ജോൺ ബ്രിട്ടാസ്

പ്രതിപക്ഷത്തിന്റെ പാർലമെന്റ്

ദീർഘകാലമായി നിശ്ശബ്ദരാക്കപ്പെട്ടിരുന്ന എല്ലാ എൻ.ഡി.എ ഇതര പാർട്ടികളും സർക്കാറിന്റെ സ്വേച്ഛാധിപത്യപരമായ സമീപനങ്ങളെ ശക്തമായി നേരിടുന്നു. പ്രതിപക്ഷത്തിന്റെ തിരിച്ചുവരവ് പാർലമെന്ററി ചർച്ചകളെ നവീകരിച്ചിരിക്കുന്നുവെന്നു പറയാം. മറുവശത്ത്, മുൻ വിജയങ്ങൾ മൂലമുണ്ടായ മുരടിപ്പ് ഭരണപക്ഷത്തെ മൂടിയിരിക്കുന്നു- മൂന്നാം മോദി സർക്കാറിനെ പാർലമെന്റിൽ എങ്ങനെയാണ് പ്രതിപക്ഷം വരച്ചവരയിൽ നിർത്തുന്നത് എന്ന് വിശദീകരിക്കുകയാണ് ജോൺ ബ്രിട്ടാസ്.

നിർമല സീതാരാമൻ അവതരിപ്പിച്ച യൂണിയൻ ബജറ്റ്, യുവാക്കൾക്കിടയിലെ വൻതോതിലുള്ള തൊഴിലില്ലായ്മയടക്കം രാജ്യം നേരിടുന്ന നിർണായക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ട ബജറ്റ്, ഒരു കാര്യം തെളിയിച്ചു: നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തിന്, മുമ്പത്തെ രണ്ട് ഊഴങ്ങളുമായി പ്രത്യക്ഷത്തിൽ സാമ്യമുണ്ടെങ്കിലും, പല കാര്യങ്ങളിലും മാറ്റമുണ്ടായിരിക്കുന്നു. ഒട്ടും ചലനാത്മകമല്ലാത്തതും നിർജീവമായതുമായ മുൻകാല ബജറ്റുകളിൽനിന്നുള്ള മാറ്റം, കേന്ദ്ര സർക്കാറിന്റെ മാറിയ ചില ഡൈനാമിക്സുകളെ എടുത്തുകാട്ടുന്നു. സഖ്യകക്ഷികൾക്കുമേലുള്ള ആശ്രിതത്വമാണ് അതിലൊന്ന്. ആന്ധ്രപ്രദേശിനോടും ബിഹാറിനോടുമുള്ള വിധേയത്വം ബജറ്റിൽ വളരെ വ്യക്തമാണ്. അതായത്, മോദിയുടെ മൂന്നാമൂഴത്തെ സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ ചേരുവകൾ കൂടുതലായി ചിട്ടപ്പെടുത്താനും പരിമിതപ്പെടുത്താനും തുടങ്ങിയിരിക്കുന്നു.

ഏറ്റവും പ്രധാന കാര്യം, ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഒരു തവണ മാത്രമാണ് നിർമല സീതാരാമന്റെ 58 പേജുള്ള ബജറ്റ് പ്രസംഗത്തിലുണ്ടായിരുന്നത്. എന്നാൽ, ബജറ്റ് ചർച്ചകൾക്കുള്ള മറുപടിയിൽ, നിർമല സീതാരാമൻ ഈ പേര് തുടർച്ചയായി എടുത്തുപറഞ്ഞ്, ബജറ്റ് അവതരത്തിലെ 'നഷ്ടം' നികത്തി. എങ്കിലും സഖ്യപ്പൂച്ച് പുറത്തുചാടുക തന്നെ ചെയ്തു.

ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഒരു തവണ മാത്രമാണ് നിർമല സീതാരാമന്റെ 58 പേജുള്ള ബജറ്റ് പ്രസംഗത്തിലുണ്ടായിരുന്നത്.
ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഒരു തവണ മാത്രമാണ് നിർമല സീതാരാമന്റെ 58 പേജുള്ള ബജറ്റ് പ്രസംഗത്തിലുണ്ടായിരുന്നത്.

മോദി സർക്കാറിന്റെ രണ്ടാം ടേമിലെ അവസാന മാസങ്ങളിൽ, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന പ്രത്യേക ചർച്ചകളിൽ എന്താണ് സംഭവിച്ചിരുന്നത് എന്ന് ഒന്നോർത്തെടുത്താൽ, ഇപ്പോൾ സംഭവിച്ച മാറ്റങ്ങൾ കുറെക്കൂടി വ്യക്തമാകും.
അന്നത്തെ ചർച്ചയിൽ, ഈ ലേഖകന് പ്രധാനമന്ത്രിയെ ഒരു കാര്യം ഓർമിപ്പിക്കാൻ അവസരം കിട്ടി: ‘‘ദൈവങ്ങൾക്കല്ല, 'പ്രാണൻ' നൽകേണ്ടത്, മറിച്ച് ഈ രാജ്യത്തെ മനുഷ്യർക്കാണ്’’ എന്നാണ് ഞാൻ പറഞ്ഞത്. അപ്പോഴും കത്തിയെരിഞ്ഞുകൊണ്ടിരുന്ന, മണിപ്പുരിനോടുള്ള കേന്ദ്ര സർക്കാറിന്റെ ക്രൂരമായ അവഗണനയെക്കുറിച്ചായിരുന്നു എന്റെ പരാമർശം. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യക്കുവേണ്ടി നിലകൊള്ളുന്നവർ എങ്ങനെയാണ് രാമനെ കാണുന്നത് എന്നും തെരഞ്ഞെടുപ്പിൽ ജയിക്കാൻ മതത്തെ ദുരുപയോഗിക്കുന്നവർ എങ്ങനെയാണ് രാമനെ കാണുന്നത് എന്നും ഞാൻ അടിവരയിട്ടു പറഞ്ഞു. അതായത്, മഹാത്മാഗാന്ധി ആരാധിച്ചിരുന്ന സഹവർത്തിത്തത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും രാമനും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും നാഥുറാമുമാരുടെ രാമനെയും. എന്നാൽ, ഇത് ചൂണ്ടിക്കാട്ടിയ എനിക്ക് സഭയിൽനിന്ന് ഒരു പിന്തുണയും കിട്ടിയില്ല. അത്രത്തോളം പേടിയുടേതായ ഒരു ഭീകരാന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്.

എന്നാൽ, ഞാനിത് ഇപ്പോഴാണ് പറയുന്നത് എന്നിരിക്കട്ടെ; കാര്യങ്ങൾ അടിമുടി മാറിയിരിക്കും. പ്രതിപക്ഷം അതിന്റെ കരുത്ത് വീണ്ടെടുത്തുകഴിഞ്ഞു, ഭരണപക്ഷ ബഞ്ചുകളാകട്ടെ, അവരുടെ ദൗർബല്യം വേദനയോടെ തിരിച്ചറിയുകയും ചെയ്യുന്നു.

 എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യക്കുവേണ്ടി നിലകൊള്ളുന്നവർ എങ്ങനെയാണ് രാമനെ കാണുന്നത് എന്നും തെരഞ്ഞെടുപ്പിൽ ജയിക്കാൻ മതത്തെ ദുരുപയോഗിക്കുന്നവർ എങ്ങനെയാണ് രാമനെ കാണുന്നത് എന്നും രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ ഞാൻ അടിവരയിട്ടു പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യക്കുവേണ്ടി നിലകൊള്ളുന്നവർ എങ്ങനെയാണ് രാമനെ കാണുന്നത് എന്നും തെരഞ്ഞെടുപ്പിൽ ജയിക്കാൻ മതത്തെ ദുരുപയോഗിക്കുന്നവർ എങ്ങനെയാണ് രാമനെ കാണുന്നത് എന്നും രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ ഞാൻ അടിവരയിട്ടു പറഞ്ഞു.

പ്രധാനമന്ത്രി തന്റെ തൊപ്പിയിൽനിന്ന് ഏറ്റവുമൊടുവിൽ പുറത്തെടുത്ത, 'സെക്യുലർ സിവിൽ കോഡ്' എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച സിവിൽ കോഡിന്റെ കാര്യത്തിൽ ഈ മാറ്റം വ്യക്തമാണ്. സിവിൽ കോഡ് എന്നത് സമൂഹത്തെ വീണ്ടും വിഭജിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നുവെന്നതിൽ സംശയമില്ല. എന്നാൽ, മുമ്പ് ഇല്ലാതിരുന്നു ഒരു വാക്ക് 'സിവിൽ കോഡി'നൊപ്പം ചേർക്കപ്പെട്ടിരിക്കുന്നു, 'സെക്യുലർ'. ഈ വാക്കിന്റെ തിരിച്ചുവരവ് തീർത്തും സ്വാഗതാർഹമാണ്. പ്രത്യേകിച്ച്, കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ പാർലമെന്റിലും പുറത്തും ‘സെക്യുലർ’ എന്ന വാക്ക് വിലക്കപ്പെട്ട ഒന്നായി മാറിയിരുന്നു എന്നത് ഓർക്കുമ്പോൾ. ഇപ്പോഴിതാ, ബി.ജെ.പിക്ക് ഈ വാക്കിനെ ആലിംഗനം ചെയ്യേണ്ടിവന്നിരിക്കുന്നു, സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ സമ്മർദ്ദശേഷികൾക്ക് നന്ദി.

പ്രതിപക്ഷ നേതാക്കൾ പഴയപോലെ നിരുന്മേഷവാന്മാരല്ല, അവരിൽ പുതിയൊരു ഊർജവും ആത്മവിശ്വാസവും വന്നു നിറഞ്ഞിരിക്കുന്നു. ദീർഘകാലമായി നിശ്ശബ്ദരാക്കപ്പെട്ടിരുന്ന എല്ലാ എൻ.ഡി.എ ഇതര പാർട്ടികളും സർക്കാറിന്റെ സ്വേച്ഛാധിപത്യപരമായ സമീപനങ്ങളെ ശക്തമായി നേരിടുന്നു.

പാർലമെന്ററി നടപടികളിൽ മാത്രമല്ല ഈ മാറ്റം കാണാനാകുക. അത് നിങ്ങളുടെ മുഖത്തുമുണ്ട്. പ്രതിപക്ഷനിരയുടെ ശരീരഭാഷ നോക്കുക. '56 ഇഞ്ചിന്റെ നെഞ്ചളവിന്റെ’ പലതരം ഷേഡുകളെക്കുറിച്ച് ഗവേഷണം നടത്തിയ ടി.വി പണ്ഡിറ്റുകൾക്കുപോലും, പ്രതിപക്ഷത്തിന്റെ ഓരോ കാൽവെപ്പിലുമുള്ള കുതിപ്പിനെ അവഗണിക്കാനാകുന്നില്ല. പ്രതിപക്ഷ നേതാക്കൾ പഴയപോലെ നിരുന്മേഷവാന്മാരല്ല, അവരിൽ പുതിയൊരു ഊർജവും ആത്മവിശ്വാസവും വന്നു നിറഞ്ഞിരിക്കുന്നു. ദീർഘകാലമായി നിശ്ശബ്ദരാക്കപ്പെട്ടിരുന്ന എല്ലാ എൻ.ഡി.എ ഇതര പാർട്ടികളും സർക്കാറിന്റെ സ്വേച്ഛാധിപത്യപരമായ സമീപനങ്ങളെ ശക്തമായി നേരിടുന്നു. പ്രതിപക്ഷത്തിന്റെ തിരിച്ചുവരവ് പാർലമെന്ററി ചർച്ചകളെ നവീകരിച്ചിരിക്കുന്നുവെന്നു പറയാം. മറുവശത്ത്, മുൻ വിജയങ്ങൾ മൂലമുണ്ടായ മുരടിപ്പ് ഭരണപക്ഷത്തെ മൂടിയിരിക്കുന്നു. പ്രതിപക്ഷത്തുനിന്നുള്ള വെല്ലുവിളികൾ എത്രത്തോളം രൂക്ഷമാകുന്നുവോ, അതിനനുസരിച്ചാണ് ഇരു സഭകളും ചലനാത്മകമാകുന്നത് എന്ന് സഭകളുടെ പ്രിസൈഡിംഗ് ഓഫീസർമാർക്കുവരെ തിരിച്ചറിയാനാകുന്നുണ്ട്.

കഴിഞ്ഞ ദശകത്തിൽ, പ്രതിപക്ഷത്തിന് പത്രങ്ങളിലോ ചാനലുകളിലേ ഒരിടം നേടിയെടുക്കുക എന്നത് കഠിനപ്രയത്‌നം വേണ്ട കാര്യമായിരുന്നു. എന്നാൽ, കാവ്യനീതിയെന്നു പറയട്ടെ, രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളാണ് ഇപ്പോൾ സ്‌പോട്ട്‌ലൈറ്റിലുള്ളത്. ഇത്, 1989-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 85 സീറ്റ് നേടിയ സമയത്ത് എൽ.കെ. അദ്വാനി നടത്തിയ പ്രശസ്തമായ പരാമർത്തെ ഓർമിപ്പിക്കുന്നു: 'വിജയി രണ്ടാമതായിരിക്കുന്നു'.

കാവ്യനീതിയെന്നു പറയട്ടെ, രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളാണ് ഇപ്പോൾ സ്‌പോട്ട്‌ലൈറ്റിലുള്ളത്.
കാവ്യനീതിയെന്നു പറയട്ടെ, രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളാണ് ഇപ്പോൾ സ്‌പോട്ട്‌ലൈറ്റിലുള്ളത്.

ഈയടുത്ത്, ലാറ്ററൽ എൻട്രി നിയമനം എന്ന വിഷയം ചർച്ചയായ പാർലമെന്ററി സെഷൻ, സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ വ്യക്തമാക്കിത്തരുന്നു. മൂന്ന് കർഷക നിയമങ്ങൾ, മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയപ്പോൾ പാസാക്കിയെടുത്ത ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്തുകൊണ്ട് പാസാക്കിയെടുത്ത മൂന്ന് ക്രിമിനൽ ബില്ലുകൾ, ടെലികമ്യൂണിക്കേഷൻ ബിൽ തുടങ്ങിയ പ്രധാന നിയമനിർമാണങ്ങൾ ഓർക്കാം. എന്തിനാണ് പ്രതിപക്ഷത്തെ 146 എം.പിമാരെ- 100 പേരെ ലോക്‌സഭയിൽനിന്നും 46 പേരെ രാജ്യസഭയിൽനിന്നും- സസ്‌പെന്റ് ചെയ്തത്? സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിനും മുദ്രാവാക്യം വിളിച്ചതിനും.

സഭയുടെ സന്ദർശക ഗ്യാലറിയിൽനിന്ന് രണ്ടുപേർ പുക വമിപ്പിക്കുന്ന ക്യാനുകളുമായി താഴേക്കു ചാടുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത സംഭവത്തിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഇതിനാണ് ഈ ലേഖകനടക്കമുള്ള ചില രാജ്യസഭാ എം.പിമാരെ മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. സമ്മേളനം അവസാനിക്കുന്ന തീയതിക്കുശേഷവും തുടർന്ന സസ്‌പെൻഷനായിരുന്നു അത്. അതാതു സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലാവധിവരെ മാത്രമേ ഒരംഗത്തെ സസ്‌പെന്റ് ചെയ്യാൻ പാടുളളൂ എന്ന രാജ്യസഭാ നിയമത്തിന്റെ ലംഘനവുമായിരുന്നു ഇത്. പാർലമെന്റിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ലാത്ത ഒരുതരം പ്രതിഷേധത്തിന് തുടക്കമിട്ടുവെന്ന വ്യാജേനയായിരുന്നു ഈ സസ്‌പെൻഷൻ. യഥാർഥത്തിൽ, 2G അഴിമതിയാരോപണങ്ങളുടെ കാലത്ത് ബി.ജെ.പി എം.പിമാർ നടത്തിയ പ്രതിഷേധത്തിൽനിന്ന് അൽപം കൂടി മെച്ചെപ്പെട്ട രീതിയിലായിരുന്നു ഞങ്ങളുടെ പ്രതിഷേധം.

ലാറ്ററൽ എൻട്രി നിയമനം റദ്ദാക്കാൻ നിർദേശിച്ച് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് യു.പി.എസ്.സി ചെയർപേഴ്‌സന് അയച്ച കത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവരണത്തിന്റെയും തുല്യതയുടെയും സാമൂഹിക നീതിയുടെയും മാതൃകയായി വിശേഷിപ്പിച്ചിരിക്കുന്നു. ഇത്, മുഖംരക്ഷിക്കലല്ലാതെ മറ്റൊന്നുമായിരുന്നില്ല.

വഖഫ് ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത്? ഈ ഭേദഗതിക്ക് പൊതുജനപിന്തുണ നേടിയെടുക്കാൻ സ്വന്തം മാധ്യമങ്ങൾ വഴി കഠിനപ്രത്‌നം നടത്തിയെങ്കിലും, ബില്ല് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിടാൻ സർക്കാർ നിർബന്ധിതമായി. ഒരു വർഷം മുമ്പായിരുന്നുവെങ്കിൽ, മോദി ആന്റ് കമ്പനി അതുപയോഗിച്ചൊരു താണ്ഡവം തന്നെ നടത്തുമായിരുന്നു. ഇതാണ്, നമുക്ക് കാണാൻ കഴിയുന്ന മാറ്റം.

സിവിൽ സർവീസിൽ ലാറ്ററൽ എൻട്രി നിയമനനീക്കത്തിലും സംഭവിച്ചത് ഇതുതന്നെയാണ്. ലാറ്ററൽ എൻട്രി നിയമനം റദ്ദാക്കാൻ നിർദേശിച്ച് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് യു.പി.എസ്.സി ചെയർപേഴ്‌സന് അയച്ച കത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവരണത്തിന്റെയും തുല്യതയുടെയും സാമൂഹിക നീതിയുടെയും മാതൃകയായി വിശേഷിപ്പിച്ചിരിക്കുന്നു. ഇത്, മുഖംരക്ഷിക്കലല്ലാതെ മറ്റൊന്നുമായിരുന്നില്ല.
പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ് ആന്റ് പെൻഷൻസ് മന്ത്രാലയത്തിനുവേണ്ടി 2022 ജൂലൈ 28ന് ഡോ. സിങ് ഈ ലേഖകനെ അറിയിച്ചത് ഇങ്ങനെയാണ്: 37 ഓഫീസർമാർ- 2019-ൽ നിയമിച്ച ഏഴു പേരും 2021-ൽ നിയമിച്ച 30 പേരും അടക്കം വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോലി ചെയ്യുന്നുണ്ട്. ഇത്തരം സിംഗിൾ പോസ്റ്റ് നിയമനങ്ങളിൽ സംവരണ നയങ്ങൾ നടപ്പാക്കിയിട്ടില്ല. സാമൂഹിക നീതിയുടെ മിശിഹയായ നരേന്ദ്രമോദി ആ സമയത്ത് എവിടെയായിരുന്നു? ഇക്കാര്യത്തിലുള്ള സർക്കാറിന്റെ പിൻവാങ്ങൽ, ഇതുവരെ ചോദ്യംചെയ്യപ്പെടാതിരുന്ന അധികാരവും സ്വേച്ഛാധിപത്യവും പുതിയ രാഷ്ട്രീയപ്രക്രിയയിലൂടെ ഒലിച്ചുപോകുന്നതിന്റെ സൂചനയായിരുന്നു.

മൂന്നാമൂഴത്തിലെ അനിവാര്യമായ ദൗർബല്യവും രാഷ്ട്രീയ തിരിച്ചടികളും മറച്ചുവക്കാൻ ഭരണത്തുടർച്ച എന്ന മൂടുപടമണിയുകയാണ് സർക്കാർ.
മൂന്നാമൂഴത്തിലെ അനിവാര്യമായ ദൗർബല്യവും രാഷ്ട്രീയ തിരിച്ചടികളും മറച്ചുവക്കാൻ ഭരണത്തുടർച്ച എന്ന മൂടുപടമണിയുകയാണ് സർക്കാർ.

മൂന്നാമൂഴത്തിലെ അനിവാര്യമായ ദൗർബല്യവും രാഷ്ട്രീയ തിരിച്ചടികളും മറച്ചുവക്കാൻ ഭരണത്തുടർച്ച എന്ന മൂടുപടമണിയുകയാണ് സർക്കാർ. കാര്യമായ പുനഃസംഘടനയുണ്ടാകുമെന്ന ഊഹാപോഹങ്ങൾക്കിടയിലും, മുൻ സർക്കാറിലെ മന്ത്രിമാരെ നിലനിർത്തിയത്, സ്ഥിരതയുണ്ടെന്നു കാണിക്കാനും അധികാരസംവിധാനത്തെ തകർക്കാനായിട്ടില്ല എന്ന് തെളിയിക്കാനുമാണ്. അധികാരത്തിന്റെ ഇടനാഴികളിൽ ഈ തിരക്കഥക്ക് രൂപം നൽകിയവർക്ക് നന്നായി അറിയാം, രണ്ടാം മോദി സർക്കാറിലെ നിരവധി മന്ത്രിമാരെ ശരിക്കും ഒഴിവാക്കേണ്ടതായിരുന്നുവെന്ന്. ആത്മവിശ്വാസത്തിന്റെ ഇത്തരം മൂടുപടങ്ങൾക്കിടയിലും മൂന്നാം മോദി സർക്കാറിനെ ഒരു പേടി പിടികൂടിയിട്ടുണ്ട്. ഇത് ആക്രമണോത്സുകതയുടെയും ഒഴിഞ്ഞുമാറലിന്റെയും കൗതുകകരമായ മിശ്രിതത്തിൽ വ്യക്തമാകുന്നുണ്ട്.
ചിലപ്പോൾ ധീരമാണെന്ന മട്ടിൽ, കീഴടങ്ങില്ലെന്ന നാട്യത്തിൽ ചില പ്രഖ്യാപനങ്ങൾ നടത്തുന്നു; 2022-ലേതുപോലെ. ലാറ്ററൽ എൻട്രി നിയമനങ്ങൾക്ക് സംവരണം ബാധകമാക്കില്ല എന്ന പ്രഖ്യാപനം അതിൽ ഒന്നായിരുന്നു. ഇപ്പോൾ അതേ ഭരണകൂടം അതിൽനിന്ന് പിന്തിരിയുന്നു, അവ്യക്തമായ വിശദീകരണങ്ങൾ നൽകുന്നു. മൂന്നാം മോദി സർക്കാർ പാർലമെന്റിൽ നൽകിയ മറുപടികളിൽ ഈ ഒഴിഞ്ഞുമാറ്റവും അവ്യക്തതകളും പ്രകടമാണ്. അടക്കിഭരിക്കാൻ സഹായിച്ചിരുന്ന സ്വേച്ഛാധികാരം നഷ്ടമാകുന്നതിനെതുടർന്നുള്ള അതിവൈകാരികമായ പ്രകടനങ്ങളാണ് ഈ പിൻവാങ്ങലുകളിൽ കാണാൻ കഴിയുന്നത്. സർക്കാർ, അതിന്റെ മൂടുപടം കൊണ്ട് ആഴത്തിൽ വേരോടിയ ഈയൊരു അരക്ഷിതാവസ്ഥ മറച്ചുപിടിച്ച് വ്യാജമായ കരുത്ത് പ്രകടമാക്കാമെന്ന വ്യാമോഹത്തിലുമാണുള്ളത്.

മൂന്നാം മോദി സർക്കാർ പാർലമെന്റിൽ നൽകിയ മറുപടികളിൽ ഒഴിഞ്ഞുമാറ്റവും അവ്യക്തതകളും പ്രകടമാണ്. അടക്കിഭരിക്കാൻ സഹായിച്ചിരുന്ന സ്വേച്ഛാധികാരം നഷ്ടമാകുന്നതിനെതുടർന്നുള്ള അതിവൈകാരികമായ പ്രകടനങ്ങളാണ് ഈ പിൻവാങ്ങലുകളിൽ കാണാൻ കഴിയുന്നത്.

മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞു: ''ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും, അപ്പോഴായിരിക്കും നിങ്ങൾ ജയിക്കുക''. മോദി ഭരണം ഈ ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ ഇപ്പോൾ, സർക്കാറിന് പ്രതിപക്ഷത്തിന്റെ അധിക ശക്തിയെ കൂടി അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നു. നിറവേറ്റാത്തതും പൊള്ളയായതുമായ വാഗ്ദാനങ്ങൾ തുറന്നുകാട്ടി പ്രതിപക്ഷം അതിന്റെ ദൗത്യം പ്രതിബദ്ധതയോടെ തുടരുകയാണ്. അങ്ങനെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂമിക അത്യഗാധമായ ഒരു മാറ്റത്തിലൂടെ കടന്നുപോകുകയാണ്. ഈ പുതിയ ഭൂമികയിലൂടെ തുഴഞ്ഞുപോകാൻ സർക്കാറിനുള്ള ശേഷിയെക്കുറിച്ച് അടുത്ത മാസങ്ങളിൽ വ്യക്തത കിട്ടും.

ഒരു കുട്ടി ജനാധിപത്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഗാന്ധിജി പറഞ്ഞ മറുപടി, മോദിക്ക് ഇപ്പോൾ ഗത്യന്തരമില്ലാതെ അംഗീകരിക്കേണ്ടിവന്നിരിക്കുന്നു: ‘‘നിങ്ങളൊരു ഓട്ടമത്സരത്തിൽ പങ്കെടുത്തു ജയിച്ചു കഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്നു മാത്രം ധരിക്കാതെ കൂടെ ചിലർ ഓടിയിരുന്നു എന്ന് ഓർക്കുന്നതാണ് ജനാധിപത്യം. ഒറ്റയ്ക്ക് ഓടിയാൽ ആരും ജയിക്കില്ല’’.

Comments