ഭാവി കോൺഗ്രസിനായി
ഗുജറാത്തിൽ നിന്നൊരു റോഡ് മാപ്പ്

ഒ.ബി.സി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള പുതിയൊരു രാഷ്ട്രീയ പരിപാടിയാണ് ഗുജറാത്തിൽനിന്ന് ​AICC സമ്മേളനം മുന്നോട്ടുവെക്കുന്നത്. ഒരു കാലത്ത് കോൺഗ്രസിനെ അധികാരത്തിലേറ്റിയിരുന്ന ഈ വോട്ടുബാങ്കില്ലാതെ ഇനി രക്ഷയില്ലെന്ന് രാഷ്ട്രീയ പ്രമേയം സൂചിപ്പിക്കുന്നു.

National Desk

ഗുജറാത്തിലെ കോൺഗ്രസിനെക്കുറിച്ച് രാഹുൽ ഗാന്ധി കഴിഞ്ഞമാസം നടന്ന ഒരു പാർട്ടി പരിപാടിയിൽ അങ്ങാടിപ്പാട്ടായ ഒരു അരമനരഹസ്യം പരസ്യമാക്കി: ''ഗുജറാത്തിലെ കോൺഗ്രസിൽ രണ്ടു തരം പ്രവർത്തകരുണ്ട്. പാർട്ടിക്കുവേണ്ടി പോരാടുന്നവരാണ് ഒരു വിഭാഗം. പാർട്ടിയുമായി ഒരു ബന്ധമില്ലാത്താവരും അതേസമയം ബി.ജെ.പിയുമായി അടുത്ത ബന്ധം പുലർത്തുന്നവരുമാണ് രണ്ടാമത്തെ കൂട്ടർ. വേണമെങ്കിൽ ബി.ജെ.പിക്കായി പണിയെടുക്കുന്ന 40 നേതാക്കളെയെങ്കിലും പുറത്താക്കാൻ കഴിയും''.

ഗുജറാത്ത് കോൺഗ്രസിലെ എല്ലാ നേതാക്കന്മാരും സന്നിഹിതരായിരുന്ന ഒരു വേദിയായിരുന്നു അത്. അവരെല്ലാവരും 'ഇത് എന്നെക്കുറിച്ചല്ല' എന്ന നിസ്സംഗ മുഖഭാവത്തോടെ രാഹു​ലിന്റെ പ്രസംഗവും കേട്ടിരുന്നു.

ഇപ്പോൾ നിർണായക AICC സമ്മേളനം അഹമ്മദാബാദിൽ സമാപിക്കുമ്പോൾ, സംസ്ഥാന വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായ ജിഗ്‌നേഷ് മേവാനി, രാഹുൽ പറഞ്ഞത് ശരിവെക്കുന്നു, അന്ന് വേദിയിലുണ്ടായിരുന്ന ചില നേതാക്കളെക്കുറിച്ചാണ് രാഹുൽ സൂചിപ്പിച്ചത്, അത് അവർക്ക് നന്നായി മനസ്സിലാകുകയും ചെയ്തു.

ബി.ജെ.പിയുടെ ബി ടീമായി പാർട്ടി ‘നന്നായി’ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനത്തേക്ക് എന്ത്  ആത്മവിശ്വാസത്തിലാണ് AICC സമ്മേളനവുമായി കോൺഗ്രസ്, 64 വർഷത്തിനുശേഷം തിരിച്ചുവരുന്നത്?
ബി.ജെ.പിയുടെ ബി ടീമായി പാർട്ടി ‘നന്നായി’ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനത്തേക്ക് എന്ത് ആത്മവിശ്വാസത്തിലാണ് AICC സമ്മേളനവുമായി കോൺഗ്രസ്, 64 വർഷത്തിനുശേഷം തിരിച്ചുവരുന്നത്?

ബി.ജെ.പിയുടെ ബി ടീമായി പാർട്ടി ‘നന്നായി’ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനത്തേക്ക് എന്ത് ആത്മവിശ്വാസത്തിലാണ് AICC സമ്മേളനവുമായി കോൺഗ്രസ്, 64 വർഷത്തിനുശേഷം തിരിച്ചുവരുന്നത്? (1961-ലാണ് ഗുജറാത്തിലെ ഭാവ്‌നഗറിൽ ഇതിനുമുമ്പ് AICC സമ്മേളനം നടന്നത്). സ്വാഭാവികമായി പറയാനുള്ള ഉത്തരം, ഗുജറാത്ത് മഹാത്മാഗാന്ധിയുടെ നാട് എന്നായിരിക്കും. മാത്രമല്ല, ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായി 100 വർഷം പിന്നിട്ടതിന്റെ ഓർമയും പറയാനുണ്ട്.

അടിസ്ഥാന വർഗങ്ങളുടെയും പാർശ്വവൽകൃത വിഭാഗങ്ങളുടെയും പക്ഷത്തുനിന്നുള്ള രാഷ്ട്രീയപ്രവർത്തനത്തിലേക്ക് പാർട്ടി തിരിച്ചുപോകണം എന്ന ആഹ്വാനമാണ് സമ്മേളനം നടത്തുന്നത്.

എന്നാൽ, യഥാർത്ഥ കാരണം ഗാന്ധിയല്ല. ബി.ജെ.പി തന്നെയാണ്. കോൺഗ്രസിന് നേരിടാനുള്ളത് ബി.ജെ.പിയെയാണ്. ബി.ജെ.പിയെയും നരേന്ദ്രമോദിയെയും, അവർ തട്ടകമാക്കിവച്ചിടത്തുചെന്ന് നേരിടുക. അതിന് കൃത്യമായ ഒരു പ്രതീകത്തെയും 84-ാം AICC സമ്മേളനം തെ​രഞ്ഞെടുത്തു, സർദാർ വല്ലഭ്ഭായ് പട്ടേൽ. ബി.ജെ.പി സ്വന്തമാക്കാൻ ശ്രമിക്കുന്ന ദേശീയ നേതാക്കളിൽ പ്രമുഖൻ. ജവഹർലാൽ നെഹ്‌റുവിനെതിരെ ബി.ജെ.പി പ്രയോഗിക്കുന്ന അസ്ത്രം കൂടിയാണ് പട്ടേൽ. ബി.ജെ.പിയിൽനിന്ന് പട്ടേലിനെ വീണ്ടെടുക്കാൻ 'ഞങ്ങളുടെ സർദാർ' എന്ന പേരിൽ പ്രത്യേക പ്രമേയം തന്നെ AICC സമ്മേളനത്തിൽ പാസാക്കി. പട്ടേലിന്റെ വർഗീയവിരുദ്ധ രാഷ്ട്രീയത്തിന് ചരിത്രത്തിൽനിന്നുള്ള ഉദ്ധരണികൾ ഓർമിപ്പിച്ച്:
1948 ഫെബ്രുവരി എട്ടിന് RSS-നെ നിരോധിച്ചത് ഉപപ്രധാനമന്ത്രിയായിരുന്ന പട്ടേലായിരുന്നു.
അന്ന്, പട്ടേൽ ഹിന്ദുത്വശക്തികളുടെ നോട്ടപ്പുള്ളിയായിരുന്നു.

അക്രമത്തിനും വർഗീയതക്കും എതിരായ ഐഡിയോളജിയുടെ പ്രതീകമെന്ന നിലയ്ക്ക് ഗാന്ധിക്കും നെഹ്‌റുവിനും ഒപ്പമാണ് പട്ടേലിനെയും കോൺഗ്രസ് അവതരിപ്പിക്കുന്നത്. പ്രതിമ നിർമിച്ചതുകൊണ്ടുമാത്രം കൈവശപ്പെടുത്താൻ ബി.ജെ.പിക്ക് കഴിയാത്ത നേതാവാണ് പട്ടേൽ എന്ന് പ്രമേയം ഓർമിപ്പിക്കുന്നു.

കോൺഗ്രസിന് നേരിടാനുള്ളത് ബി.ജെ.പിയെയാണ്. ബി.ജെ.പിയെയും നരേന്ദ്രമോദിയെയും, അവർ തട്ടകമാക്കിവച്ചിടത്തുചെന്ന് നേരിടുക.  (രാജീവ് ഗാന്ധി ഭവന്‍, അഹമ്മദാബാദ്)
കോൺഗ്രസിന് നേരിടാനുള്ളത് ബി.ജെ.പിയെയാണ്. ബി.ജെ.പിയെയും നരേന്ദ്രമോദിയെയും, അവർ തട്ടകമാക്കിവച്ചിടത്തുചെന്ന് നേരിടുക. (രാജീവ് ഗാന്ധി ഭവന്‍, അഹമ്മദാബാദ്)

നെഹ്റുവുമായുള്ള അടുത്ത ബന്ധം ഓർമിപ്പിച്ചാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ ബി.ജെ.പി കാമ്പയിനെ നേരിട്ടത്. 1949 ഒക്‌ടോബർ 14ന് പട്ടേൽ നടത്തിയ ഒരു പ്രസ്താവന ഖാർഗേ ഉദ്ധരിക്കുന്നു: ''കഴിഞ്ഞ രണ്ട് വിഷമകരമായ വർഷങ്ങളിൽ നെഹ്‌റുജീ ഈ രാജ്യത്തിനുവേണ്ടി ചെയ്ത വിശ്രമരഹിതമായ പരിശ്രമങ്ങളെക്കുറിച്ച് എന്നോളം അറിയാവുന്ന മറ്റൊരാളും ഉണ്ടാകില്ല. ഈ കാലത്ത്, ഭാരമേറിയ ഉത്തരവാദിത്തങ്ങളാൽ അദ്ദേഹത്തിന് വളരെ വേഗം പ്രായമേറുന്നതായി എനിക്ക് തോന്നി''.
പട്ടേലിന്റെ 150-ാം ജന്മവാർഷിക വർഷം കൂടിയാണിത്.

സാമൂഹിക നീതിയുടെ
രാഷ്ട്രീയത്തിലേക്ക്
കോൺഗ്രസ്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അടുത്ത പൊതുതെരഞ്ഞെടുപ്പിലും ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടാനുള്ള ആയുധങ്ങളെക്കുറിച്ചാണ് AICC സമ്മേളനം ചർച്ച ചെയ്തത്. സ്വന്തം ഐഡിയോളജിയിലേക്ക് തിരിച്ചുപോകുക. ഗാന്ധിയൻ മൂല്യങ്ങളിൽ അധിഷ്ഠിതമായതും നെഹ്‌റുവിയൻ രാഷ്ട്രനിർമാണ പ്രക്രിയയിൽ ഊന്നുന്നതുമായ രാഷ്ട്ര പുനർനിർമാണം. അതായിരിക്കും ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിനും വർഗീയ അജണ്ടയ്ക്കുമുള്ള കൃത്യമായ മറുപടി എന്ന് കോൺഗ്രസ് കരുതുന്നു. ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിന്റെയും നേതൃത്വത്തിൽ അരങ്ങേറുന്ന ഭരണഘടനാ അട്ടിമറികൾ മുതൽ ബുൾഡോസർ രാജ് വരെയുള്ള വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കുക. ഇതിനിരയാകുന്ന പാർശ്വവൽകൃത വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിലേക്കുയരുക. ബി.ജെ.പിയുടെ കപട ദേശീയതക്കെതിരെ ദേശീയ സഹവർത്തിത്വം. സംവരണത്തിലൂടെ സാമൂഹിക നീതിയിലേക്ക് ചുവടുവെപ്പ്.

ഭരണഘടനയുടെ ആമുഖത്തിലുള്ള സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക നീതി എന്ന വിഷയത്തിലൂന്നിയുള്ളതായിരുന്നു സമ്മേളനത്തിലെ ചർച്ചാവിഷയങ്ങൾ. അടിസ്ഥാന വർഗങ്ങളുടെയും പാർശ്വവൽകൃത വിഭാഗങ്ങളുടെയും പക്ഷത്തുനിന്നുള്ള രാഷ്ട്രീയപ്രവർത്തനത്തിലേക്കും പരിപാടികളിലേക്കും പാർട്ടി തിരിച്ചുപോകണം എന്ന ആഹ്വാനമാണ് സമ്മേളനം നടത്തുന്നത്. ഒരു കാലത്ത് കോൺഗ്രസിനെ അധികാരത്തിലേറ്റിയിരുന്ന പിന്നാക്ക- ദലിത്- ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാൻ രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നു.

പാർട്ടിയ്ക്ക് സജീവ സംഭാവന നൽകാത്തവർക്ക് 'വിശ്രമ'മെടുക്കാമെന്നും ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്തവർക്ക് 'വിരമിക്കാ'മെന്നും അധ്യക്ഷപ്രസംഗത്തിൽ മല്ലികാർജുൻ ഖാർഗേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാർട്ടിയ്ക്ക് സജീവ സംഭാവന നൽകാത്തവർക്ക് 'വിശ്രമ'മെടുക്കാമെന്നും ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്തവർക്ക് 'വിരമിക്കാ'മെന്നും അധ്യക്ഷപ്രസംഗത്തിൽ മല്ലികാർജുൻ ഖാർഗേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒ.ബി.സി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾ ഇപ്പോൾ പാർട്ടിക്കൊപ്പമില്ല എന്ന് രാഹുൽ ഗാന്ധി സമ്മതിക്കുന്നുണ്ട്. ഒരു കാലത്ത് പാർട്ടിയെ നിരന്തരം അധികാരത്തിലേറ്റിയിരുന്നത് ഈ വിഭാഗങ്ങളാണ്. അതേസമയം, മുന്നാക്ക വിഭാഗങ്ങൾ ഒരു കാലത്തും കോൺഗ്രസിന്റെ വിശ്വസനീയ സഖ്യകക്ഷിയായിരുന്നില്ല. അതുകൊണ്ട്, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയാണ് ഇനി പാർട്ടി സംസാരിക്കേണ്ടത്. ദലിത്, ആദിവാസികൾ, ഒ.ബി.സി, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളുടെ ആവശ്യങ്ങൾ ഉയർത്തുന്നതിലും അവർക്കൊപ്പം നിൽക്കുന്നതിലും മടി കാണിക്കരുതെന്ന് രാഹുൽ നേതാക്കളോട് അഭ്യർത്ഥിച്ചു. ഈ വിഭാഗങ്ങൾക്കൊപ്പം നിന്നപ്പോഴാണ് യു.പി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായത്.

മുസ്‌ലിം, ക്രിസ്ത്യൻ, സിഖ് എന്നീ വാക്കുകൾ ആവർത്തിക്കുന്നതിൽ പാർട്ടിക്ക് പേടിയില്ല. കാരണം ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ എന്ന നിലയ്ക്കാണ് ഈ പിന്തുണ. കോൺഗ്രസിന്റെ ഭാവി രാഷ്ട്രീയ ദൗത്യം രാഹുൽ ഇങ്ങനെയാണ് വിശദീകരിച്ചത്.

അതുകൊണ്ടുതന്നെ സാമൂഹിക നീതി എന്ന ആശയത്തെ ഉയർത്തിപ്പിടിക്കണം. മുസ്‌ലിം, ക്രിസ്ത്യൻ, സിഖ് എന്നീ വാക്കുകൾ ആവർത്തിക്കുന്നതിൽ പാർട്ടിക്ക് പേടിയില്ല. കാരണം ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ എന്ന നിലയ്ക്കാണ് ഈ പിന്തുണ. കോൺഗ്രസിന്റെ ഭാവി രാഷ്ട്രീയ ദൗത്യം രാഹുൽ ഇങ്ങനെയാണ് വിശദീകരിച്ചത്.

വഖഫ് ബില്ലിനെ അതിരൂക്ഷമായാണ് രാഹുല്‍ വിമര്‍ശിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണമാണ് ബില്‍ എന്ന് രാഹുല്‍ പറഞ്ഞു: ‘‘ഇപ്പോൾ അവര്‍ 'ഓര്‍ഗനൈസറി'ല്‍ എഴുതി, ഇനി ക്രിസ്ത്യാനികളുടെ ഭൂമിയ്ക്കുമേല്‍ ആക്രമണം നടത്തും, പിന്നെ സിഖുകാരിലേക്ക് പോകും. തങ്ങള്‍ സുരക്ഷിതരാണ് എന്ന് ആരും വിചാരിക്കേണ്ടതില്ല. നമുക്ക് എല്ലാ സമുദായങ്ങളെയും മതങ്ങളെയും ഭാഷകളെയും ആദരിക്കേണ്ടതുണ്ട്. ഈ രാജ്യം എല്ലാവരുടേതുമാകേണ്ടതുണ്ട്’’.

സംവരണത്തിന്റെ
തെലങ്കാന മാതൃക

സംവരണം അടക്കമുള്ള കാര്യങ്ങളിൽ നെഹ്‌റുവിന്റേതടക്കമുള്ള സർക്കാറുകൾ സ്വീകരിച്ച നടപടികൾ എടുത്തുകാട്ടി ബി.ജെ.പിക്കെതിരെ കാമ്പയിൻ നടത്താനാണ് പാർട്ടി ഒരുങ്ങുന്നത്. കോൺഗ്രസ് സർക്കാറുകൾ സംവരണത്തിൽ സ്വീകരിച്ച മാതൃക സമാപന പ്രസംഗത്തിൽ രാഹുൽ ഓർമിപ്പിച്ചു: ‘‘തെലങ്കാനയില്‍ ജനസംഖ്യയുടെ 90 ശതമാനവും ഒ.ബി.സി, അതീവ പിന്നാക്കക്കാര്‍, ദലിതുകള്‍, അതീവ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവർ, ന്യൂനപക്ഷം, ഗോത്ര വിഭാഗം എന്നിവരാണ്. എന്നാല്‍, സംസ്ഥാനത്തെ കോര്‍പറേറ്റ് സെക്ടര്‍ എടുത്താല്‍, അതിന്റെ ഉടമകളുടെ ലിസ്റ്റ് എടുത്താല്‍- സി.ഇ.ഒമാര്‍, സീനിയര്‍ മാനേജുമെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍- ഈ 90 ശതമാനത്തിലെ ഒരാളെപ്പോലും കാണാനാകില്ല. എന്നാല്‍, ജാതി സെന്‍സസിനുശേഷം നമ്മുടെ മുഖ്യമന്ത്രിയും സംഘവും ഒ.ബി.സി സംവരണം 42 ശതമാനമാക്കി ഉയര്‍ത്തി’’- രാഹുല്‍ ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ 50 ശതമാനം എന്ന സംവരണ പരിധി പൊളിച്ചുമാറ്റുമെന്ന് രാഹുല്‍ പറഞ്ഞു. ജാതി സെൻസസ് എന്ന ആവശ്യം വീണ്ടും ശക്തമായി ഉയർത്തുകയും ചെയ്യുന്നു AICC സമ്മേളനം.

ദേശീയ സ്വാതന്ത്ര്യസമരം മുതലുള്ള കോൺഗ്രസിന്റെ സംഭാവനകളെയും കഴിഞ്ഞ കോൺഗ്രസ് സർക്കാറുകളുടെ സംഭാവനകളെയും ഉയർത്തിക്കാട്ടിയാണ് പാർട്ടി, ഭാവിയ്ക്കായുള്ള രാഷ്ട്രീയ പരിപാടി ആസൂത്രണം ചെയ്യാനൊരുങ്ങുന്നത്. ഭരണഘടനയും അത് മുന്നോട്ടുവെക്കുന്ന സാമൂഹിക നീതിയുടെ രാഷ്ട്രീയവും കോൺഗ്രസിന്റെ സംഭാവനയാണ് എന്ന് പാർട്ടി വിശദീകരിക്കുന്നു.

‘ന്യായപാത: സങ്കൽപ്പവും സംഘർഷവും സമർപ്പണവും’ എന്ന തീമിലാണ് അഹമ്മദാബാദിലെ AICC സമ്മേളനം. അതായത്, പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച് പോരാട്ടപാതയിലേക്കാണ് പാർട്ടി പോകാ​നൊരുങ്ങുന്നത് എന്നൊരു​ മൂഡാണ് AICC സമ്മേളനത്തിലുടനീളമുള്ളത്.

കൂടുതൽ അധികാരമുള്ള DCC

പാർട്ടി പുനഃസംഘടനയാണ് മറ്റൊരു പ്രധാന അജണ്ട. 2025 പുനഃസംഘടനാവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രാമങ്ങളിലും മറ്റും ഏറ്റവും അടിത്തട്ടിൽ പ്രവർത്തകരും ജനങ്ങളും തമ്മിൽ ബന്ധമില്ലാതായി എന്ന് പാർട്ടി സമ്മതിക്കുന്നു. പ്രാദേശിക നേതൃത്വങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയാണ് ഇതിനുള്ള പരിഹാരം. അതിന് ജില്ലാ ഘടകങ്ങൾക്ക് കൂടുതൽ അധികാരം നൽകും.

ഒ.ബി.സി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾ ഇപ്പോൾ പാർട്ടിക്കൊപ്പമില്ല എന്ന് രാഹുൽ ഗാന്ധി സമ്മതിക്കുന്നു.
ഒ.ബി.സി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾ ഇപ്പോൾ പാർട്ടിക്കൊപ്പമില്ല എന്ന് രാഹുൽ ഗാന്ധി സമ്മതിക്കുന്നു.

പാർട്ടിയ്ക്ക് സജീവ സംഭാവന നൽകാത്തവർക്ക് 'വിശ്രമ'മെടുക്കാമെന്നും ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്തവർക്ക് 'വിരമിക്കാ'മെന്നും അധ്യക്ഷപ്രസംഗത്തിൽ മല്ലികാർജുൻ ഖാർഗേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാർട്ടി സംഘടന ശക്തമാക്കുന്നതിൽ ഡി.സി.സികൾക്ക് പ്രധാന പങ്കുണ്ട് എന്നാണ് നേതൃത്വം കരുതുന്നത്. അതുകൊണ്ട്, ഡി.സി.സി നിയമനങ്ങൾ ഇനി കർശനവും പക്ഷപാതരഹിതവുമായിരിക്കുമെന്ന് ഖാർഗേ വ്യക്തമാക്കുന്നു. പുതുതായി നിയമിക്കപ്പെടുന്ന ഡി.സി.സി പ്രസിഡന്റുമാർ ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ തല കമ്മിറ്റികൾ ഒരു വർഷത്തിനകം അനുയോജ്യരായവരെ വെച്ച് സംഘടിപ്പിക്കണം. ഇക്കാര്യത്തിൽ ഒരുവിധ നിക്ഷിപ്ത താൽപര്യങ്ങളും പാടില്ലെന്നും ഖാർഗേ പറയുന്നു.
കേരളത്തിലടക്കം നടക്കാനിരിക്കുന്ന DCC പുനഃസംഘടനയിൽ ദലിത്, ഒ.ബി.സി, സ്ത്രീ പ്രാതിനിധ്യമുണ്ടാകുമെന്നാണ് ഖാർഗേ നൽകുന്ന സൂചന. ഗുജറാത്തിൽനിന്നാണ് പാർട്ടി പുനഃസംഘടന തുടങ്ങുക. അത് രാജസ്ഥാനിലൂടെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും.

Comments