ഭയന്ന മോദി വിജയിച്ച മോദിയേക്കാൾ അപകടകാരിയാണ്

ഇപ്പോൾ നിങ്ങൾ പാതി മാത്രമേ മുറിച്ചുള്ളൂ, ഞങ്ങൾ പൂർണ്ണമായും മുറിച്ചുമാറ്റും എന്നായിരുന്നു ഹൈദരാബാദിൽ ഹിന്ദു തീവ്രവാദിയും മുൻ ബി.ജെ.പി എം.എൽ.എയുമായ ടി.രാജാസിംഗ് പ്രസംഗിച്ചത്. ഗുജറാത്തിലെ വഡോദരയിൽ വെച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് പ്രഖ്യാപിച്ചത് 2002 ആവർത്തിക്കുമെന്നായിരുന്നു

നുമാൻ ജയന്തി ദിന(ഏപ്രിൽ ആറ്) ത്തിൽ സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചുവത്രെ!! ഏപ്രിൽ ആറ് ബിജെപിയുടെ സ്ഥാപക ദിനം കൂടിയാണെന്നോർക്കുക.

ഇക്കഴിഞ്ഞ മാർച്ച് 30ന് നടന്ന രാമനവമി ആഘോഷങ്ങളിൽ രാജ്യത്തെമ്പാടും അക്രമങ്ങൾ അരങ്ങേറ്റിയത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ആശീർവ്വാദത്തോടെയായിരുന്നു. ബിഹാറിൽ, രാജസ്ഥാനിൽ, ജമ്മുകശ്മീരിൽ, മധ്യപ്രദേശിൽ, മഹാരാഷ്ട്രയിൽ, ഗുജറാത്തിൽ, പശ്ചിമ ബംഗാളിൽ, ഝാർഘണ്ഡിൽ, കർണ്ണാടകയിൽ, ഉത്തർപ്രദേശിൽ ഒക്കെയും രാമനവമി ഘോഷയാത്ര മുസ്‌ലിം പ്രദേശങ്ങളിലേക്ക് നീട്ടിയും മുസ്‌ലിം പള്ളികളിലേക്ക് കല്ലുകൾ വലിച്ചെറിഞ്ഞും നിരപരാധികളായ മനുഷ്യരെ ആക്രമിച്ചും വിദ്വേഷ പ്രസംഗങ്ങൾ നടത്തിയും ആണ് ഹിന്ദുത്വവാദികളായ സംഘപരിവാർ സംഘങ്ങൾ അഴിഞ്ഞാടിയത്.

"ഇപ്പോൾ നിങ്ങൾ പാതി മാത്രമേ മുറിച്ചുള്ളൂ, ഞങ്ങൾ പൂർണ്ണമായും മുറിച്ചുമാറ്റും എന്നായിരുന്നു ഹൈദരാബാദിൽ ഹിന്ദു തീവ്രവാദിയും മുൻ ബി.ജെ.പി എം.എൽ.എയുമായ ടി.രാജാസിംഗ് പ്രസംഗിച്ചത്. ഗുജറാത്തിലെ വഡോദരയിൽ വെച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് പ്രഖ്യാപിച്ചത് 2002 ആവർത്തിക്കുമെന്നായിരുന്നു.

മുംബൈയിലെ മലാഡിൽ മൽവാനി മോസ്‌കിന് മുന്നിൽ തടിച്ചുകൂടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. പശ്ചിമ ബംഗാളിലെ ഭാത്പാരയിൽ വാളുകൾ കയ്യിലേന്തിയാണ് രാമനവമി ശോഭായാത്ര നടത്തിയത്.
ഹൗറയിൽ നടന്ന ശോഭായാത്രയിൽ ചിലർ തോക്കുകളുമായാണ് എത്തിയത്.

പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പള്ളികൾക്ക് മുന്നിലൂടെ യാത്ര ചെയ്തു. ബീഹാറിലെ മുംഗേറിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് വാഹനങ്ങളുമായി കടന്നുചെന്ന് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. "ജയ് ശ്രീറാം, മിയോ കോ കാട്ടോ' (മുസ്ലിംങ്ങളെ കൊല്ലുക) എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു രാമനവമി ഘോഷയാത്ര!

ബിഹാറിലെ 110 വർഷം പഴക്കമുള്ള മദ്രസ അസീസിയ എന്ന ലൈബ്രറിയും മദ്രസയും രാമ നവമി റാലിയിൽ പങ്കെടുത്തവർ അഗ്നിക്കിരയാക്കിയപ്പോൾ
ബിഹാറിലെ 110 വർഷം പഴക്കമുള്ള മദ്രസ അസീസിയ എന്ന ലൈബ്രറിയും മദ്രസയും രാമ നവമി റാലിയിൽ പങ്കെടുത്തവർ അഗ്നിക്കിരയാക്കിയപ്പോൾ

മധ്യപ്രദേശിൽ ഇന്ദോറിൽ ക്രിസ്ത്യൻ വീടുകളിലേക്ക് ഇരച്ചുകയറി പ്രാർത്ഥന തടസ്സപ്പെടുത്തി. ഗുജറാത്തിലെ സോംനാഥിൽ (ഗിർ) കാജൽ ഷിംഗ്ലാ (കാജൽ ഹിന്ദുസ്ഥാനി) മുസ്‌ലിം സ്ത്രീകൾ ഹിന്ദുക്കളെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ലൗ ജിഹാദികളുടെ ലങ്ക ചുട്ടുകരിക്കണമെന്നായിരുന്നു മറ്റൊരു പ്രസംഗത്തിൽ കാജൽ ഷിംഗ്‌ള അക്രമിക്കൂട്ടങ്ങളോട് ആവശ്യപ്പെട്ടത്.
ഹരിയാനയിലെ പാനിപ്പത്തിൽ പശുക്കടത്ത് ആരോപിച്ച് ഒരു ട്രക്ക് ഡ്രൈവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടുകൊണ്ടായിരുന്നു രാമനവമി ആഘോഷം തുടർന്നത്.

A mosque was set on fire by Hindutva extremists during Ram Navami violence in Bihar Sharif, Bihar. pic.twitter.com/FwYRzcpWeS

ഝാർഘണ്ഡിലെ ബൊക്കാറോ കർഗാളി ബസാറിൽ സാധ്വി പ്രാച്ചിയുടെ വിദ്വേഷ പ്രസംഗം മതഭ്രാന്ത് തലയിൽ കയറി സംഘപരിവാർ പ്രവർത്തകർക്കുള്ള വെടിമരുന്നായി മാറി. അടുത്തുതന്നെ ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുമെന്നായിരുന്നു പ്രാചിയുടെ പ്രവചനം.
മധ്യപ്രദേശിലെ ഖാണ്ഡവയിൽ രാമനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന റാലി മുസ്‌ലിം പള്ളികൾക്ക് മുന്നിൽ വെച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി. "ഇന്ത്യയിൽ ജീവിക്കണമെങ്കിൽ വന്ദേമാതരം ആലപിക്കണ' മെന്നായിരുന്നു സംഘപരിവാർ ഭീഷണി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രമനവമി ആഘോഷത്തിനിടെ പരിക്കേറ്റ മുസ്‌ലിംങ്ങൾ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രമനവമി ആഘോഷത്തിനിടെ പരിക്കേറ്റ മുസ്‌ലിംങ്ങൾ

കർണ്ണാടകയിലെ രാംനഗരയിൽ പശുക്കളെ കടത്തിയെന്നാരോപിച്ച് ഒരു മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തി. പുനീത് കെരെഹള്ളി എന്ന ഹിന്ദുത്വ തീവ്രവാദിയാണ് ഈ അക്രമത്തിന് നേതൃത്വം നൽകിയത്.

ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാത്ത നൂറുകണക്കിന് അക്രമസംഭവങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ അരങ്ങേറ്റിയത്.
അന്താരാഷ്ട്ര വേദികളിൽ തന്റെ പ്രതിഛായ ഇടിഞ്ഞുവീഴുന്നതും, ഡൊണാൾഡ് ട്രംപ് അറസ്റ്റ് ചെയ്യപ്പെടുന്നതും, ഇസ്രയേലിൽ നെതന്യാഹുവിനെതിരായി ജനലക്ഷങ്ങൾ തെരുവിലിറങ്ങിയതും, രാജ്യത്ത് അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വ്യാപകമായി ഉയർന്നുവരുന്നതും നരേന്ദ്ര മോദിയെ വലിയ തോതിൽ ഭയപ്പെടുത്തുന്നുണ്ടെന്നത് വസ്തുതയാണ്. കർണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിചാരിച്ച പോലെ എളുപ്പമായിരിക്കില്ലെന്ന ഭീതിയും ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുണ്ട്. ഭയന്ന മോദി വിജയിച്ച മോദിയെക്കാൾ അപകടകാരിയാകാൻ പോകുകയാണ്.


Summary: ഇപ്പോൾ നിങ്ങൾ പാതി മാത്രമേ മുറിച്ചുള്ളൂ, ഞങ്ങൾ പൂർണ്ണമായും മുറിച്ചുമാറ്റും എന്നായിരുന്നു ഹൈദരാബാദിൽ ഹിന്ദു തീവ്രവാദിയും മുൻ ബി.ജെ.പി എം.എൽ.എയുമായ ടി.രാജാസിംഗ് പ്രസംഗിച്ചത്. ഗുജറാത്തിലെ വഡോദരയിൽ വെച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് പ്രഖ്യാപിച്ചത് 2002 ആവർത്തിക്കുമെന്നായിരുന്നു


Comments