ബ്രോഡ്കാസ്റ്റിംഗ് ബിൽ; ‍ഡിജിറ്റൽ മീഡിയയെയും ഇൻഫ്ളുവൻസേഴ്സിനെയും ഉന്നം വെച്ച് മോദി സർക്കാർ

2023 നവംബറിലായിരുന്നു ബ്രോഡ്കാസ്റ്റ് ബില്ലിന്റെ ആദ്യ കരട് രേഖ അവതരിപ്പിച്ചത്. കരട് രേഖ പുറത്ത് വന്നപ്പോൾ തന്നെ ഇത് 1995 ലെ കാബിൾ ടെലിവിഷൻ നെറ്റ് വർക്ക് ആക്ടിന്റെ പുതിയ പതിപ്പാണെന്നും വാർത്താ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാരിന് അമിതമായ അധികാരം നൽകുന്നതാണെന്നും വിമർശനം ഉയർന്നിരുന്നു.

National Desk

ബ്രോഡ്കാസ്റ്റിംഗ് ബില്ലിന്റെ ഏറ്റവും പുതിയ രണ്ടാമത്തെ കരട് രേഖ പുറത്തു വന്നിരിക്കുന്നു. 1995 ലെ കേബിൾ ടി.വി നെറ്റ് വർക്ക് ആക്ടിന്റെ പുതിയ പതിപ്പായാണ് ബ്രോഡ്കാസ്റ്റിംഗ് ബില്ലിനെ പ്രതിപക്ഷം വിലയിരുത്തുന്നത്. നിലവിൽ പുറത്തു വന്ന 2023 ലെയും 2024 ലെയും കരട് രേഖകൾ പ്രകാരം സാമൂഹിക മാധ്യമങ്ങളിൽ നിരന്തരമായി വീഡിയോ, പോഡ്കാസ്റ്റ്, സമകാലിക വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ എന്നിവ പങ്കുവെക്കുന്ന വ്യക്തികളും സ്വതന്ത്ര മാധ്യമ പ്രവർത്തകരും പുതിയ ബ്രോഡ്കാസ്റ്റിംഗ് ബില്ലിന്റെ പരിധിയിൽ വരുന്നു. ഇത് കൂടാതെ നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാർ, ജിയോ സിനിമ പോലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും പുതിയ ബ്രോഡ്കാസ്റ്റിംഗ് ബില്ലിന്റെ നിയന്ത്രണപരിധിയിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ വാർത്താ വിതരണക്കാർക്കും ഓൺലൈൻ കണ്ടന്റ് ക്രിയേറ്റേഴ്‌സിനും ഓൺലൈൻ പരസ്യങ്ങൾക്കുമെല്ലാം ഈ നിയമപ്രകാരം നിയന്ത്രണമേർപ്പെടുത്താൻ സാധിക്കും. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം പതിവായി വീഡിയോ ചെയ്യുന്നവരും പോഡ്കാസ്റ്റ് ചെയ്യുന്നവരും സമകാലിക വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ എഴുതുന്നവരും ബില്ല് വരുന്നതോടെ ഡിജിറ്റൽ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് എന്ന പുതിയ വിഭാഗത്തിന്റെ പരിധിയിൽ ഉൾപ്പെടും. ബ്രോഡ്കാസ്റ്റിംഗ് ബിൽ കരട് രൂപീകരണ ഘട്ടത്തിലാണെന്നാണ് രാജ്യസഭയിൽ ബില്ലിന്റെ പുതിയ കരട് രേഖ അവതരിപ്പിച്ച് കൊണ്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത്.

സോഷ്യൽ മീഡയ ഇടനിലക്കാർ, പരസ്യദാതാക്കൾ, ഇന്റർനെറ്റ് സേവനദാതാക്കൾ, ഓൺലൈൻ സെർച്ച് എഞ്ചിനുകൾ, മാർക്കറ്റ് പ്ലെയ്‌സുകൾ തുടങ്ങിയവ ബില്ലിലെ ഇടനിലക്കാരായി പ്രവർത്തിക്കുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെക്കുറിച്ചും ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള വിവരങ്ങൾ ഈ ഇടനിലക്കാർ വഴി കേന്ദ്രത്തിന് ശേഖരിക്കൻ പുതിയ ബില്ല് സഹായിക്കുന്നു. ഗവൺമെന്റിന്റെ നിർദേശങ്ങൾ പാലിക്കാൻ ഈ ഇടനിലക്കാർ തയ്യാറാവാതിരുന്നാൽ ഭാരതീയ ന്യായ സംഹിത വഴി കേസ് രജിസ്റ്റർ ചെയ്യാമെന്നും ബില്ലിൽ പറയുന്നു.

 ബ്രോഡ്കാസ്റ്റിംഗ് ബിൽ കരട് രൂപീകരണ ഘട്ടത്തിലാണെന്നാണ്  രാജ്യസഭയിൽ  ബില്ലിന്റെ പുതിയ കരട് രേഖ അവതരിപ്പിച്ച് കൊണ്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത്.
ബ്രോഡ്കാസ്റ്റിംഗ് ബിൽ കരട് രൂപീകരണ ഘട്ടത്തിലാണെന്നാണ് രാജ്യസഭയിൽ ബില്ലിന്റെ പുതിയ കരട് രേഖ അവതരിപ്പിച്ച് കൊണ്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത്.

2023 നവംബറിലായിരുന്നു ബ്രോഡ്കാസ്റ്റ് ബില്ലിന്റെ ആദ്യ കരട് അവതരിപ്പിച്ചത്. കരട് രേഖ പുറത്ത് വന്നപ്പോൾ തന്നെ ഇത് 1995 ലെ കാബിൾ ടെലിവിഷൻ നെറ്റ് വർക്ക് ആക്ടിന്റെ പുതിയ പതിപ്പാണെന്നും വാർത്താ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാരിന് അമിതമായ അധികാരം നൽകുന്നതാണെന്നും വിമർശനം ഉയർന്നിരുന്നു. കരട് രൂപീകരണത്തിന് ശേഷം കേന്ദ്രം നിയമമാക്കാൻ കാത്തിരിക്കുന്ന ഈ ബില്ല് സ്വതന്ത്ര മാധ്യമപ്രവർത്തകരെ തങ്ങൾക്കനുകൂലമാക്കാനുള്ള ശ്രമമാണോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

എന്താണ് ഡിജിറ്റൽ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ്, പുതിയകാല മാധ്യമപ്രവർത്തനത്തെ ഇത് എങ്ങനെ ബാധിക്കും

സാമൂഹിക മാധ്യമങ്ങളിൽ ദൈനംദിന ഇടപെടലുകൾ നടത്തുകയും സമകാലിക വിഷയങ്ങളിൽ വീഡിയോ, പോഡ്കാസ്റ്റ്, ടെക്‌സ്റ്റ് കണ്ടന്റുകൾ പങ്കുവെക്കുകയും ചെയ്യുന്നവരാണ് 2023 ൽ ദേശീയ ഐ.ടി മന്ത്രാലയം പുറത്തിറക്കിയ ബ്രോഡ്കാസ്റ്റിംഗ് ബില്ലിന്റെ കരട് രേഖ പ്രകാരം ഡിജിറ്റൽ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ഡിജിറ്റൽ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് എന്ന പുതിയ വിഭാഗത്തിലൂടെ അർഥമാക്കുന്നത്. ചുരുക്കത്തിൽ മുഴുവൻ ഓൺലൈൻ വാർത്താ മാധ്യമങ്ങളും വാർത്താധിഷ്ഠിത പരിപാടികളും സോഷ്യൽ മീഡിയയിലും വെബ്‌സൈറ്റുകളിലും പങ്കുവെക്കുന്ന ലേഖനങ്ങളും വീഡിയോ, പോഡ്കാസ്റ്റുകളും ഈ ബിൽ പാസാവുന്നതോടെ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാകും. ഓൺലൈൻ പത്രങ്ങൾ, ന്യൂസ് പോർട്ടലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വാർത്തകളും സമകാലിക വിഷയങ്ങളിൽ പരിപാടികളും അവതരിപ്പിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഈ ബിൽ പാസാകുന്നതോടെ കേന്ദ്രം നിഷ്‌കർശിക്കുന്ന പെരുമാറ്റചട്ടം പാലിക്കാൻ നിർബന്ധിതരാകും.

രാജ്യത്തെ സ്വതന്ത്ര ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളെയും സ്വതന്ത്ര മാധ്യമ പ്രവർത്തകരായ രവീഷ് കുമാർ, റാണ അയ്യൂബ് തുടങ്ങിയവരെയും നിയന്ത്രിക്കാൻ ഈ ബില്ലിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്നാണ് വിമർശനം. ധ്രുവ് റാത്തി, ആകാഷ് ബാനർജി, തുടങ്ങിയ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിനെയും ഈ നിയമം ബാധിക്കും.

രാജ്യത്തെ സ്വതന്ത്ര ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളെയും സ്വതന്ത്ര മാധ്യമ പ്രവർത്തകരായ രവീഷ് കുമാർ, റാണ അയ്യൂബ് തുടങ്ങിയവരെയും  ധ്രുവ് റാത്തി, ആകാഷ് ബാനർജി, തുടങ്ങിയ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിനെയും നിയന്ത്രിക്കാൻ ഈ ബില്ലിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്നാണ് വിമർശനം.
രാജ്യത്തെ സ്വതന്ത്ര ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളെയും സ്വതന്ത്ര മാധ്യമ പ്രവർത്തകരായ രവീഷ് കുമാർ, റാണ അയ്യൂബ് തുടങ്ങിയവരെയും ധ്രുവ് റാത്തി, ആകാഷ് ബാനർജി, തുടങ്ങിയ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിനെയും നിയന്ത്രിക്കാൻ ഈ ബില്ലിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്നാണ് വിമർശനം.

ഇത്തരം സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും ധ്രുവ് റാത്തിയെ പോലെയുള്ള സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സും നടത്തിയ ഇടപെടലുകൾ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം നിർണയിക്കുന്നതിലടക്കം സ്വാധീനശക്തിയായിട്ടുണ്ട്. അത്തരത്തിൽ കേന്ദ്ര സർക്കാരിനെതിരെയും ബി.ജെ.പിക്കെതിരെയും സംസാരിക്കുന്നവരെ നിശബ്ദമാക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഓൺലൈനിൽ ഇടപെടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ തങ്ങൾക്കിഷ്ടമില്ലാത്ത അല്ലെങ്കിൽ തങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ നീക്കം ചെയ്യാനും നിയന്ത്രിക്കാനും കേന്ദ്ര സർക്കാരിനും ഐ.ടി മന്ത്രാലയത്തിനും ഈ ബിൽ അധികാരം നൽകും. സെൻസർഷിപ്പിലൂടെയും സമ്മർദ്ദങ്ങളിലൂടെയും തങ്ങൾക്കെതിരെയുള്ള വാർത്തകൾ നിയന്ത്രിക്കുയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. The Network of Women in Media (NWMI) ബ്രോഡ്കാസ്റ്റ് ബില്ലിലെ നിയന്ത്രണങ്ങളെ സംബന്ധിച്ചുള്ള ആശങ്കകൾ ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. ഡിജിറ്റൽ മാധ്യമങ്ങൾക്ക് മേലുള്ള അമിതമായ നിയന്ത്രണങ്ങൾക്ക് ഈ ബില്ല് കാരണമാകുമെന്ന് NWMI വാദിക്കുന്നു. ഇത്തരം നടപടികൾ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്രത്തെയും സർഗാത്മകമായ ആവിഷ്കാരങ്ങളെയും ദുർബലപ്പെടുത്തുന്നതാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. ബില്ലുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് ഈ നിയമം നേരിട്ട് ബാധിക്കുന്നവരുമായി ചർച്ച നടത്താനും പൊതുജനാഭിപ്രായം തേടാനും NWMI സർക്കാരിനോട് ആവശ്യപ്പെട്ടു.

സ്വതന്ത്ര മാധ്യമപ്രവർത്തകരെ ഭരണകൂടം ഭയക്കേണ്ടതുണ്ടോ ?

നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യയിലെ മാധ്യമ പ്രവർത്തകർക്കെതിരെ നിരന്തരമായ ഭരണകൂട അക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭരണകൂടത്തിനെതിരെ സംസാരിക്കുകയും വാർത്തകൾ നൽകുകയും ചെയ്യുന്ന മാധ്യമസ്ഥാപനങ്ങൾക്കെതിരെയും മാധ്യമ പ്രവർത്തകർക്കെതിരെയും പല തരത്തിലുള്ള നടപടികൾ ഭരണകൂടം കൈക്കൊണ്ടിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ കേന്ദ്ര സർക്കാർ എടുത്ത നടപടി ഇതിന്റെ ഉദാഹരമാണ്. ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫും സ്ഥാപകനുമായ പ്രബീർ പുർകായസ്ഥക്കെതിരെ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ യു എ പി എ പ്രകാരം കേസെടുക്കുകയും 8000 പേജ് വരുന്ന കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഏഴ് മാസത്തെ ജയിൽ വാസത്തിന് ശേഷം മെയ് 15 നാണ് പുർകായസ്ഥ ജയിൽ മോചിതനായത്. പുർകായസ്ഥയെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം നൽകിയത്. മുഖ്യധാരാലടെലിവിഷൻ ചാനലുകളെയും മാധ്യമപ്രവർത്തകരെയും വിലക്കെടുത്തതോടെ കേന്ദ്ര സർക്കാരിന് കൂടുതൽ തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് രാജ്യത്തെ സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സും ആണ്. രാജ്യത്തെ മുഖ്യധാര മാധ്യമസ്ഥാപനങ്ങളെക്കാൾ സബ്‌സ്‌ക്രൈബേഴ്‌സുണ്ട് ധ്രുവ് റാത്തിയെ പോലുള്ളവർക്ക്. മുഖ്യധാരാ മാധ്യമങ്ങൾ കേന്ദ്രത്തിന് വേണ്ടി പ്രവർത്തിച്ച 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തെ സ്വതന്ത്ര മാധ്യമപ്രവർത്തകരും വ്യക്തികളും യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും നടത്തിയ ഇടപെടലുകൾ ബി.ജെ.പിക്കെതിരെ ഒരു പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ വളരെയധികം സഹായകമായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് 2024 ഫെബ്രുവരി 22 ന് ധ്രുവ് റാത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ എന്ന ഒറ്റ വീഡിയോ മാത്രം കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ടൈം മാഗസിൻ പ്രസിദ്ധീകരിച്ച 'Next Generation Leaders' പട്ടികയിൽ ഇടം പിടിച്ച ധ്രുവിന് നിലവിൽ 23.8 മില്ല്യൺ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫും സ്ഥാപകനുമായ പ്രബീർ പുർകായസ്ഥക്കെതിരെ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ യു എ പി എ പ്രകാരം കേസെടുക്കുകയും 8000 പേജ് വരുന്ന കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫും സ്ഥാപകനുമായ പ്രബീർ പുർകായസ്ഥക്കെതിരെ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ യു എ പി എ പ്രകാരം കേസെടുക്കുകയും 8000 പേജ് വരുന്ന കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

ഉത്തർപ്രദേശടക്കമുള്ള ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പി തിരിച്ചടി നേരിട്ടതിൽ ധ്രുവ് റാത്തിയുടെ വീഡിയോകൾ വലിയ പങ്ക് വഹിച്ചതായാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളെ വിലക്കു വാങ്ങി ബി.ജെ.പി നടത്തുന്ന ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളെ ധ്രുവ് റാത്തിയെ പോലുള്ളവരും സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളും നിരന്തരം തുറന്നുകാട്ടുന്നുണ്ട്. അത് കൊണ്ടെല്ലാമാണ് വിലക്ക് വാങ്ങാനാവാത്ത സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളെയും സ്വതന്ത്ര മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ ബ്രോഡ്കാസ്റ്റ് ബില്ലുമായി എത്തുന്നത്.

Comments