്ച് രാജ്യത്തുടനീളം മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും പ്രതിഷേധം (Doctors Strike) നടത്തുകയാണ്.

സംസ്ഥാന ഘടകങ്ങളുമായി ചർച്ച ചെയ്താണ് ഐഎംഎ കഴിഞ്ഞ ദിവസം സമരം പ്രഖ്യാപിച്ചത്. രാജ്യമാകെ നടക്കുന്ന സമരത്തിൽ പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

ആശുപത്രികളിലും ജോലിസ്ഥലങ്ങളിലും മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം വേണമെന്നാണ് പ്രധാന ആവശ്യം. ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ ( I.M.A.) പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് തുടരുകയാണ്. ഇന്ന് ( ആഗസ്ത് 17) രാവിലെ ആറ് മുതൽ നാളെ (ആഗസ്ത് 18) രാവിലെ ആറ് വരെയാണ് സമരം. അവശ്യസേവനങ്ങളെയും അത്യാഹിത വിഭാഗത്തെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന ഘടകങ്ങളുമായി ചർച്ച ചെയ്താണ് ഐ.എം.എ. കഴിഞ്ഞ ദിവസം സമരം പ്രഖ്യാപിച്ചത്. രാജ്യമാകെ നടക്കുന്ന സമരത്തിൽ പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ ( I.M.A.) പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്കിലെ പ്രതിഷേധം
ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ ( I.M.A.) പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്കിലെ പ്രതിഷേധം
  • ഡോക്ടർമാരും ആശുപത്രികളും നേരിടുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഉതകുന്ന ഒരു നയം നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം. 1897-ലെ എപ്പിഡെമിക് ഡിസീസ് ആക്ടിൽ 2023-ൽ വരുത്തിയ ഭേദഗതികൾ, 2019-ലെ നിർദ്ദിഷ്ട ആശുപത്രി സംരക്ഷണ ബില്ലിൽ ഉൾപ്പെത്തി ഒരു പുതിയ കേന്ദ്ര നിയമം കൊണ്ട് വരണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

  • ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. വിമാനത്താവളങ്ങളിലുള്ള അതേ സുരക്ഷാ ക്രമീകരണങ്ങൾ ആശുപത്രികളിലും വേണം. സിസിടിവികൾ സ്ഥാപിക്കുന്നതിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം കൂട്ടണമെന്നും ഐ.എം.എ. ആവശ്യപ്പെടുന്നു.

  • റെസിഡൻ്റ് ഡോക്ടർമാരുടെ ജോലി സമയവും ജോലി സാഹചര്യങ്ങളും സമഗ്രമായി പരിഷ്കരിക്കണം. വിശ്രമിക്കുന്നതിന് വേണ്ടി ഇടങ്ങൾ ഉറപ്പ് വരുത്തണം.

  • കൊൽക്കത്ത സംഭവത്തിൽ നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. ആശുപത്രിയിലെ പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ കുറ്റക്കാരായവരെ ഉടൻ കണ്ടെത്തി ഉചിതമായ ശിക്ഷ ഉറപ്പാക്കണം.

  • കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ഐ.എം.എ. ആവശ്യപ്പെടുന്നു.

രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്

കൊല്ലപ്പെട്ട യുവതിയുടെ കൂടെ ആശുപത്രിയിൽ ജോലി ചെയ്ത ഏതാനും ഇൻ്റേണുകളുടെയും ഡോക്ടർമാരുടെയും പേരുകൾ മാതാപിതാക്കൾ സിബിഐയ്ക്ക് നൽകിയിട്ടുണ്ട്.

മകളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന് പിന്നിൽ ഒന്നിലധികം ആളുകളുടെ പങ്കാളിത്തം ഉണ്ടെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ സിബിഐയോട് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട യുവതിയുടെ കൂടെ ആശുപത്രിയിൽ ജോലി ചെയ്ത ഏതാനും ഇൻ്റേണുകളുടെയും ഡോക്ടർമാരുടെയും പേരുകൾ മാതാപിതാക്കൾ സിബിഐയ്ക്ക് നൽകിയിട്ടുണ്ട്. ഈ വ്യക്തികളെയും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായ കൊൽക്കത്ത പോലീസിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നതിനാണ് ആദ്യഘട്ടത്തിൽ സി.ബി.ഐ. മുൻഗണന നൽകുന്നത്.

രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഹൗസ് സ്റ്റാഫിനെയും രണ്ട് ബിരുദാനന്തര ട്രെയിനികളെയും സി.ബി.ഐ. ചോദ്യം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ മുൻ ആശുപത്രി പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെയും സസ്പെൻഡ് ചെയ്യപ്പെട്ട മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ 4 ഡോക്ടർമാരെയും ചോദ്യം ചെയ്തു. യുവതിയുടെ മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷം ഡോ.ഘോഷ് രാജിവെച്ചിരുന്നു.

മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് ആവശ്യം

 ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

കടുത്ത പ്രതിഷേധം നടക്കുന്ന ബംഗാളിൽ ക്രമസമാധാന നില വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സംഭവവികാസങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പിയും സി.പി.എമ്മും ആവശ്യപ്പെട്ടിരിക്കുകയാണ്.
ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ലയും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments