കർഷക പ്രക്ഷോഭം പരിഹരിക്കണം, ബലപ്രയോഗം അവസാന നടപടിയാകണം- ഹൈകോടതി

ഒറ്റ ദിവസത്തെ സമരമല്ല ലക്ഷ്യമെന്നും ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സംഘടനകൾ. തീരുമാനമെടുക്കാൻ സർക്കാർ എത്ര വൈകിപ്പിക്കുന്നു, അത്രയും കാലം പ്രക്ഷോഭം തുടരും.

National Desk

  • 'ൽഹി ചലോ' മാർച്ചിൽ ഹൈകോടതി ഇടപെടൽ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ കേന്ദ്ര സർക്കാറിനും പഞ്ചാബ്, ഹരിയാന, ഡൽഹി സംസ്ഥാന സർക്കാറുകൾക്കും പഞ്ചാബ് - ഹരിയാന ഹൈകോടതി നോട്ടീസ്.

  • കർഷകർ ഉന്നയിക്കുന്ന പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും ബലപ്രയോഗം ഏറ്റവും അന്തിമമായി എടുക്കേണ്ട നടപടിയാകണമെന്നും ഹൈകോടതി.

  • ഇന്റർനെറ്റ് നിരോധിക്കാനും ഹരിയാന- പഞ്ചാബ് അതിർത്തി അടക്കാനുമുള്ള ഹരിയാന സർക്കാർ തീരുമാനത്തിനെതിരായ ഹർജികളിലാണ്, ചീഫ് ജസ്റ്റിസ് ജി.എസ്. സാന്ധവാലിയ, ജസ്റ്റിസ് ലപിത ബാനർജി എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്. ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേബാദ്, സിർസ, ദാബ്‌വാലി മേഖലകളിലാണ് സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്.

  • പ്രക്ഷോഭകർ രാജ്യത്തെ പൗരരാണെന്നും അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അവകാശമുണ്ടെന്നും ഹർജികളിൽ വാദം കേൾക്കവേ കോടതി. അതേസമയം, പൗരർക്ക് സംരക്ഷണം നൽകാനും അവർക്ക് മറ്റുതരത്തിൽ അസൗകര്യങ്ങളില്ലാതിരിക്കാനും സംസ്ഥാന സർക്കാർ നടപടിയെടുക്കുകയും വേണം. പ്രതിഷേധിക്കാനുള്ള അവകാശവും പൗരസുരക്ഷയും ഒരേപോലെ പ്രധാനമെന്ന് കോടതി.

  • പരിഹാരമായില്ലെങ്കിൽ കർഷകർ അനിശ്ചിതകാല സമരത്തിന്.

  • ഒറ്റ ദിവസത്തെ സമരമല്ല ലക്ഷ്യമെന്നും ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സംഘടനകൾ. തീരുമാനമെടുക്കാൻ സർക്കാർ എത്ര വൈകിപ്പിക്കുന്നു, അത്രയും കാലം പ്രക്ഷോഭം തുടരുമെന്ന് പ്രക്ഷോഭ നേതാവ് ലഖ്‌വിന്ദർ സിങ്.

  • കർഷകരുടെ കൈവശം ആറു മാസത്തേക്കുള്ള റേഷൻ ധാന്യങ്ങളും ഡീസൽ അടക്കമുള്ള അവശ്യ വസ്തുക്കളും. നൂലും സൂചിയുമടക്കമുള്ള അവശ്യസാധനങ്ങളെല്ലാം കരുതിയിട്ടുണ്ടെന്ന് കർഷകർ.

  • പഞ്ചാബിൽനിന്നുമാത്രം 1500 ട്രാക്റ്ററുകളും 500 വാഹനങ്ങളുമാണ് മാർച്ചിനെത്തിയിരിക്കുന്നത്.

  • പഞ്ചാബിലേക്കുള്ള ഡീസലിന്റെ 50 ശതമാനവും പാചകവാതകത്തിന്റെ 20 ശതമാനവും വെട്ടിക്കുറച്ചതായി സംസ്ഥാന സർക്കാർ വൃത്തങ്ങൾ. ഇത് സംസ്ഥാനത്തെ ജനജീവിതം ദുഷ്‌കരമാക്കുമെന്ന് സർക്കാർ മുന്നറിയിപ്പ്.

  • മിനിമം താങ്ങുവിലക്ക് നിയമപരിരക്ഷ നൽകുന്ന തീരുമാനം തിടുക്കത്തിൽ എടുക്കാനാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ടെ. ഇതുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണം. സമരം നടത്തുന്ന സംഘടനകൾ കേന്ദ്ര സർക്കാറുമായി ഇക്കാര്യത്തിൽ കൃത്യമായ രൂപത്തിലുള്ള ചർച്ചക്ക് തയാറാകണം.

  • കർഷകരുടേത് ന്യായമായ ആവശ്യമെന്നും അന്നം തരുന്നവരെ ജലിലിടുന്നത് തെറ്റെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

  • ഡൽഹി ചലോ മാർച്ചിന് പിന്തുണയുമായി തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ കർഷകർ കുത്തിയിരിപ്പ് സമരം നടത്തുന്നു. മനുഷ്യാസ്ഥികൂടങ്ങളുമായിട്ടാണ് കർഷകർ റോഡിൽ കുത്തിയിരിക്കുന്നത്.

  • കർഷകർക്കുനേരെയുള്ള പൊലീസ് ബലപ്രയോഗത്തിൽ പലയിടത്തും സംഘർഷം. അതിർത്തി പ്രദേശമായ ശംഭുവിൽ കർഷകർ ബാരിക്കേഡുകൾ എടുത്തെറിഞ്ഞു.

  • സ്വാമിനാഥൻ കമീഷൻ നിർദേശിക്കുന്നതുപോലെ, മിനിമം താങ്ങുവില ഉറപ്പുവരുത്തുന്ന പുതിയ നിയമം അനിവാര്യമാണെന്ന് കമീഷൻ അംഗം ഡോ. ആർ.ബി. സിങ്. ഏതു വിളയ്ക്കും ഉൽപ്പാദനച്ചെലവിനേക്കാൾ ചുരുങ്ങിയത് 50 ശതമാനം ഉയർന്ന നിരക്കിലുള്ള മിനിമം താങ്ങുവില നിശ്ചയിക്കണമെന്ന് കമീഷൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  • 'കർഷക സഹോദരന്മാരേ, ഇന്ന് ചരിത്രദിനമാണ്'- രാഹുൽ ഗാന്ധി. ‘‘മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പുണ്ടായാൽ അത് 15 കോടി കർഷക കുടുംബങ്ങളുടെ ജീവിതം മാറ്റിമറിക്കും. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിലെ ഈ ശുപാർശ നടപ്പാക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്’’- ഛത്തീസ്ഗഢിൽ, ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ.

  • കർഷകരുടെ ആവശ്യങ്ങൾ നിഷേധിച്ചതിലൂടെ കേന്ദ്ര സർക്കാർ അവരെ ഒറ്റുകൊടുത്തുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്; ‘‘പ്രധാനമന്ത്രി കർഷകർക്ക് നൽകിയ ഉറപ്പുകൾ വ്യാജമെന്ന് തെളിഞ്ഞു’’.

  • ഡൽഹിയിലേക്കുള്ള അതിർത്തികളിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ഗാസിപ്പുർ അതിർത്തിയിലെ ഡൽഹി- മീററ്റ് ഹൈവേയിൽ ഒരു കിലോമീറ്റർ ദൂരത്തിൽ വാഹന ക്യൂ.

  • പഞ്ചാബിലേക്കുള്ള ഡീസലിന്റെ 50 ശതമാനവും പാചകവാതകത്തിന്റെ 20 ശതമാനവും വെട്ടിക്കുറച്ചതായി സംസ്ഥാന സർക്കാർ വൃത്തങ്ങൾ. ഇത് സംസ്ഥാനത്തെ ജനജീവിതം ദുഷ്‌കരമാക്കുമെന്ന് സർക്കാർ മുന്നറിയിപ്പ്.

Comments