വിഭജനഭീതി ദിനം, കൊളോണിയൽ ദാസ്യവേലയുടെ സംഘപരിവാർ വർഗീയ പദ്ധതി

“സ്വന്തമായി സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒരു ചരിത്രവുമില്ലാത്ത പ്രസ്ഥാനത്തിന്റെ, ആർ.എസ്.എസിന്റെ വിനീതവിധേയനായ ഒരു പ്രചാരക് മാത്രമാണ് നിർഭാഗ്യവശാൽ കേരള ഗവർണർ രാജേന്ദ്രവിശ്വനാഥ ആർലേക്കർ. അവർക്ക് സ്വാതന്ത്ര്യദിനം വിഭജനഭീതി ദിനമായി ആചരിച്ച് വർഗീയത വളർത്തണമെന്നല്ലാതെ മറ്റെന്ത് അജണ്ടയാണുണ്ടാവുക?,” കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ഗസ്റ്റ് 14 ‘വിഭജനഭീതി’യുടെ ഓർമ്മദിനമായി ആചരിക്കണമൊവശ്യപ്പെട്ട് ഗവർണർ രാജേന്ദ്രവിശ്വനാഥ ആർലേക്കർ സർവ്വകലാശാല വി.സിമാർക്ക് അയച്ച സർക്കുലർ ഭരണഘടനാവിരുദ്ധവും ഇന്ത്യയുടെ സുദീർഘമായ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ആർ.എസ്.എസിന്റെ ചരിത്രത്തെ മറച്ചുപിടിക്കാനുമുള്ള പരിഹാസ്യമായ ശ്രമവുമാണ്.

ആ​ഗസ്റ്റ് 14 വിഭജനഭീതിദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ അയച്ച സർക്കുലറിന്റെ അടിസ്ഥാനത്തിൽ പരിപാടി നടത്താൻ നിർദേശിച്ച് കേരള സർവകലാശാലയിൽ സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ, ​മുഖ്യമന്ത്രി എതിർപ്പ് പ്രകടിപ്പിച്ചതോടെ പരിപാടി നട‌ത്തണമെന്ന മുൻ സർക്കുലറിൽ നിന്ന് ഡയറക്ടർ പിൻവാങ്ങുകയും പുതിയ സർക്കുലർ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. പരിപാടി നടത്തണമോ എന്ന് കോളേജുകൾക്ക് തീരുമാനിക്കാം എന്നാണ് പുതിയ സർക്കുലറിൽ പറയുന്നത്. അതേസമയം, പുതിയ സർക്കുലർ പുറത്തിറക്കിയത് തന്റെ അറിവോടെയല്ലെന്ന് വിസി പറയുകയും ചെയ്തു.

200 വർഷത്തിലേറെ കാലം നീണ്ടുനിന്ന ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിലൊരിടത്തും കണ്ടിട്ടില്ലാത്തവരാണ് ഹിന്ദുരാഷ്ട്രവാദികളായ ആർ.എസ്.എസുകാർ. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾ ഇന്ത്യയിലെ ബ്രാഹ്‌മണ്യ ജാതിജന്മിത്വ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ടാണ് ഇന്ത്യയിലെ സമസ്തജനങ്ങളും അണിനിരന്ന സ്വാതന്ത്ര്യസമരത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രത്തിന്റെ കയ്യിൽകളിച്ച മാപ്പർഹിക്കാത്ത അപരാധമാണ് ആർലേക്കറുടെ പ്രസ്ഥാനത്തിന് ചരിത്രത്തിലുള്ളതെന്ന് തിരിച്ചറിയുകയും സ്വാതന്ത്ര്യദിനത്തെപോലും വർഗീയത വളർത്താനുള്ള അവസരമാക്കി മാറ്റാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്.

ബ്രിട്ടീഷ് ഭരണത്തിന്റെ നെടുംതൂണുകളെ പിടിച്ചുകുലുക്കിയ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ അപ്രതിരോധ്യമായ ഇന്ത്യൻ ജനതയുടെ മുന്നേറ്റം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷ് ഭരണാധികാരികളാണ് ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രം പരീക്ഷിച്ചത്. ബ്രിട്ടന്റെ അതീവ കൗശലകരമായ പൊളിറ്റിക്കൽ ഇന്റലിജൻസ് ഇടപെടലുകളാണ് 1857-ൽ തന്നെ ബാബ്‌റി മസ്ജിദിനെ തർക്കപ്രശ്‌നമാക്കിയതും അയോധ്യയിലെ ഹിന്ദുക്കളും മുസ്ലീങ്ങളുമായ മതവിശ്വാസികൾക്കിടയിൽ ഭിിപ്പുണ്ടാക്കിയതും. അന്നത്തെ ഫൈസാബാദിന്റെയും അയോധ്യയുടെയും ബ്രിട്ടീഷ് വിരുദ്ധ ദേശീയബോധത്തിന്റെയും അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയുടെയും രാഷ്ട്രീയപരിസരത്തിൽ കൊളോണിയൽ ശക്തികൾക്ക് ജനങ്ങളെ വർഗീയമായി ചേരിതിരിക്കാനും തമ്മിലടിപ്പിക്കാനും എളുപ്പം കഴിയുമായിരുന്നില്ല.

ഗവർണർ രാജേന്ദ്രവിശ്വനാഥ ആർലേക്കർ
ഗവർണർ രാജേന്ദ്രവിശ്വനാഥ ആർലേക്കർ

ബാബ്‌റി മസ്ജിദിലേക്കുള്ള മുഖ്യപ്രവേശനവഴിയിൽ രാമപൂജയ്ക്ക് സ്ഥലമനുവദിച്ചും ബ്രിട്ടീഷ് അനുകൂലികളായ ചില സന്ന്യാസികളെ രംഗത്തിറക്കിയും അന്നത്തെ ഫൈസാബാദ് റസിഡണ്ടും കലക്ടറുമെല്ലാം നടത്തിയ ശ്രമങ്ങളെ അയോധ്യയിലെ ജനങ്ങൾ ഒന്നിച്ചുനിന്ന് എതിർത്ത് തോൽപ്പിക്കുകയായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഉറവക്കണ്ണ് എന്ന് വിശേഷിപ്പിക്കുന്ന അയോധ്യയിലെയും ഫൈസാബാദിലെയും ഹിന്ദുമുസ്ലീം മതവിശ്വാസികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന ആത്മീയനേതാക്കളായിരുന്നു ബാബ രാംചരൺദാസും ഫൈസാബാദ് മൗലവിയും. മസ്ജിദ് രാമജന്മഭൂമി തർക്കം ഉയർത്തിക്കൊണ്ടുവരുന്നത് ബ്രിട്ടീഷുകാർക്കെതിരെ ഒന്നിച്ചിരിക്കുന്ന അയോധ്യയിലെ ജനങ്ങളെ ഭിിപ്പിക്കാനാണന്നും അത് ബ്രിട്ടന്റെ തന്ത്രമാണെന്നും ഇരുവരും ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് വർഗീയമായി വേർതിരിക്കാനുള്ള നീക്കങ്ങളെ തോൽപിക്കുകയായിരുന്നു.

ഇതിന്റെ കൂടി പ്രതികാരമായിട്ടാണ് 1858 മാർച്ച് 10-ന് ഫൈസാബാദ് മൗലവിയെയും ബാബ രാംചരൺദാസിനെയും ബ്രിട്ടീഷ് ഗവൺമെന്റ് പരസ്യമായി തൂക്കിലേറ്റി വധിച്ചത്. ഒരുപക്ഷെ ഹിന്ദുമുസ്ലീം മൈത്രിക്കും ഹിന്ദുക്കളും മുസ്ലീങ്ങളും ചേർന്ന് ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കണമെന്ന മതനിരപേക്ഷമായൊരു ആശയത്തിനും വേണ്ടിയുള്ള ആദ്യ ഇന്ത്യൻ രക്തസാക്ഷികളാണ് ഫൈസാബാദ് മൗലവിയും ബാബ രാംചരൺദാസുമെന്നും പറയാം.

ബാബ്‌റി മസ്ജിദിലേക്കുള്ള മുഖ്യപ്രവേശനവഴിയിൽ രാമപൂജയ്ക്ക് സ്ഥലമനുവദിച്ചും ബ്രിട്ടീഷ് അനുകൂലികളായ ചില സന്ന്യാസികളെ രംഗത്തിറക്കിയും അന്നത്തെ ഫൈസാബാദ് റസിഡണ്ടും കലക്ടറുമെല്ലാം നടത്തിയ ശ്രമങ്ങളെ അയോധ്യയിലെ ജനങ്ങൾ ഒന്നിച്ചുനിന്ന് എതിർത്ത് തോൽപ്പിക്കുകയായിരുന്നു.
ബാബ്‌റി മസ്ജിദിലേക്കുള്ള മുഖ്യപ്രവേശനവഴിയിൽ രാമപൂജയ്ക്ക് സ്ഥലമനുവദിച്ചും ബ്രിട്ടീഷ് അനുകൂലികളായ ചില സന്ന്യാസികളെ രംഗത്തിറക്കിയും അന്നത്തെ ഫൈസാബാദ് റസിഡണ്ടും കലക്ടറുമെല്ലാം നടത്തിയ ശ്രമങ്ങളെ അയോധ്യയിലെ ജനങ്ങൾ ഒന്നിച്ചുനിന്ന് എതിർത്ത് തോൽപ്പിക്കുകയായിരുന്നു.

സവർക്കർ ഒരു 'ദേശീയവാദി'യായിരുന്ന കാലത്തെഴുതിയ 1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന പുസ്തകത്തിൽ ഗ്വാളിയോർ സിന്ധ്യാ രാജകുടുംബം (ഇത്തരം രാജകുടുംബങ്ങളും ജാതിജന്മിത്വശക്തികളുമാണ് ഇന്ത്യയിൽ ഹിന്ദുമഹാസഭയും ആർ.എസ്.എസുമെല്ലാം വളർത്തിയെടുത്തത്) ഉൾപ്പെടെയുള്ള ബ്രിട്ടീഷ് അനുകൂലികളെ അത്യന്തം രൂക്ഷവും ഒരു പരിധിവരെ അശ്ലീലകരമായ ഭാഷയിലുമാണ് വിമർശിച്ചിട്ടുള്ളത്. എന്നാൽ ഈ പുസ്തകത്തിൽ ഫൈസാബാദ് മൗലവി ഒന്നാം സ്വാതന്ത്ര്യസമരത്തെ നയിക്കുന്നതിൽ കാണിച്ച അസാമാന്യമായ ധീരതയെ വിശദീകരിച്ചുകൊണ്ട് സവർക്കർ എഴുതിയത്; ഈ പരമധീരന്റെ മുമ്പിൽ നാം തലകുനിക്കുക എന്നാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു ശരീരംപോലെ ബ്രിട്ടീഷ് പട്ടാളത്തോട് ഒിച്ചുനിന്ന് പൊരുതിയ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ജനകീയ ഐക്യത്തെ തകർക്കാനാണ് ബാബ്റിമസ്ജിദ് തർക്കം ബ്രിട്ടീഷുകാർ ഉയർത്തിക്കൊണ്ടുവന്നത്.

19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ ബ്രിട്ടീഷുകാരായ ജെയിംസ്മില്ലനെപോലുള്ള ഇന്തോളജിസ്റ്റുകൾ ഇന്ത്യയുടെ ചരിത്രത്തെ തന്നെ മതപരമായ വിഭജനം നടത്തി അവതരിപ്പിച്ചിരുന്നു. ദി ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്ന ജെയിംസ്മില്ലന്റെ പുസ്തകമാണ് ഇന്ത്യയെക്കുറിച്ചുള്ള ആദ്യ ചരിത്രഗ്രന്ഥമായി പരിഗണിക്കുന്നത്. ഈ ഗ്രന്ഥം ഇന്ത്യയുടെ ചരിത്രത്തെ ഹൈന്ദവ കാലഘട്ടവും മുസ്ലീം കാലഘട്ടവും തുടർന്ന് ബ്രിട്ടീഷ് ഭരണത്തെ ആധുനിക കാലഘട്ടവുമായിട്ടാണ് വേർതിരിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ഹൈന്ദവ കാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുപ്ത മൗര്യ രാജഭരണ കാലഘട്ടത്തെയാണ് ആർ.എസ്.എസ് ആചാര്യന്മാർ ഇന്ത്യയുടെ സുവർണകാലമായും ആ സുവർണകാലം ഇല്ലാതാക്കിയത് മുസ്ലീം ഭരണാധികാരികളുമാണ് എന്നുള്ള ചരിത്രവിരുദ്ധവും വസ്തുതകൾക്ക് നിരക്കാത്തതുമായ തങ്ങളുടെ പ്രത്യയശാസ്ത്ര പദ്ധതിയാക്കിയത്. ബ്രിട്ടീഷുകാരല്ല മുസ്ലീങ്ങളാണ് വിദേശ അക്രമികളും നമ്മുടെ ഒന്നാമത്തെ ശത്രുവെന്നും അങ്ങേയറ്റം വർഗീയമായ വിദ്വേഷസിദ്ധാന്തമാണ് ഹിന്ദുത്വവാദികളെ ജന്മകാലം മുതൽ നയിച്ചത്.

ദി ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്ന ജെയിംസ്മില്ലന്റെ പുസ്തകമാണ് ഇന്ത്യയെക്കുറിച്ചുള്ള ആദ്യ ചരിത്രഗ്രന്ഥമായി പരിഗണിക്കുന്നത്.
ദി ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്ന ജെയിംസ്മില്ലന്റെ പുസ്തകമാണ് ഇന്ത്യയെക്കുറിച്ചുള്ള ആദ്യ ചരിത്രഗ്രന്ഥമായി പരിഗണിക്കുന്നത്.

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം ബ്രിട്ടീഷ് ഭരണത്തെ പിടിച്ചുകുലുക്കിയ കർഷകപ്രക്ഷോഭമായിരുന്നു പഞ്ചാബിലെ ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരുമെല്ലാമടങ്ങുന്ന ജനങ്ങൾ നടത്തിയത്. ബ്രിട്ടീഷ് നികുതി സമ്പ്രദായത്തിനും സെമിന്ദാരി വ്യവസ്ഥക്കുമെതിരായ ആ കർഷകപ്രക്ഷോഭത്തെ സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് അടിച്ചമർത്താൻ കഴിയാതെ വന്നപ്പോഴാണ് ലാലാലാൽചന്ദിനെ പോലുള്ള ബ്രാഹ്‌മണ ബുദ്ധിജീവികളെ രംഗത്തിറക്കി ഗോസംരക്ഷണ മുദ്രാവാക്യം ബ്രിട്ടീഷുകാർ ഉയർത്തിക്കൊണ്ടുവന്നത്. പഞ്ചാബിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് കാരണം ബ്രിട്ടീഷ് നയങ്ങളല്ലെന്നും കൃഷിക്ക് ഉപയോഗിക്കുന്ന കന്നുകാലികളെ കൊന്നുതിന്നുന്ന മുസ്ലീങ്ങളാണെന്ന പ്രചരണമാണ് ഗോസംരക്ഷണവാദമുയർത്തിയ ബ്രാഹ്‌മണ്യശക്തികൾ നടത്തിയത്. ഈവിധ വിദ്വേഷ പ്രചരണങ്ങൾ ആര്യസമാജം പോലുള്ള സംഘടനകൾ ഏറ്റെടുക്കുകയും ബ്രിട്ടീഷുകാർക്കെതിരെ ഒന്നിച്ചുനിന്നിരുന്ന കർഷകരെ ഭിന്നിപ്പിച്ച് ഗോസംരക്ഷണത്തിന്റെ പേരിൽ കലാപങ്ങളിലേക്ക് നയിക്കുകയായിരുന്നു.

ഈയൊരു സാഹചര്യത്തിലാണ് പഞ്ചാബ് ഹിന്ദുസഭ രൂപംകൊള്ളുന്നത്. പഞ്ചാബ് ഹിന്ദുസഭയുടെ സ്ഥാപകനായ റായ്ബഹാദൂർ ലാലാലാൽചന്ദ് എഴുതിയ 'സെൽഫ് അപ്നഗേഷൻ ഇൻ പൊളിറ്റിക്‌സ്' എന്ന പുസ്തകത്തിൽ, ‘നാം ഒന്നാമതായി ഹിന്ദുക്കളാണെന്നും രണ്ടാമതായി മാത്രമേ ഇന്ത്യക്കാരാകുന്നുള്ളൂ’ എന്നുമാണ് എഴുതിവെച്ചിട്ടുള്ളത്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒന്നിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരായി സമരം നടത്തുന്ന ഇന്ത്യൻ നാഷണൽ കോഗ്രസിന്റെയും ദേശീയവാദികളുടെയും നിലപാട് രാഷ്ട്രീയമായി ആത്മനിഷേധപരമാണൊണ് ലാലാലാൽചന്ദ് വാദിക്കുന്നത്. ഗോപാലകൃഷ്ണ ഗോഖലെയുടെ സെക്യുലർ നിലപാടുകൾക്കും ആധുനിക ദേശീയ സങ്കൽപങ്ങൾക്കുമെതിരെ കോൺഗ്രസിനകത്തും പുറത്തുമുള്ള ഹിന്ദുവർഗീയവാദികൾ നടത്തിക്കൊണ്ടിരുന്ന കടന്നാക്രമണങ്ങൾക്ക് പ്രത്യയശാസ്ത്ര പരിസരമൊരുക്കിക്കൊടുത്തത് ലാലാലാൽചന്ദിനെ പോലുള്ള ബ്രിട്ടീഷ് ഏജന്റന്മാരായ ഹിന്ദുത്വവാദികളാണ്.

ഗോപാലകൃഷ്ണ ഗോഖലെയുടെ സെക്യുലർ നിലപാടുകൾക്കും ആധുനിക ദേശീയ സങ്കൽപങ്ങൾക്കുമെതിരെ കോൺഗ്രസിനകത്തും പുറത്തുമുള്ള ഹിന്ദുവർഗീയവാദികൾ നടത്തിക്കൊണ്ടിരുന്ന കടന്നാക്രമണങ്ങൾക്ക് പ്രത്യയശാസ്ത്ര പരിസരമൊരുക്കിക്കൊടുത്തത് ലാലാലാൽചന്ദിനെ പോലുള്ള ബ്രിട്ടീഷ് ഏജന്റന്മാരായ ഹിന്ദുത്വവാദികളാണ്.
ഗോപാലകൃഷ്ണ ഗോഖലെയുടെ സെക്യുലർ നിലപാടുകൾക്കും ആധുനിക ദേശീയ സങ്കൽപങ്ങൾക്കുമെതിരെ കോൺഗ്രസിനകത്തും പുറത്തുമുള്ള ഹിന്ദുവർഗീയവാദികൾ നടത്തിക്കൊണ്ടിരുന്ന കടന്നാക്രമണങ്ങൾക്ക് പ്രത്യയശാസ്ത്ര പരിസരമൊരുക്കിക്കൊടുത്തത് ലാലാലാൽചന്ദിനെ പോലുള്ള ബ്രിട്ടീഷ് ഏജന്റന്മാരായ ഹിന്ദുത്വവാദികളാണ്.

1857-നുശേഷം ശക്തിപ്പെട്ടുവന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ ദുർബലപ്പെടുത്താനും മെരുക്കിയെടുക്കാനും ഭിന്നിപ്പിച്ച് ഭരിക്കാനുമുള്ള രാഷ്ട്രീയതന്ത്രങ്ങളാണ് വിക്ടോറിയ രാജ്ഞിയുടെ നേരിട്ടുള്ള ഇന്ത്യാ ഭരണം സ്വീകരിച്ചത്. രാജ്യമാകെ പട്ടിണിയും ക്ഷാമവും കൂടിവരികയായിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരസാഹചര്യമെന്നത് പറയുന്നത് 7 ഭക്ഷ്യക്ഷാമങ്ങളിലായി 15 ലക്ഷം പേർ മരണമടഞ്ഞ അത്യന്തം ദയനീയമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ 28 ഭക്ഷ്യക്ഷാമങ്ങളിലായി 2 കോടി 85 ലക്ഷം ജനങ്ങൾ മരണമടഞ്ഞു. ഇതിൽ 18 എണ്ണവും 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് നടന്നത്. ഈയൊരു സാഹചര്യത്തിലാണ് പഞ്ചാബ് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിശാലമേഖലകളിൽ കർഷകസമരങ്ങൾ അലയടിച്ചുയരുന്നത്. കിഴക്ക് ബംഗാൾ പടിഞ്ഞാറ് മഹാരാഷ്ട്ര വരെ കർഷകകലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു. 1875-ലെ മഹാരാഷ്ട്ര കൃഷിക്കാരുടെ സായുധ കലാപം ബ്രിട്ടീഷ് അധികാരത്തെ വിറപ്പിച്ചു. ആ കലാപത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് ബ്രിട്ടീഷ് സർക്കാർ ഡക്കാൻ കമ്മീഷനെ നിയോഗിച്ചത്.

1877-ൽ ക്ഷാമം രൂക്ഷമാവുകയും ഭക്ഷണമില്ലാതെ ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പണമൊഴുക്കി ദർബാർ സംഘടിപ്പിച്ച് വിക്ടോറിയ റാണിയെ ഭാരതചക്രവർത്തിനിയായി പ്രഖ്യാപിച്ചത് എന്നത് ഓർക്കണം. കർഷകസമരങ്ങളെയും ജനങ്ങളുടെ കൊളോണിയൽ വിരുദ്ധ നീക്കങ്ങളെയും അടിച്ചമർത്താനാണ് 1878-ൽ വെർണാകുലർ പ്രസ്സ് ആക്റ്റ് എന്ന കരിനിയമം അടിച്ചേൽപ്പിച്ചത്. പത്രസ്വാതന്ത്ര്യത്തെ തടയുകയായിരുന്നു ഈ നിയമം വഴി ലക്ഷ്യമിട്ടത്. 1879-ലെ ആംഡ് ആക്ട് വഴി ഇന്ത്യക്കാർക്ക് ആത്മരക്ഷാർത്ഥം പോലും ആയുധം കൈവെക്കാനുള്ള അവകാശം നിഷേധിക്കുകയായിരുന്നു. ഇതേ ചരിത്രഘട്ടത്തിലാണ് ബ്രിട്ടീഷ് മൂലധനവുമായി സഹകരിച്ച് ഇന്ത്യയിൽ ഒരു പുത്തൻ വ്യവസായ മുതലാളിവർഗം രൂപപ്പെട്ടുവരുന്നത്. പ്രധാനമായും തുണിമില്ലുകളിൽ നിക്ഷേപം നടത്തിക്കൊണ്ടാണ് ഈ ഇന്ത്യൻ മുതലാളിവർഗം രംഗപ്രവേശം ചെയ്തത്.

ഇതോടുചേർന്ന് ഒരു വ്യവസായി തൊഴിലാളിവർഗം എന്നപോലെ ഒരു ബുദ്ധിജീവി വർഗവും രൂപപ്പെട്ടുവന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച യുവാക്കൾ ഇംഗ്ലണ്ടിൽപോയി ഐ.സി.എസും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഉയർന്ന ബിരുദങ്ങളും നേടാൻ തുടങ്ങി. ഇത് ബ്രിട്ടീഷ് ബൂർഷ്വാസിയിലും ഉദ്യോഗസ്ഥരിലും അതൃപ്തിയും അമർഷവും വളർത്തി. ഈയൊരു സാഹചര്യത്തിലാണ് സുരേന്ദ്രനാഥ് ബാനർജിയുടെ ഐ.സി.എസ് പദവി ബ്രിട്ടീഷ് ഗവൺമെന്റ് നീക്കം ചെയ്തത്. ഇന്ത്യൻ തുണി വ്യവസായത്തെ തകർക്കാനായി ബ്രിട്ടനിൽ നിന്നും, ലങ്കാഷെയറിൽ നിന്നും മാഞ്ചസ്റ്ററിൽ നിന്നുമുള്ള ഇറക്കുമതിക്ക് നികുതികളേ ഇല്ലാതാക്കി. ഈയൊരു സാഹചര്യം ഇന്ത്യയിലെ മധ്യവർഗ ബുദ്ധിജീവികളിലും പൊതുവെ ജനങ്ങളിലുമുണ്ടാക്കിയ കൊളോണിയൽ വിരുദ്ധ വികാരങ്ങളെയും സ്വാതന്ത്ര്യവാഞ്ഛയെയും വഴിതിരിച്ചുവിടാനാണ് ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് ഭിന്നിപ്പിക്കുക, ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രം തീവ്രമായി പരീക്ഷിച്ചത്. ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിന്റെ കൈയിലെ പ്രധാനപ്പെട്ട കരുവായിരുന്നു ബ്രാഹ്‌മണ്യാധിഷ്ഠിതമായ ഭൂതകാലത്തെ തിരിച്ചുകൊണ്ടുവരണമെന്ന സ്വപ്നം കണ്ട് നടക്കുന്ന ഹിന്ദുത്വശക്തികൾ.

സുരേന്ദ്രനാഥ് ബാനർജി
സുരേന്ദ്രനാഥ് ബാനർജി

1915-ൽ അഖിലേന്ത്യാതലത്തിൽ തന്നെ ഹിന്ദുമഹാസഭ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന ഹിന്ദുമഹാസഭ നേതാക്കളെ ചൂണ്ടിയാണ് മുസ്ലീംലീഗും തങ്ങളുടെ മതരാഷ്ട്രവാദ നിലപാടുകളുമായി പ്രവർത്തനോത്സുകമായത്. അക്കാലത്ത് 8 കോടിയോളം ജനസംഖ്യയുള്ള ബംഗാളിനെ വെട്ടിമുറിക്കാനുള്ള കഴ്സൺ പ്രഭുവിന്റെ നീക്കങ്ങൾ ഇന്ത്യയിൽ ശക്തിപ്പെട്ടുവരുന്ന ദേശീയപ്രസ്ഥാനത്തെ ദുർബലമാക്കാൻ കൂടിയായിരുന്നു. ഒന്നാം ലോകമഹായുദ്ധ സാഹചര്യവും 1917-ലെ ഒക്ടോബർ വിപ്ലവവുമൊക്കെ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന് കരുത്തുപകർന്നു. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സ്വാധീനവും ഇന്ത്യൻ കമ്യണിസ്റ്റ് പാർടിയുടെ രൂപീകരണവുമെല്ലാം ബ്രിട്ടീഷ് ഭരണാധികാരികളെ വല്ലാതെ പരിഭ്രമിച്ചിരുന്നു. ഒരു ഭാഗത്ത് അവർ ഉത്തരവാദിത്ത ഭരണം സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും മറുഭാഗത്ത് റൗളറ്റ് ആക്ട് പോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് ദേശീയനേതാക്കളെ അറസ്റ്റുചെയ്യുകയും തുറുങ്കിലടയ്ക്കുകയും ദേശീയപ്രസ്ഥാനത്തെ അടിച്ചമർത്തുകയുമായിരുന്നു.

ജാലിയൻവാലാബാഗ് ഉൾപ്പെടെയുള്ള കൂട്ടക്കൊലകൾ ബ്രിട്ടീഷ് ഭരണത്തിനെതിരായി ഇന്ത്യയിലാകെ ജനവികാരം അലയടിച്ചുയരുന്നതിന് കാരണമായി. ജാലിയൻവാലാബാഗ് സംഭവത്തെത്തുടർന്ന് കോൺഗ്രസ് നേതൃത്വം നിസ്സഹകരണ നിയമലംഘന സമരങ്ങളെക്കുറിച്ചാലോചിച്ചു. തുർക്കി സുൽത്താനേറ്റിനെതിരെ ബ്രിട്ടീഷുകാർ നടത്തിയ അന്യായമായ കടന്നാക്രമണങ്ങൾക്കെതിരെ സാർവ്വദേശീയതലത്തിലെന്ന പോലെ ഇന്ത്യയിലെയും മുസ്ലീങ്ങൾക്കിടയിൽ പ്രതിഷേധമുയർന്നു. ഈയൊരു സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം ഖിലാഫത്ത് നിസ്സഹകരണസമരത്തിന് ആഹ്വാനം ചെയ്തത്. ഹിന്ദുമുസ്ലീം മൈത്രിയില്ലാതെ സ്വരാജ് സാധ്യമാകില്ലെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. ഹിന്ദുക്കളും മുസ്ലീങ്ങളും ചേർന്ന ഒരു രാഷ്ട്രമെന്ന വാദത്തെ അംഗീകരിക്കാൻ പറ്റില്ലെന്ന കടുത്ത വർഗീയ നിലപാടിൽ നിാണ് 1925-ൽ ഹെഡ്‌ഗേവാർ ആർ.എസ്.എസ് രൂപീകരിക്കുന്നത്.

ഹിന്ദുക്കളും മുസ്ലീങ്ങളും ചേർന്ന ഒരു രാഷ്ട്രമെന്ന വാദത്തെ അംഗീകരിക്കാൻ പറ്റില്ലെന്ന കടുത്ത വർഗീയ നിലപാടിൽ നിാണ് 1925-ൽ ഹെഡ്‌ഗേവാർ ആർ.എസ്.എസ് രൂപീകരിക്കുന്നത്.
ഹിന്ദുക്കളും മുസ്ലീങ്ങളും ചേർന്ന ഒരു രാഷ്ട്രമെന്ന വാദത്തെ അംഗീകരിക്കാൻ പറ്റില്ലെന്ന കടുത്ത വർഗീയ നിലപാടിൽ നിാണ് 1925-ൽ ഹെഡ്‌ഗേവാർ ആർ.എസ്.എസ് രൂപീകരിക്കുന്നത്.

ആർ.എസ്.എസിന്റെ നാളിതുവരെയുള്ള ചരിത്രം കൊളോണിയൽ ദാസ്യം മാത്രമാണ്. ഇന്ത്യയുടെ ദേശീയസ്വാതന്ത്ര്യസമര ചരിത്രത്തിലെ ബ്രിട്ടീഷുകാരുടെ മർദ്ദനങ്ങളും തടവറ ജീവിതവും ഏറ്റുവാങ്ങിയവരാണ് കോൺഗ്രസുകാരും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും. എന്നാൽ ഒരു ഘട്ടത്തിലും ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത് ഒരു ആർ.എസ്.എസുകാരനും മർദ്ദനമേറ്റുവാങ്ങുകയും ജയിലുകളിലേക്ക് പോവുകയോ ചെയ്തിട്ടില്ല. ഹെഡ്‌ഗേവാറെ തുടർന്ന് ആർ.എസ്.എസിന്റെ സർസംഘ്ചാലകായ ഗോൾവാൾക്കർ ഒരു ഘട്ടത്തിലും ബ്രിട്ടീഷുകാർക്കെതിരെ സംസാരിക്കുകയോ ഏതെങ്കിലുമൊരു സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാവുകയോ ചെയ്തിട്ടില്ല. കടുത്ത ദേശീയവാദ നിലപാടിൽ നിന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ച കുറ്റവുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ കിട്ടിയ സവർക്കറാവട്ടെ അന്തമാനിലെ സെല്ലുലാർ ജയിലിലിരുന്ന് മാപ്പപേക്ഷകൾ എഴുതി ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്ത അപമാനകരമായ ചരിത്രത്തിന്റെ ഉടമയുമായിരുന്നു. സ്വന്തമായി സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒരു ചരിത്രവുമില്ലാത്ത പ്രസ്ഥാനത്തിന്റെ, ആർ.എസ്.എസിന്റെ വിനീതവിധേയനായ ഒരു പ്രചാരക് മാത്രമാണ് നിർഭാഗ്യവശാൽ കേരള ഗവർണർ രാജേന്ദ്രവിശ്വനാഥ ആർലേക്കർ. അവർക്ക് സ്വാതന്ത്ര്യദിനം വിഭജനഭീതി ദിനമായി ആചരിച്ച് വർഗീയത വളർത്തണമെന്നല്ലാതെ മറ്റെന്ത് അജണ്ടയാണുണ്ടാവുക?

Comments