ഇന്ത്യൻ ജനാധിപത്യത്തിലെ ​​​​​​​ 'പഞ്ചാബ് മോഡൽ'

Truecopy Webzine

ൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചു എന്നതല്ലാതെ, ആം ആദ്മി പാർട്ടിക്ക് ആ സമരത്തിന്റെ രാഷ്ട്രീയവുമായോ അതിനുപുറകിലെ വർഗ പ്രതിനിധാനങ്ങളുമായോ ഒരുതരത്തിലുമുള്ള ചാർച്ചയുമുണ്ടായിരുന്നില്ല. എന്നിട്ടും സിഖ് ഐഡന്റിറ്റി ഒരൊറ്റ ശരീരമായി പാഞ്ഞെത്തിയ ആ പ്രക്ഷോഭത്തിന്റെ ‘നേട്ടം' കൂടി ആപ്പിനെപോലൊരു പാർട്ടി സ്വന്തമാക്കിയ വിജയത്തിന്റെ പല ഘടകങ്ങളിൽ ഒന്നായി മാറി എന്നത്, ഇന്ത്യൻ തെരഞ്ഞടുപ്പുരാഷ്ട്രീയം അതിവേഗം ‘മെട്രൊപൊളൈസ്' (metropolis) ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള സൂചനയായി വേണം കാണാൻ. അത്, ജാതി- സാമുദായിക- വർഗീയ സമവാക്യങ്ങളുടെ ഇടപെടലുകളേക്കാൾ ഗുരുതരമായ പ്രതിസന്ധിയാണ്. കാരണം, രാഷ്ട്രീയത്തിലുള്ള വർഗീയതയുടെ ചേരുവകളെ അതിസൂക്ഷ്മമായി പിന്തുടരാനും തിരിച്ചറിയാനുമുള്ള ശേഷി, ഇന്ത്യൻ ജനാധിപത്യം നേടിയെടുത്തിട്ടുണ്ട്. എന്നാൽ, വോട്ടർമാരെ കമ്മോഡിഫൈ ചെയ്യാൻ പ്രാപ്തിയുള്ള നിയോ മെട്രോപൊളിറ്റൻ ബൂർഷ്വാസി ‘അനോനിമിറ്റി' (anonymity) കാത്തുസൂക്ഷിക്കാനും പൊതുസ്വീകാര്യത നേടിയെടുക്കാനും സമർഥമായ ഒന്നാണ്. ഈ നിലയ്ക്ക്, പഞ്ചാബിലും യു.പിയിലുമുള്ള ബി.എസ്.പിയുടെ തകർച്ചയും നാലു സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ വിജയവും സാമ്പ്രദായിക രാഷ്ട്രീയ വിശകലനങ്ങളുടെ സ്‌കെയിലിൽ ഒതുങ്ങുകയില്ല. കാരണം, ഒരു വർഗീയ പാർട്ടിയെന്ന നിലയിൽനിന്ന് ബി.ജെ.പി ഏറെ ‘മുന്നോട്ടു' പോയിരിക്കുന്നു. വർഗീയപ്രീണനത്താൽ മാത്രം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുന്ന സാഹചര്യം ബി.ജെ.പിക്ക്​ അടക്കം ഒരു പാർട്ടിക്കും ഇന്നില്ല.

അത്, ജാതി- സാമുദായിക- വർഗീയ സമവാക്യങ്ങളുടെ ഇടപെടലുകളേക്കാൾ ഗുരുതരമായ പ്രതിസന്ധിയാണ്. കാരണം, രാഷ്ട്രീയത്തിലുള്ള വർഗീയതയുടെ ചേരുവകളെ അതിസൂക്ഷ്മമായി പിന്തുടരാനും തിരിച്ചറിയാനുമുള്ള ശേഷി, ഇന്ത്യൻ ജനാധിപത്യം നേടിയെടുത്തിട്ടുണ്ട്. എന്നാൽ, വോട്ടർമാരെ കമ്മോഡിഫൈ ചെയ്യാൻ പ്രാപ്തിയുള്ള നിയോ മെട്രോപൊളിറ്റൻ ബൂർഷ്വാസി ‘അനോനിമിറ്റി' (anonymity) കാത്തുസൂക്ഷിക്കാനും പൊതുസ്വീകാര്യത നേടിയെടുക്കാനും സമർഥമായ ഒന്നാണ്. ഈ നിലയ്ക്ക്, പഞ്ചാബിലും യു.പിയിലുമുള്ള ബി.എസ്.പിയുടെ തകർച്ചയും നാലു സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ വിജയവും സാമ്പ്രദായിക രാഷ്ട്രീയ വിശകലനങ്ങളുടെ സ്‌കെയിലിൽ ഒതുങ്ങുകയില്ല. കാരണം, ഒരു വർഗീയ പാർട്ടിയെന്ന നിലയിൽനിന്ന് ബി.ജെ.പി ഏറെ ‘മുന്നോട്ടു' പോയിരിക്കുന്നു. വർഗീയപ്രീണനത്താൽ മാത്രം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുന്ന സാഹചര്യം ബി.ജെ.പിക്ക്​ അടക്കം ഒരു പാർട്ടിക്കും ഇന്നില്ല.

നിലനിൽക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളോടുള്ള അതൃപ്തി വോട്ടാക്കിമാറ്റാൻ കഴിയുന്ന ഒരു പൊതുവോട്ടുബാങ്കിനെ സൃഷ്ടിക്കുകയാണ് ആപ് പഞ്ചാബിൽ ചെയ്തത്. ആ പൊതുവോട്ടുബാങ്കാണോ ഇന്ത്യൻ ജനാധിപത്യത്തിലെ ചപ്പും ചവറും തൂത്ത് വൃത്തിയാക്കാൻ പോകുന്നത് എന്ന ചോദ്യം അവശേഷിക്കുകയും ചെയ്യുന്നു.

ലേഖനത്തിൻറെ പൂർണ രൂപം ട്രൂകോപ്പി വെബ്സീനിൽ വായിക്കാം, കേൾക്കാം
ഇന്ത്യൻ ജനാധിപത്യത്തിലെ "പഞ്ചാബ് മോഡൽ' | കെ. കണ്ണൻ

Comments