മോദിക്കെതിരെയുള്ള ചോംസ്‌കിയുടെ വിമർശനം; മാപ്പ് പറയാൻ നിർബന്ധിതനായി ഗവേഷക വിദ്യാർഥി, അധ്യാപകൻ രാജി വെച്ചു

പ്രമുഖ ശ്രീലങ്കൻ സോഷ്യോളജി അധ്യാപകൻ സസങ്ക് പെരേര യൂണിവേഴ്‌സിറ്റിയിൽ നിന്ന് രാജി വെച്ചു.

News Desk

  • അമേരിക്കൻ ചിന്തകൻ നോം ചോംസ്‌കി നരേന്ദ്ര മോദിയെ വിമർശിക്കുന്ന വീഡിയോ പി എച്ച് ഡി ഗവേഷണത്തിൽ ഉൾപ്പെടുത്തിയ ഗവേഷക വിദ്യാർഥി മാപ്പ് പറയണമെന്ന് ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റി.

  • ചോംസ്‌കിയെ ഉദ്ധരിച്ച ഗവേഷകന് കാരണം കാണിക്കൽ നോട്ടീസും ഗവേഷണത്തിന് അനുമതി നൽകിയ അധ്യാപകനെതിരെ അച്ചടക്ക നടപടിയും ആരംഭിച്ചു.

  • ഗവേഷണത്തിന് അനുമതി നൽകിയ പ്രമുഖ ശ്രീലങ്കൻ സോഷ്യോളജി അധ്യാപകൻ സസങ്ക് പെരേര യൂണിവേഴ്‌സിറ്റിയിൽ നിന്ന് രാജി വെച്ചു.

  • യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നുള്ള അച്ചടക്ക നടപടിയെ കുറിച്ചും തുടര്‍ന്നുള്ള രാജിയെ കുറിച്ചും പ്രതികരിക്കാന്‍ സസങ്ക് പെരേര വിസമ്മതിച്ചു.

  • കാശ്മീരി നരവംശശാസ്ത്രവും രാഷ്ട്രീയവും പ്രമേയമായുള്ള ഗവേഷണത്തിലാണ് ഗവേഷക വിദ്യാർഥി യൂണിവേഴിസിറ്റിയോട് മാപ്പ് പറയാൻ നിർബന്ധിതനായത്.

  • 2022 ൽ യൂട്യൂബിൽ വന്ന ഒരു അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്ര ഹിന്ദ്വുത്വ പാരമ്പര്യത്തിൽ നിന്ന് വരുന്നയാളാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ചോംസ്‌കി വിമർശിച്ചിരുന്നു.

  • ഈ ഭാഗം ഗവേഷണത്തിൽ ഉൾപ്പെടുത്തിയതിനാണ് വികാരം വ്രണപ്പെടുത്തിയെന്ന കാരണത്താൽ ഗവേഷക വിദ്യാർഥി മാപ്പ് പറയാൻ നിർബന്ധിതനായത്.

Comments