പഹൽഗാം ഭീകരാക്രമണത്തെതുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം സൈനിക നടപടിയിലൂടെ ഒരിക്കലും പരിഹരിക്കാനാകില്ല. 2000 മുതലുള്ള ചരിത്രമെടുത്താൽ, ഇത്തരം ഭീകരാക്രമണങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സൈനിക നടപടികൾക്ക് അതിനെ പരിഹരിക്കാനായിട്ടില്ല എന്നതും ചരിത്രം. അതുകൊണ്ട്, ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനയാണ് വേണ്ടത്. അതിന്, ഭീകരരോടുള്ള നിലപാടിൽ പാക്കിസ്ഥാൻ മാറ്റം വരുത്തേണ്ടിവരും, ഇന്ത്യയും ചില സമീപനങ്ങളിൽ മാറ്റം വരുത്തേണ്ടിവരും- ചരിത്രാധ്യാപകനും എഴുത്തുകാരനുമായ എ.എം. ഷിനാസ് സംസാരിക്കുന്നു.
