അമേഥിയിൽ കാലിടറി
സ്മൃതി ഇറാനി

കോൺഗ്രസിലെ കിഷോരി ലാൽ ശർമയെ നെഹ്റു കുടുംബത്തിന്റെ മാനേജർ എന്ന മട്ടിൽ ആക്ഷേപിക്കുകയും അദ്ദേഹത്തിന്റെ മണ്ഡലവുമായുള്ള ബന്ധങ്ങൾ ചെറുതായി കാണുകയും ചെയ്ത്, അമിത ആത്മവിശ്വാസപ്രകടമാണ് സ്മൃതി ഇറാനി നടത്തിയത്. ഇതിനേറ്റ തിരിച്ചടിയാണ് അമേഥി നൽകിയത്.

Election Desk

ത്തർപ്രദേശിലെ അമേഥിയിൽ ബി ജെ പി സ്ഥാനാർഥി സ്മൃതി ഇറാനിക്ക് തിരിച്ചടി. രാജ്യം മുഴുവൻ ഉറ്റുനോക്കിയ പോരാട്ടത്തിൽ ഒരു ലക്ഷത്തിലധികം വോട്ടിന് പിന്നിലാണ് കേന്ദ്രമന്ത്രി കൂടിയായ സ്മൃതി. കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമയാണ് ലീഡ് ചെയ്യുന്നത്. ബി.എസ്.പിയുടെ നാനെ സിങ് ചൗഹാനാണ് മൂന്നാം സ്ഥാനത്ത്.

കോൺഗ്രസിലെ കിഷോരി ലാൽ ശർമയെ നെഹ്റു കുടുംബത്തിന്റെ മാനേജർ എന്ന മട്ടിൽ ആക്ഷേപിക്കുകയും അദ്ദേഹത്തിന്റെ മണ്ഡലവുമായുള്ള ബന്ധങ്ങൾ ചെറുതായി കാണുകയും ചെയ്ത്, അമിത ആത്മവിശ്വാസപ്രകടമാണ് സ്മൃതി ഇറാനി നടത്തിയത്. ഇതിനേറ്റ തിരിച്ചടിയാണ് അമേഥി നൽകിയത്.

2019- ലെ കണക്കുകൾ പ്രകാരം എസ് പി നേടിയ 35.2 ശതമാനം വോട്ടും കോൺഗ്രസ് നേടിയ 14.3 ശതമാനം വോട്ടും ചേർന്നാൽ സ്മൃതിയെ തോൽപ്പിക്കാം എന്നായിരുന്നു കോൺഗ്രസിന്റെ കണക്കു കൂട്ടൽ. അത് ഏറെക്കുറെ ശരിയാണെന്നാണ് ഫലസൂചനകൾ തെളിയിക്കുന്നത്.

സിറ്റിങ് എംപി കൂടിയാണ് സ്മൃതി ഇറാനി. 2019-ൽ കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയെ അട്ടിമറിച്ചായിരുന്നു സ്മൃതി സീറ്റ് പിടിച്ചത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 4.13 ലക്ഷം വോട്ടായിരുന്നു ആ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നേടിയത്.

1981 മുതൽ കോൺഗ്രസ് തുടർച്ചയായി വിജയിച്ച മണ്ഡലമായിരുന്നു അമേഠി. സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും മാറി മാറി മത്സരിച്ച അമേത്തിയിൽ 1998ലാണ് ആദ്യമായി ഒരു ബിജെപി സ്ഥാനാർഥി വിജയിച്ചത്. പിന്നീട് 1999ൽ നടന്ന തിരഞ്ഞെടുപ്പ് മുതൽ അമേഠിയിൽ കോൺഗ്രസ് ആധിപത്യം പുലർത്തുകയായിരുന്നു. 2014ലെ ബിജെപി തരംഗത്തിൽ പോലും അമേഠി കോൺഗ്രസിനെ കൈവിട്ടില്ല. 2014ൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാൽ 2019ൽ കാര്യങ്ങൾ മാറിമറിഞ്ഞു. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി വീണ്ടും അമേഠിയുടെ എംപിയായി. മണ്ഡലം വീണ്ടും കോൺഗ്രസിന്റെ കൈപിടിക്കുമെന്ന തരത്തിലാണ് നിലവിലെ ഫലസൂചനകൾ.

2004-ൽ ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ നിന്നും കോൺഗ്രസിലെ കപിൽ സിബലിനെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ആദ്യമായി ലോക്സഭയിലെത്തുന്നത്. തുടർച്ചയായി രണ്ട് തവണ ഇവിടെ നിന്നും വിജയിച്ച സ്മൃതി ഇറാനി 2014ലാണ് രാഹുൽ ഗാന്ധിയെ നേരിടാൻ അമേഥിയിലെത്തിയത്. 2019ൽ രണ്ടാമൂഴത്തിലാണ് രാഹുൽ ഗാന്ധിയെ തോൽപ്പിച്ചത്.

2004-ൽ 66.18 ശതമാനം, 2009-ൽ 71.78 ശതമാനം വോട്ട് നേടി വിജയിച്ച രാഹുൽ 2014 ൽ നേടിയത് 46.71 ശതമാനം വോട്ടായിരുന്നു. വോട്ടിങ് ശതമാനത്തിൽ വന്ന ഈ ഇടിവ് കോൺഗ്രസ് കണ്ടില്ലെന്നു നടിച്ചപ്പോൾ കാത്തിരുന്നത് വൻ തിരിച്ചടി. 2019 ൽ അമേഥി രാഹുലിനെ കൈവിട്ടപ്പോഴും മുൻ തിരഞ്ഞെടുപ്പിനേക്കാൾ 2.85 ശതമാനം മാത്രമായിരുന്നു വോട്ട് വ്യത്യാസം. എന്നാൽ ഇത്തവണ എസ്.പിയെ കൂട്ടുപിടിച്ച് മണ്ഡലം തിരിച്ചു പിടിച്ചിരിക്കുന്നു കോൺഗ്രസ്.

1967 ൽ മണ്ഡലത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് മുതൽ കോൺഗ്രസിനെ പിന്തുണച്ച അമേഥി മൂന്ന് തവണ മാത്രമാണ് കോൺഗ്രസിനെ കൈവിട്ടത്. ഇത്തവണ രാഹുൽ അമേഥിയിൽ നിന്ന് റായ്ബറേലിയിലേക്ക് മാറുമ്പോൾ നെഹ്റു കുടുംബത്തെ എക്കാലവും പിന്തുണച്ച ഒരു മണ്ഡലത്തിൽ നിന്നും ഒളിച്ചോടുകയാണോ എന്ന ചോദ്യം ഉയർന്നിരുന്നു. റായ്ബറേലിയിലൂടെ രാഹുൽ അതിന് ഉത്തരം നൽകി. അമേഥി സമൃതി ഇറാനിയെ തോൽപ്പിച്ച് യുപിയിൽ തലയെടുപ്പോടെ കോൺഗ്രസ് തിരിച്ചു വരികയാണ്.

നെഹ്റു കുടുംബത്തിൽനിന്ന് ആദ്യമായി ഒരാൾ അമേഥിയിൽ മത്സരത്തിനെത്തിയത് 1977 ലായിരുന്നു. സഞ്ജയ് ഗാന്ധി അമേഥിയിൽ സ്ഥാനാർഥിയായി. അടിയന്തരാവസ്ഥക്കെതിരെയുണ്ടായ പൊതുവികാരം അലയടിച്ച തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ പുത്രന് അടിപതറി. മൂന്നു വർഷത്തിനിപ്പുറം 1980ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധി അമേഥിയിൽ വിജയിച്ചു. 57.11 ശതമാനം വോട്ട് നേടിയായിരുന്നു ജയം.മാസങ്ങൾക്കകം സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതോടെ അമേഥി വീണ്ടും തിരഞ്ഞെടുപ്പിനൊരുങ്ങി.

രാജീവ് ഗാന്ധി മത്സരിക്കാനെത്തിയ 1981 ലെ ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടിങ് ശതമാനത്തോടെ കോൺഗ്രസ് ജയിച്ചുകയറി. 84.18 ശതമാനം വോട്ടായിരുന്നു ഉപതിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി നേടിയത്. അന്നു മുതൽ കോൺഗ്രസിന്റെ, നെഹ്റു കുടുംബത്തിന്റെ ഉറച്ച കോട്ടയായി നില നിന്നു അമേഥി, സ്മതി ഇറാനിയി വരവോടെ തകരുന്നെങ്കിലും വീണ്ടും കോൺഗ്രസ് കോട്ട കാത്തിരിക്കുന്നു കിഷോരി ലാൽ ശർമ്മ.

Comments