ടിക് ടോക് നിരോധിക്കുന്നതിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോകാൻ സാധ്യതയുള്ളൊരു വശമുണ്ട്. അത് സൈനിക തന്ത്രജ്ഞതയോ രാഷ്ട്രീയമോ അല്ല. അത് ടിക്‌ടോക് ഇല്ലാതാവുമ്പോൾ അതിന്റെ യൂസേഴ്‌സ് നേരിടാൻ പോകുന്ന (grief) ഗ്രീഫാണ്.
കേൾക്കുമ്പോൾ ഓ ഇതാണോ എന്നൊക്കെ തോന്നും, പക്ഷെ അത്ര നിസ്സാരമായ കാര്യമല്ലിത്. ടിക്‌ടോക്കിന് ഇന്ത്യയിൽ ഏതാണ്ട് ഇരുപതുകോടിയോളം യൂസേഴ്‌സുണ്ട്. അതിൽ പന്ത്രണ്ടു കോടിയോളം ആക്റ്റീവ് യൂസേഴ്‌സാണ്. അതായത് അവരുടെ ജീവിതം അവർ ക്രമീകരിച്ചിരുന്നത് ടിക്ടോക്കിനു ചുറ്റുമായിരുന്നു. അവർ നിർമ്മിച്ച കണ്ടന്റുകൾ, ഇന്ററാക്ട് ചെയ്ത ആളുകൾ, അതിൽക്കൂടെ അവർ കണ്ടെത്തിയ പുതിയ സെൽഫ് ഇമേജ്, പുതുക്കിപ്പണിത സെൽഫ് അവെയർനസ് അങ്ങനെ ടിക്‌ടോക് ഈ പന്ത്രണ്ട് കോടിപേരിൽ ചെറിയ രീതിയിലൊന്നുമല്ല ആഴ്ന്നിറങ്ങിയത്.
ഈ പന്ത്രണ്ടു കോടി എന്ന് പറയുമ്പോൾ അത് ഇന്ത്യയുടെ പത്തു ശതമാനം പോപ്പുലേഷനാണ് എന്നോർക്കണം. അവർക്ക് ഒറ്റയടിക്ക് അതെല്ലാം നഷ്ടപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന, ഷോക്ക്, ഗ്രീഫ് ഒക്കെ ചെറിയ അളവിലായിരിക്കില്ല. ഇത് വായിക്കുന്ന ഫേസ്‌ബുക്കിയൻസിനു മനസ്സിലാവാനൊരു ഉദാഹരണം പറഞ്ഞാൽ, ഫേസ്‌ബുക്കിൽ ശരാശരി ആക്റ്റിവായി നിൽക്കുന്നൊരാൾ അയാളുടെ ഫേസ്‌ബുക്ക് ജീവിതത്തിൽ ആവിഷ്കരിച്ച കണ്ടന്റുകളുണ്ട്, അതിലൂടെ അയാൾ നേടിയ അറ്റൻഷൻ, റെക്കഗ്നിഷൻ, ഫ്രണ്ട്ഷിപ് അങ്ങനെ എന്തെല്ലാമോ ഉണ്ട്. അതൊക്കെയാണ് നമ്മളെ വീണ്ടും വീണ്ടും ഈ ആപ്പിലേക്ക് കേറിയിരിക്കാൻ പ്രേരിപ്പിക്കുന്നത്.
കാരണം, ഒറ്റപ്പെടലിനെ, തനിച്ചാവലിനെ, ഒരു ഡിസ്ട്രാക്ഷനും ഇല്ലാത്ത ഒരവസ്ഥയെ നമുക്ക് മരണത്തിനേക്കാൾ പേടിയാണ്. അത് നമുക്കറിയില്ലാന്നേ ഉള്ളു. അതിനെപ്പറ്റി നമുക്കൊന്നു ചിന്തിച്ചു നോക്കാനുള്ള ധൈര്യം കൂടി ഉണ്ടാവാറില്ല.
ഇന്നലെ തന്നെ ഈ വാർത്ത കേട്ട ഉടനെ ഭ്രാന്ത് പിടിച്ചപോലെ ലൈവ് വന്നവരുടെ മുഖത്തൊക്കെ ഈ പേടിയും വിറങ്ങലും കാണാമായിരുന്നു. അത് തമാശയല്ല.
അതുകൊണ്ടു നമ്മൾ ഉറപ്പായും ഫലപ്രദമായ ഡിസ്ട്രാക്ഷനുകൾ തേടിയിറങ്ങും. ഈ ഫേസ്ബുക്, ട്വിറ്റർ, ഗാന, യൂട്യൂബ് etc ഒക്കെയും നൽകുന്നത് കൃത്യമായും ഡിസ്ട്രാക്റ്റിവ് എന്റർറ്റെയിൻമെന്റാണ്. ഒരു തരത്തിലെ വിർച്വൽ "രക്ഷപ്പെടൽ' മാർഗ്ഗങ്ങൾ. ക്രമേണ ഫേസ്ബുക്കിലോ ട്വിറ്ററിലോ നമ്മൾ സ്വന്തം ലോകം കെട്ടിപ്പടുക്കും. അവിടെ നമുക്ക് നമുക്ക് ഫലപ്രദമായി രക്ഷപെടാൻ സാധിക്കും.
ഒരു സുപ്രഭാതത്തിൽ ഫേസ്ബുക് നിരോധിച്ചു എന്ന് കേട്ടാൽ ഉറപ്പായും അത് ഒരു യൂസർ എന്ന നിലയിൽ എന്നെയും മോശമായി ബാധിക്കും. കാരണം അത്രയ്ക്കും സമയവും ഊർജവും ചിന്തയും ഞാനിവിടെ ചിലവഴിച്ചിട്ടുണ്ട്. അത് വിർച്വൽ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അതെന്നെ സംബന്ധിച്ച് വളരെ റിയലാണ്. ഏത് റിയാലിറ്റിയോളവും തന്നെ റിയൽ.
അതില്ലാതാവുമ്പോൾ എന്റെ ഭൂതകാലത്തിലെ ഏറ്റവും നല്ല എസ്കേപ്പിംഗ് പരിപാടിയാണ് ഇല്ലാതാവുന്നത്. മാത്രമല്ല, എന്നെ ഇനി ആവിഷ്കരിക്കാൻ എനിക്ക് മാധ്യമങ്ങളില്ലാതാവും. അത് നേരിടാൻ കഴിയാത്തവർക്ക് ഇത് പല നിലയിൽ മാനസിക പ്രശ്നമുണ്ടാക്കും.
ഇന്നലെ തന്നെ ഈ വാർത്ത കേട്ട ഉടനെ ഭ്രാന്ത് പിടിച്ചപോലെ ലൈവ് വന്നവരുടെ മുഖത്തൊക്കെ ഈ പേടിയും വിറങ്ങലും കാണാമായിരുന്നു. അത് തമാശയല്ല. പ്രത്യേകിച്ച് ടിക്‌ടോക് ഉപയോഗിക്കുന്നവർ നന്നേ ചെറുപ്പമാണ്. 15- 25 എന്നൊക്കെ പറയാവുന്ന പ്രായം. അവർക്ക് ഈ ഷോക്ക് കുറച്ചധികം വലുതായിരിക്കും. അതിനെ കുറച്ചു കാണാതിരിക്കുക.
VPN എന്നൊരു ഓപ്‌ഷനുണ്ട് എന്നറിയാതെയല്ല ഇത്രയും പറഞ്ഞത്. എങ്കിലും ഇത് ബാധിക്കപ്പെടാൻ പോകുന്നവരുടെ എണ്ണം അപ്പോഴും വലുതായിരിക്കും എന്നുള്ളതുകൊണ്ടാണ്. വിർച്വൽ നഷ്ടവും റിയൽ നഷ്ടത്തോളം തന്നെ വലുതാണ്.
ഒരു വോർ ടാക്റ്റിക് എന്ന നിലയ്ക്ക് ചൈനീസ് ആപ്സ് നിരോധിക്കുന്നത് ചൈനീസ് കോർപൊറേഷനുകൾക്ക് ഒരു തിരിച്ചടി തന്നെയാണ്. റെവെന്യു ഡിപ് വരും. അതുവഴി ചൈനീസ് സർക്കാരിന്റെമേൽ സമ്മർദ്ദം കൂട്ടാം എന്നും ന്യായം പറയാം. അതൊരു ടാക്റ്റിക് ആണോന്നു ചോദിച്ചാൽ ആണ്. പക്ഷെ ചൈനീസ് ഗവൺമെന്റ് അങ്ങനെയല്ല വർക്ക് ചെയ്യുന്നത് എന്നാണ് എന്റെയറിവ്. അപ്പോഴും മോദിയുടെ ക്ലോസ് സർക്കിളിൽ ഉള്ളവർക്ക് നിക്ഷേപ താൽപ്പര്യങ്ങളുള്ള ആപ്പുകൾ നിരോധിച്ചിട്ടില്ല എന്നും ഓർക്കണം.
അപ്പോഴും മോദിയുടെ ക്ലോസ് സർക്കിളിൽ ഉള്ളവർക്ക് നിക്ഷേപ താൽപ്പര്യങ്ങളുള്ള ആപ്പുകൾ നിരോധിച്ചിട്ടില്ല എന്നും ഓർക്കണം.
ഗ്രൗഡിൽ ഒരു റിട്ടാലിയേഷനും നടത്താതെ ഓടിയൊളിച്ചിട്ട്, ഒരാളും കടന്നു കയറിയില്ല എന്ന് നുണയും പറഞ്ഞിട്ട് ഇപ്പൊ അവനവന്റെ ബലഹീനത ലോകം മുഴുവൻ കാണത്തക്ക രീതിയിൽ വെളിവാക്കുന്ന പരിപാടിയാണിത്. ഇന്ത്യക്കാർ എന്ന നിലയ്ക്ക് അത് നമുക്ക് മുഴുവൻ നാണക്കേടാണ്.
ചൈനയല്ല ഇനി റഷ്യ വന്നു ഇന്ത്യയുടെ അതിര് മാന്തിയാലും നോക്കി നിൽക്കരുത്. ഇത്തിരിയുള്ള നേപ്പാളിന് പോലും അതറിയാം. അപ്പോഴാണ് ഇത്രയും മിലിട്ടറി മൈറ്റും വോർ എക്സ്പീരിയൻസുമുള്ള നമ്മുടെ രാജ്യം. ഉറപ്പായും യുദ്ധം വേണമെന്നല്ല, പക്ഷെ ഇങ്ങനെ നാണംകെട്ടോടരുത്.
ഈ നീക്കത്തിന്റെ പ്രധാനപ്പെട്ട ഉദ്ദേശ്യം അതൊന്നുമല്ല. ഇത് ആദ്യമായും അവസാനമായും വെറും കൈയ്യടിക്കുവേണ്ടിയുള്ള ഗിമ്മിക്കാണ്. ചൈനയെ പാഠം പഠിപ്പിക്കുക എന്നതേയല്ല ഇവിടത്തെ ഉദ്ദേശ്യം, രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ചു മോദിയെയും ബി.ജെ.പിയെയും ചൈനീസ് നാണക്കേടിൽ നിന്ന് രക്ഷിച്ചെടുക്കുക എന്ന സ്വാർത്ഥ രാഷ്ട്രീയ താൽപ്പര്യം മാത്രമാണിവിടെ ലക്ഷ്യം.
അർണബ് പോലുള്ള മോദിയുടെ വാലാട്ടിപ്പട്ടികളുടെ, ഐറ്റി സെല്ലിന്റെയൊക്കെ മുഴുവൻ ജോലിയും ഇനിയിതാണ്. ഇവർക്ക് രാജ്യം തന്നെ തകർന്നാലും അധികാരം നിലനിർത്തണം എന്നതിനപ്പുറത്തേയ്ക്ക് ഒരു ചിന്തയുമില്ല.
ഇവനൊക്കെയാണ് ബാക്കി മനുഷ്യരുടെ രാജ്യ സ്നേഹം അളക്കാൻ നടക്കുന്നത്.