സോവിയറ്റ്, ചൈനീസ് മോഡൽ തർക്കത്തിന് ഇനിയില്ല, ഇന്ത്യക്ക് ഇന്ത്യയുടേതായ സോഷ്യലിസം വേണം
ഇന്ത്യക്ക് ഇന്ത്യയുടേതായ സോഷ്യലിസം വേണം
മുഖ്യശത്രുവിനെ തോൽപ്പിക്കാൻ ബാക്കി എല്ലാവരുമായി വിശാലമായ സഖ്യം എന്നതാണ് കമ്യൂണിസ്റ്റ് പാഠം. സാമ്പത്തിക സംവരണത്തിൽ ഉറച്ചുനിൽക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. സംവരണവിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടികളും കാഴ്ചപ്പാടുകളും അല്ല ശരി എന്നുവാദിക്കുന്ന ഒരുപാട് സഖാക്കളുണ്ട്. അംബേദ്ക്കർ രാഷ്ട്രീയത്തിന്റെ പുറകെ നിൽക്കുന്ന പലരും മുഖ്യ എതിരാളിയായ വലതുപക്ഷത്തെ, ബി.ജെ.പിയെ പോലും വിട്ട് ലെഫ്റ്റിനെ ആക്രമിക്കാൻ അത്യാവേശം കാണിക്കുന്നുണ്ട്, അത് അംബേദ്ക്കർ രാഷ്ട്രീയത്തിന്റെ കാതൽ അല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധുവാരാണ് എന്ന് ഒരു പാതിരാത്രിയിൽ വിളിച്ചുണർത്തി ചോദിച്ചാൽ, സംശയമില്ലാതെ ഞാൻ പറയും, സി.പി.എം ആണെന്ന്. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ടിതമായ ഏകീകരണമാണ് ലക്ഷ്യം. പുത്തൻ ലോകത്തിന്റെ യാഥാർത്ഥ്യമായി മാറികഴിഞ്ഞു കമ്പോളം, ആ കമ്പോളത്തിന്റെ സ്ഥാനമെവിടെയാണ് സോഷ്യലിസത്തിൽ.