നിയമവ്യവസ്ഥയെ കൂട്ടുപിടിച്ചുനടത്തിയ ഒരു പദ്ധതി

‘ജോഡോ യാത്രയുടെ വിജയത്തിൽ പരിഭ്രാന്തരായവർ രാഹുലിന് തടയിടാൻ നിയമവ്യവസ്ഥയെ കൂട്ടുപിടിച്ചുനടത്തിയ ഒരു പദ്ധതിയാണ് എം.പി എന്ന പദവിക്ക് ഇപ്പോൾ ഏർപ്പെടുത്തിയ അയോഗ്യത. ജനാധിപത്യാവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കപ്പെടുന്നതിന്റെ പുതിയ ഉദാഹരണം മാത്രമാണിത്’- ഒ.കെ. ജോണി എഴുതുന്നു

രേന്ദ്രമോദി അധികാരത്തിലേറിയ കാലം മുതൽ അദ്ദേഹവും പാർട്ടിയുടെ ദേശീയനേതാക്കളും മതേതരവാദിയായ ജവഹർലാൽ നെഹ്രുവിനെയും കുടുംബാംഗങ്ങളെയും ആക്രമിക്കുക പതിവാക്കിയിരിക്കുകയാണ്. അതിന്റെ ഭാഗമാണ് മാദ്ധ്യമപിന്തുണയോടെയുള്ള അപവാദപ്രചാരണവും രാഹുൽഗാന്ധിയെ വ്യക്തിഹത്യ ചെയ്യാനുള്ള പദ്ധതിയും. അതിനെ രാഷ്ട്രീയപരമായി നേരിടാനല്ലാതെ സംസ്കാശൂന്യമായ പ്രതികരണത്തിനോ നിയമനടപടികൾക്കോ സോണിയയും രാഹുലും മുതിർന്നിട്ടില്ല. രാഷ്ട്രപിതാവിന്റെ ഘാതകരെ പൂജിക്കുന്ന മദ്ധ്യകാലത്തിന്റെ പ്രാകൃതബോധത്തിൽ അഭിരമിക്കുന്ന സംഘപരിവാര നേതാക്കൾക്ക് മനസിലാക്കാനാവാത്ത മാനവികമായൊരു ആധുനിക ജനാധിപത്യബോധം കാത്തുസൂക്ഷിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെയുള്ള ബി.ജെ.പിയുടെ ആക്രമണങ്ങൾ അക്രമാസക്തമായ ഹിന്ദുത്വരാഷ്ട്രീയത്തിലേക്കുള്ള അവരുടെ ചവിട്ടുപടികളിലൊന്നാണ്. ജോഡോ യാത്രയുടെ വിജയത്തിൽ പരിഭ്രാന്തരായവർ രാഹുലിന് തടയിടാൻ നിയമവ്യവസ്ഥയെ കൂട്ടുപിടിച്ചുനടത്തിയ ഒരു പദ്ധതിയാണ് എം.പി എന്ന പദവിക്ക് ഇപ്പോൾ ഏർപ്പെടുത്തിയ അയോഗ്യത. ജനാധിപത്യാവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കപ്പെടുന്നതിന്റെ പുതിയ ഉദാഹരണം മാത്രമാണിത്.


Summary: ‘ജോഡോ യാത്രയുടെ വിജയത്തിൽ പരിഭ്രാന്തരായവർ രാഹുലിന് തടയിടാൻ നിയമവ്യവസ്ഥയെ കൂട്ടുപിടിച്ചുനടത്തിയ ഒരു പദ്ധതിയാണ് എം.പി എന്ന പദവിക്ക് ഇപ്പോൾ ഏർപ്പെടുത്തിയ അയോഗ്യത. ജനാധിപത്യാവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കപ്പെടുന്നതിന്റെ പുതിയ ഉദാഹരണം മാത്രമാണിത്’- ഒ.കെ. ജോണി എഴുതുന്നു


Comments