ഉലയുന്നു, പാർലമെന്റിലെ മോദിയും മുന്നണിയും

സർക്കാരിനെ താങ്ങിനിർത്തുന്ന രണ്ട് കക്ഷികളും ‘ആയാ റാം ഗയാ റാം’ എന്ന രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രായോഗിക വക്താക്കളാണ്. സ്വാഭാവികമായും സർക്കാരിന് അഞ്ച് വർഷം തികയ്ക്കാൻ സാധിക്കില്ല. അങ്ങനെ ഒരു സാഹചര്യം വന്നാൽ ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിൽ സർക്കാർ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല - ലോക്സഭാംഗം എൻ.കെ. പ്രേമചന്ദ്രൻ എഴുതുന്നു.

പാർലമെന്റിലെ പ്രതിപക്ഷത്തിന്റെ ശക്തമായ സാന്നിധ്യവും രാഹുൽ ഗാന്ധിയുടെ നേതൃത്വവും ഭരണകക്ഷിക്ക് ഒരുപാട് അലോസരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നരേന്ദ്രമോദി പത്തു വർഷം പ്രധാനമന്ത്രിയെന്ന നിലയിലും 13 വർഷം മുഖ്യമന്ത്രി എന്ന നിലയിലും 23 വർഷം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അധികാരസ്ഥാനത്ത് തുടർന്നത്. അതിൽ നിന്നുള്ള മാറ്റം ബി.ജെ.പി യെയും നരേന്ദ്രമോദിയെയും ഉലച്ചിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ കരുത്ത് സർക്കാറിനെ വലിയ തോതിൽ പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണ് ലോക്‌സഭയിലുള്ളത്. കഴിഞ്ഞ പത്ത് വർഷത്തെ പോലെ ഏകപക്ഷീയമായി ബില്ലുകൾ അടിച്ചേൽപ്പിക്കുന്ന അവസ്ഥ ഇന്ന് നടക്കില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. വഖഫ് ബിൽ അവതരിപ്പിച്ചതിനെ തുടർന്ന് ഉയർന്ന അതിശക്തമായ പ്രതിഷേധവും തുടർന്ന് ചർച്ച ചെയ്യേണ്ടിവന്നതുമാണ് മാറ്റത്തിന്റെ ഉദാഹരണം. ബിൽ അന്നുതന്നെ പാസാക്കാനായിരുന്നു സർക്കാരിന്റെ തീരുമാനമെങ്കിലും അവതരണ വേളയിൽ തന്നെ അതിശക്തമായ തടസവാദം പ്രതിപക്ഷം ഉന്നയിക്കുകയും ചർച്ചക്ക് വഴങ്ങാൻ ഗവൺമെന്റ് നിർബന്ധിതരാവുകയുമായിരുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വഖഫ് ബിൽ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ളത്. എന്നാൽ ചർച്ചകൾക്കൊടുവിൽ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിടാൻ സർക്കാർ നിർബന്ധിതമായി എന്നത് പ്രതിപക്ഷ വിജയമാണ്.

16, 17 ലോക്‌സഭകളിൽ ജമ്മു കശ്മീർ ബില്ലടക്കമുള്ള നിർണായക ബില്ലുകൾ രാവിലെ അവതരിപ്പിച്ച് വൈകീട്ട് പാസാക്കിയെടുക്കുന്ന സ്ഥിതിയായിരുന്നു. അത് ഇനി നടപ്പാവില്ലെന്ന സന്ദേശമാണ് 18-ാം ലോക്‌സഭ നൽകുന്നത്.

ചന്ദ്രബാബു നായിഡു
ചന്ദ്രബാബു നായിഡു

അതിശക്തമായ പ്രതിപക്ഷ സാന്നിധ്യം ആദ്യമായാണ് നരേന്ദ്രമോദി അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന പ്രതിസന്ധി ഇത്തവണ കേന്ദ്രസർക്കാരിനുണ്ട്. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതു കൊണ്ടാണ് പ്രതിപക്ഷ സമ്മർദ്ദത്തിന് സർക്കാറിന് വഴങ്ങേണ്ടിവരുന്നത്. ജനകീയ പ്രശ്നങ്ങളിൽ യുക്തിസഹവും ശരിയുമായ നിലപാട് പ്രതിപക്ഷം സ്വീകരിക്കുമ്പോൾ അതിൽ നിന്ന് വിട്ടുനിൽക്കാൻ മതേതര- ജനാധിപത്യ കക്ഷികളെന്ന് അവകാശപ്പെടുന്ന ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റയും പാർട്ടികൾക്ക് കഴിയുന്നില്ല. അവരുടെ സമ്മർദ്ദവും ബി.ജെ.പിയ്ക്കുണ്ട്. ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും പിന്തുണയോടെയാണ് കേന്ദ്രത്തിൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി ഇരിക്കുന്നത്. അതുകൊണ്ടു കൂടിയാണ് പ്രതിപക്ഷത്തിന്റെ ശബ്ദം കൂടുതൽ കരുത്താർജിക്കുന്നത്.

സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമില്ലാതിരിക്കുകയും ഘടകകക്ഷികളെ ആശ്രയിച്ച് നിലനിൽക്കുകയും ചെയ്യുമ്പോൾ പ്രതിപക്ഷത്തുനിന്നുണ്ടാവുുന്ന ശക്തമായ കടന്നാക്രമങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ വരുന്നു. ആ അവസരങ്ങളെ ഘടകകക്ഷികൾ നേട്ടങ്ങൾക്കായുള്ള സമ്മർദ്ദതന്ത്രമായി ഉപയോഗിക്കും. അത് കൂടി വരുമ്പോൾ 23 വർഷം ഏകപക്ഷീയമായി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന ഭരണാധികാരി എന്ന നിലയിൽ ഇന്നത്തെ ഇന്ത്യൻ പാർലമെന്റിന്റെ പൊതുസ്ഥിതി, നരേന്ദ്രമോദിയെ സംബന്ധിച്ച് വല്ലാത്ത അലോസരമുണ്ടാക്കും. അദ്ദേഹത്തിന്റെ ശരീരഭാഷയിലും വാക്ഭാഷയിലും അത് കൃത്യമായി പ്രതിഫലിക്കുന്നുമുണ്ട്.

16, 17 ലോക്‌സഭകളിൽ ജമ്മു കശ്മീർ ബില്ലടക്കമുള്ള നിർണായക ബില്ലുകൾ രാവിലെ അവതരിപ്പിച്ച് വൈകീട്ട് പാസാക്കിയെടുക്കുന്ന സ്ഥിതിയായിരുന്നു. അത് ഇനി നടപ്പാവില്ലെന്ന സന്ദേശമാണ് 18-ാം ലോക്‌സഭ നൽകുന്നത്.

അഞ്ച് വർഷം ഈ സർക്കാരിന് കാലാവധി പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അതിന്റെ പ്രധാന കാരണം നരേന്ദ്രമോദിയുടെ ഏകപക്ഷീയമായ പ്രവർത്തനശൈലിയാണ്. തീരുമാനമെടുത്താൽ അതിൽ നിന്ന് പിറകോട്ട് പോകാൻ മടിയുള്ള ആളാണ് അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കാർഷിക ബില്ലിന്റെ കാര്യത്തിൽ മാത്രമാണ് എടുത്ത തീരുമാനത്തിൽ നിന്ന് പിറകോട്ട് പോയത്. എന്നാൽ ഇപ്പോൾ ഈ മൂന്ന് മാസത്തിനുള്ളിൽ എത്രയോ തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകാൻ നിർബന്ധിതനായി. ഇത് അദ്ദേഹത്തിന്റെ രീതിക്കും ശൈലിക്കും ചേർന്നതല്ല.

അഞ്ച് വർഷം ഈ സർക്കാരിന് കാലാവധി പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിൽ സർക്കാർ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
അഞ്ച് വർഷം ഈ സർക്കാരിന് കാലാവധി പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിൽ സർക്കാർ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഒരു ഘട്ടം കഴിയുമ്പോൾ ഇത് വലിയ പ്രതിസന്ധിയിലേക്ക് പോകും. പിന്നെ സർക്കാരിനെ താങ്ങിനിർത്തുന്ന രണ്ട് കക്ഷികളും ‘ആയാ റാം ഗയാ റാം’ എന്ന രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രായോഗിക വക്താക്കളാണ്. അപ്പോൾ സ്വാഭാവികമായും സർക്കാരിന് അഞ്ച് വർഷം തികയ്ക്കാൻ സാധിക്കില്ല. അങ്ങനെ ഒരു സാഹചര്യം വന്നാൽ ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിൽ സർക്കാർ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

രാഹുൽ ഗാന്ധിയുടെ
നേതൃപരമായ വളർച്ച

കഴിഞ്ഞ പത്ത് വർഷം നരേന്ദ്രമോദി പ്രധാനമന്ത്രിയായിരുന്ന കാലത്ത്, ഒരിക്കൽ പോലും അദ്ദേഹം പാർലമെന്റിൽ ആരെങ്കിലും സംസാരിക്കുമ്പോൾ ഇടപെട്ട് സംസാരിച്ചിട്ടില്ല. സാധാരണഗതിയിൽ പ്രധാനമന്ത്രിമാർ എഴുന്നേൽക്കുകയും ഇടപെട്ട് സംസാരിക്കുകയും ചെയ്യാറുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രമേയത്തിൻ മേലുള്ള ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിച്ചപ്പോൾ, ആദ്യമായി പ്രധാനമന്ത്രി എഴുന്നേൽക്കുന്ന ഘട്ടമുണ്ടായി. ശക്തമായ പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തിൽ അദ്ദേഹം എഴുന്നേൽക്കാൻ നിർബന്ധിതമാവുകയായിരുന്നു.

പ്രതിപക്ഷത്തിന്റെ കരുത്ത് സർക്കാറിനെ വലിയ തോതിൽ പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണ് ലോക്‌സഭയിലുള്ളത്. കഴിഞ്ഞ പത്ത് വർഷത്തെ പോലെ ഏകപക്ഷീയമായി ബില്ലുകൾ അടിച്ചേൽപ്പിക്കുന്ന അവസ്ഥ ഇന്ന് നടക്കില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

പാർലമെന്റിന്റെ പൊതുഘടന ശ്രദ്ധിച്ചാൽ മനസിലാകും, പ്രതിപക്ഷത്തിന്റെ അഭിപ്രായം കേൾക്കാൻ സർക്കാർ നിർബന്ധിതമായിരിക്കുന്നു എന്നത് 18-ാം ലോക്‌സഭയിൽ വന്ന വലിയ മാറ്റമാണ്. ഇത് ജനാധിപത്യത്തിന്റെ തിരിച്ചു വരവിനും ജനാധിപത്യത്തിന്റെ ശാക്തീകരണത്തിനും കരുത്ത് പകരും. രാഹുൽ ഗാന്ധിയെ ഏറ്റവും കൂടുതൽ അധിക്ഷേപിച്ചിരുന്ന ആളായിരുന്നു സ്മൃതി ഇറാനി. അവർ പോലും ഇപ്പോൾ നടത്തിയ പ്രതികരണം, രാഹുൽ ഗാന്ധി മാറിയിരിക്കുന്നുവെന്നും ലാഘവത്തോടെ രാഹുലിനെ കാണരുത് എന്നുമാണ്. രാഷ്ട്രീയ പ്രാധാന്യമുള്ള നേതാവായി രാഹുൽ ഗാന്ധി മാറിയിരിക്കുന്നു എന്ന സ്മൃതി ഇറാനിയുടെ പ്രസ്താവന മാത്രം മതി രാഹുൽ ഗാന്ധിയുടെ പ്രാധാന്യം മനസ്സിലാക്കാൻ. ജനങ്ങളിൽ നിന്നുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഭാരത് ജോഡോ യാത്രക്കും ഭാരത് ജോഡോ ന്യായ് യാത്രക്കും ശേഷം രാഹുൽ ഗാന്ധിക്ക് വലിയ കരുത്തും ശക്തിയുമുണ്ടായിട്ടുണ്ട്. പ്രതിപക്ഷനേതാവ് എന്ന പദവിക്കപ്പുറത്തേക്ക് ജനവിശ്വാസമാർജ്ജിച്ചാണ് അദ്ദേഹം പാർലമെന്റിൽ നിൽക്കുന്നത്. ആ ഒരു ശക്തിയാണ് അദ്ദേഹത്തെ നയിക്കുന്നത്.

രാഹുൽ ഗാന്ധിയെ ഏറ്റവും കൂടുതൽ അധിക്ഷേപിച്ചിരുന്ന ആളായിരുന്നു സ്മൃതി ഇറാനി. അവർ പോലും ഇപ്പോൾ നടത്തിയ പ്രതികരണം, രാഹുൽ ഗാന്ധി മാറിയിരിക്കുന്നുവെന്നും ലാഘവത്തോടെ രാഹുലിനെ കാണരുത് എന്നുമാണ്.
രാഹുൽ ഗാന്ധിയെ ഏറ്റവും കൂടുതൽ അധിക്ഷേപിച്ചിരുന്ന ആളായിരുന്നു സ്മൃതി ഇറാനി. അവർ പോലും ഇപ്പോൾ നടത്തിയ പ്രതികരണം, രാഹുൽ ഗാന്ധി മാറിയിരിക്കുന്നുവെന്നും ലാഘവത്തോടെ രാഹുലിനെ കാണരുത് എന്നുമാണ്.

അതുകൊണ്ടുതന്നെ ഇന്നലെകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആർജ്ജവത്തോടെയും ശക്തിയോടെയും ജനകീയ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കാൻ അദ്ദേഹം തയ്യാറായി. രാഹുൽ ഗാന്ധിയുടെ ഈ ആത്മവിശ്വാസവും ആർജ്ജവവും പ്രതിപക്ഷത്തിന് വലിയ കരുത്തായി മാറുന്നുണ്ട്.

ബി.ജെ.പിയുടെ തുടരുന്ന
വർഗീയ രാഷ്ട്രീയം

ബി.ജെ.പി വർഗീയ രാഷ്ട്രീയം ഉപേക്ഷിയ്ക്കും എന്നൊന്നും കരുതാനാകില്ല. ബി.ജെ.പിയുടെ അസ്തിത്വം വർഗീയതയിൽ അധിഷ്ഠിതമാണ്. മതപരമായ വിഭാഗീയതയിലൂടെ ധ്രുവീകരണം സൃഷ്ടിച്ച് അധികാരത്തിലെത്തുകയാണ് ബി.ജെപി സ്വീകരിക്കുന്ന തന്ത്രം. ആ തന്ത്രം മാറ്റിയാൽ അവർക്ക് നിലനിൽപുണ്ടാവില്ല. പിന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അവർക്ക് പ്രസക്തിയുണ്ടാകില്ല.

പ്രതിപക്ഷത്തിന്റെ അഭിപ്രായം കേൾക്കാൻ സർക്കാർ നിർബന്ധിതമായിരിക്കുന്നു എന്നത് 18-ാം ലോക്‌സഭയിൽ വന്ന വലിയ മാറ്റമാണ്. ഇത് ജനാധിപത്യത്തിന്റെ തിരിച്ചു വരവിനും ജനാധിപത്യത്തിന്റെ ശാക്തീകരണത്തിനും കരുത്ത് പകരും.

ഈ പത്ത് വർഷത്തെ ജീവിതാനുഭവത്തിലൂടെ യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ വല്ലാതെ വർധിച്ചു. വർഗീയത കൊണ്ട് ജനകീയപ്രശ്‌നങ്ങളെ മറയ്ക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. അവിടെയാണ് രാഹുൽ ഗാന്ധിയുടെ വിജയം. ജനകീയ പ്രശ്‌നങ്ങൾ പൊതുമധ്യത്തിൽ ചർച്ച ചെയ്താണ് അദ്ദേഹം ഭാരത് ജോഡോ യാത്ര നടത്തിയത്. അദ്ദേഹം ആ യാത്രയിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവുമടക്കമുള്ള ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിക്കാണിച്ചു. വിലക്കയറ്റവും സാമൂഹിക നീതിയുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങളിൽ അദ്ദേഹം ഇടപെട്ടു. അത് ബോധ്യപ്പെട്ടു. വർഗീയതയുടെ മുഖം ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളെ തകർക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല.

വർഗീയത കൊണ്ട് ജനകീയപ്രശ്‌നങ്ങളെ മറയ്ക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാൽ രാഹുൽ ഗാന്ധി ജനകീയ പ്രശ്‌നങ്ങൾ പൊതുമധ്യത്തിൽ ചർച്ച ചെയ്ത് ഭാരത് ജോഡോ യാത്ര നടത്തി.
വർഗീയത കൊണ്ട് ജനകീയപ്രശ്‌നങ്ങളെ മറയ്ക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാൽ രാഹുൽ ഗാന്ധി ജനകീയ പ്രശ്‌നങ്ങൾ പൊതുമധ്യത്തിൽ ചർച്ച ചെയ്ത് ഭാരത് ജോഡോ യാത്ര നടത്തി.

വർഗീയതയിലൂടെയും മതപരമായ വിഭാഗീയതയിലൂടെയും ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയെന്ന അജണ്ട മാറ്റാൻ ബി.ജെ.പിക്ക് കഴിയില്ല. അത് മാറ്റിയാൽ പിന്നെ അവർക്ക് അസ്തിത്വമില്ലാതായി എന്ന് വേണം കരുതാൻ. അതേസമയം, അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ജനം മടങ്ങിയതും വർഗീയ താൽപര്യങ്ങൾക്ക് അവരെ വലിയ തോതിൽ സ്വാധീനിക്കാനാകാത്തതും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. അതുകൊണ്ട് വലിയ വെല്ലുവിളിയാണ് അവർ നേരിടുന്നത്.

Comments